ഇക്കാര്യത്തിലും നീ ശൂപ്പറാടാ... സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിന്റെ വില പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്

നീണ്ട കാത്തിരിപ്പിനൊടുവിൽ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിനായുള്ള വിലകൾ പ്രഖ്യാപിച്ച് റെട്രോ മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. അവതരണം നേരത്തെ നടന്നിരുന്നുവെങ്കിലും പ്രീമിയം മോഡലിനായുള്ള വില കമ്പനി പുറത്തുവിട്ടിരുന്നില്ല. ബ്രാൻഡിന്റെ 650 സിസി പ്ലാറ്റ്‌ഫോമിൽ എത്തുന്ന മൂന്നാമത്തെ ബൈക്കാണിത്.

2022 EICMA ഷോയിലാണ് സൂപ്പർ മീറ്റിയോർ 650 എന്ന അവതാരപ്പിറവിയെ കമ്പനി ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ലോ-സ്ലംഗ് ക്രൂയിസറിനുള്ള റോയൽ എൻഫീൽഡിന്റെ ആദ്യ ശ്രമമാണിത്. മൂന്നു വേരിയന്റുകളിലായി എത്തുന്ന ബൈക്കിന് 3.49 ലക്ഷം രൂപ മുതൽ 3.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി ഇന്ത്യയിൽ മുടക്കേണ്ടി വരിക. കവസാക്കി വൾക്കൻ എസ് പോലുള്ള കുറഞ്ഞ മിഡിൽ വെയ്റ്റ് ക്രൂയിസറുകളേക്കാൾ വളരെ വില കുറവാണ് എൻഫീൽഡിന്റെ ഈ വജ്രായുധത്തിന് എന്നതും ഏറെ ശ്രദ്ധേയമാണ്.

ഇക്കാര്യത്തിലും നീ ശൂപ്പറാടാ... സൂപ്പർ മീറ്റിയർ 650 ക്രൂയിസറിന്റെ വില പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്

വില വിവരത്തിലേക്ക് കൃത്യമായി കടന്നാൽ പുതിയ മിഡിൽവെയ്റ്റ് ക്രൂയിസറിന്റെ ആസ്ട്രൽ സോളോ ടൂറർ വേരിയന്റിന് 3.49 ലക്ഷം രൂപയാണ് വില. അതേസമയം രണ്ടാമത്തെ ഇന്റർസ്റ്റെല്ലാർ സോളോ ടൂറർ വേരിയന്റിന് 3.64 ലക്ഷം രൂപയും ഏറ്റവും മികച്ച സെലസ്റ്റിയൽ ഗ്രാൻഡ് ടൂററിന് 3.79 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇതിനോടകം ബുക്കിംഗ് ആരംഭിച്ച പ്രീമിയം ക്രൂയിസർ ബൈക്കിന്റെ ഡെലിവറി 2023 ഫെബ്രുവരി 1 മുതൽ ഇന്ത്യയിൽ ആരംഭിക്കും. റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ബ്രാൻഡിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായാണ് വിപണിയിൽ ഇടംപിടിക്കുന്നത്.

അഗ്രസീവ് പ്രൈസ് ടാഗ് ഇതിനെ ഇന്റർസെപ്റ്റർ 650 നേക്കാൾ വിലകുറഞ്ഞതാക്കി മാറ്റുന്നു. ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത് എങ്കിലും ഫിറ്റും ഫിനിഷും, ബിൽഡ് ക്വാളിറ്റിയും, പെർഫോമൻസ് എന്നിവയിലും അതിലേറെ കാര്യങ്ങളിലും നിരവധി മെച്ചപ്പെടുത്തലുകൾ സൂപ്പർ മീറ്റിയോറിൽ ഉണ്ടെന്നാണ് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നത്. അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും എൽഇഡി ഹെഡ്‌ലൈറ്റുകളും സഹിതം വരുന്ന ആദ്യത്തെ എൻഫീൽഡ് മോഡൽ കൂടുയാണിത്.

