100 സിസി ബൈക്കിനേക്കാൾ ലാഭം, 150 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് മോട്ടോർസൈക്കിളിലെ പുതിയ മാറ്റം അറിഞ്ഞോ?

ഇലക്ട്രിക് സ്കൂട്ടറുകളെ പോലെ തന്നെ ഇന്ത്യയിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകളും ജനപ്രീതിയാർജിച്ചു വരികയാണിപ്പോൾ. നിരവധി അനവധി മോഡലുകളൊന്നും വിപണിയിലില്ലെങ്കിലും ഉള്ളവരെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തി കുതിക്കുന്നവരാണ്. ബൈക്ക് എന്ന സങ്കൽപ്പത്തെ തന്നെ പൊളിച്ചെഴുതി വൈദ്യുത രംഗത്തേക്ക് എത്തിയവരാണ് റിവോൾട്ട് മോട്ടോർസ്. ഇവി രംഗത്ത് സ്‌കൂട്ടറുകൾ അരങ്ങുവാഴുന്ന കാലത്താണ് തനതാശ ശൈലിയുമായി RV400 എത്തുന്നത്.

ഗിയർ ഉണ്ടെങ്കിലേ അതൊരു ബൈക്കായി കാണാനാവൂവെന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതാനും റിവോൾട്ട് RV400 ഇവിക്കായി. സെഗ്മെന്റിലെ രാജാവായ ബ്രാൻഡ് തങ്ങളുടെ ജനപ്രിയ മോഡലിലേക്ക് പുതിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. രത്തൻഇന്ത്യ എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള റിവോൾട്ട് മോട്ടോർസ് RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ഒരു പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചതാണീ മാറ്റം.

Revolt RV400 Electric Bike Gets New Eclipse Red Colour Option

റിവോൾട്ട് RV400 ഇപ്പോൾ പുതിയ എക്ലിപ്സ് റെഡ് കളർ ഓപ്ഷനിലും സ്വന്തമാക്കാനാവും. ബ്ലാക്ക് ഗ്രാഫിക്‌സിനൊപ്പം പണികഴിച്ചിരിക്കുന്ന ഈ നിറം ഇലക്ട്രിക് ബൈക്കിന് സ്പോർട്ടിയർ രൂപമാണ് സമ്മാനിക്കുന്നത്. ഇത് യുവാക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ സഹായിക്കുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. RV400 ഇവിയിൽ നിലവിലുള്ള ഓപ്ഷനുകൾക്ക് പുറമെയാണ് പുത്തൻ കളർ സ്കീം കൂടി അവതരിപ്പിച്ചിരിക്കുന്നത്.

RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 1.19 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. അടിക്കടി മോഡൽ നിരയിൽ ചില പരിഷ്ക്കാരങ്ങളൊക്കെ കൊണ്ടുവന്ന് സജീവമായി നിൽക്കാൻ റിവോൾട്ട് ശ്രമിക്കാറുണ്ടെന്നതിന് തെളിവാണ് ഈ പുതിയ കളർ ഓപ്ഷന്റെ വരവ്. അടുത്തിടെ അവസാനിച്ച 2023 ക്രിക്കറ്റ് ലോകകപ്പിനോട് അനുബന്ധിച്ച് ഇ-ബൈക്കിന്റെ ക്രിക്കറ്റ് സ്‌പെഷ്യൽ എഡിഷനും ബ്രാൻഡ് പുറത്തിറക്കിയിരുന്നു.

Revolt RV400 Electric Bike Gets New Eclipse Red Colour Option

എക്ലിപ്സ് റെഡ് നിറത്തിലുള്ള മോഡലിനായുള്ള ബുക്കിംഗ് ഇപ്പോൾ ഓൺലൈനിലും കമ്പനിയുടെ ഇന്ത്യയിലെമ്പാടുമുള്ള ഡീലർഷിപ്പുകളിലൂടെയും കമ്പനി ആരംഭിച്ചിട്ടുണ്ട്. RV400 രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ഒന്നാണ്. 2017-ൽ എത്തിയതിനുശേഷം കേരളത്തിലുൾപ്പടെ ട്രെൻഡ് സെറ്ററാവാൻ ഈ മോഡലിനായിട്ടുണ്ട്. ടോർക്ക് ക്രാറ്റോസ് ആർ, ഹോപ് ഓക്‌സോ, ഒബെൻ റോർ എന്നിവയാണ് ഇ-ബൈക്ക് സെഗ്മെന്റിലെ റിവോൾട്ടിന്റെ ഇപ്പോഴത്തെ എതിരാളികൾ.

