കിടിലൻ ലുക്കും തകർപ്പൻ വിലയും, കറുപ്പിലൊരുങ്ങി റിവോൾട്ട് ഇലക്‌ട്രിക് ബൈക്ക്

ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് ബൈക്കാണ് റിവോൾട്ട്. വൈദ്യുത വാഹന രംഗത്ത് സ്‌കൂട്ടറുകൾ മാത്രം വിരാജിച്ചിരുന്ന കാലത്താണ് ഇത്തരമൊരു ആശയവുമായി മൊബൈല്‍ ഫോണ്‍ കമ്പനിയായ മൈക്രോമാക്സിന്റെ സ്ഥാപകന്‍ രാഹുല്‍ ശര്‍മ വരുന്നത്. അങ്ങനെ 2019-ൽ പുറത്തിറങ്ങിയ RV400 എന്ന ഇലക്‌ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ വൻഹിറ്റാവുകയും ചെയ്‌തു.

ഒരിക്കലും ബൈക്കുകൾ ഇലക്‌ട്രിക്കിലേക്ക് കൊണ്ടുവരാൻ വിശ്വസിച്ചിരുന്നവരുടെയെല്ലാം അമ്പരപ്പിച്ചുകൊണ്ടാണ് റിവോൾട്ട് RV400 പിറവിയെടുത്തത്. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് നിര്‍മാതാക്കളായ റിവോൾട്ട് ഇപ്പോൾ രത്തന്‍ ഇന്ത്യയുടെ കീഴിലാണെങ്കിലും പ്രതാപത്തിന് ഒരു കുറവുമില്ല. കാഴ്ച്ചയിലെ റോബോട്ടിക് സ്റ്റൈലിനാൽ അതിവേഗം ശ്രദ്ധിക്കപ്പെട്ട ഈ ഇ-ബൈക്ക് ഇന്ന് പലർക്കും സുപരിചിതമായി കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വൈദ്യുത മോട്ടോർസൈക്കിളും ഇതു തന്നെയാണ്.

Revolt RV400 Stealth Black Edition

ഇപ്പോഴിതാ വിൽപ്പനയുടെ വേഗം വർധിപ്പിക്കാനായി റിവോൾട്ട് മോട്ടോർസ് RV400 ഇലക്ട്രിക് ബൈക്കിന്റെ പുതിയ സ്റ്റെൽത്ത് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ വേരിയന്റിനെ പുറത്തിറക്കിയിരിക്കുകയാണ്. 1.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കിയാൽ കറുപ്പഴകിൽ ഒരുങ്ങിയിരിക്കുന്ന ഇവി വീട്ടിലെത്തിക്കാനാവും. ബൈക്ക് ചാർജ് ചെയ്യാനുള്ള ചാർജർ ഉൾപ്പടെയുള്ള വിലയാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.

ബ്രാൻഡിന്റെ ആറാം വാർഷികത്തെ അനുസ്മരിപ്പിക്കുന്ന ഈ പ്രത്യേക പതിപ്പിന് സ്റ്റാൻഡേർഡ് ബൈക്കിനേക്കാൾ 5,000 രൂപ കൂടുതലാണ്. ഡാർക്ക് കോസ്മെറ്റിക് ഘടകങ്ങൾ, സസ്പെൻഷന്റെ പുതിയ കളർ ഫിനിഷുകൾ, ചില അധിക ആക്സസറികൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് RV400 സ്റ്റെൽത്ത് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ മോഡലിനെ റിവോൾട്ട് മോട്ടോർസ് പണികഴിപ്പിച്ചിരിക്കുന്നത്. പരിമിതമായ എണ്ണത്തിൽ മാത്രം ലഭ്യമാവുന്ന ഈ വേരിയന്റ് ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാനാവും.

Revolt RV400 Stealth Black Edition

പുതിയ റിവോൾട്ട് RV400 സ്റ്റെൽത്ത് ബ്ലാക്ക് എഡിഷനായുള്ള ഡെലിവറികൾ 2023 ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോർസൈക്കിളിലെ മാറ്റങ്ങൾ കോസ്മെറ്റിക് സ്വഭാവമുള്ളവയാണ്. അതായത് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളോ കൂട്ടിച്ചേർക്കലുകളോ ഇല്ലെന്ന് സാരം. ബാറ്ററി പായ്ക്കും മറ്റ് കാര്യങ്ങളുമെല്ലാം സ്റ്റാൻഡേർഡ് മോഡലിന് സമാനമായി തുടരുകയാണ്.

