ഇത്തവണ കളറാണല്ലോ, പുതിയ ഹിമാലയൻ 452 കണ്ടാൽ സൂപ്പർബൈക്കാണന്നേ പറയൂ... ഇതിൽ ട്രയംഫ് വീഴുമോ?

ഇന്ത്യയിൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾക്ക് ഇടംകണ്ടെത്തി കൊടുത്ത മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. 2016 മുതൽ നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയാണ് ഈ എഡിവി ബൈക്ക്. ഓൺറോഡ് വില ഇപ്പോൾ 3 ലക്ഷത്തിന് മുകളിലാണെങ്കിലും അക്കാലത്ത് ഹിമാലയൻ ഒരു ബജറ്റ് ഓഫ്-റോഡ് മോഡൽ തിരയുന്നവരുടെ പോക്കറ്റിൽ ഒതുങ്ങുന്നവനായിരുന്നു. അതേവരെ കണ്ടിട്ടില്ലാത്ത എൻഫീൽഡ് ബൈക്കായിരുന്നുവെന്നതും ഹിമാലയനിലേക്ക് ആളെക്കൂട്ടി.

പിന്നെ ബൈക്കിൽ ടൂർ പോവുന്നവരുടെ എണ്ണത്തിലെല്ലാം വലിയ വർധവാണ് ഇന്ത്യയിലുണ്ടായത്. അതിനിടയിൽ എതിരാളികളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. ബജാജ്, ഹോണ്ട, ട്രയംഫ്, ഹാർലി ഡേവിഡ്‌സൺ, എന്നിവരെല്ലാം മിഡ്-കപ്പാസിറ്റി സെഗ്മെന്റിൽ സാന്നിധ്യം അറിയിക്കുകയുണ്ടായി. പക്ഷേ ആർക്കും ഹിമാലയനെ വെല്ലാൻ സാധിച്ചില്ല. ഓൺറോഡിൽ എന്നപോലെ ഓഫ്-റോഡിലും ഹിമാലയനെ കൊണ്ടുനടക്കാനാവും.

Royal Enfield Himalayan 452

എന്നാൽ ഇതിന് ഹീറോ എക്‌സ്പൾസുണ്ടല്ലോ എന്നുപറയുന്നവർക്ക് മുന്നിലേക്ക് ഹിമാലയന്റെ ഹൈവേ ടൂറിംഗ് കഴിവുകളെയാണ് എടുത്തുകാണിക്കാനുള്ളത്. പക്ഷേ പെർഫോമൻസ് അത്ര പോരെന്ന പരാതി പലരിലും ഉണ്ടായിരുന്നു. അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് രാജ്യത്തെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. ഹിമാലയന്റെ പുതുതലമുറ പതിപ്പിന് രൂപംകൊടുത്തുകൊണ്ട് കമ്പനി എതിരാളികളെ ചിഹ്നം വിളിച്ചിരിക്കുകയാണിപ്പോൾ.

ഇതിനോടകം ഏവരും അറിഞ്ഞ അടിമുടി പരിഷ്ക്കാരിയായ ഹിമാലയൻ 452 എന്ന പുത്തൻ അഡ്വഞ്ചർ ടൂററിനെ കുറിച്ചാണ് പറയുന്നത്. വിപണിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നവംബർ ഏഴിന് അവതരിപ്പിക്കാൻ ഇരിക്കുന്ന ബൈക്കിന്റെ കളർ ഓപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Royal Enfield Himalayan 452

പുതിയ സ്പൈ ചിത്രങ്ങലാണ് വണ്ടിയുടെ നിറങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്. മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമായി കൂടുതൽ വർണാഭമായ കിടിലൻ ലുക്ക് സമ്മാനിക്കുന്ന നിറങ്ങളാണ് ബൈക്കിലേക്ക് എൻഫീൽഡ് കൊണ്ടുവന്നിരിക്കുന്നത്. യെല്ലോ-ബ്ലാക്ക്, ഗ്രേ-റെഡ്, ഗ്രേ-ബ്ലൂ, ഗ്രേ-വൈറ്റ് എന്നിങ്ങനെ പുതുമയാർന്ന ഡ്യുവൽ ടോൺ കളറിലാണ് പുതിയ ഹിമാലയൻ 452 നിരത്തിലെത്തിക്കുക. കൂടാതെ, മുന്നിൽ ഗോൾഡൻ നിറമുള്ള സ്‌പോക്ക് വീലുകളും അഡ്വഞ്ചർ ടൂററിന് മാറ്റേകാൻ എത്തും.