ഇക്കാര്യത്തിലും നീ ശൂപ്പറാടാ... സൂപ്പർ മീറ്റിയർ 650 ക്രൂയിസറിന്റെ വില പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്

ഏഴ് കളർ ഓപ്ഷനുകളിൽ എത്തുന്ന മോട്ടോർസൈക്കിൾ ഇന്ത്യയിലും യൂറോപ്പിലും ലഭ്യമാണ്. ആസ്ട്രൽ ബ്ലാക്ക്, ആസ്ട്രൽ ബ്ലൂ, ആസ്ട്രൽ ഗ്രീൻ, ഇന്റർസ്റ്റെല്ലാർ ഗ്രേ, ഇന്റർസ്റ്റെല്ലാർ ഗ്രീൻ, സെലസ്റ്റിയൽ റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നിവയാണ് സൂപ്പർ മീറ്റിയോറിൽ തെരഞ്ഞെടുക്കാനാവുന്ന നിറങ്ങൾ. ട്രിപ്പർ സ്‌ക്രീൻ പോലുള്ള ആധുനിക ഫീച്ചറുകളാലും ഈ ഭീമൻ സമ്പന്നമാണ്. 15. 7 ലിറ്ററിന്റെ വലിയ ഫ്യുവൽ ടാങ്കാണ് മറ്റൊരു പ്രത്യേക.

സ്വൂപ്പിംഗ് ലൈനുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, ക്രോമിന്റെ സൂക്ഷ്മമായ ഉപയോഗം എന്നിവ ഉപയോഗിച്ച് ആധുനികതയ്‌ക്കൊപ്പം പഴയ മോട്ടോർസൈക്കിളുകളെ ഓർമപ്പെടുത്തും വിധമാണ് സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. റിലാക്‌സ്‌ഡായുള്ള റൈഡിംഗ് പോസ്‌ച്ചറോടുകൂടിയ ഉദാരമായ ഇരിപ്പിടമാണ് റൈഡറെ സ്വാഗതം ചെയ്യുന്നത്. 740 മില്ലീമീറ്ററിന്റെ സീറ്റ് ഹൈറ്റ് മാത്രമാണ് ഇതിനുള്ളത്.

ഇക്കാര്യത്തിലും നീ ശൂപ്പറാടാ... സൂപ്പർ മീറ്റിയർ 650 ക്രൂയിസറിന്റെ വില പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്

241 കിലോഗ്രാം ഭാരവും 1500 മില്ലിമീറ്റർ നീളമുള്ള വീൽബേസുമാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ഉയർന്ന ഭാരമുണ്ടെങ്കിലും ഇതിന്റെ ഹാൻഡിലിംഗ് അടിപൊളിയാണെന്നാണ് റോയൽ എൻഫീൽഡ് വ്യക്തമാക്കുന്നത്. അധിക കാഠിന്യത്തിനായി ഒരു പുതിയ സിലിണ്ടർ ഹെഡ് മൗണ്ടും കമ്പനി ഉപയോഗിച്ചിട്ടുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷൻ പ്രാപ്തമാക്കുന്ന സൂപ്പർ മീറ്റിയോറിന്റെ ട്രിപ്പർ നാവിഗേഷൻ സ്‌ക്രീൻ ടൂറിംഗിനും സഹായകരമാവുന്ന ഘടകമാണ്. അതോടൊപ്പം സോളോ ടൂറർ, ഗ്രാൻഡ് ടൂറർ എന്നീ പേരിലുള്ള ആക്സസറി കിറ്റുകളും റോയൽ എൻഫീൽഡ് ഒരുക്കിയിട്ടുണ്ട്.

648 സിസി പാരലൽ-ട്വിൻ എഞ്ചിൻ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുമായി സൂപ്പർ മീറ്റിയോർ പങ്കിടുന്നു. ഇതാണ് ഈ മോട്ടോർസൈക്കിളിന്റെ പ്രധാന സംസാര വിഷയമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഇത് 47 bhp കരുത്തിൽ പരമാവധി 52.3 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുളളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സസുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Royal enfield finally announced the prices of super meteor 650 cruiser
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X