സ്റ്റാൻഡേർഡ് കോസ്മിക് ബ്ലാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ RV400 ഇ-ബൈക്കിന്റെ പുതുതായി അവതരിപ്പിച്ചിരിക്കുന്ന സ്റ്റെൽത്ത് ബ്ലാക്ക് എഡിഷന് റിയർ സ്വിംഗാർം, റിയർ ഗ്രാബ് ഹാൻഡിൽ, മോട്ടോർസൈക്കിളിന്റെ ഫ്രെയിമിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങൾ ലഭിക്കുന്നു. ഹാൻഡിൽബാറിലെ ക്രോം ട്രിമ്മിംഗ് പോലും കറുപ്പിച്ചിരിക്കുന്നതിനാൽ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ശരിക്കും ഒരു സ്പോർട്ടി ഫീലാണ് സമ്മാനിക്കാനാവുന്നത്.

Revolt RV400 Stealth Black Edition

ഇതുകൂടാതെ യെല്ലോ നിറത്തിൽ പണികഴിപ്പിച്ച റിയർ മോണോ ഷോക്ക്, ഗോൾഡൻ ഫിനിഷ് നൽകിയിരിക്കുന്ന അപ്പ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്ക് എന്നിവയിലേക്ക് കൂടുതൽ വ്യത്യാസങ്ങൾ വരുന്നു. റിവോൾട്ട് മോട്ടോർസിന്റെ ആറാം വാർഷികത്തെ അനുസ്മരിപ്പിക്കുന്ന ഈ സ്പെഷ്യൽ എഡിഷൻ മോഡലിന് ചെറിയ ഫ്ലൈസ്‌ക്രീനും ലഭിക്കും. 3 kW മിഡ് ഡ്രൈവ് മോട്ടോറുമായി ജോടിയാക്കിയ അതേ റിമൂവബിൾ 3.24 kWh ബാറ്ററി പായ്ക്കാണ് സ്റ്റെൽത്ത് ബ്ലാക്കിലും പ്രവർത്തിക്കുന്നത്.

4.5 മണിക്കൂർ മുഴുവൻ ചാർജ് ചെയ്താൽ റൈഡ് മോഡ് അനുസരിച്ച് 150 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ RV400 സ്റ്റെൽത്ത് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളിന് കഴിയുമെന്ന് റിവോൾട്ട് പറയുന്നു. ഇക്കോ, സ്‌പോർട്ട്, പവർ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത റൈഡിംഗ് മോഡുകളാണ് ബൈക്കിന് ലഭിക്കുന്നത്. അതേസമയം 85 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡാണ് റിവോൾട്ട് RV400 ഇവിക്കുള്ളത്.

Revolt

എൽഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ കൺസോൾ, ടാങ്ക് ഏരിയയ്ക്ക് സമീപമുള്ള സ്റ്റോറേജ് സ്പേസ്, സ്പീക്കറുകൾ എന്നിവയെല്ലാമാണ് RV400 ഇലക്ട്രിക്കിലെ പ്രധാന ഫീച്ചറുകൾ. ഫൂട് പെഗുകള്‍ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന സ്പീക്കറിലൂടെ വ്യത്യസ്‌ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന സൗണ്ട് സിസ്റ്റവും റിവോള്‍ട്ട് RV400 ഓഫര്‍ ചെയ്യുന്നു. മോഡലിന് ശബ്ദമില്ലെന്ന പോരായ്മ നികത്തണമെന്നുള്ളവര്‍ക്ക് ഇത് ഉപയോഗപ്പെടുത്താം.

ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ രണ്ട് വീലുകളിലും റിവോൾട്ട് RV400 ഇലക്ട്രിക് മോട്ടോർസൈക്കിൾ സിംഗിൾ ഡിസ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം സുരക്ഷക്കായി കോമ്പി ബ്രേക്കിംഗ് സിസ്റ്റവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഇ-ബൈക്ക് സെഗ്മെന്റിൽ റിവോൾട്ട് RV400 ഹോപ് OXO, ടോർക്ക് ക്രാറ്റോസ് R എന്നീ മോഡലുകൾക്കെതിരെയാണ് പ്രധാനമായും മത്സരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, August 23, 2023, 16:24 [IST]
English summary
Revolt rv400 stealth black edition electric bike launched price features changes and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X