കുറഞ്ഞ വിലക്ക് 125 കി.മീ. വരെ ഓടാം, പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ ആളുകളുടെ തള്ളിക്കയറ്റം

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയെ മറ്റൊരു തലത്തിൽ എത്തിച്ചവരാണ് ഓല ഇലക്ട്രിക്. ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും വാഹന നിർമാണത്തിലേക്ക് എത്തിയപ്പോൾ ഇത്രവേഗം വിപണി കീഴടക്കാനാവുമെന്ന് ഓല പോലും വിചാരിച്ചുകാണില്ല. വിൽപ്പനയും സർവീസിംഗുമെല്ലാം പൂർണമായും ഓൺലൈനിലൂടെയായിരുന്നുവെന്നതും തുടക്ക കാലത്ത് ബ്രാൻഡിനെ വേറിട്ടു നിർത്തി.

എന്നാൽ പതിയെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് എക്സ്പീരിയൻ സെന്ററുകൾ തുടങ്ങിയതോടെ ഓല സ്‌കൂട്ടറുകൾ വാങ്ങാൻ ആളുകളുടെ തള്ളിക്കയറ്റമായി. S1, S1 പ്രോ എന്നീ രണ്ട് മോഡലുകളിലൂടെയാണ് ഇതുവരെ ഓല ഇലക്ട്രിക് സ്‌കൂട്ടർ വിപണിയുടെ തലപ്പത്തേക്ക് എത്തിയതെങ്കിൽ പുതിയൊരു മോഡലിനെ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. S1 എയർ എന്ന ഓലയുടെ ഏറ്റവും വില കുറഞ്ഞ ഇവിയായിരുന്നു അത്. ബുക്കിംഗ് നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും പർച്ചേസ് വിൻഡോക്കായി ഉപഭോക്താക്കൾ കാത്തിരിക്കുകയായിരുന്നു.

Ola S1 Air Electric Scooter Purchase Window

ദേ ഇപ്പോൾ ഒമ്പത് മാസത്തോളമായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഓല S1 പ്രോ ഇലട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ തുറന്നിരിക്കുകയാണ് കമ്പനി. ജൂലൈ 28-ന് ഓപ്പൺ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനും ഒരു ദിവസം മുമ്പേ (ജൂലൈ 27) പർച്ചേസ് വിൻഡോ ആരംഭിക്കാൻ ഓല തീരുമാനിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ 3,000-ത്തിലധികം യൂണിറ്റുകൾക്കായുള്ള ബുക്കിംഗാണ് ഓലക്ക് നേടാനായത്.

ഓല ഇലക്ട്രിക് അതിന്റെ കമ്മ്യൂണിറ്റി അംഗങ്ങൾക്കായാണ് ഒരു ദിവസം മുമ്പ് S1 എയറിനായുള്ള ബുക്കിംഗ് തുടങ്ങിയത്. ആദ്യത്തെ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ കമ്പനി പ്രതീക്ഷിച്ചതിലുമധികം ആളുകളാണ് തങ്ങളുടെ താങ്ങാനാവുന്ന മോഡൽ സ്വന്തമാക്കാനായി എത്തിയത്. ഓല S1 എയർ നിലവിൽ ബുക്ക് ചെയ്തവർക്ക് 1.09 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടർ ലഭിക്കും. ബാക്കിയുള്ളവയ്ക്ക് പുത്തൻ വാഹനത്തിനായി 10,000 രൂപ അധികം മുടക്കേണ്ടി വരും.

Ola S1 Air Electric Scooter Purchase Window

പർച്ചേസ് വിൻഡോ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ S1 എയർ ഇലക്ട്രിക് സ്കൂട്ടറിനായി 1,000 യൂണിറ്റ് ബുക്കിംഗ് വരെ നേടാനായെന്ന് ഓല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. പിന്നീട് മൂന്ന് മണിക്കൂറിനുള്ളിൽ ഇവി നിർമാതാവ് 3,000 യൂണിറ്റുകൾക്കായുള്ള ബുക്കിംഗും സ്വന്തമാക്കി. റ്റെല്ലാർ ബ്ലൂ, നിയോൺ, പോർസലൈൻ വൈറ്റ്, കോറൽ ഗ്ലാം, ലിക്വിഡ് സിൽവർ, മിഡ്നൈറ്റ് ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളിൽ സ്കൂട്ടർ വാങ്ങാനാവും.

