ഈ കാശുണ്ടേൽ 6 മാസം കറണ്ട് ബില്ലടക്കാം, ഓല S1 X ഇപ്പോൾ വാങ്ങിയാൽ ലാഭം 10,000 രൂപ

ഇലക്‌ട്രിക് സ്‌കൂട്ടർ നിരയിലെ കിടമത്സരത്തിൽ അനായാസം ജയിച്ചു കയറിയവരാണ് ഓല. ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി തങ്ങളുടെ കൈയിൽ ഭദ്രമാക്കി മുന്നേറുന്ന ബ്രാൻഡ് വിൽപ്പനയുടെ കാര്യത്തിൽ നമ്പർ വൺ സ്ഥാനത്താണ്. ഏഥറിന്റെ കൈയിലിരുന്ന പ്രീമിയം ഇവി ബ്രാൻഡ് എന്ന പട്ടവും സ്വന്തമാക്കിയാണ് സ്റ്റാർട്ടപ്പ് കമ്പനിയുടെ ഈ വളർച്ച. ഇന്നൊരു ഇവി വാങ്ങാൻ പ്ലാനിട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേരും ഓലയുടേത് തന്നെയാണ്.

അത്തരത്തിൽ പ്രശസ്‌തരായ ബ്രാൻഡ് കഴിഞ്ഞ ദിവസം ഒരു അടിപൊളി എൻട്രി ലെവൽ സ്‌കൂട്ടർ പുറത്തിറക്കുകയുണ്ടായി. S1 X എന്നുവിളിക്കുന്ന ഇവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ വില തന്നെയാണെന്നു പറയാം. 89,999 രൂപ എക്സ്ഷോറൂം വില വരുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾക്ക് മൂന്നു വേരിയന്റുകളിലായി തെരഞ്ഞെടുക്കാം. S1X (2kWh), S1X, S1X പ്ലസ് എന്നിങ്ങനെയാണ് സ്‌കൂട്ടറിന്റെ മൂന്ന് വകഭേദങ്ങൾ.

Ola S1 X Electric Scooter Now Available at Rs 10,000 Discount

ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയിൽ 10,000 രൂപ വരെ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊരു പ്രാരംഭ ഓഫറായാണ് ഓല അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 വരെ പുതിയ S1 X വാങ്ങുന്നവർക്ക് 10,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫർ ലഭിക്കും. അതായത് 79,999 രൂപ മുടക്കിയാൽ ഓലയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വീട്ടിലെത്തിക്കാമെന്ന് സാരം. ഇത്രയും രൂപ ലാഭിക്കുന്നതിലൂടെ പ്രതിമാസം വാഹനം ചാർജ് ചെയ്യുന്ന കറണ്ട് കാശും ലാഭിക്കാനാവും.

ഓഫർ വിലയെ കുറിച്ച് കൂടുതൽ വിശദീകരിച്ചാൽ S1 X ബേസ് വേരിയന്റിന് 79,999 രൂപ, S1 X 3kWh വേരിയന്റിന് 89,999 രൂപ, S1 X പ്ലസിന് 99,999 രൂപ എന്നിങ്ങനെയാണ് ഓഗസ്റ്റ് 21 വരെ മുടക്കേണ്ടി വരിക. അതിനുശേഷം വിലയിൽ 10,000 രൂപ വർധനവുണ്ടാവും. പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകനായാണ് ഓല പുതിയ എൻട്രി ലെവൽ മോഡലിനെ വിപണനം ചെയ്യുന്നത്. S1 X ശ്രേണിയുടെ മൂന്ന് വകഭേദങ്ങളും പരമാവധി 6kW പവർ വാഗ്ദാനം ചെയ്യുന്ന ഒരു ഹബ് മൗണ്ടഡ് മോട്ടോറുമായാണ് വരുന്നത്.

Ola S1 X Electric Scooter Now Available at Rs 10,000 Discount

ബേസ് S1 X മോഡലിന് 2kWh ബാറ്ററി പായ്ക്ക് ലഭിക്കുമ്പോൾ മറ്റ് രണ്ട് വേരിയന്റുകൾക്കും 3kWh ബാറ്ററി പായ്ക്ക് ലഭിക്കും. S1 X 2kWh പതിപ്പ് 85 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡും 85 കിലോമീറ്റർ റിയർ വേൾഡ് റേഞ്ചുമാണ് വാഗ്‌ദാനം ചെയ്യുന്നത്. മറുവശത്ത് ഓല S1 X 3kWh, S1 X പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇക്കോ മോഡിൽ 125 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ ടോപ്പ് സ്പീഡുമായാണ് വിപണിയിലേക്ക് എത്തുന്നത്.

