ഏഥറിനിട്ടും ഐക്യൂബിനിട്ടും കൊട്ടി ഓല, S1 എയറിന്റെ സ്പീഡ് ടെസ്റ്റ് വീഡിയോ വൈറൽ

ഇപ്പോൾ ഇലക്ട്രിക് സ്‌കൂട്ടറുകൾ എന്നുകേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന ആദ്യ പേരായിരിക്കും ഓലയുടേത്. പെട്രോൾ സ്‌കൂട്ടർ രംഗത്ത് ഹോണ്ട ആക്‌ടിവക്കുള്ള അതേ പ്രൗഢിയാണ് ഇന്ന് ഇവി സെഗ്മെന്റിൽ ഓലയ്ക്കുള്ളത്. വൈദ്യുത വാഹന നിര്‍മാണ രംഗത്ത് ചരിത്രം കുറിച്ചുകൊണ്ടു മുന്നേറുന്ന ബ്രാൻഡ് അധികം വൈകാതെ തന്നെ പാസഞ്ചർ കാർ വിപണിയിലേക്കും കാലെടുത്തു വെക്കുന്നുണ്ട്.

അതിനു മുന്നോടിയായി തങ്ങളുടെ സ്‌കൂട്ടർ നിര വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് ഓലയിപ്പോൾ. 2022 ഒക്ടോബറില്‍ അവതരിപ്പിച്ച ഓല S1 എയറിനെ കാത്തിരിക്കുകയാണ് ഉപഭോക്താക്കളിപ്പോൾ. ഈ മാസം ഡെലിവറി ആരംഭിക്കുന്നതിനു മുന്നോടിയായി ഇവിയുടെ പരീക്ഷണം നടത്തുന്നതായി കാണിച്ച് ഓല ഇലക്ട്രിക് ട്വിറ്ററിൽ വീഡിയോ പങ്കിട്ടിരിക്കുകയാണ്. അതും സെഗ്മെന്റിലെ പ്രധാന എതിരാളികൾക്കുള്ള കൊട്ടാണ് വീഡിയോയിലെ ആശയം.

Ola S1 Air Electric Scooter

ഓട്ടമത്സരത്തിനെത്തുന്ന പ്രധാന എതിരാളികളായ ഏഥർ, ഹീറോ ഇലക്ട്രിക്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയെ തോൽപ്പിച്ച് ഓല S1 എയർ കുതിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. അതായത് സ്‌പീഡ് ടെസ്റ്റിൽ മറ്റ് ബ്രാൻഡിലെ മോഡലുകളേക്കാൾ മിടുക്കനാവും വരാനിരിക്കുന്ന S1 എയർ എന്നു ചുരുക്കം. സ്‌കൂട്ടറിന്റെ ഡെലിവറികളും ടെസ്റ്റ് റൈഡുകളും ജൂലൈയിൽ ആരംഭിക്കുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ബുക്കിംഗ് അവതരണ വേളയിൽ തന്നെ ആരംഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പർച്ചേസ് വിൻഡോ ഇതുവരെ തുറന്നിട്ടില്ല. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് സ്കൂട്ടറിന് 84,999 മുതൽ 109,000 രൂപ വരെയാണ് എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കാനാവുന്നത്. തുടക്കത്തില്‍ 79,999 രൂപക്ക് 2.5kWh ബാറ്ററി പായ്ക്കുമായാണ് ഓല S1 എയര്‍ തുടക്കത്തിൽ പരിചയപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വിലയിലും ബാറ്ററിയിലും വലിയ മാറ്റങ്ങൾ കമ്പനി കൊണ്ടുവരികയും ചെയ്‌തു.

Ola S1 Air Electric Scooter

അതായത് 3kWh ബാറ്ററിപായ്ക്ക് ഓപ്ഷനിൽ മാത്രമേ ഇനി ഓല S1 എയര്‍ വിപണിയിലെത്തുകയെന്ന് സാരം. നേരത്തെ S1 എയറിന്റെ മറ്റ് വകഭേദങ്ങൾ ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും ഈ 3kWh വേരിയന്റിലേക്ക് അധിക പണം മുടക്കാതെ ബുക്ക് ചെയ്യാം. കമ്പനിയുടെ ദീപാവലി റിസർവേഷൻ വിൻഡോയിൽ S1 എയറിന്റെ 2.5 kWh വേരിയന്റ് ബുക്ക് ചെയ്ത ഉപഭോക്താക്കളെ അധിക ചിലവില്ലാതെ 3 kWh വേരിയന്റിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവുമെന്നും ഓല ഇലക്ട്രിക് അറിയിച്ചിട്ടുണ്ട്.

S1 എയറിന് മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയാണ് അവകാശപ്പെടുന്നത്. അതേസമയം ഒറ്റത്തവണ ചാർജ് ചെയ്‌താൽ 165 കിലോമീറ്റർ വരെ ഓടാനും ഇതിനാവും. ഹബ്-മൗണ്ടഡ് 4.5 കിലോവാട്ട് മോട്ടോറാണ് മോഡലിന് നൽകിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ഓല S1 ശ്രേണിക്ക് സമാനമാണ് S1 എയറും. കോറൽ ഗ്ലാം, നിയോ മിന്റ്, പോർസലൈൻ വൈറ്റ്, ജെറ്റ് ബ്ലാക്ക്, ലിക്വിഡ് സിൽവർ എന്നീ അഞ്ച് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് ഓലയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാനാവുക.

ഫീച്ചറുകളിലേക്ക് നോക്കിയാൽ മറ്റ് S1 ഇവികളിൽ നിന്നും കാര്യമായ വ്യത്യാസങ്ങളില്ലെങ്കിലും ചില സുപ്രധാന സവിശേഷതകൾ ഒഴിവാക്കിയാണ് ഈ എൻട്രി ലെവൽ മോഡലിനെ പണികഴിപ്പിച്ചിരിക്കുന്നത്. 7.0 ഇഞ്ച് TFT ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, മൂവ്OS 3.0 കണക്ടിവിറ്റി, റിവേഴ്‌സ് മോഡ്, ഒടിഎ അപ്‌ഡേറ്റ്‌സ്, ഫ്ലാറ്റ് ഫ്ലോര്‍ ബോര്‍ഡ്, എല്‍ഇഡി ലൈറ്റ്, 34 ലിറ്റര്‍ സ്‌റ്റോറേജ്, റിമോട്ട് ബൂട്ട് ലോക്ക്/ അണ്‍ലോക്ക്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട് എന്നിവയാണ് S1 എയർ ഇവിയിലെ പ്രധാന ഫീച്ചറുകള്‍.

നിലവിൽ ഇലക്ട്രിക് സ്‌കൂട്ടർ വിപണിക്കുണ്ടായ ഈ വലിയ മാറ്റത്തിന് ചുക്കാൻ പിടിച്ചത് ഓലയുടെ കടന്നുവരമാണ്. മികച്ച റേഞ്ചും അതോടൊപ്പം കിടിലൻ ഫീച്ചറുകളുമെല്ലാം അണിനിരത്തുന്ന മോഡലുകൾ നിരത്തുകളിലെ പതിവു കാഴ്ച്ചയായി മാറിയിരിക്കുകയാണ്. വിപണിയിൽ അനേകായിരം ഇലക്ട്രിക് ടൂവീലറുകളുണ്ടെങ്കിലും ഇന്ന് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്നതും ഓലയുടെ സ്കൂട്ടറുകളാണ്.

More from DriveSpark

Article Published On: Monday, July 10, 2023, 10:45 [IST]
English summary
Ola s1 air electric scooter new testing video out delivery starts soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X