ഏഥറിനും ഒരുമുഴം മുമ്പേ ഓല, S1 എയറിനായുള്ള പർച്ചേസ് വിൻഡോ ഈ തീയതി മുതൽ

ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തെ അധിപൻമാരാണ് ഓല. ഇത്രയും ചുരുങ്ങിയ കാലംകൊണ്ട് ഇത്രയേറെ സ്വീകാര്യത നേടിയെടുക്കാനാവുമെന്ന് ക്യാബ് അഗ്രഗേറ്ററിൽ നിന്നും വാഹന നിർമാണ രംഗത്തേക്ക് എത്തുമ്പോൾ ഓല പോലും കരുതിയിട്ടുണ്ടാവില്ല. S1 ഇലക്‌ട്രിക് സ്‌കൂട്ടറുകളിലൂടെ ജനപ്രീതി നേടി മുന്നേറുന്ന കമ്പനി അടുത്തതായി വില കുറഞ്ഞ മോഡലിനെയാണ് പുറത്തിറക്കുന്നത്.

ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കുന്ന 2022 ഒക്ടോബറില്‍ അവതരിപ്പിച്ച ഓല S1 എയറിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. അന്നേ ബുക്കിംഗ് ആരംഭിച്ചിരുന്നുവെങ്കിലും പർച്ചേസ് വിൻഡോ ഓപ്പണായിരുന്നില്ല. സ്‌കൂട്ടറിന്റെ ഡെലിവറികളും ടെസ്റ്റ് റൈഡുകളും ജൂലൈയിൽ ആരംഭിക്കുമെന്ന് ഓല ഇലക്ട്രിക് സ്ഥിരീകരിച്ചിരുന്നുവെങ്കിലും മാസം അവസാനിക്കാറിയിട്ടും തുടങ്ങാത്തതിൽ ഉപഭോക്താക്കൾ നിരാശരായിരുന്നു. അടുത്തിടെ മോഡലിനെ സംബന്ധിച്ച വിവരങ്ങൾ ഇന്റർനെറ്റ് ലോകത്ത് നിറയുകയാണ്.

Ola S1 Air Electric Scooter Purchase Window

ബ്രാൻഡ് നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ S1 എയർ 5 ലക്ഷം കിലോമീറ്ററിലധികം പരീക്ഷിച്ചതായുള്ള ട്വിറ്റർ പോസ്റ്റുകളും ഓല സിഇഒ ഭവിഷ് അഗർവാൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയിതാ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന S1 എയർ ഇലക്ട്രിക് സ്കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ജൂലൈ 28 മുതൽ തുറക്കുമെന്ന് ഓല ഇലക്ട്രിക് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഇവിയുടെ ഡെലിവറി ഓഗസ്റ്റ് ആദ്യം മുതൽ ആരംഭിക്കുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

മറ്റ് ഓല സ്കൂട്ടറുകളിൽ നിന്നും താരതമ്യേന കുറഞ്ഞവില തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഓല കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് ജൂലൈ 28-ന് മുമ്പ് തന്നെ ബുക്കിംഗ് നടത്താമെന്നും പ്രാരംഭ വിലയായ 1.09 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാമെന്നും കമ്പനി അറിയിച്ചു. പരിമിതമായ പർച്ചേസ് വിൻഡോ ജൂലൈ 28-നും 30-നും ഇടയിൽ തുറന്നിരിക്കും. അതിനുശേഷം വാങ്ങുന്നവർ സ്കൂട്ടറിന് 1.20 ലക്ഷം രൂപ എക്സ്ഷോറൂം വിലയായും നൽകേണ്ടി വരും.

