വാങ്ങാൻ ഒരുപാട് ഓപ്ഷനുകൾ, 150 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്ക് വാങ്ങാൻ പോയാൽ കൺഫ്യൂഷനിടിക്കും

ഇന്ത്യയിൽ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളുടെ ഡിമാന്റിൽ വലിയ വർധനവാണ് കാണാനാവുന്നത്. ബൈക്ക് എന്ന സങ്കൽപ്പത്തെ തന്നെ പൊളിച്ചെഴുതിക്കൊണ്ട് ഇവികൾ ചരിത്രം സൃഷ്‌ടിക്കുമ്പോൾ വിപണിയിലേക്ക് നിരവധി മോഡലുകളും കടന്നുവരുന്നുണ്ട്. സൂപ്പർബൈക്കുകളെ വെല്ലുവിളിക്കാനായി അൾട്രാവലയറ്റും ഗിയറുള്ള മോഡലുമായി എത്തി ഞെട്ടിച്ച മാറ്റർ ഏറയുമെല്ലാം വാങ്ങാനായി ആളുകൾ ഓടിയെത്തുന്നുണ്ട്.

പക്ഷേ ഇവർക്കെല്ലാം മുമ്പേ തന്നെ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യയിൽ ഭാവിയുണ്ടെന്ന് കാണിച്ചുകൊടുത്ത ഇതിഹാസമാണ് റിവോൾട്ട്. ഇന്നത്തെ ഇന്ധന വിലയ്ക്ക് പരമ്പരാഗത പെട്രോൾ ബൈക്കുകളേക്കാൾ എന്തുകൊണ്ടും ലാഭമാണ് വൈദ്യുത ഇ-ബൈക്കുകളെന്ന് അതിവേഗം റിവോൾട്ട് തെളിയിച്ചു. ഇവി രംഗത്ത് സ്‌കൂട്ടറുകൾ അരങ്ങുവാഴുന്ന കാലത്താണ് തനതാശ ശൈലിയുമായി RV400 എത്തുന്നത്.

Revolt RV400 Electric Bike Lightning Yellow Colour Option Launched

ഗിയർ ഉണ്ടെങ്കിലേ അതൊരു ബൈക്കായി കാണാനാവൂവെന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതാനും റിവോൾട്ട് RV400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായി. അടുത്തിടെ പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് വിസ്‌മയിപ്പിക്കുന്ന ബ്രാൻഡ് ഇപ്പോഴിതാ മോഡലിലേക്ക് പുത്തനൊരു നിറവുമായി വീണ്ടുമെത്തിയിരിക്കുകയാണ്. രത്തൻഇന്ത്യ എന്റർപ്രൈസസിന്റെ ഭാഗമായ റിവോൾട്ട് മോട്ടോർസ് ലൈറ്റ്നിംഗ് യെല്ലോ കളറാണ് ഇ-ബൈക്കിനായി ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഇത് ശരിക്കും ഗോൾഡൻ പോലെയിരിക്കുന്ന ഗ്ലോസി യെല്ലോ നിറമാണ്. റിവോൾട്ട് RV400 ഇവിയുമായി അത്ര ചേർച്ചയില്ലായ്‌മ തോന്നുമെങ്കിലും പുതിയ നിറം കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ ചിലപ്പോൾ സഹായകരമായേക്കും. 499 രൂപയ്ക്ക് ഈ വേരിയന്റ് ഇപ്പോൾ ബുക്ക് ചെയ്യാനും സാധിക്കും. പുതിയ കളർ ഓപ്ഷൻ മെക്കാനിക്കൽ അപ്‌ഡേറ്റുകളോ വില മാറ്റമോ കൊണ്ടുവരുന്നില്ല.

Revolt RV400 Electric Bike Lightning Yellow Colour Option Launched

റിവോൾട്ട് RV400 ഇവിക്ക് 1.19 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇത് സബ്സിഡിക്ക് ശേഷമുള്ള വിലയാണ്. പുതിയ ലൈറ്റ്നിംഗ് യെല്ലോ RV400-ൽ ഒരു ഡൈക്രോമാറ്റിക് പ്രഭാവം കൊണ്ടുവരുമെന്ന് റിവോൾട്ട് മോട്ടോർസ് പറയുന്നു. താഴത്തെ ഫെയറിംഗും വീലുകളും ഉൾപ്പെടുന്ന കറുപ്പുനിറഞ്ഞ അണ്ടർബോഡിയും മനോഹരമാണെന്ന് വേണം പറയാൻ. കാഴ്ച്ചയിലെ റോബോട്ടിക് സ്റ്റൈലിനാൽ അതിവേഗം ശ്രദ്ധിക്കപ്പെട്ട ഈ ഇ-ബൈക്ക് ഇന്ന് പലർക്കും സുപരിചിതമായി കഴിഞ്ഞു.

