ഇനി ഒറിജനൽ ആക്‌സസറികളും! ജനങ്ങളുടെ പൾസറിഞ്ഞ് ഓല ഇലക്‌ട്രിക്

ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ വിപ്ലവം തീർത്തവരാണ് ഓല. വൻ വിജയം കൈവരിച്ച കമ്പനി ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകളെ വരെ അണിയറയിൽ ഒരുക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ചില പോരായ്‌മകളും പേരുദോഷങ്ങളും ഇടയ്ക്കൊക്കെ കേൾക്കാറുണ്ടെങ്കിലും അതെല്ലാം പരിഹരിക്കാനും ബ്രാൻഡ് തയാറാവുന്നുണ്ടെന്നതാണ് കൈയടി അർഹിക്കുന്ന കാര്യം.

കഴിഞ്ഞ ദിവസം S1 മോഡലുകളുടെ ഫ്രണ്ട് സസ്പെൻഷൻ മാറ്റി നൽകാൻ വരെ കമ്പനി മുന്നോട്ടുവന്നിരുന്നു. സൗജന്യ സസ്‌പെന്‍ഷന്‍ റീപ്ലെയിസ്മെന്റ് ഉപഭോക്താക്കൾക്കിടയിൽ വലിയ ചർച്ചാ വിഷയം ആയിരുന്നു. മികച്ച റേഞ്ചും അതിനൊത്ത പെർഫോമൻസും ഫീച്ചറുകളും കോർത്തിണക്കിയാണ് ഓല ഇലക്ട്രിക് ആളുകളെ കൈയിലെടുത്തത്. ഒരു വർഷത്തിലേറെയായി മോഡലുകൾ വിപണിയിൽ ഉണ്ടെങ്കിലും കമ്പനി ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിക്കാത്തത് പലരേയും ചൊടിപ്പിച്ചിരുന്നു.

ഇനി ഒറിജനൽ ആക്‌സസറികളും! ജനങ്ങളുടെ പൾസറിഞ്ഞ് ഓല ഇലക്‌ട്രിക്

ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ ഇത്തരം സംവിധാനങ്ങൾ നൽകി മുതലെടുപ്പ് നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഇക്കാര്യങ്ങൾക്കെല്ലാം അറുതി വരുത്തിക്കൊണ്ട് ഓല ഇലക്ട്രിക് തങ്ങളുടെ സ്കൂട്ടറുകൾക്ക് ഔദ്യോഗിക ആക്‌സസറികൾ പരിചയപ്പെടുത്തിയിരിക്കുകയാണ്. വിപണിയിൽ നിന്നും ലഭിച്ച പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ബഡ്ഡി സ്റ്റെപ്പ്, സെന്റർ സ്റ്റാൻഡ് തുടങ്ങിയ പുതിയ ആക്‌സസറികളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ഓലയ്ക്ക് ഡീലർഷിപ്പുകളൊന്നും ഇല്ലാത്തതിനാൽ ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ നിന്ന് ഉപയോക്താക്കൾ ഓൺലൈനായി ഇവ ഓർഡർ ചെയ്യേണ്ടതുണ്ട്.

ഓല ഇപ്പോൾ ഈ ആക്‌സസറികൾക്കായുള്ള ഷിപ്പിംഗും ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള സെന്റർ സ്റ്റാൻഡിന് 999 രൂപയാണ് വില വരുന്നത്. അതേസമയം ബഡ്ഡി സ്റ്റെപ്പിന് 1,999 രൂപയാണ് മുടക്കേണ്ടി വരിക. ആക്ടിവയ്‌ക്കായി ഹോണ്ട വാഗ്ദാനം ചെയ്യുന്ന സമാനമായ സൈഡ് സ്റ്റെപ്പിന് 915 രൂപ വിലയുള്ളതിനാൽ ബഡ്ഡി സ്റ്റെപ്പ് ചെലവേറിയതായി പലർക്കും തോന്നിയേക്കാം. ഹീറോ സ്‌കൂട്ടറുകളുടെ സൈഡ് സ്റ്റെപ്പിന് 885 രൂപയാണ് വില.

