ഇനിയും ഫീച്ചറുകൾ ഒഴുകിയെത്തും, ഓല MoveOS 4 അപ്ഡേഷൻ നാളെയെത്തും

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ കൊടുങ്കാറ്റായ ഓല വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയിലുണ്ടാക്കിയ വേഗം ചില്ലറയൊന്നുമല്ല. ഓലയ്ക്ക് മുമ്പും ശേഷവും എന്നുവേണമെങ്കിലും ഇവി യുഗത്തെ വിശേഷിപ്പിക്കാനാവും. വർഷങ്ങൾക്ക് മുമ്പ് തന്നെ ധാരാളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലുണ്ടായിരുന്നുവെങ്കിലും ഓലയുടെ വരവോടെയാണ് കാര്യങ്ങൾ വേറെ ലെവലിലെത്തിയത്. അടിത്തറയേകിയ ഏഥർ എനർജിയെ വരെ കടത്തിവെട്ടി കമ്പനിയിന്ന് കുതിക്കുകയാണ്.

ഓരോ വര്‍ഷവും ഓല ഇലക്ട്രിക് പുതുതായി എന്താണ് കൊണ്ടുവരാന്‍ പോകുന്നതെന്ന് ഇവി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ഒരു ഓഗസ്റ്റ് 15-ന് അവതരിപ്പിച്ച S1 സ്‌കൂട്ടറുകൾ ഇന്ന് നിരത്തുകൾ കീഴടക്കി കഴിഞ്ഞു. ഈ സ്വാതന്ത്ര്യ ദിനവും അത്തരത്തിൽ സ്പെഷ്യലാക്കാൻ പോവുകയാണ് കമ്പനി. പുതിയ ഇ-മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുന്നതിനു പുറമെ 2023 ഓഗസ്റ്റ് 15-ന് തങ്ങളുടെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കുമായി MoveOS 4 അപ്‌ഡേറ്റും ബ്രാൻഡ് പരിചയപ്പെടുത്തും.

Ola MoveOS 4 Update

ഇതിന്റെ അവതരണം മാത്രമായിരിക്കും നടക്കുകയെങ്കിലും വരാനിരിക്കുന്ന MoveOS 4 അപ്‌ഡേറ്റ് 2023 അവസാനത്തോടെ ഔദ്യോഗികമായി പുറത്തിറക്കാനാണ് ഓലയുടെ ശ്രമം. ഈ അപ്‌ഡേറ്റിലൂടെ ഓല S1 സ്‌കൂട്ടറുകൾക്ക് പാർട്ടി മോഡിന്റെ വിപുലീകരണമായ കൺസേർട്ട് മോഡ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പാർട്ടി മോഡിൽ ഇലക്ട്രിക് സ്കൂട്ടറിൽ പ്ലേ ചെയ്യുന്ന പാട്ടിന് ലൈറ്റ് സിൻക് ഫംഗ്ഷനാണുള്ളത്.

എന്നാൽ വരാനിരിക്കുന്ന പുതിയ കൺസേർട്ട് മോഡിൽ, ഒരേ സമയം ഒന്നിലധികം ഓല ഇലക്ട്രിക് സ്കൂട്ടറുകൾക്കിടയിൽ ലൈറ്റുകളും സംഗീതവും സമന്വയിപ്പിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഇതുകൂടാതെ ഒന്നിലധികം മോഡുകളും അപ്ഡേറ്റ് ചെയ്ത നാവിഗേഷനും ഓല MoveOS 4 പതിപ്പിന്റെ ഭാഗമാവും. പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുള്ള വ്യത്യസ്ത ഹോം സ്ക്രീനുകളാണ് മോഡുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