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വൈദ്യുത മോട്ടോർസൈക്കിളും ഇതു തന്നെയാണ്. 3 kW മിഡ് ഡ്രൈവ് മോട്ടോറുമായി ജോടിയാക്കിയ അതേ റിമൂവബിൾ 3.24 kWh ബാറ്ററി പായ്ക്കാണ് ഇവിയിൽ പ്രവർത്തിക്കുന്നത്. പരമാവധി 5kW പീക്ക് പവർ ഔട്ട്പുട്ടിൽ 170 Nm torque വികസിപ്പിക്കുന്ന ഒരു ബെൽറ്റ് ഡ്രൈവ് സംവിധാനത്തിലാണ് ഇവിയുടെ പ്രവർത്തനം. 4.5 മണിക്കൂർ മുഴുവൻ ചാർജ് ചെയ്താൽ റൈഡ് മോഡ് അനുസരിച്ച് 150 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ RV400 ഇവിക്കാവും.

Revolt RV400 Electric Bike Lightning Yellow Colour Option Launched

ഇക്കോ, സ്‌പോർട്ട്, പവർ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത റൈഡിംഗ് മോഡുകളാണ് ബൈക്കിന് ലഭിക്കുന്നത്. അതേസമയം 85 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡാണ് റിവോൾട്ട് RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന് വേണ്ടിവരുന്നത്. ഒരു സാധാരണ ചാർജർ ഉപയോഗിച്ച് 4.5 മണിക്കൂറിനുള്ളിൽ ഇ-മോട്ടോർസൈക്കിൾ 0-100 ശതമാനം മുതൽ ചാർജ് ചെയ്യാം. എൽഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ കൺസോൾ, ടാങ്ക് ഏരിയയ്ക്ക് സമീപമുള്ള സ്റ്റോറേജ് സ്പേസ്, സ്പീക്കറുകൾ എന്നിവയെല്ലാമാണ് RV400 ഇലക്ട്രിക്കിലെ പ്രധാന ഫീച്ചറുകൾ.

ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്‌പെൻഷനായി അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വീലുകളിലും സിംഗിൾ ഡിസ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി കോമ്പി ബ്രേക്കിംഗ് സിസ്റ്റവും കമ്പനി RV400 ഇലക്ട്രിക് ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Revolt RV400 Electric Bike Lightning Yellow Colour Option Launched

ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ലൈറ്റ്നിംഗ് യെല്ലോ കളർ ഓപ്ഷന് പുറമെ ഈയടുത്തിടെ സ്റ്റെൽത്ത് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ, ഇന്ത്യ ബ്ലൂ ക്രിക്കറ്റ് സ്പെഷ്യൽ എഡിഷൻ, എക്ലിപ്സ് റെഡ് എന്നീ പുതിയ നിറങ്ങളും കമ്പനി പുറത്തിറക്കിയിരുന്നു. അടിക്കടി മോഡൽ നിരയിൽ ചില പരിഷ്ക്കാരങ്ങളൊക്കെ കൊണ്ടുവന്ന് വിപണിയിൽ സജീവമായി നിൽക്കാനുള്ള റിവോൾട്ടിന്റെ ശ്രമമാണ് ഈ നീക്കങ്ങളെല്ലാം.

ഇന്ത്യയിലെ ഇലക്ട്രിക് ബൈക്ക് സെഗ്മെന്റിൽ ഹോപ് OXO, ടോർക്ക് ക്രാറ്റോസ് R, ഓബെൻ റോർ എന്നീ മോഡലുകൾക്കെതിരെയാണ് റിവോൾട്ട് RV400 ഇവി പ്രധാനമായും മത്സരിക്കുന്നത്. RV400 ഇവിയിൽ നിലവിലുള്ള ഓപ്ഷനുകൾക്ക് പുറമെയാണ് പുത്തൻ കളർ ഓപ്ഷനുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 35 ഡീലർഷിപ്പുകളുടെ പിൻബലവും റിവോൾട്ടിനുണ്ട്.

More from DriveSpark

Article Published On: Tuesday, December 12, 2023, 16:18 [IST]
English summary
Revolt rv400 electric bike lightning yellow colour option launched
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X