ഹിമാലയൻ ഇനിയും കിടിലമാക്കാനുള്ള വഴി എൻഫീൽഡിന്റെ അടുത്തുണ്ട്, അതിനുള്ള ചിലവ് ഇങ്ങനെ

ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികളെ ആവേശം കൊള്ളിച്ച ഈ വർഷത്തെ അവതരണമായിരുന്നു ഏറ്റവും പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 അഡ്വഞ്ചർ ബൈക്കിന്റേത്. ട്രയംഫിനും ഹാർലി ഡേവിഡ്‌സണും കൊടുത്ത ഉത്തരം ഇരുകൈയും നീട്ടിയാണ് ഫാൻസ് സ്വീകരിച്ചത്. മുൻഗാമിയെ അപേക്ഷിച്ച് ഉഗ്രൻ മാറ്റങ്ങളുമായെത്തിയ മോഡൽ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ 2023 പുരസ്ക്കാരം വരെ തൂക്കി.

ടൂറിംഗ് ലക്ഷ്യമാക്കി ഹിമാലയൻ വാങ്ങാൻ പോവുന്നവർക്ക് കിടിലൻ സമ്മാനങ്ങളും റോയൽ എൻഫീൽഡ് നേരത്തെ തന്നെ ആക്‌സസറികളുടെ രൂപത്തിൽ പരിചയപ്പെടുത്തിയിരുന്നു. ദേ ഇപ്പോൾ ഇവയുടെ വില പ്രഖ്യാപിച്ച് റൈഡർമാരിലേക്ക് കൂടുതൽ അടുക്കുകയാണ് കമ്പനി. അഡ്വഞ്ചർ, റാലി എന്നിങ്ങനെ വിവിധ സെഗ്മെന്റുകളായാണ് ആക്‌സസറികളെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

royal enfield himalayan 452 accessories

പാന്നിയറുകൾ, ടോപ്പ് ബോക്‌സ്, പാന്നിയർ റെയിലുകൾ, ടോപ്പ് ബോക്സ് മൗണ്ട്, ഇന്നർ വാട്ടർപ്രൂഫ് ബാഗുകൾ, വിൻഡ്സ്ക്രീൻ, റൈഡറിനും പില്യണുമുള്ള സീറ്റുകൾ എന്നിവയാണ് അഡ്വഞ്ചർ സെഗ്മെന്റിലെ പ്രധാന ആക്സസറികൾ. ആക്‌സസറികളുടെ റാലി ലൈനപ്പിൽ അണ്ടർബോഡി പ്രൊട്ടക്ഷൻ, ഹാൻഡിൽബാർ പാഡ്, നക്കിൾ ഗാർഡുകൾ, സിംഗിൾ പീസ് റാലി സീറ്റ്, ടേപ്പർഡ് ഹാൻഡിൽബാർ, റിയർ റാലി മഡ്ഗാർഡ്, എക്സ്റ്റൻഡഡ് റാലി ഗിയർ ലിവർ എന്നിവയാണ് ഉൾപ്പെടുന്നത്.

ഇനി ഇവയുടെ വില എങ്ങനെയാണെന്ന വിശദാംശങ്ങളിലേക്ക് വരാം. റാലി ഹാൻഡിൽബാർ പാഡിന് വെറും 950 രൂപ മുതൽ ആക്‌സസറികളുടെ വില ആരംഭിക്കുന്നു. ബ്ലാക്ക്, സിൽവർ നിറങ്ങളിലുള്ള ഓയിൽ ഫില്ലർ ക്യാപ്പിന് 1,050 രൂപയാണ് വരുന്നത്. 6,850 രൂപ വിലയുള്ള ടൂറിംഗ് മിററുകളും ഹിമാലയനോടൊപ്പം വാങ്ങാനാവും. ഹൈവേകളിൽ ധാരാളം യാത്ര ചെയ്യുന്നവർക്കായി 2,450 രൂപ വിലയുള്ള അഡ്വഞ്ചർ വിൻഡ്‌സ്‌ക്രീനും ആക്‌സസറിയായി വാങ്ങാം.

royal enfield himalayan 452 accessories

ഈ വിൻഡ്‌സ്‌ക്രീൻ ഉയരം കൂടിയതും റൈഡർക്ക് വിൻഡ്‌ബ്ലാസ്റ്റിൽ നിന്ന് മികച്ച സംരക്ഷണം നൽകുന്നതുമാണെന്നാണ് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നത്. 3,950 രൂപ വിലയുള്ള ഹെഡ്‌ലൈറ്റ് ഗ്രില്ലും, 9,950 രൂപ വിലയുള്ള റാലി പ്രൊട്ടക്ഷൻ കിറ്റും, 4,750 രൂപ വിലയുള്ള എഞ്ചിൻ ഗാർഡും, 1,950 രൂപയ്ക്ക് വിൽക്കുന്ന റേഡിയേറ്റർ ഗാർഡുമാണ് മറ്റുള്ളവ. റൈഡറിന്റെയും പില്യണിന്റെയും സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി യഥാക്രമം 4,450 രൂപയും 3,950 രൂപയും വിലയുള്ള അഡ്വഞ്ചർ സീറ്റുകളും വാങ്ങിവെക്കാം.