Ola MoveOS 4 Update

നിലവിൽ ലൈറ്റ്, ഡാർക്ക്, ഓട്ടോ എന്നിങ്ങനെ S1 ഇ-സ്കൂട്ടറുകൾ മൂന്ന് മൂഡ് ഓപ്ഷനുകൾ ലഭ്യമാണ്. ഇതിലേക്കാണ് കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ കമ്പനി വാഗ്‌ദാനം ചെയ്യുക. നാവിഗേഷനായി ഉപയോഗിക്കാവുന്ന ഓല മാപ്‌സ് കമ്പനി അവതരിപ്പിക്കുമെന്ന് രണ്ട് മാസം മുമ്പ് ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാളും സ്ഥിരീകരിച്ചിരുന്നു. ഇതുവഴി ട്രിപ്പ് പ്ലാനർ ഫീച്ചർ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

അത് റൈഡർമാർക്ക് അവർ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്ത് എത്താൻ എവിടെയെല്ലാം ചാർജിംഗ് പോയിന്റുകളുണ്ടെന്ന വിവരമാണ് നൽകുന്നത്. ഇതോടൊപ്പം കൂടുതൽ ബജറ്റ് ഫ്രണ്ട്‌ലിയായ ഓല S1 X എന്നൊരു സ്‌കൂട്ടറിന കൂടി പുറത്തിറക്കാനുള്ള പദ്ധതിയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. തുടക്കത്തിൽ S1, S1 പ്രോ എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെയാണ് ഓല തങ്ങളുടെ യാത്ര ആരംഭിക്കുന്നത്.

Ola MoveOS 4 Update

പിന്നീട് S1 എന്ന മോഡൽ നിർത്തലാക്കി പുതിയ S1 എയറിനെ കമ്പനി അവതരിപ്പിച്ചു. മുമ്പ് 2022 ഒക്ടോബറിൽ 2.5 kWh ബാറ്ററി പായ്ക്കും 79,999 രൂപയുടെ മത്സര വിലയുമായി സമാരംഭിച്ച ഇവി പിന്നീട് 2023 ഫെബ്രുവരിയിൽ രണ്ട് ബാറ്ററി ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തുകയായിരുന്നു. 1.09 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് എത്തുന്ന ഇവിയുടെ വിലയും ഓഗസ്റ്റ് 16 മുതൽ മാറ്റമുണ്ടാവും.

ഓഗസ്റ്റ് 15 വരെ ഈ വിലയിൽ വാങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നീട് 1.19 ലക്ഷം രൂപയായി വില വർധിക്കും. 3 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന S1 എയർ ഇലക്ട്രിക് സ്‌കൂട്ടറിന് പരമാവധി 125 കിലോമീറ്റർ റൈഡിംഗ് റേഞ്ച് നൽകാനാവും. 4.5 kW ഇലക്ട്രിക് മോട്ടോറുള്ള ഇവിയുടെ പരമാവധി വേഗത 90 കിലോമീറ്ററാണ്. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 5 മണിക്കൂർ സമയമാണ് വേണ്ടിവരുന്നത്. ഇതിനായി സ്‌കൂട്ടർ വാങ്ങുമ്പോൾ പോർട്ടബിൾ 750W ചാർജറാണ് ലഭിക്കുക.

ഇനി വരാനിരിക്കുന്ന പുത്തൻ S1 X എന്ന ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് നോക്കിയാൽ പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകനായാണ് ഇതിനെ മാർക്കറ്റ് ചെയ്യുക. എൻട്രി ലെവൽ മോഡലായി വിപണിയിൽ എത്തുന്ന മോഡൽ ഈ സ്വാതന്ത്ര്യ ദിനത്തിൽ അവതരിപ്പിക്കും. ഒരു ലക്ഷം രൂപയിൽ താഴെ വിലയിലാവും ഇവി ആദ്യം വിപണിയിലെത്തുകയെന്നാണ് അനുമാനം. ഓല ഇലക്ട്രിക് നിരയിലെ S1 സ്‌കൂട്ടറുകളേക്കാൾ കൂടുതൽ നേക്കഡായ ഡിസൈനിലാവും ഇതിനെ ഒരുക്കുകയെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Monday, August 14, 2023, 15:18 [IST]
English summary
Ola electric moveos 4 update to unveil on august 15 what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X