ഷോറൂമിലൊന്നും പോവണ്ട, മൊബൈലും ഫ്ലിപ്പ്കാർട്ടുമുണ്ടേൽ റിവോൾട്ട് RV400 വീട്ടിലെത്തും

ഇന്ത്യയിൽ ഇലക്‌ട്രിക് രംഗത്ത് സ്‌കൂട്ടറുകൾ അരങ്ങുവാഴുമ്പോൾ എന്തുകൊണ്ട് മോട്ടോർസൈക്കിളുകൾ രൂപമെടുക്കുന്നില്ലെന്ന് ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. അവിടെയാണ് എല്ലാത്തിനും ഉത്തരമായി റിവോൾട്ട് എന്ന കമ്പനി RV400 എന്ന തകർപ്പൻ മോഡലുമായി രംഗത്തെത്തിയത്. കാഴ്ച്ചയിലെ റോബോട്ടിക് സ്റ്റൈലിനാൽ അതിവേഗം ശ്രദ്ധിക്കപ്പെട്ട ഈ ഇ-ബൈക്ക് ഇന്ന് പലർക്കും സുപരിചിതമായി കഴിഞ്ഞിട്ടുണ്ട്.

റിവോൾട്ട് ഇവി ഹിറ്റായതിനു ശേഷമാണ് ഇന്നു കാണുന്ന അൾട്രാലയലറ്റും ടോർക്കും മാറ്ററുമെല്ലാം ഇലക്‌ട്രിക് മോട്ടോർസൈക്കിൾ രംഗത്തേക്ക് കടന്നുവരുന്നത്. റത്തൻ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള റിവോൾട്ട് മോട്ടോർസിന്റെ RV400 ഇലക്ട്രിക് ബൈക്ക് 2019 മുതൽ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഇതുവരെ കമ്പനിയുടെ വെബ്‌സൈറ്റിലും രാജ്യത്തുടനീളമുള്ള ബ്രാൻഡിന്റെ ഷോറൂമുകളിലുടെയും മാത്രമായി വാങ്ങാനായിരുന്ന മോഡലിനെ ഇ-കൊമേഴ്‌സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെയും ലഭ്യമാക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ.

Revolt Showroom

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിൽപ്പനയ്‌ക്കായി റിവോൾട്ട് ഫ്ലിപ്പ്കാർട്ടുമായി പങ്കാളിത്തത്തിൽ ഏർപ്പെടുകയും ചെയ്‌തു. ഇതിലൂടെ വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് എത്തുന്നതിന് ഫ്ലിപ്പ്കാർട്ടിന്റെ വിപുലമായ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുമെന്നാണ് റിവോൾട്ട് പ്രതീക്ഷിക്കുന്നത്. എക്സ്ക്ലൂസീവ് ഓഫറുകളും ഫാസ്റ്റ് ഡെലിവറിയും ഉൾപ്പെടെ പ്രത്യേക ആനുകൂല്യങ്ങളോടെ ഫ്ലിപ്കാർട്ടിൽ വാങ്ങാൻ RV400 ഇവി മോട്ടോർസൈക്കിൾ ലഭ്യമാകും.

ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും പ്രായോഗികമായ ഇലക്‌ട്രിക് ബൈക്കുകളിൽ ഒന്നാണ് റിവോൾട്ട് RV400. 3kW മിഡ് മൗണ്ടഡ് മോട്ടോറാണ് മോഡലിന് കരുത്തേകുന്നത്. ഇതിലൂടെ പരമാവധി 5kW പീക്ക് പവർ ഔട്ട്പുട്ടും പുറപ്പെടുവിക്കാൻ വൈദ്യുത വാഹനത്തിനാനും. റിമൂവബിൾ 3.24kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. ഇക്കോ, സ്‌പോർട്ട്, പവർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളിലൂടെ പരമാവധി 150 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ബൈക്കിനാവും.

