ഏഥറിന് പണിയായല്ലോ... S1 എയർ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഓഫർ വില നീട്ടി ഓലയുടെ സ്ട്രൈക്ക്

ഇന്ത്യയിൽ പുതിയ താങ്ങാനാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) പുറത്തിറക്കി പതിയെ രാജ്യം വെട്ടിപ്പിടിക്കുകയാണ് ഓല (Ola). വില്‍പന ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ 1,000 ബുക്കിംഗും പിന്നീട് ഒറ്റ ദിവസത്തിനുള്ളിൽ മൂവായിരത്തോളം ബുക്കിംഗും പിടിച്ച് S1 എയർ (S1 Air) വരവറിയിച്ചു കഴിഞ്ഞു.

പോയ വർഷമാണ് വിപണിയിൽ അവതരിപ്പിച്ചതെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് ഇവിക്കായുള്ള പർച്ചേസ് വിൻഡോ ആരംഭിക്കുന്നത്. ഇതോടെ വെബ്സൈറ്റിലേക്ക് ആളുകൾ ഇരച്ചത്തെുകയും ചെയ്‌തു. ആദ്യത്തെ കുറച്ച് ഉപഭോക്താക്കൾക്ക് മാത്രം 1.09 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് ഓല S1 എയർ ഇലക്ട്രിക് നൽകിയത്. എന്നാൽ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനായി ഓല ഈ ആമുഖ വിലയുടെ ഓഫർ നീട്ടിയിരിക്കുകയാണ്.

Ola S1 Air Electric Scooter Introductory Price

വൻ ഡിമാൻഡിനെത്തുടർന്നാണ് ഓഫർ നീട്ടാൻ സ്റ്റാർട്ടപ്പ് ബ്രാൻഡ് തീരുമാനമെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 15 വരെ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 1.09 ലക്ഷം രൂപയ്ക്ക് സ്‌കൂട്ടർ വിപണിയിലെത്തിക്കാം. അതിനുശേഷം 10,000 രൂപ വരെ അധികമായി നൽകേണ്ടി വരുമെന്ന് മാത്രം. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറായ S1 പ്രോയുടെ വിലകുറഞ്ഞ വകഭേദമായി വരുന്ന S1 എയറിന് വിപണി പിടിക്കാനാവുമെന്ന സൂചനയാണ് ഇതുനൽകുന്നത്.

ഓഗസ്റ്റ് മൂന്നിന് വരാനിരിക്കുന്ന ഏഥർ 450S എന്ന വില കുറഞ്ഞ മോഡലിനുള്ള വലിയൊരു അടിയാവും പുതിയ ഓല സ്‌കൂട്ടറിന്റെ ഈ സ്വീകാര്യത. S1 എയർ ലൈനപ്പ് ആദ്യം വ്യത്യസ്ത ബാറ്ററി ശേഷിയുള്ള മൂന്ന് വേരിയന്റുകളിലേക്ക് വികസിക്കുകയും പിന്നീട് ഒരു വേരിയന്റിലേക്ക് കമ്പനി ചുരുക്കുകയും ചെയ്‌തിരുന്നു. അതായത് തുടക്കത്തില്‍ 79,999 രൂപക്ക് 2.5kWh ശേഷിയുള്ള ബാറ്ററിയുമായാണ് ഇവിയെ കമ്പനി അവതരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വിലയിലും ബാറ്ററിയിലും ഓല മാറ്റങ്ങള്‍ വരുത്തി.

Ola S1 Air Electric Scooter Introductory Price

പുതിയ 3 kWh ബാറ്ററി പായ്ക്കുമായാണ് ഓല S1 എയർ വിപണിയിലേക്ക് എത്തുന്നത്. പൂർണ ചാർജിൽ ഏകദേശം 125 കിലോമീറ്റർ റേഞ്ച് വരെ ഇലക്ട്രിക് സ്‌കൂട്ടറിന് നൽകാനാവുമെന്നതാണ് ഹൈലൈറ്റ്. അതേസമയം മണിക്കൂറിൽ 90 കിലോമീറ്ററാണ് ഇവിയുടെ ഉയർന്ന വേഗത. ബ്രാൻഡ് നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ S1 എയർ 5 ലക്ഷം കിലോമീറ്ററിലധികം പരീക്ഷിച്ചതായി ഭവിഷ് അഗർവാൾ വെളിപ്പെടുത്തിയിരുന്നു.

