ഓലയുടെ പുത്തൻ സ്‌കൂട്ടറിനായി ഇരച്ചെത്തിയത് അരലക്ഷം പേർ, കണ്ണുതള്ളി ഏഥറും ഹീറോയും

ഇലക്‌ട്രിക് സ്‌കൂട്ടറുകളെന്നാൽ (Electric Scooter)ഇന്ത്യക്കാർക്ക് സുപചരിചിതമായി കഴിഞ്ഞിരിക്കുകയാണ് അല്ലേ. പെട്രോൾ വാഹനങ്ങൾ പതിയെ കളമൊഴിയാനിരിക്കുമ്പോൾ ഇവികളിലേക്ക് ചേക്കേറാൻ ജനങ്ങളും തയാറായിക്കഴിഞ്ഞു. ഒന്ന് ചാർജ് ചെയ്‌താൽ 100 കിലോമീറ്ററിൽ അധികം പോവാനാവുമെന്നതാണ് ഇവയുടെ നേട്ടമായി ഏവരും കണക്കാക്കുന്നത്. പെട്രോളിൽ ഒടുന്നവയാണെങ്കിൽ 100 രൂപയ്ക്ക് അടിച്ചാൽ പോലും 40-50 കിലോമീറ്റർ വരെ മാത്രമാണ് സഞ്ചരിക്കാനാവുക.

ഇവിടെയാണ് ആളുകൾ ഇലക്ട്രിക് മോഡലുകൾ കൂടുതൽ ലാഭകരമായി കാണുന്നതും. വൈദ്യുത വാഹന വിപ്ലവത്തിന് ഇത്ര സ്പീഡേകിയതാവട്ടെ ഓല (Ola) സ്‌കൂട്ടറുകളുടെ വരവാണെന്ന് നിസംശയം പറയാം. വിപണി വെട്ടിപ്പിടിച്ച് മുന്നേറുന്ന ബ്രാൻഡ് പുതിയ പ്ലാനും പദ്ധതികളുമായി ഇലക്‌ട്രിക് ടൂവീലർ സെഗ്മെന്റ് കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ശക്തരായ എതിരാളിയായി ഏഥർ സ്‌കൂട്ടറുണ്ടെങ്കിലും അവർക്കെല്ലാം ഒരു മുഴം മുമ്പേയാണ് ഓലയുടെ പദ്ധതികളെല്ലാം സഞ്ചരിക്കുന്നത്.

Ola S1 Air Electric Scooter

ദേ ഇപ്പോൾ പുറത്തിറക്കിയ ഓല S1 എയർ ഇലക്‌ട്രിക് സ്‌കൂട്ടറിന് വിപണിയിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പർച്ചേസ് വിൻഡോ ആരംഭിച്ച് ഇതുവരെ ഇലക്‌ട്രിക് സ്‌കൂട്ടറിനെ തേടി എത്തിയിരിക്കുന്നത് 50,000 ബുക്കിംഗുകളാണെന്ന് ഓല പറയുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് മോഡലിനായുള്ള പർച്ചേസ് വിൻഡോ ജൂലൈ 27-നാണ് ആരംഭിക്കുന്നത്.

ഇത് ആരംഭിച്ച് വെറും നാല് ദിവസത്തിനുള്ളിലാണ് S1 എയർ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനായി അരലക്ഷത്തോളം ആളുകൾ ഇരച്ചെത്തിയത്. 1.09 ലക്ഷം രൂപ (FAMEII സബ്‌സിഡി ഉൾപ്പെടെ) എക്‌സ്ഷോറൂ വിലയിലാണ് ഇപ്പോൾ മോഡൽ വാങ്ങാനാവുക. ആദ്യത്തെ കുറച്ച് ഉപഭോക്താക്കൾക്ക് മാത്രമാവും ഈ വിലയിൽ ഇവി ലഭ്യമാക്കുക എന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നുവെങ്കിലും ഇപ്പോൾ പ്രാരംഭ വിലയുലുള്ള ഓഫർ ഓല നീട്ടിയതായി അറിയിച്ചിട്ടുണ്ട്.