Revotl RV400

അതേസമയം 85 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡാണ് റിവോൾട്ട് RV400 ഇവിക്കുള്ളത്. നാലര മണിക്കൂര്‍ സമയത്തിനുള്ളിൽ ഇലട്രിക് ബൈക്കിന്റെ ബാറ്ററി പൂർണ ശേഷിയിൽ ചാർജ് ചെയ്യാനുമാവും. ഫ്ലിപ്പ്കാർട്ടിൽ 1.39 ലക്ഷം രൂപയാണ് നിലവിൽ ബൈക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഈ മോട്ടോർസൈക്കിളിലെ മറ്റ് മെക്കാനിക്കൽ ഭാഗങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് ഉൾപ്പെടുന്നത്.

ഇനി ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ രണ്ട് വീലുകളിലും റിവോൾട്ട് RV400 ഇലക്ട്രിക് മോട്ടോർസൈക്കിൾ സിംഗിൾ ഡിസ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം സുരക്ഷക്കായി കോമ്പി ബ്രേക്കിംഗ് സിസ്റ്റവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ എൽഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ കൺസോൾ, ടാങ്ക് ഏരിയയ്ക്ക് സമീപമുള്ള സ്റ്റോറേജ് സ്പേസ്, സ്പീക്കറുകൾ എന്നിവയെല്ലാം RV400 ഇവിയിൽ ലഭ്യമാവും.

Revotl RV400

ഫൂട് പെഗുകള്‍ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന സ്പീക്കറിലൂടെ മോട്ടോര്‍സൈക്കിള്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന സൗണ്ട് സിസ്റ്റവും റിവോള്‍ട്ട് RV400 ഓഫര്‍ ചെയ്യുന്നു. ഇവിക്ക് ശബ്ദമില്ലെന്ന പോരായ്മ നികത്തണമെന്നുള്ളവര്‍ക്ക് ഇത് ഉപയോഗപ്പെടുത്താം. റിവോൾട്ട് മോട്ടോർസിന് നിലവിൽ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 35 ഡീലർഷിപ്പുകളിൽ സാന്നിധ്യമുള്ള ഒരു പാൻ ഇന്ത്യ ശൃംഖലയുണ്ട്. ഇനി ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാവുമ്പോൾ വിൽപ്പന കൂടുതൽ സ്ട്രോംഗാവും.

ഒരു ശരാശരി മനുഷ്യന് പെട്രോൾ ബൈക്കുകളിൽ പ്രതിമാസം 3,500 രൂപ ഇന്ധന ചെലവ് വരുമ്പോൾ റിവോൾട്ട് RV400 ഇലക്‌ട്രിക് ബൈക്കുകൾ ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 350 രൂപ വരെ മാത്രമാണ് ചെലവ് വരികയെന്നും കമ്പനി പറയുന്നു. അത്യാധുനിക സാങ്കേതികവിദ്യ, ഈടുറ്റ ബാറ്ററി സംവിധാനങ്ങള്‍, എമിഷന്‍-ഫ്രീ പെര്‍ഫോമന്‍സ് എന്നീ പ്രത്യേകതകള്‍ കൊണ്ട് റിവോള്‍ട്ട് എതിരാളികളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുമുണ്ട്.

Revotl RV400

ജിയോഫെൻസിംഗ്, കസ്റ്റമൈസ്ഡ് ശബ്‌ദങ്ങൾ, ബൈക്ക് ഡയഗ്‌നോസ്റ്റിക്‌സ്, ബാറ്ററി സ്റ്റാറ്റസ്, റൈഡ് ഡാറ്റ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മൈറിവോൾട്ട് കണക്റ്റിവിറ്റി ആപ്പും ഇലക്ട്രിക് മോട്ടോർസൈക്കിളിന് ലഭിക്കുന്നതിനാൽ ആള് സ്‌മാർട്ടാണ്. രാജ്യത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (AI) സാങ്കേതികവിദ്യയുമായി എത്തിയ ബൈക്ക് എന്ന വിശേഷണത്തിനും ഇ-മോട്ടോർസൈക്കിൾ അർഹമാണ്.

More from DriveSpark

Article Published On: Friday, August 11, 2023, 15:11 [IST]
English summary
Revolt rv400 electric bike can now buy from flipkart
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X