ഹൈപ്പ് മാത്രേയുള്ളൂ... ഇന്ത്യയിലെ ഓവർറേറ്റഡ് ബൈക്കുകൾ ഇവയൊക്കെ!

കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യൻ വാഹന വിപണിക്ക് സംഭവിച്ച മാറ്റം അതിശയിപ്പിക്കുന്നതാണ്. കാർ, മോട്ടോർസൈക്കിൾ, സ്‌കൂട്ടർ നിരയിലാകെ ഈ മാറ്റങ്ങൾ നമുക്ക് പ്രകടമാവുകയും ചെയ്യും. നമ്മുടെ നിത്യജീവിതത്തിൽ ഇരുചക്ര വാഹനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഓഫീസിൽ പോവാനും കടയിൽ പോവാനുമെല്ലാം ഇന്ന് ടൂവീലറിനെ ആശ്രയിക്കാതെ കഴിയില്ല.

നടന്നും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചും പോവുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. പണ്ട് ഒരു ലക്ഷം രൂപയൊക്കെ കൊടുത്താൽ കിടിലൻ ബൈക്കുകൾ വരെ കിട്ടുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ തുക മുടക്കിയാൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ കിട്ടിയാൽ കിട്ടിയെന്ന് പറയാം. അതേസമയം അമിത വില ഈടാക്കുന്ന ചില ഓവർറേറ്റഡ് മോഡലുകളും ഇന്ത്യയിലുണ്ടെന്നതാണ് യാഥാർഥ്യം.

ജാവ ബോബർ 42

നിരവധി കാരണങ്ങളാൽ ഒരു ബൈക്കിനെ ഓവർറേറ്റഡ് ഉൽപ്പന്നമായി കണക്കാക്കാൻ കഴിയും. അതായത് കമ്പനി നൽകുന്ന ഹൈപ്പ് മാത്രമേ ഇവയ്ക്കുണ്ടാവൂവെന്ന് സാരം. ചിലത് അമിതമായ വിലയുള്ളതാകാം, ചിലത് പെർഫോമൻസിന്റെ കാര്യത്തിൽ മുടക്കുന്ന വിലയെ ന്യായീകരിക്കില്ലായിരിക്കാം, മറ്റുചിലതാവട്ടെ കാലഹരണപ്പെട്ടതുമാവാം. മുടക്കുന്ന വിലയ്ക്ക് മൂല്യം നൽകാത്ത ഓവർറേറ്റഡ് ആയിട്ടുള്ള ഇന്ത്യൻ വിപണിയിലെ ചില മോട്ടോർസൈക്കിളുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

ബജാജ് പൾസർ 220F: ഇന്ത്യൻ വിപണിയിൽ ഇതിഹാസ പരിവേഷമുള്ളൊരു മോട്ടോർസൈക്കിളാണിത്. പോയ വർഷം അവസാനത്തോടെ ബജാജ് ഈ ബൈക്ക് നിർത്തലാക്കിയതിന് ശേഷം കഴിഞ്ഞ ദിവസം പുനരവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. 2007-ൽ അരങ്ങേറ്റം കുറിച്ച അക്കാലത്ത് മോഡൽ എങ്ങനെയാണോ അതേ ശൈലിയും ഭാവവും തന്നെ തുടരുന്ന ഈ ബൈക്ക് ശരിക്കും ഓവർറേറ്റഡ് തന്നെയാണ്.

ഇന്ത്യയിലെ ഓവർറേറ്റഡ് ബൈക്കുകൾ ഇവയൊക്കെ!

1.18 ലക്ഷം രൂപ മുതൽ എക്‌സ്ഷോറൂം വില ആരംഭിക്കുന്ന പൾസർ 220F മുടക്കുന്ന പണത്തിന് ഒട്ടും മൂല്യം തരുന്നില്ല. പുതിയതും മികച്ചതുമായ നിരവധി ഓപ്ഷനുകൾ ഉൾപ്പെടുത്തി വിപണിയിൽ കിടിലൻ ബൈക്കുകൾ അരങ്ങുവാഴുമ്പോൾ ബജാജിന്റെ ഈ ഇതിഹാസത്തിന് വെറും ഹൈപ്പ് മാത്രമേയുള്ളൂ. കുറച്ചുകൂടി പണം മുടക്കിയാൽ NS200 അല്ലെങ്കിൽ പൾസർ N250, F250 മോഡലുകൾ ഉപഭോക്താക്കൾക്ക് വാങ്ങാനാവും.