വാട്ടർപ്രൂഫ് ഇന്നർ ബാഗുകൾക്കും പാന്നിയറുകൾക്കും യഥാക്രമം 2,750 രൂപ, 22,950 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ബ്ലാക്ക്, സിൽവർ നിറങ്ങളിൽ പാന്നിയറുകൾ വാങ്ങാനാവുമെന്നും എൻഫീൽഡ് പറയുന്നു. പാന്നിയർ സ്റ്റേകൾക്ക് 3,950 രൂപ അധിക ചിലവ് വരുമെന്ന കാര്യവും ഓർമിപ്പിക്കാം. മുകളിലെ ബോക്‌സിന് 23,250 രൂപയാണ് വില. ഇതിന് ആവശ്യമായി വരുന്ന മൗണ്ടിംഗ് പ്ലേറ്റിന് 2,450 രൂപയും അധികമായി മുടക്കേണ്ടി വരും.

royal enfield himalayan 450

ഇത് മാത്രമല്ല മറ്റ് നിരവധി ആക്‌സസറികളും റോയൽ എൻഫീൽഡ് ഹിമാലയൻ 450 പതിപ്പിനൊപ്പം ഒരുക്കിയിട്ടുണ്ട്. പക്ഷേ അവയുടെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഒടുവിൽ, ബ്രാൻഡ് ഒരു റാലി മഡ്ഗാർഡ്, നക്കിൾ ഗാർഡുകൾ, ഫോഗ് ലൈറ്റുകൾ, ടെയിൽ ബാഗ്, ടാപ്പർഡ് ഹാൻഡിൽബാർ, റാലി ഡ്യുവൽ സീറ്റ്, റാലി ഗിയർ ലിവർ എന്നിവയും വിൽക്കും.

ഇനി അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ 452 സിസി, ലിക്വിഡ് കൂൾഡ് ഷെർപ 450 എഞ്ചിനാണ് പുത്തൻ ഹിമാലയന് തുടിപ്പേകുന്നത്. ഇത് 40.02 bhp പവറിൽ പരമാവധി 40 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. റൈഡ്-ബൈ-വയർ, പുതിയ ട്രിപ്പർനാവിഗേഷനുള്ള ഡിജിറ്റൽ ക്ലസ്റ്റർ എന്നിവയാണ് ഹിമിയുടെ മറ്റ് പ്രധാന സവിശേഷതകൾ.

royal enfield himalayan 450

ഇന്ത്യയിൽ ഹിമാലയൻ 450 ബേസ്, പാസ്, സമ്മിറ്റ് എന്നിങ്ങൻെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ബേസ് വേരിയന്റിന് കാസ ബ്രൗൺ, സ്ലേറ്റ് ഹിമാലയൻ സാൾട്ട് എന്നിവയുടെ കളർ ഓപ്ഷനുകളുണ്ട്. ഇവയ്ക്ക് യഥാക്രമം 2.69 ലക്ഷം രൂപയും 2.74 ലക്ഷം രൂപയുമാണ് വില. പാസ് വേരിയന്റിന് സ്ലേറ്റ് ഹിമാലയൻ പോപ്പി ബ്ലൂ കളർ ഓപ്ഷനുണ്ട്. എക്സ്ഷോറൂം വില 2.74 ലക്ഷം രൂപയാണ് വരുന്നത്.

ടോപ്പ്-സ്പെക്ക് സമ്മിറ്റ് വേരിയന്റിന് കാമറ്റ് വൈറ്റ്, ഹാൻലെ ബ്ലാക്ക് കളറുകളും വില യഥാക്രമം 2.79 ലക്ഷം രൂപയും 2.84 ലക്ഷം രൂപയുമാണ് വരുന്നതും. ഇന്ത്യൻ വിപണിയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ കെടിഎം അഡ്വഞ്ചർ 390, ബിഎംഡബ്ല്യു GS 310 പോലുള്ള വമ്പൻമാരുമായാണ് റോയൽ എൻഫീൽഡ് ഹിമായലൻ 450 മാറ്റുരയ്ക്കുന്നത്. ഒപ്പം പുതിയ ട്രയംഫ് സ്ക്രാംബ്ലർ 400X മോഡലും എതിരാളികളുടെ നിരയിൽ ഇടംപിടിക്കുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, December 27, 2023, 19:16 [IST]
English summary
Royal enfield himalayan 450 accessories prices announced
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X