ആദ്യ സ്‌കൂട്ടർ പണിതിറക്കി ഓല; ഒന്ന് ചാർജ് ചെയ്‌താൽ മൈലുകളോളം താണ്ടാൻ S1 എയർ

നിരവധി പുതുമകളാൽ വ്യത്യസ്‌തരാവുന്നവരാണ് ഓല ഇലക്‌ട്രിക്. ഇന്ത്യയിൽ വിൽപ്പനയും സർവീസിംഗും ഡെലിവറിയും എല്ലാം സമ്പൂർണമായി ഓൺലൈനിലൂടെ സാധ്യമാക്കിയ കമ്പനി ഇവി രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇത്തരം വ്യത്യസ്‌തമാർന്ന കാര്യങ്ങളിലൂടെ വാഹന രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാൻ കമ്പനിക്കാവുന്നുണ്ട്. കഴിഞ്ഞ ദിവസം കമ്പനിയുടെ ജീവനക്കാരനായി ഒരു നായയെ നിയമിച്ചതും വലിയ വാർത്തയായിരുന്നു.

ബിജ്‌ലി എന്ന് പേരുള്ള നായയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത് സാക്ഷാൽ ഓല ഇലക്‌ട്രിക് സിഇഒ ഭവിഷ് അഗർവാളുമാണ്. ബുക്കിംഗും പർച്ചേസ് വിൻഡോയും ആരംഭിച്ച കമ്പനി ഇപ്പോൾ തങ്ങളുടെ ഏറ്റവും പുതിയ S1 എയർ ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള നിർമാണവും തുടങ്ങിയിരിക്കുകയാണ്. ഡെലിവറികൾ ഉടൻ ആരംഭിക്കാനിരിക്കുന്ന ഇവിയുടെ ആദ്യ യൂണിറ്റ് റെഡിയാണെന്ന വിവരം കമ്പനിയുടെ സ്ഥാപകനായ ഭവിഷ് അഗർവാൾ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

Ola S1 Air Electric Scooter Production Commenced

S1 എയറിന്റെ ലൈം ഗ്രീൻ നിറത്തിലുള്ള ആദ്യ യൂണിറ്റിൽ ഓല ഇലക്‌ട്രിക് ജീവനക്കാരുടെ ഒപ്പുകളും പതിച്ചിട്ടുണ്ട്. ഫോട്ടോയിൽ സ്കൂട്ടറിന് മുകളിൽ ഭവിഷിന്റെ വളർത്തുനായ 'ബിജിലി' ഇരിക്കുന്നത് കാണാം. ബിജിലിക്ക് ഒപ്പ് വെക്കാനാവാത്തതിനാലാണ് സീറ്റിൽ കയറിയിരിക്കുന്നതെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തുടക്കത്തിൽ S1, S1 പ്രോ എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെയാണ് ഓല തങ്ങളുടെ യാത്ര ആരംഭിക്കുന്നത്.

ഇത് ഹിറ്റായതോടെ ആളുകൾക്ക് കൂടുതൽ താങ്ങാനാവുന്ന മോഡൽ വേണമെന്ന് തോന്നലാണ് S1 എയറിന്റെ വികസനത്തിന് കാരണമായത്. 1.09 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് നിലവിൽ ഓല S1 എയർ വിൽപ്പനയ്ക്ക് എത്തുന്നത്. ഓഗസ്റ്റ് 15 വരെ ഈ വിലയിൽ വാങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നീട് 1.19 ലക്ഷം രൂപയായി വില വർധിക്കും. അതായത് ഓഗസ്റ്റ് 16 മുതൽ ഈ മോഡലിനായി ഉപഭോക്താക്കൾ 10,000 രൂപ അധിരം നൽകേണ്ടി വരുമെന്ന് സാരം.