മൂന്ന് സ്‌കൂട്ടറുകളും 0-100 ശതമാനം ചാർജാവാൻ 7.4 മണിക്കൂർ സമയമാണ് വേണ്ടി വരുന്നതെന്നും ഓല അവകാശപ്പെടുന്നു. S1X ശ്രേണി അതിന്റെ മെക്കാനിക്കൽ പാർട്‌സുകൾ S1 ശ്രേണിയുമായി പങ്കിടുന്നു. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളിലും പിന്നിൽ ഡ്യുവൽ സ്പ്രിംഗുകളുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ഹാർഡ്‌വെയറിൽ രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകൾ ഉൾക്കൊള്ളുന്നു. സ്കൂട്ടറിന്റെ ബൂട്ട് സ്പേസ് കപ്പാസിറ്റി 34 ലിറ്ററാണ്.

Ola S1 X Electric Scooter Now Available at Rs 10,000 Discount

S1 X ഇവിയുടെ മൂന്നു വേരിയന്റുകളിലും ഒരുക്കിയിരിക്കുന്ന ഫീച്ചറുകൾ തമ്മിലും ധാരാളം വ്യത്യാസങ്ങളുണ്ട്. S1X കൂടുതൽ താങ്ങാനാവുന്ന ഒന്നായതിനാൽ 3.5 ഇഞ്ച് സെഗ്മെന്റഡ് ഡിസ്പ്ലേ, സ്കൂട്ടർ അൺലോക്ക് ചെയ്യാനുള്ള ഫിസിക്കൽ കീ എന്നിവയുമായാണ് വരുന്നത്. കൂടാതെ ഇതിൽ കണക്റ്റിവിറ്റി സൌകര്യങ്ങളും ഓല ഇലക്‌ട്രിക് നൽകിയിട്ടില്ല. അതേസമയം മറുവശത്ത് ഈ സവിശേഷതകൾക്ക് പുറമെ വലിയ 5 ഇഞ്ച് സെഗ്‌മെന്റഡ് ഡിസ്‌പ്ലേ, കീലെസ് അൺലോക്ക്, സ്മാർട്ട് കണക്റ്റിവിറ്റി എന്നിവയുമായാണ് S1X പ്ലസ് വരുന്നത്.

റെഡ് വെലോസിറ്റി, മിഡ്‌നൈറ്റ്, വോഗ്, സ്റ്റെല്ലാർ, ഫങ്ക്, പോർസലിയൻ വൈറ്റ്, ലിക്വിഡ് സിൽവർ എന്നിങ്ങനെ ആകർഷകമായ വ്യത്യസ്‌ത നിറങ്ങളിൽ ഇലക്‌ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. S1X പ്ലസ് ഇവി വേരിയന്റിന്റെ ഡെലിവറികൾ സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കും. അതേസമയം S1X പതിപ്പിന്റെ ഡെലിവറി ഈ വർഷം ഡിസംബർ അവസാനത്തോടെ മാത്രമേ തുടങ്ങൂവെന്നാണ് ഓല അറിയിച്ചിരിക്കുന്നത്.

Ola S1 X Electric Scooter Now Available at Rs 10,000 Discount

ഇതോടൊപ്പം S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ Gen2 എന്ന രണ്ടാം തലമുറ മോഡലിനെയും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറിയതാണ് ഇവിയുടെ ഏറ്റവും വലിയ പ്രത്യേകത. വൈദ്യുത വാഹനം നിർമിച്ചിരിക്കുന്ന ഷാസി ട്യൂബുലാർ ഫ്രെയിമിൽ നിന്ന് ഹൈബ്രിഡ് ആർക്കിടെക്ച്ചറിലേക്ക് പുനർരൂപകൽപ്പന ചെയ്ത റിയർ സബ്ഫ്രെയിമിലേക്ക് മാറിയിരിക്കുന്നു.

More from DriveSpark

Article Published On: Wednesday, August 16, 2023, 19:33 [IST]
English summary
Ola s1 x electric scooter now available at rs 10000 discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X