സിമ്പിളിനെ വെല്ലാൻ ഓലയുടെ പുത്തൻ ആയുധം, S1 എയർ ഇവിയുടെ ഡെലിവറി ജൂലൈയിൽ

ഇന്ത്യയിലെ ഇലക്‌ട്രിക് ടൂവീലർ രംഗത്തിന് മൈലേജായവരാണ് ഓല ഇലക്‌ട്രിക്. ക്യാബ് അഗ്രഗേറ്റർ എന്ന പദവിയിൽ നിന്നും ഇവി നിർമാണ രംഗത്തേക്ക് കടന്നപ്പോൾ കമ്പനി പോലും പ്രതീക്ഷിക്കാത്തത്ര വരവേൽപ്പാണ് വിപണിയിൽ നിന്നും ലഭിച്ചത്. S1 ഇ-സ്‌കൂട്ടർ ശ്രേണിയെ ഇരുകൈയും നീട്ടി സ്വീകരിച്ച ജനങ്ങൾ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത സ്‌കൂട്ടർ നിർമാതാക്കളായി ഓലയെ മാറ്റിയെടുത്തു.

ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കിയ ഇലക്ട്രിക് മോഡലുകള്‍ക്ക് ലഭിച്ചതിനെക്കാള്‍ വലിയ സ്വീകാര്യതയാണ് ഓല S1 മോഡലുകൾ നേടിയെടുത്തത്. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഇലി ബ്രാൻഡായി നിൽക്കുന്ന കമ്പനി S1, S1 പ്രോ എന്നീ മോഡലുകൾക്ക് ശേഷം S1 എയർ എന്ന പുതിയ വേരിയന്റിനെ പോയ വർഷം പുറത്തിറക്കിയിരുന്നു.

Ola S1 Air

ബ്രാൻഡിന്റെ S1 ശ്രേണിയില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടർ എന്ന വിശേഷണത്തോടെയാണ് ഓല S1 എയറിനെ അവതരിപ്പിച്ചത്. സാധാരണ S1 സ്‌കൂട്ടറില്‍ നിന്ന് ചില ഫീച്ചറുകള്‍ ഒഴിവാക്കി വില കുറക്കുകയായിരുന്നു കമ്പനി ചെയ്‌തത്. പോയ വർഷം ഒക്‌ടോബറിലാണ് അവതരണം നടക്കുന്നതെങ്കിലും മോഡലിന്റെ ഡെലിവറി കമ്പനി ഇതുവരെ ആരംഭിച്ചിട്ടില്ലായിരുന്നു.

എന്നാൽ സിമ്പിൾ വൺ ഇലക്‌ട്രിക്കിന്റെ വരവിന്റെ പിന്നാലെ ജൂലൈ മാസത്തോടെ S1 എയറിന്റെ ഡെലിവറി തുടങ്ങുമെന്ന സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിഇഒ ഭവിഷ് അഗർവാൾ. ഇതിന്റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സ്‌കൂട്ടറിനായി ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരുന്നു. എന്നാൽ സെയിൽ വിൻഡോയും ടെസ്റ്റ് റൈഡുകളും ഡെലിവറികളും ഈ വർഷം ജൂലൈയിൽ ആരംഭിക്കും.

Ola S1 Air Deliveries

ഓല S1 എയർ ഇലക്ട്രിക് സ്കൂട്ടർ മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. 84,999 രൂപയാണ് പ്രാരംഭ പതിപ്പിന്റെ വില വരുന്നത്. അതേസമയം S1 എയറിന്റെ മിഡ്, ടോപ്പ് വേരിയന്റുകൾക്ക് യഥാക്രമം 99,999 രൂപയും, 109,000 രൂപയും എക്‌സ്ഷോറൂം വിലയായി നൽകേണ്ടി വരും. ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൂന്ന് വകഭേദങ്ങളും യഥാക്രംം 2 kWh, 3 kWh, 4 kWh ബാറ്ററി പായ്ക്കുകളോടെയാണ് വിപണിയിലേക്ക് വരുന്നത്.

ഇക്കോ മോഡില്‍ ഓടിക്കുമ്പോള്‍ ഒറ്റ ചാര്‍ജില്‍ 101 കിലോമീറ്റര്‍ (ARAI) റേഞ്ച് നല്‍കാന്‍ പുതിയ വേരിയന്റിനാവും. 4.5 kW ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് പവർ വരുന്നത്. കൂടാതെ S1 എയറിന് പരമാവധി 85 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കാൻ കഴിയും. 2 kWh വേരിയന്റിന് ഒറ്റ ചാർജിൽ 85 കിലോമീറ്റർ ഓടാൻ കഴിയും.

Ola S1 Air Side View

അതേസമയം 3 kWh, 4 kWh വേരിയന്റുകൾക്ക് യഥാക്രമം 125 കിലോമീറ്റർ, 165 കിലോമീറ്റർ എന്നിങ്ങനെ റേഞ്ച് ഒറ്റ ചാർജിൽ നൽകും. ചെറിയ ബാറ്ററി പായ്ക്ക് ഓല S1 എയറിന് പരന്ന ഫുട്ബോര്‍ഡ് ഫീച്ചര്‍ ചെയ്യുന്നു. ഇത് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാരം വെറും 99 കിലോഗ്രാമിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ ഓല S1 എയർ കമ്പനിയുടെ ആദ്യ രണ്ട് പതിപ്പുകളായ S1, S1 പ്രോ എന്നിവയ്ക്ക് സമാനമാണ്.

എങ്കിലും S1 ശ്രേണിയിലെ മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ സഹായിക്കുന്ന മറ്റ് ചില മാറ്റങ്ങളും ഓല S1 എയറില്‍ പരിചയപ്പെടുത്തുന്നുണ്ട്. കോറൽ ഗ്ലാം, നിയോ മിന്റ്, പോർസലൈൻ വൈറ്റ്, ജെറ്റ് ബ്ലാക്ക്, ലിക്വിഡ് സിൽവർ എന്നീ അഞ്ച് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ഈ ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാണ്. 500W പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ 4.5 മണിക്കൂര്‍ എടുക്കും.

Ola S1 Air Back View

കമ്പനിയുടെ ദീപാവലി റിസർവേഷൻ വിൻഡോയിൽ S1 എയറിന്റെ 2.5 kWh വേരിയന്റ് ബുക്ക് ചെയ്ത ഉപഭോക്താക്കളെ അധിക ചിലവില്ലാതെ 3 kWh വേരിയന്റിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവുമെന്നും ഓല ഇലക്ട്രിക് അറിയിച്ചിട്ടുണ്ട്. എന്തായാലും ഒരു പെട്രോൾ സ്‌കൂട്ടർ വാങ്ങുന്ന ചെലവിൽ പുതിയ ഇവി ലഭ്യമാവുന്നത് എന്തായാലും വിപണിയിൽ ചലനം സൃഷ്ടിക്കാൻ സഹായിക്കുന്ന കാര്യമാണ്.

More from DriveSpark

Article Published On: Tuesday, May 23, 2023, 10:37 [IST]
English summary
Ola s1 air deliveries to start from 2023 july rival simple one and ather 450s
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X