Ola S1 Air Electric Scooter

മുമ്പ് 2022 ഒക്ടോബറിൽ 2.5 kWh ബാറ്ററി പായ്ക്കും 79,999 രൂപയുടെ മത്സര വിലയുമായി സമാരംഭിച്ച ഇവി പിന്നീട് 2023 ഫെബ്രുവരിയിൽ രണ്ട് ബാറ്ററി ഓപ്ഷനുകൾ കൂടി അവതരിപ്പിച്ചു. എന്നാൽ S1 എയർ ഇപ്പോൾ 3 kWh ബാറ്ററി പായ്ക്കിൽ മാത്രമേ ലഭ്യമാകൂ. പുതുക്കിയ ഫെയിം II സബ്‌സിഡികൾക്ക് അനുസൃതമായി വിലയിലും കാര്യമായ വർധനവുണ്ടാവുകയായിരുന്നു. പുതിയ ബജറ്റ് ഫ്രണ്ട്‌ലി മോഡലിന്റെ വരവോടെ ഓല തങ്ങളുടെ S1 ഇലക്ട്രിക് നിർത്തലാക്കുകയുണ്ടായി.

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകൾ, ട്യൂബുലാർ പില്യൺ ഗ്രാബ് റെയിൽ, ബ്ലാക്ക്-ഔട്ട് ലോവർ-സൈഡ് ബോഡി പാനലുകൾ എന്നിവയാണ് നിർമാണ ചെലവ് കുറക്കാനായി ഇവിയിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 3 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നതിനാൽ S1 എയർ പരമാവധി 125 കിലോമീറ്റർ റൈഡിംഗ് റേഞ്ച് നൽകാനാവുമെന്നും ഓല ഇലക്ട്രിക് അവകാശപ്പെടുന്നു.

Ola S1 Air Electric Scooter

അതേസമയം 4.5 kW ഇലക്ട്രിക് മോട്ടോർ സ്കൂട്ടറിനെ പരമാവധി 90 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനും അനുവദിക്കും. 3.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും ഇവിക്ക് കഴിയും. ഇവി ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 5 മണിക്കൂർ സമയമാണ് വേണ്ടിവരുന്നത്. ഇതിനായി സ്‌കൂട്ടർ വാങ്ങുമ്പോൾ പോർട്ടബിൾ 750W ചാർജറാണ് ഓല നൽകുന്നതും. പർച്ചേസ് വിൻഡോ ആരംഭിച്ച് ഇതുവരെ 50,000 ബുക്കിംഗുകളാണ് ഓല S1 എയർ ഇലക്‌ട്രിക് സ്‌കൂട്ടർ വാരിക്കൂട്ടിയിരിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് മോഡലിനായുള്ള പർച്ചേസ് വിൻഡോ ജൂലൈ 27-നാണ് ആരംഭിക്കുന്നത്. വില കുറയ്ക്കാനായി S1 പ്രോയിൽ ലഭിക്കുന്ന പ്രീമിയം ഫീച്ചറുകളുടെ വലിയ വെട്ടിനിരത്തലും സംഭവിച്ചിട്ടുണ്ട്. എങ്കിലും മൊത്തത്തിൽ മോശമാക്കാത്ത രീതിയിലാണ് S1 എയറിലെ ഫീച്ചറുകൾ നൽകിയിരിക്കുന്നത്.

Ola S1 Air Electric Scooter Production Commenced

ഇരട്ട പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ജിപിഎസോട് കൂടിയ 7 ഇഞ്ച് ടിഎഫ്‌ടി ഡാഷ്, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയെല്ലാം ഇതിലുണ്ട്. ഇക്കോ, നോർമൽ, സ്പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് മറ്റൊരു പ്രത്യേകതയായി എടുത്തു പറയാനാവുന്നത്. സ്റ്റെല്ലാർ ബ്ലൂ, നിയോൺ, പോർസലൈൻ വൈറ്റ്, കോറൽ ഗ്ലാം, ലിക്വിഡ് സിൽവർ, മിഡ്നൈറ്റ് ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളിൽ സ്കൂട്ടർ വാങ്ങാനാവും.

More from DriveSpark

Article Published On: Monday, August 7, 2023, 15:12 [IST]
English summary
Ola s1 air electric scooter production commenced delivery starts soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X