90 കി.മീ. ടോപ് സ്പീഡ്, 125 കിലോമീറ്റർ റേഞ്ച്, മൂന്ന് റൈഡ് മോഡുകൾ, അഞ്ച് മണിക്കൂർ ചാർജിംഗ് സമയം, ഫുൾ-എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് S1 എയർ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതകൾ. എന്നാൽ ഈ ഡിസ്പ്ലേയുടെ റെസല്യൂഷൻ S1 പ്രോയേക്കാൾ താരതമ്യേന കുറവാണ്. ഡിസൈനിംഗ് സമാനമാണെങ്കിലും വില കുറയ്ക്കാനായി ചില ഫീച്ചറുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നിട്ടുണ്ട്.

Ola S1 Air Electric Scooter Purchase Window

7.0 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, മൂവ് ഒഎസ് 3.0 കണക്ടിവിറ്റി, റിവേഴ്‌സ് മോഡ്, ഒടിഎ അപ്‌ഡേറ്റുകൾ, എല്‍ഇഡി ലൈറ്റ്, 34 ലിറ്റര്‍ അണ്ടർ സീറ്റ് സ്‌റ്റോറേജ്, റിമോട്ട് ബൂട്ട് ലോക്ക്/ അണ്‍ലോക്ക്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, ഫ്‌ളാറ്റ് ഫ്‌ളോര്‍ ബോര്‍ഡ് എന്നിവയാണ് ഇവിയുടെ മാറ്റേകുന്നത്. 3 kWh ബാറ്ററി പായ്ക്കുമായാണ് ഓല S1 എയർ വിപണിയിലേക്ക് എത്തുന്നത്.

2022 ഒക്ടോബറിൽ അവതരിപ്പിച്ചപ്പോൾ 79,999 രൂപക്ക് 2.5kWh ശേഷിയുള്ള ബാറ്ററിയുമായാണ് ഇവിയെ കമ്പനി അവതരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വിലയിലും ബാറ്ററിയിലും ഓല മാറ്റങ്ങള്‍ വരുത്തി. പോരാത്തതിന് ആദ്യഘട്ടത്തിൽ S1 എയർ ഇലക്ട്രിക് സ്‌കൂട്ടറിന് 2.7 kW മോട്ടോറോടെയാണ് പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് കമ്പനി അതിനെ 4.5 kW യൂണിറ്റായി പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു.

Ola S1 Air Electric

ചെലവ് ചുരുക്കലിന്റെ ഭാഗമായി ചില മെക്കാനിക്കൽ വശങ്ങളിലും വിട്ടുവീഴ്ച്ചകൾ ചെയ്‌തിട്ടുണ്ട് ഓല ഇലക്ട്രിക്. സസ്‌പെന്‍ഷനായി S1 എയറിൽ മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമാണ് സമ്മാനിച്ചിരിക്കുന്നത്. എന്നാല്‍ S1, S1 പ്രോ എന്നിവക്ക് മുന്നിലും പിന്നിലും കൂടുതൽ പ്രായോഗികമായ മോണോഷോക്ക് സസ്‌പെന്‍ഷന്‍ ആണ് ലഭിക്കുന്നത്.

S1 എയര്‍ 5 ലക്ഷം കിലോമീറ്ററിലധികം പരീക്ഷണം നടത്തിയതിന് ശേഷമാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഇത്രയും ദീര്‍ഘമായ പരീക്ഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്. ഇവി സെഗ്മെന്റിൽ ഏഥർ 450S, ടിവിഎസ് ഐക്യൂബ് എന്നിവയോടാണ് പുതിയ ഓല S1 എയർ മാറ്റുരയ്ക്കുന്നത്. പുതിയ മോഡലിന്റെ വരവോടെ ഇവി വിപണിയിൽ കൂടുതൽ വിഹിതം നേടാനാവുമെന്നാണ് ബ്രാൻഡ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, July 28, 2023, 12:37 [IST]
English summary
Ola s1 air electric scooter purchase window opened booking price features battery range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X