ഇനി റെഡ്-ബ്ലാക്ക് കോമ്പിനേഷനിലെത്തുന്ന പുതിയ നിറത്തിന്റെ വിശദാംശങ്ങളിലേക്ക് വന്നാൽ സംഭവം മൊത്തത്തിൽ കളറാവുന്നുണ്ട്. റെഡ് ഷേഡ് റിവോൾട്ട് RV400 ഇവിയുടെ താഴത്തെ ഫെയറിംഗും വീലുകളും ഉൾപ്പെടെയാണ് ഒഴുകിയിറങ്ങിയിരിക്കുന്നത്. ബ്ലാക്ക്-ഔട്ട് അണ്ടർബോഡിയിൽ ഡ്യുവൽ-ടോൺ ഇഫക്റ്റ് നൽകുന്നതും ഫ്രഷ് ഫീൽ സമ്മാനിക്കുന്നുണ്ട്. സ്വിംഗാർം അലുമിനിയത്തിൽ തീർത്തിരിക്കുന്നത് തുടരുന്നു.

Revolt RV400 Electric Bike Gets New Eclipse Red Colour Option

ഫ്രണ്ട് ഫോർക്കുകളും മറ്റ് വേരിയന്റുകളിലേതുപോലെ ബ്രഷ്ഡ് സിൽവർ ഫിനിഷിലാണ് നൽകിയിരിക്കുന്നത്. ഈ വർഷം അവതരിപ്പിക്കുന്ന RV400 ഇവിയുടെ മൂന്നാമത്തെ കളർ ഓപ്ഷനായിരിക്കും ഇത്. മുകളിൽ പറഞ്ഞ ഇന്ത്യ ബ്ലൂ ക്രിക്കറ്റ് സ്പെഷ്യൽ എഡിഷന് പുറമെ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ സ്റ്റെൽത്ത് ബ്ലാക്ക് ലിമിറ്റഡ് എഡിഷനും കമ്പനി പ്രഖ്യാപിച്ചിരുന്നു.

കോസ്മിക് ബ്ലാക്ക്, മിസ്റ്റ് ഗ്രേ കളർ ഓപ്ഷനുകളിലും വണ്ടി വീട്ടിലെത്തിക്കാനാവും. നിറങ്ങൾ മാറുന്നുണ്ടെങ്കിലും മെക്കാനിക്കലായി ബൈക്കിൽ പുതിയ പരിഷ്ക്കാരങ്ങളൊന്നും തന്നെ കാണാനായേക്കില്ല. 3kW മിഡ് മൗണ്ടഡ് മോട്ടോറാണ് മോഡലിൽ പ്രവർത്തിക്കുന്നത്. ഇതിലൂടെ പരമാവധി 5kW പീക്ക് പവർ ഔട്ട്പുട്ടും ഉത്പാദിപ്പിക്കാനും റിവോൾട്ട് RV400 ഇവിക്കാവും. 170 Nm torque വികസിപ്പിക്കുന്ന ഒരു ബെൽറ്റ് ഡ്രൈവ് സംവിധാനമാണ് മോഡലിനുള്ളത്.

Revolt RV400 Electric Bike Gets New Eclipse Red Colour Option

ഒറ്റ ചാർജിൽ 150 കി.മീ റേഞ്ച് വരെയും നൽകാൻ റിവോൾട്ട് RV400 ഇലക്ട്രിക് ബൈക്കിനാവും. അതേസമയം മോഡലിന്റെ പരമാവധി വേഗത മണിക്കൂറിൽ 85 കിലോമീറ്ററാണ്. ഒരു സാധാരണ ചാർജർ ഉപയോഗിച്ച് 4.5 മണിക്കൂറിനുള്ളിൽ RV400 0-100 ശതമാനം ചാർജ് ചെയ്യാം. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്‌പെൻഷനായി അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ബ്രേക്കിംഗിനായി രണ്ട് വീലുകളിലും സിംഗിൾ ഡിസ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി കോമ്പി ബ്രേക്കിംഗ് സിസ്റ്റവും കമ്പനി RV400 ഇലക്ട്രിക് ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ കൺസോൾ, ടാങ്ക് ഏരിയയ്ക്ക് സമീപമുള്ള സ്റ്റോറേജ് സ്പേസ്, സ്പീക്കറുകൾ എന്നിവയെല്ലാമാണ് ഇവിയിലെ പ്രധാന സവിശേഷതകൾ. നിലവിൽ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 35 ഡീലർഷിപ്പുകൾ റിവോൾട്ടിനുണ്ട്.

More from DriveSpark

Article Published On: Tuesday, November 28, 2023, 18:25 [IST]
English summary
Revolt rv400 electric bike gets new eclipse red colour option
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X