യെസ്‌ഡി അഡ്വഞ്ചർ: ഇന്ത്യൻ വിപണിയിലെ പഴയ പ്രതാപത്തിന്റെ ചൂടുപിടിച്ച് പുനരവതരിച്ച ബ്രാൻഡാണ് യെസ്‌ഡി. ആധുനിക മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഇതുവരെ കാലുറപ്പിക്കാനാവാത്ത ബ്രാൻഡിന്റെ നിരയിലെ പ്രധാന മോഡലായ അഡ്വഞ്ചർ ബൈക്കാണ് ഓവർറേറ്റഡ് മോട്ടോർസൈക്കിളുകളുടെ പട്ടികയിൽ ഉൾപ്പെടുത്താനാവുന്നത്. റോയൽ എൻഫീൽഡ് ഹിമാലയൻ എന്ന അതികായകനെ കോപ്പിയടിച്ച് പുറത്തിറക്കിയ മോഡലാണിത് എന്നും പറയാം. വളർന്നുവരുന്ന അഡ്വഞ്ചർ ടൂറിംഗ് സെഗ്‌മെന്റിലേക്ക് കാലുറപ്പിക്കാൻ 'അഡ്വഞ്ചർ' എഡിവി ഒരവിധത്തിലും കമ്പനിയെ സഹായിച്ചിട്ടില്ല.

ഇന്ത്യയിലെ ഓവർറേറ്റഡ് ബൈക്കുകൾ ഇവയൊക്കെ!

ഹിമാലയന്റെ വിഹിതം പിടിക്കാൻ പുറത്തിറക്കിയ ഹൈപ്പൊന്നും ഇതിനില്ലായിരുന്നു താനും. നിർമാണ നിലവാരത്തിലെ പാളിച്ചകളും ഉയർന്ന വിലയും യെസ്‌ഡി അഡ്വഞ്ചറിന് തിരിച്ചടിയായിരുന്നു. യെസ്ഡിയിൽ നിന്ന് വ്യത്യസ്തമായി ഹിമാലയൻ കൂടുതൽ കഴിവുള്ള ഒരു അഡ്വഞ്ചർ ടൂററായി നിലകൊള്ളുകയും ചെയ്യുന്നു. നിലവിൽ 2.12 ലക്ഷം മുതൽ 2.14 ലക്ഷം രൂപ വരെയാണ് മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില വരുന്നത്.

ഡൊമിനാർ 400: ബജാജിന്റെ നിരയിലെ സ്‌പോര്‍ട്‌സ് ടൂററായി രൂപമെടുത്ത ഡൊമിയും ഒരു ഓവർറേറ്റഡ് മോട്ടോർസൈക്കിളായി മുദ്രകുത്താം. അതിനുള്ള പ്രധാന കാരണം ബൈക്കിന്റെ വില തന്നെയാണ്. വെറും 1.36 ലക്ഷം രൂപ വിലയിൽ 2016-ൽ പുറത്തിറങ്ങിയ മോഡലിന്റെ ഇന്നത്തെ എക്സ്ഷോറൂം വില 2.18 ലക്ഷം രൂപയോളം വരും. ഇക്കാരണത്താൽ തന്നെ ബൈക്കിന് കാര്യമായ വിൽപ്പനയും കൈവരിക്കാനാവുന്നില്ലെന്നു വേണം പറയാൻ. മുടക്കുന്ന പണത്തിനുള്ള പെർഫോമൻസ് നൽകുന്നുണ്ടെങ്കിലും റിഫൈൻമെന്റിന്റെ കാര്യത്തിലും ആളൽപം പിന്നിലാണ്.

ഇന്ത്യയിലെ ഓവർറേറ്റഡ് ബൈക്കുകൾ ഇവയൊക്കെ!

ജാവ പെറാക്ക്/ബോബർ 42: സിംഗിൾ-സീറ്റ് സ്റ്റൈലിംഗിനൊപ്പം ഒരു ലൈഫ്‌സ്‌റ്റൈൽ ഉൽപ്പന്നമായി വിപണനം ചെയ്യപ്പെട്ട ജാവ പെറാക്ക്, ബോബർ 42 മോട്ടോർസൈക്കിളുകൾക്ക് ചില ഗുരുതരമായ പരിമിതികളുണ്ടെന്നതാണ് ഓവർറേറ്റഡ് മോഡലുകളുടെ പട്ടികയിലേക്ക് ഇവ ഇടംപിടിക്കാനുള്ള കാരണം. എഞ്ചിൻ റിഫൈൻമെന്റില്ലായ്മയും പെർഫോമൻസിലെ കുറവും ലോംഗ് റൈഡുകളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സിംഗിൾ സീറ്റുമെല്ലാം ബൈക്കുകളുടെ വലിയ പോരായ്‌മ തന്നെയാണ്.

More from DriveSpark

Article Published On: Sunday, March 26, 2023, 9:00 [IST]
English summary
Pulsar 220f to yezdi adventure overrated bikes in india right now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X