Ola S1 Air Electric Scooter

ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 15 വരെ 1.09 ലക്ഷത്തിന് S1 എയർ വാങ്ങാനാവും. ഇതിനു ശേഷം ഓലയുടെ പുതിയ S1 എയർ ഇലക്ട്രിക് സ്‌കൂട്ടറിനായി 1.19 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. അതായത് വിലയിൽ 10,000 രൂപയുടെ വർധനവുണ്ടാവുമെന്നാണ് സാരം. ജൂലൈ 27-ന് ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം മൂവായിരത്തിലധികം ബുക്കിംഗുകൾ നടന്നതിനാൽ ഇവിക്ക് ഉപഭോക്താക്കളിൽ നിന്ന് ശക്തമായ പ്രതികരണമാണ് ലഭിച്ചതെന്നും ഓല സിഇഒ ഭവിഷ് അഗർവാൾ പറയുന്നു.

പുതിയ S1 എയറിന്റെ വരവോടെ ഓല S1 മോഡലിനെ വിപണിയിൽ നിന്നും പിൻവലിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ഇതോടെ ബ്രാൻഡ് നിരയിൽ ഇനി മുതൽ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ മാത്രമാവും ഉണ്ടാവുക. എൻട്രി ലെവൽ S1 എയർ, ഫ്ലാഗ്ഷിപ്പ് S1 പ്രോ എന്നിവയാണവ. പുതുതായി വന്ന S1 എയറിൽ 3.0 kWh ബാറ്ററി പായ്ക്കും 58 Nm torque നൽകുന്ന 8.5 kW മോട്ടോറുമാണ് ഓല നൽകുന്നത്.

Ola S1 Air Electric Scooter

കഴിഞ്ഞ വർഷം ഒക്ടോബറിൽ അവതരിപ്പിക്കുമ്പോൾ 79,999 രൂപക്ക് 2.5kWh ശേഷിയുള്ള ബാറ്ററിയുമായാണ് ഓല S1 എയർ വിപണിയിലെത്തിയത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വിലയിലും ബാറ്ററിയിലും ഓല മാറ്റങ്ങള്‍ വരുത്തി. അങ്ങനെയാണ് ഇവിയിലേക്ക് പുതിയ 3 kWh ബാറ്ററി പായ്ക്ക് എത്തുന്നത്. 3.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഇവിക്ക് പൂർണ ചാർജിൽ ഏകദേശം 125 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് ഓല പറയുന്നത്.

അതേസമയം മണിക്കൂറിൽ 90 കിലോമീറ്ററാണ് ഇവിയുടെ ഉയർന്ന വേഗതയായി നിശ്ചയിച്ചിരിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച് 5 മണിക്കൂറിനുള്ളിൽ S1 എയറിന്റെ ബാറ്ററി പായ്ക്ക് പൂർണമായും ചാർജ് ചെയ്യാനുമാവും. S1 എയറിന്റെ ഡെലിവറി 2023 ഓഗസ്റ്റ് ആദ്യം മുതൽ തുടങ്ങാനാണ് ഓല ഇലക്ട്രിക് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വില കുറയ്ക്കാനായി S1 പ്രോയിൽ ലഭിക്കുന്ന പ്രീമിയം ഫീച്ചറുകളുടെ വലിയ നിരയെ വെട്ടിയൊതുക്കിയാണ് ഓല താങ്ങാനാവുന്ന വിലയിൽ ഇവിയെ പരിചയപ്പെടുത്തിയിരിക്കുന്നത്.

Ola S1 Air Electric Scooter

ഇക്കോ, നോർമൽ, സ്പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും S1 എയറിലുണ്ട്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്ക്, റിയർ ട്വിൻ ഷോക്ക് അബ്‌സോർബറുകൾ, രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകൾ, ഇരട്ട പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ജിപിഎസോട് കൂടിയ 7 ഇഞ്ച് ടിഎഫ്‌ടി ഡാഷ്, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് സവിശേഷതകൾ. ഇനി കളർ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ പുതിയ ബജറ്റ് ഫ്രണ്ട്‌ലി ഇലക്‌ട്രിക് സ്‌കൂട്ടർ ആറ് കളർ ഓപ്ഷനുകളിൽ വാങ്ങാനാവും.

More from DriveSpark

Article Published On: Tuesday, August 1, 2023, 13:16 [IST]
English summary
Ola s1 air electric scooter garnered 50000 bookings details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X