Ola S1 Air Electric Scooter Purchase Window

3 kWh ബാറ്ററി പായ്ക്കുമായാണ് ഓല S1 എയർ വിപണിയിലേക്ക് എത്തുന്നത്. പൂർണ ചാർജിൽ ഏകദേശം 125 കിലോമീറ്റർ റേഞ്ച് വരെ ഇലക്ട്രിക് സ്‌കൂട്ടറിന് നൽകാനാവും. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. ഈ കണക്കുകൾ ഓല S1, ഓല S1 പ്രോ എന്നീ പ്രീമിയം മോഡലുകളേക്കാൾ ആകർഷണീയമല്ലെങ്കിലും, കൂടുതൽ താങ്ങാനാവുന്ന ഇവി ഉപയോഗിച്ച് വിപണിയുടെ വലിയൊരു വിഹിതം പിടിച്ചെടുക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപ്ലവം എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് S1 എയറുമായുള്ള ഞങ്ങളുടെ ലക്ഷ്യം. S1, S1 പ്രോ എന്നിവയുടെ വിജയം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളെ മുഖ്യധാരയാക്കിയെന്നും ഓല ഇലക്ട്രിക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മാത്രമല്ല പുതിയ S1 എയറിന്റെ വരവ് ഉടൻ തന്നെ ഇന്ത്യയുടെ സ്കൂട്ടർ വ്യവസായത്തിലെ പെട്രോൾ യുഗത്തിന് അന്ത്യം കുറിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

Ola S1 Air Electric Scooter Purchase Window

തുടക്കത്തില്‍ 79,999 രൂപക്ക് 2.5kWh ശേഷിയുള്ള ബാറ്ററിയുമായാണ് ഇവിയെ കമ്പനി അവതരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വിലയിലും ബാറ്ററിയിലും ഓല മാറ്റങ്ങള്‍ വരുത്തി. സ്കൂട്ടറിലെ ബാറ്ററിപായ്ക്കിന് 3 kWh വലുപ്പമുണ്ടാകും. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ അവതരിപ്പിച്ചപ്പോൾ S1 എയർ 2.7 kW മോട്ടോറോടെയാണ് പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് കമ്പനി അതിനെ 4.5 kW യൂണിറ്റായി പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു. പുതിയ ബാറ്ററിപായ്ക്ക് ചാർജ് ചെയ്യാൻ വേണ്ടി വരുന്ന സമയം ഓല പ്രഖ്യാപിച്ചിട്ടില്ല.

ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും S1 എയറിനുണ്ടാവും. ഡിസൈനിംഗ് സമാനമാണെങ്കിലും വില കുറയ്ക്കാനായി ചില ഫീച്ചറുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നിട്ടുണ്ട്. 7.0 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, മൂവ് ഒഎസ് 3.0 കണക്ടിവിറ്റി, റിവേഴ്‌സ് മോഡ്, ഒടിഎ അപ്‌ഡേറ്റുകൾ, എല്‍ഇഡി ലൈറ്റ്, 34 ലിറ്റര്‍ അണ്ടർ സീറ്റ് സ്‌റ്റോറേജ്, റിമോട്ട് ബൂട്ട് ലോക്ക്/ അണ്‍ലോക്ക്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, ഫ്‌ളാറ്റ് ഫ്‌ളോര്‍ ബോര്‍ഡ് എന്നിവയാണ് ഇവിയുടെ മാറ്റേകുന്നത്.

കോറൽ ഗ്ലാം, പോർസലൈൻ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ, ലിക്വിഡ് സിൽവർ എന്നീ അഞ്ച് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ഓല S1 എയർ വാങ്ങാനാവും. ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് സ്‌കൂട്ടർ സെഗ്മെന്റിൽ ഏഥറിന്റെ വരാനിരിക്കുന്ന 450S പതിപ്പായിരിക്കും ഇതിന്റെ പ്രധാന എതിരാളി. എന്തായാലും വിൽപ്പന കൂടുതൽ മെച്ചപ്പെടുക്കാൻ കമ്പനിക്കാവുമെന്നതിൽ സംശയമൊന്നുമില്ല.

More from DriveSpark

Article Published On: Saturday, July 22, 2023, 10:18 [IST]
English summary
Ola s1 air electric scooter purchase window opening from july 28 onwards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X