മൊത്തത്തിൽ വലിയൊരു പ്രീമിയം ബൈക്ക് ഫീലാണ് പുതിയ നിറങ്ങളിലൂടെ ഹിമാലയൻ 452 നൽകുന്നതെന്ന് നിസംശയം പറയാം. ഇതിനു പുറമെ പുതിയ എൽഇഡി ഹെഡ്‌ലൈറ്റ്, ജെറി കാൻ ഹോൾഡറുകളുള്ള പുതുക്കിയ ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, ടു പീസ് ഗ്രാബ്-റെയിൽ എന്നിവയും വണ്ടിക്ക് ഫ്രഷ് ലുക്കാണ് സമ്മാനിക്കുന്നത്. മോഡലിൽ ക്രോസ്-സ്പോക്ക് വീലുകളുള്ള വേരിയന്റുകളും റോയൽ എൻഫീൽഡ് ഇത്തവണ ഒരുക്കിയിട്ടുണ്ട്. അതിനാൽ ട്യൂബ്, ട്യൂബ്ലെസ് ടയറുകൾ വാഗ്ദാനം ചെയ്യാൻ കഴിയും.

Royal Enfield Himalayan 452

നിലവിലുള്ള മോഡലിന്റെ ഫ്ലാറ്റ്‌ബെഡ് തരത്തിലുള്ള രൂപവുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഹിമാലയൻ 452 വില്ലു പോലെയുള്ള ആർച്ച് ലുക്കാണുള്ളത്. ശരിക്കും വലിപ്പം കൂടിയതുപോലെയാണ് തോന്നുന്നത്. റൈഡ് ഗുണനിലവാരത്തിലും മൊത്തത്തിലുള്ള പെർഫോമൻസിലും വ്യക്തമായ നേട്ടങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടാണ് ഡിസൈനെന്ന് കണ്ടാൽ തന്നെ മനസിലാകും. കൂടാതെ ഒരു പൂർണ ഡിജിറ്റൽ ക്ലസ്റ്ററിന്റെ വരവിനും അഡ്വഞ്ചർ ബൈക്കിന് പൊലിമ നൽകുമെന്നുറപ്പാണ്.

വരാനിരിക്കുന്ന പുതിയ മോഡൽ ഔദ്യോഗികമായി ഹിമാലയൻ 452 എന്നായിരിക്കും അറിയപ്പെടുക. കമ്പനി പുതുതായി വികസിപ്പിച്ച 451.65 സിസി എഞ്ചിനിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്. എഞ്ചിൻ ലിക്വിഡ്-കൂൾഡ് യൂണിറ്റായിരിക്കും എന്നതും ശ്രദ്ധേയമാണ്. പവർ കണക്കുകളിലേക്ക് വന്നാൽ 8,000 rpm-ൽ 39.57 bhp കരുത്തും ഏകദേശം 40-45 Nm torque ഉം നൽകാൻ മോഡൽ പ്രാപ്‌തമായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ആറു സ്പീഡായിരിക്കും ഗിയർബോക്‌സ്.

Royal Enfield Himalayan 452

എൽഇഡി ലൈറ്റിംഗ്, സൈഡ് സ്റ്റാൻഡ് കട്ട് ഓഫ്, എബിഎസ്, പൂർണ്ണ ഡിജിറ്റൽ കൺസോൾ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയും ഇതിലുണ്ടാകും. നാവിഗേഷനായി ഗൂഗിൾ മാപ്‌സ് ഉപയോഗിക്കുന്നതിന് ബൈക്കിന്റെ ക്ലസ്റ്ററിൽ ഫോൺ മിറർ ചെയ്യാനും റൈഡർമാർക്ക് കഴിയും. മറ്റ് മൊക്കാനിക്കൽ വശങ്ങളിൽ സസ്പെൻഷനായി മുന്നിൽ USD ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഓഫ്‌സെറ്റ് മോണോഷോക്കുമായിരിക്കും ഉൾപ്പെടുത്തുക.

ബ്രേക്കിംഗിനായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക് ബ്രേക്കോടുകൂടിയ സിയറ്റ് ടയറുകളിൽ പൊതിഞ്ഞ 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വീൽ സെറ്റപ്പിലാവും റോയൽ എൻഫീൽഡ് ഹിമാലയൻ 452 വരിക. നിലവിലെ ഹിമാലയൻ 411 മോഡലിനേക്കാൾ ഏകദേശം 3 കിലോഗ്രാം കുറവായിരിക്കും ഇതിനെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. അതായത് മൊത്തത്തിൽ 196 കിലോഗ്രാം ഭാരമായിരിക്കും ഉണ്ടായിരിക്കുകയെന്ന് സാരം. എഞ്ചിൻ ശേഷി കൂടിയതും വെയ്റ്റ് കുറഞ്ഞതും മികച്ച പെർഫോമൻസ് കൈവരിക്കാൻ ബൈക്കിനെ സഹായിക്കും.

More from DriveSpark

Article Published On: Friday, October 13, 2023, 10:44 [IST]
English summary
Royal enfield himalayan 452 colours leaked ahead of november 07 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X