195 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി തുടങ്ങിയേ, ഇനി തിക്കുംതിരക്കും ഇവി വാങ്ങാനോ?

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇത്രയും ട്രെൻഡിംഗാക്കിയത് ഓലയാണെന്ന് നിസംശയം പറയാം അല്ലേ. ഗംഭീര റേഞ്ചും തുമ്പിയെ പോലുള്ള ഡിസൈനും അടിപൊളി വിലയും എല്ലാമായപ്പോൾ S1 സ്‌കൂട്ടറുകൾ തീർത്തത് വൈദ്യുത വിപ്ലവം തന്നെയായിരുന്നു. ഇന്ന് നിരത്തിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന ഇവിയും ഓലയുടേതാണ്. തുടക്കത്തിൽ ഓൺലൈനായി മാത്രം വിൽപ്പനയും മറ്റ് കാര്യങ്ങളുമെല്ലാം തുടങ്ങിയിട്ട് പോലും വാങ്ങാൻ ആളുകളുടെ ഉന്തുംതള്ളുമായിരുന്നു.

ഇന്ന് സാധാരണ വാഹനങ്ങലെ പോലെ തന്നെ ഡീലർഷിപ്പുകൾ തുടങ്ങി ഓല ഇലക്‌ട്രിക് വേറെ ലെവലിലെത്തിയിരിക്കുകയാണ്. ഒരു ഇ-സ്‌കൂട്ടർ വാങ്ങാൻ പ്ലാനിട്ടാൽ ആദ്യം മനസിലേക്ക് വരുന്ന പേരും മോഡലും ഓല S1 ഇവികളുടേതാവും. വൻഹിറ്റായ S1 പ്രോയുടെ രണ്ടാംതലമുറ മോഡലിനെയും കമ്പനി ഇക്കഴിഞ്ഞയിടയ്ക്ക് വിപണിയിൽ അവതരിപ്പിച്ചിരുന്നു. മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമായി കൂടുതൽ പ്രായോഗികമായാണ് വാഹനത്തെ ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്നതിനാൽ സ്‌കൂട്ടറിന്റെ വരവിനായി ആളുകൾ കാത്തിരിക്കുകയായിരുന്നു.

Ola S1 Pro Gen2 Electric Scooter Delivery Started

ഇപ്പോഴിതാ കാത്തിരിപ്പുകൾ എല്ലാം അവസാനിപ്പിച്ച് ഓല ഇലക്ട്രിക് തങ്ങളുടെ ഏറ്റവും പുതിയ S1 പ്രോ ജെൻ2 ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറി ഇന്ത്യയിൽ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വാഹനം ആദ്യ ഉപഭോക്താവിന് കൈമാറുന്നതിന്റെ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റ് മാസത്തിലാണ് 1.48 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയ്ക്ക് ഇവിയുടെ പുത്തൻ പതിപ്പിനെ ബ്രാൻഡ് പുറത്തിറക്കുന്നത്.

സമഗ്രമായി അപ്‌ഡേറ്റ് ചെയ്‌ത ഷാസി, പുതുക്കിയ മോട്ടോർ, ബാറ്ററി പായ്ക്ക്, കൂടാതെ പുതിയ ടെക് ഓൺബോർഡ് എന്നിവയുൾപ്പെടെ വലിയ മാറ്റങ്ങൾക്കാണ് ഓല S1 പ്രോ ജെൻ2 ഇലക്ട്രിക് സ്കൂട്ടർ വിധേയമായിരിക്കുന്നത്. 100-ലധികം നഗരങ്ങളിൽ മോഡലിനായുള്ള ഡെലിവറികൾ ആരംഭിച്ചതായും കമ്പനി പറയുന്നുണ്ട്. ജെൻ2 ഇലക്ട്രിക് സ്‌കൂട്ടറിലേക്കുള്ള അപ്‌ഗ്രേഡുകളിൽ ഭാരം കുറഞ്ഞ ഫ്രെയിമും ഫ്ലാറ്റ് ഫ്ലോർബോർഡും ഉൾപ്പെടുന്നത് സാധാരണ സ്‌കൂട്ടറുകളുടെ അതേ പ്രായോഗികതയും കാര്യക്ഷമതയും കൈവരിക്കാൻ ഓലയെ സഹായിച്ചിട്ടുണ്ട്.

