ഈ കാറ്റിൽ ട്രയംഫും ഹാർലിയും പറക്കും, അങ്കത്തിന് തീയതി കുറിച്ച് പുത്തൻ ഹിമാലയൻ 452;

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയുടെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കൂടുതലും പ്രീമിയം മോഡലുകൾ സ്വന്തമാക്കാനാണ് ആളുകൾ താത്പര്യം കാണിക്കുന്നത്. ഇതുകൊണ്ടാവട്ടെ നിർമാതാക്കളെല്ലാം ഇത്തരം ബൈക്കുകളുടെ പിന്നാലെയാണ് പായുന്നത്. മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ അതികായകൻമാരായ റോയൽ എൻഫീൽഡിനെ വെല്ലാൻ ഹാർലി ഡേവിഡ്‌സണും ട്രയംഫും കച്ചകെട്ടി മുന്നോട്ടുവന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ കൗതുക കാഴ്ച്ച.

എന്നാൽ ആവനാഴിയിൽ ഇനിയും അസ്ത്രങ്ങൾ എയ്യാനുണ്ടെന്ന ഉറച്ച ബോധ്യമുള്ളതിനാൽ എൻഫീൽഡിന് ഒരു കുലുക്കവുമില്ല. വിപണിയിൽ എതിരാളികൾ അരങ്ങുവാഴാൻ എത്തുമ്പോൾ കൈകെട്ടി മാറിനിൽക്കാനാവില്ലെന്ന റെട്രോ ക്ലാസിക് ബ്രാൻഡിന് അറിയാം. ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന് പിന്നാലെ സ്ക്രാംബ്ലർ 400X കൂടി പുറത്തിറക്കി ഉത്സവ സീസൺ പിടിക്കാൻ പോവുന്ന ബ്രിട്ടീഷ് ബ്രാൻഡിന് എൻഫീൽഡിന്റെ വക കുതിരച്ചെക്ക് വരുന്നുണ്ട്.

Royal Enfield Himalayan 452

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലെ പ്രതാപിയായ ഹിമാലയന്റെ പുത്തൻ പതിപ്പ് വരവിനൊരുങ്ങിയെന്ന് പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന പുത്തൻ ഹിമാലയൻ എഡിവി ബൈക്കിന്റെ ടീസർ ചിത്രം പങ്കുവെച്ചാണ് റോയൽ എൻഫീൽഡ് ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിമാലയൻ 452 എന്നറിയപ്പെടുന്ന മോഡൽ നവംബർ ഒന്നിന് രാജ്യത്ത് അരങ്ങേറ്റം കുറിക്കും.

വണ്ടിയുടെ മുഴുവൻ രൂപവും വെളിപ്പെടുത്തുന്ന ചിത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോഞ്ചിന് മുന്നോടിയായി മഞ്ഞുപൊതിഞ്ഞ വീഥികളിലൂടെ മുന്നേറുന്ന ഡ്യുവല്‍ പര്‍പ്പസ് അഡ്വഞ്ചര്‍ ടൂററിന്റെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഔദ്യോഗിക ടീസര്‍ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിലെല്ലാം വലിയ ട്രെൻഡാവുകയും ചെയ്‌തിരുന്നു. ഉത്സവ സീസണില്‍ ആളുകള്‍ ഷോറൂമുകളിലേക്ക് തള്ളിക്കയറുന്ന സാഹചര്യം മുതലെടുക്കാനാണ് എന്‍ഫീല്‍ഡിന്റെ ലക്ഷ്യമെന്ന് വ്യക്തം.

Royal Enfield Himalayan 452

ഇനി പുത്തൻ ഹിമാലയൻ 452 എഡിവിയുടെ വിശേഷങ്ങളിലേക്ക് വന്നാൽ മുൻഗാമിയുടെ അടിസ്ഥാന രൂപം അതേപടി നിലനിർത്തിയാണ് വരുന്നതെങ്കിലും മാറ്റങ്ങൾ അനേകമുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമാവും. ഏറ്റവും പുതിയ ആവർത്തനത്തിൽ ഫ്രണ്ട് മഡ്ഗാർഡിൽ ഹിമാലയൻ ബ്രാൻഡിംഗ് ഇടംപിടിച്ചിട്ടുണ്ടെന്ന് കാണാം. അതേസമയം ഫ്യുവൽ ടാങ്ക്, സൈഡ് പാനൽ, റിയർ ഫെൻഡർ എന്നിവയിൽ ഹിമാലയൻ ഗ്രാഫിക്സാണ് അവതരിപ്പിക്കുന്നത്. അങ്ങനെ മൊത്തത്തിൽ ആധുനികനാവാൻ ബൈക്കിന് സാധിക്കുന്നുണ്ട്.