ഇനി ഒറിജനൽ ആക്‌സസറികളും! ജനങ്ങളുടെ പൾസറിഞ്ഞ് ഓല ഇലക്‌ട്രിക്

കൂടാതെ 999 രൂപ മുടക്കിയാൽ ഓല സ്‌കൂട്ടർ കവറും ടി-ഷർട്ടും ഉപഭോക്താക്കൾക്ക് വാങ്ങാം. ബഡ്ഡി സ്റ്റെപ്പിന്റെയും സെന്റർ സ്റ്റാൻഡിന്റെയും ഇൻസ്റ്റാളേഷൻ എളുപ്പമാണ്. ഈ രണ്ട് ആക്‌സസറികളും കാസ്റ്റ് അലുമിനിയം കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നും ഇതിന് ഉയർന്ന ടെൻസൈൽ ശക്തിയുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരിക്കുന്നു. രണ്ട് ആക്‌സസറികളും കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സൈഡ് സ്റ്റാൻഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അടുത്തിടെയായി ഉയർന്നു വന്നിട്ടുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

എന്നാൽ ഈ പ്രശ്‌നം ട്യൂബുലാർ സ്റ്റീലിൽ നിർമിച്ചിരിക്കുന്ന സെന്റർ സ്റ്റാൻഡിന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്നും വാങ്ങാൻ കഴിയുന്ന ചില ആഫ്റ്റർ മാർക്കറ്റ് പാർട്‌സുകളുടെ ഗുണനിലവാരത്തിൽ ഗ്യാരണ്ടി ഒന്നുമില്ലാത്തതിനാൽ എപ്പോഴും ഉപഭോക്താക്കൾ അതത് കമ്പനികൾ വാഗ്‌ദാനം ചെയ്യുന്ന ജെനുവിൻ ആക്‌സസറികൾ വേണം വാഹനത്തിൽ ഉപയോഗിക്കാൻ. ഇനി ഓലയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ ഓട്ടത്തിനിടയിൽ സസ്​പെൻഷൻ ഒടിഞ്ഞുതൂങ്ങുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് സസ്പെൻഷൻ റീപ്ലേസ്മെന്റ് കമ്പനി നൽകാൻ തുടങ്ങിയത്.

ഇനി ഒറിജനൽ ആക്‌സസറികളും! ജനങ്ങളുടെ പൾസറിഞ്ഞ് ഓല ഇലക്‌ട്രിക്

മാര്‍ച്ച് 22 മുതല്‍ S1 പ്രോ, S1 ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെത്താമെന്നാണ് ഓല ഇലക്ട്രിക് അറിയിച്ചിരിക്കുന്നത്. S1 എയര്‍, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് മോഡലുകൾ വിപണിയിലെത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കൾ കൂടിയാണ്. ഇതുവരെ ഡെലിവറി തുടങ്ങാത്ത S1 എയറിന് 84,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ഇനി ഒറിജനൽ ആക്‌സസറികളും! ജനങ്ങളുടെ പൾസറിഞ്ഞ് ഓല ഇലക്‌ട്രിക്

അതേസമയം S1 ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപ മുതലാണ് വില. അതേസമയം ടോപ് എൻഡ് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.30 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. അടുത്തിടെയായി ഓഫറുകൾ പ്രഖ്യാപിച്ച് വിപണി പിടിക്കാനും ഓല തയാറായിട്ടുണ്ട്. 61,999 രൂപയ്ക്ക് ബുക്ക് ചെയ്‌താൽ മാസം 2,199 രൂപ ഇഎംഐ വെച്ച് അടയ്ക്കുന്ന ഓഫറാണ് മാർച്ച് മാസത്തേക്കായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Source

More from DriveSpark

Article Published On: Sunday, March 19, 2023, 9:00 [IST]
English summary
Ola electric introduced a range of genuine accessories for s1 scooters shipping started
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X