Ola S1 Pro Gen2 Electric Scooter Delivery Started

ജെൻ1 മോഡലിൽ കാണുന്ന മോണോഷോക്ക് സസ്പെൻഷൻ യൂണിറ്റിന് പകരം ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും ഇലക്‌ട്രിക് സ്‌കൂട്ടറിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. മിഡ്-ഡ്രൈവ് മോട്ടോർ ഇപ്പോൾ 11 kW അതായത് ഏകദേശം 14.7 bhp കരുത്തോളം ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് ബ്രാൻഡ് പറയുന്നു. കൂടാതെ 120 കിലോമീറ്റർ എന്ന ഉയർന്ന വേഗതയും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് യൂത്തിനെ കൈയിലെടുക്കാൻ തക്കമുള്ള കാര്യമാണ്.

ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മറ്റ് പ്രത്യേകതകളിലേക്ക് നോക്കിയാൽ 0-40 കിലോമീറ്റർ വേഗത വെറും 2.6 സെക്കൻഡിനുള്ളിൽ കൈവരിക്കുകയും ചെയ്യും. ഒന്നാം തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഓല S1 പ്രോ ജെൻ2 ഏകദേശം 6 കിലോ ഭാരം കുറഞ്ഞതാണ്. മെച്ചപ്പെട്ട ബാറ്ററി പായ്ക്കിനൊപ്പം ഒറ്റ ചാർജിൽ സ്‌കൂട്ടറിന്റെ ക്ലെയിം ശ്രേണി 195 കിലോമീറ്ററായി ഉയർത്താൻ ഇത് കമ്പനിയെ സഹായിച്ചു.

Ola S1 Pro Gen2 Electric Scooter Delivery Started

പുതിയ S1 പ്രോയ്ക്ക് പുനർരൂപകൽപ്പന ചെയ്ത അലോയ് വീലുകളും യൂട്ടിലിറ്റേറിയൻ സിംഗിൾ പീസ് ഗ്രാബ് റെയിലും ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം ബൂട്ട് സ്പേസ് 2 ലിറ്റർ ചുരുങ്ങി ഇപ്പോൾ 34 ലിറ്ററായി നിൽക്കുന്നു. ജെറ്റ് ബ്ലാക്ക്, മാറ്റ് വൈറ്റ്, സ്റ്റെല്ലാർ, മിഡ്‌നൈറ്റ് ബ്ലൂ, അമേത്തിസ്റ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ തട്ടുപൊളിപ്പൻ ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങാനാവുക.

പുതിയ മോഡൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓലയുടെ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി 2023 S1 പ്രോ ജെൻ2 ബുക്ക് ചെയ്യാം. രാജ്യത്തുടനീളമുള്ള ആയിരത്തിലധികം എക്സ്പീരിയൻസ് കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾക്ക് ഇലക്‌ട്രിക് സ്കൂട്ടർ നേരിട്ട് പരിശോധിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ഞങ്ങളുടെ മുൻനിര സ്‌കൂട്ടർ S1 പ്രോ ജെൻ2 പതിപ്പിന്റെ ഡെലിവറി ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഡെലിവറി ആരംഭിക്കുന്നതിനെ കുറിച്ച് ഓല വക്താവ് പറഞ്ഞു.

Ola S1 Pro Gen2 Electric Scooter Delivery Started

കൂടാതെ മികച്ച സവിശേഷതകളും അത്യാധുനിക സാങ്കേതികവിദ്യയും ഉള്ള പുതിയ മോഡൽ ഏറ്റവും മികച്ച ഒന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും വിപണിയിൽ പഴയ മോഡലിന് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെ ഈ ഇവിക്കും ലഭിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. വിപണിയിൽ ഏഥർ 450X, സിമ്പിൾ വൺ, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ V1 പ്രോ പോലുള്ള മിടുക്കൻമാരുമായാണ് ഓല S1 പ്രോ ജെൻ2 മത്സരിക്കുന്നത്.

More from DriveSpark

Article Published On: Saturday, October 14, 2023, 11:57 [IST]
English summary
Ola s1 pro gen2 electric scooter delivery started 195 km range on single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X