ഇതുകൂടാതെ ബീക്ക് ഫെൻഡർ, ഉയർന്ന സെറ്റ് എൽഇഡി ഹെഡ്‌ലാമ്പ്, വലിയ ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകളുള്ള പെറ്റിറ്റ് ടെയിൽ സെക്ഷൻ എന്നിവയുടെ സാന്നിധ്യവും പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 452 പതിപ്പിനെ എതിരാളികൾക്ക് മുന്നിൽ വേറിട്ടുനിർത്തും. വയർ സ്‌പോക്ക് വീലുകളോടൊപ്പമാണ് വാഹനം ഇത്തവണയും നിരത്തുകളിൽ കുതിക്കാനായി എത്തുന്നത്. മുന്നിലും പിന്നിലും യഥാക്രമം 21,17 ഇഞ്ച് വീൽ സൈസായിരിക്കും റോയൽ എൻഫീൽഡ് ഒരുക്കുക.

Royal Enfield Himalayan 452

ഏത് കുന്നും പുഴയും കാടും മേടും കീഴടക്കാൻ റോയൽ എൻഫീൽഡിന്ഫെ യുവതുർക്കിക്ക് സാധിക്കുമെന്നതിൽ സംശയങ്ങളൊന്നും വേണ്ട. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഹിമാലയൻ 452 മോഡലിന് മൊത്തത്തിൽ 2,245 mm നീളവും 852 mm വീതിയും 1,316 mm ഉയരവും 1,510 mm വീൽബേസുമായിരിക്കും ഉണ്ടായിരിക്കുക. ടൂറിംഗിനെ കൂടുതൽ പ്രായോഗികമാക്കാനായി നിലവിലെ 15 ലിറ്റർ യൂണിറ്റിനേക്കാൾ വലിയ ഫ്യുവൽ ടാങ്കും ബൈക്കിലുണ്ടാവും.

ഹിമാലയന്റെ ടൂറിംഗ് ക്രെഡൻഷ്യലുകളെ പിന്തുണയ്ക്കുന്ന മറ്റ് ഘടകങ്ങൾ ഫ്രണ്ട് വിൻഡ്‌സ്‌ക്രീനും പിന്നിലെ ലഗേജ് റാക്കുമായിരിക്കും. കൂടാതെ നിരവധി ഔദ്യോഗിക ആക്‌സസറികളും അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനൊപ്പം റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യും. പൂർണമായും പുതിയ പ്ലാറ്റ്ഫോമും എഞ്ചിനുമാണ് റോയൽ എൻഫീൽഡ് 452 ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന കാര്യവും ആളുകളെ കൈയിലെടുക്കാൻ സഹായിക്കും.

Royal Enfield Himalayan 452

451.65 സിസി, ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കും പുതിയ പതിപ്പിന് തുടിപ്പേകാൻ എത്തുക. ഔദ്യോഗിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിന് 40 bhp കരുത്തിൽ പരമാവധി 45 Nm torque വരെ നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സാവും ജോടിയാക്കുക. മുൻഗാമിയുടെ പെർഫോമൻസ് കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോൾ കാര്യമായ വർധനവാണ് രണ്ടാംതലമുറ മോഡലിന് ലഭിക്കുന്നത്.

നേരത്തെ മുക്കിമൂളിയാണ് 125 കിലോമീറ്റർ വേഗതയെല്ലാം കൈവരിച്ചിരുന്നതെങ്കിൽ ഇത്തവണ 140 കിലോമീറ്റർ സ്പീഡെല്ലാം പുട്ടുപോലെ എത്തുമെന്നാണ് വിവരം. ഇത് സംബന്ധിക്കുന്നൊരു സ്പൈ വീഡിയോയും അടുത്തുടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏകദേശം 2.70 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയായിരിക്കും പുത്തൻ ഹിമാലയൻ 452 മോഡലിന് ഉണ്ടായിരിക്കുകയെന്നാണ് വിവരം.

ഇന്ത്യൻ വിപണിയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ കെടിഎം 390 ആയിരിക്കും റോയൽ എൻഫീൽഡ് ഹിമാലയൻ 452 പതിപ്പിന്റെ പ്രധാന എതിരാളി. കൂടാതെ ബിഎംഡബ്ല്യു G 310 GS, യെസ്ഡി അഡ്വഞ്ചർ എന്നിവയും വെല്ലുവിളി സൃഷ്‌ടിച്ചേക്കാം. വരാനിരിക്കുന്ന ട്രയംഫ് സ്ക്രാംബ്ലറും അതിന്റെ ഡ്യുവൽ പർപ്പസ് സ്വഭാവം കൊണ്ട് ഹിമാലയന് മത്സരം നൽകിയേക്കാം.

More from DriveSpark

Article Published On: Monday, October 9, 2023, 11:20 [IST]
English summary
Royal enfield himalayan 452 teased ahead of november launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X