ഇതാദ്യമായാണ് ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ ഇത്രയധികം കിലോമീറ്റർ പരീക്ഷണം നടത്തുന്നതു തന്നെ. ഇവിയുടെ ഡെലിവറി ഓഗസ്റ്റ് ആദ്യം മുതൽ ആരംഭിക്കാനാണ് ഓല ഇലക്ട്രിക് പദ്ധതിയിട്ടിരിക്കുന്നത്. ഇക്കോ, നോർമൽ, സ്പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും S1 എയറിനുണ്ടാവും. പക്ഷേ ടോപ്പ് വേരിയന്റിലായ S1 പ്രോയിൽ ലഭിക്കുന്ന പ്രീമിയം ഫീച്ചറുകളുടെ വലിയ നിരയൊന്നും ഈ താങ്ങാനാവുന്ന മോഡലിൽ പ്രതീക്ഷിക്കേണ്ട.

Ola S1 Air Electric Scooter Introductory Price

പക്ഷേ ദൈനംദിന ഉപയോഗങ്ങൾക്കാവശ്യമായ എല്ലാത്തരം സവിശേഷതകളും കോർത്തിണക്കിയാണ് ഓല S1 എയറിനെ പണിതിറക്കുന്നത്. 7.0 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, മൂവ് ഒഎസ് 3.0 കണക്ടിവിറ്റി, റിവേഴ്‌സ് മോഡ്, ഒടിഎ അപ്‌ഡേറ്റുകൾ, എല്‍ഇഡി ലൈറ്റ്, 34 ലിറ്റര്‍ അണ്ടർ സീറ്റ് സ്‌റ്റോറേജ്, റിമോട്ട് ബൂട്ട് ലോക്ക്/ അണ്‍ലോക്ക്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, ഫ്‌ളാറ്റ് ഫ്‌ളോര്‍ ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങളും ഈ ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്‌കൂട്ടറിനുണ്ട്.

മെക്കാനിക്കൽ വശങ്ങളിലും ചില വിട്ടുവീഴ്ച്ചകളുണ്ടെങ്കിലും ആള് ചില്ലറക്കാരനല്ല. സസ്പെൻഷനായി S1 എയർ ഇലക്ട്രിക് സ്കൂട്ടർ മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് സൈഡിലും ഡ്രം ബ്രേക്കുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഓല S1 പ്രോയുടെ അതേ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമായാണ് നിർമാണം.

Ola S1 Air Electric Scooter Introductory Price

ഇതിന് ഒരു പുതിയ നിയോൺ ഗ്രീൻ കളർ ഓപ്ഷനും പ്രായോഗികമായ ഗ്രാബ് റെയിലും ഒരുക്കിയതും പുതുമ നൽകുന്ന കാര്യമാണ്. ഫെയിം II സബ്‌സിഡി വെട്ടിക്കുറച്ചതിലൂടെ ഓലയുടെ നിലവിലുള്ള ഇ-സ്‌കൂട്ടറുകളുടെ വിലകൾ അടുത്തിടെ കുതിച്ചുയർന്ന സാഹചര്യത്തിലാണ് S1 എയർ രംഗത്തെത്തിയിരിക്കുന്നത്. ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ കാര്യമാണ്. പ്രാരംഭ വിലയുടെ ഓഫർ നീട്ടിയതും വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കേണ്ടാൻ സഹായിക്കും.

More from DriveSpark

Article Published On: Monday, July 31, 2023, 13:46 [IST]
English summary
Ola s1 air electric scooter introductory price offer extended to august 15 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X