ആ കുറവങ്ങ് നികത്തി! താരജോടികളെ മിനുക്കിയെടുത്ത് റോയൽ എൻഫീൽഡ്

മിഡിൽ വെയ്റ്റ് പ്രീമിയം മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ആധിപത്യം സ്ഥാപിച്ചത് രണ്ട് 650 സിസി പാരലൽ ട്വിൻ മോഡലുകളുമായാണ്. ഇന്ത്യയിലും വിദേശത്തും എല്ലാം ഒരേപോലെ ജനപ്രിയമായ ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി തുടങ്ങിയ കിടിലൻ ഇരട്ടകളുടെ കാര്യമാണീ പറഞ്ഞുവരുന്നത്.

വിപണിയിൽ എത്തിയ ആദ്യ നാളുകളിൽ അതുവരെ കണ്ടുപരിചയിച്ച റോയൽ എൻഫീൽഡ് ബൈക്കുകളേ ആയിരുന്നില്ല ഈ 650 ഇരട്ടകൾ. അമ്പതുകളിലും അറുപതുകളിലുമെല്ലാം കമ്പനി ഒരുക്കിയിരുന്ന ഓൾഡ് സ്‌കൂൾ മോട്ടോർസൈക്കിളുകളുടെ രൂപ ഭംഗിയും അതോടൊപ്പം വലിയ പാരലൽ ട്വിൻ എഞ്ചിനും കൂടിച്ചേർന്നതോടെ സംഭവം ക്ലിക്കായി. വൈബ്രേഷന്‍, വികാരം എന്നു പറഞ്ഞ് കളിയാക്കിയവർ പോലും ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവ കണ്ട് അമ്പരന്നു പോവുകയായിരുന്നു.

ആ കുറവങ്ങ് നികത്തി! താരജോടികളെ മിനുക്കിയെടുത്ത് റോയൽ എൻഫീൽഡ്

മിഡിൽ-വെയ്‌റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിലെ തങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കുകയാണ് കമ്പനി ഇതിലൂടെ ചെയ്‌തത്. പിന്നീട് കാലത്തിനൊത്ത് മോഡലുകളിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും റോയൽ എൻഫീൽഡ് മടികാണിക്കാതിരുന്നതോടെ 650 ഇരട്ടകൾ ജനപ്രീതി നിലനിർത്തി മുന്നോട്ടുപോവുകയാണ്. ദേ ഇപ്പോൾ ഉപഭോക്താക്കളുടെ വലിയ രണ്ട് ആഗ്രഹങ്ങൾ സാധിച്ചുകൊടുത്തിരിക്കുകയാണ് കമ്പനി. മോട്ടോർസൈക്കിളുകൾക്ക് ട്യൂബ്‌ലെസ് ടയറുകളും പുതിയ അലോയ് വീലുകളും കമ്പനി സമ്മാനിച്ചതാണീ സന്തോഷ വാർത്ത.

അന്താരാഷ്‌ട്ര വിപണികൾക്കായി പുതുതായി പുറത്തിറക്കിയ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയ്ക്കാണ് റോയൽ എൻഫീൽഡ് ഇപ്പോൾ ഈ രണ്ട് സവിശേഷതകൾ കൂട്ടിച്ചേർത്തതെന്നു മാത്രം. എന്നാൽ ഇന്ത്യൻ ആരാധകരും വിഷമിക്കേണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. പുതിയ ചിത്രങ്ങൾ പുറത്തിറക്കിയാണ് മോട്ടോർസൈക്കിളുകളുടെ പുതുപുത്തൻ മോഡലുകളെ പരിചയപ്പെടുത്തുന്നത്. ട്യൂബ്‌ലെസ് ടയറുകളുള്ള അലോയ് വീലുകൾ ഉൾപ്പെടുത്തിയതാണ് പ്രധാന അപ്‌ഡേറ്റുകളിലൊന്ന്.

ആ കുറവങ്ങ് നികത്തി! താരജോടികളെ മിനുക്കിയെടുത്ത് റോയൽ എൻഫീൽഡ്

അതോടൊപ്പം പുത്തൻ നിറങ്ങളിൽ 650 ഇരട്ടകളെ അണിയിച്ചൊരുക്കാനും റോയൽ എൻഫീൽഡ് തയാറായിട്ടുണ്ടെന്നതാണ് ആകർഷമാവുന്ന മറ്റൊരു കാര്യം. ബ്രാൻഡ് പുതിയ പതിപ്പിനെ "ബ്ലാക്ക്-ഔട്ട്" വേരിയന്റുകൾൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ട്യൂബഡ് ടയറുകളിൽ പ്രവർത്തിക്കുന്ന മുന്നിലും പിന്നിലുമായി വിന്റേജ് വയർ-സ്‌പോക്ക്ഡ് വീലുകളുള്ള വേരിയന്റികൾക്ക് പുറമെ ഇവ തെരഞ്ഞെടുക്കാനാവും.

മുന്നിലും പിന്നിലുമായി ട്യൂബഡ് ടയറുകളിൽ പ്രവർത്തിക്കുന്ന വിന്റേജ് വയർ-സ്‌പോക്ക്ഡ് വീലുകളായിരുന്നു ഇതുവരെ പാരലൽ ട്വിൻ ബൈക്കുകൾക്കുണ്ടായിരുന്നത്. ബ്ലാക്കിൽ ഒരുക്കിയിരിക്കുന്ന പുതിയ മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ തീർച്ചയായും മോഡലുകളുടെ പ്രായോഗികത വർധിപ്പിക്കുമെന്നതിൽ തർക്കമൊന്നുമില്ല. പഞ്ചർ സമയത്ത് ട്യൂബ് ടയറുകൾ മാറ്റുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഉപഭോക്താക്കൾ വളരെയധികം ആവശ്യപ്പെട്ടിരുന്ന ഒരു സവിശേഷതയാണിത്.

ആ കുറവങ്ങ് നികത്തി! താരജോടികളെ മിനുക്കിയെടുത്ത് റോയൽ എൻഫീൽഡ്

അലോയ് വീലുകൾ ഉൾപ്പെടുത്തിയതിനു പുറമെ റോയൽ എൻഫീൽഡ് പുതിയ ചില ഫീച്ചറുകളും ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയിലേക്ക് ചേർത്തിട്ടുണ്ട്. അതുംകിടിലൻ മാറ്റങ്ങളാണെന്ന് പറയാതെ വയ്യ. സൂപ്പർ മീറ്റിയർ 650 ക്രൂയിസറിൽ നിന്നും കടമെടുത്ത എൽഇഡി ഹെഡ്‌ലാമ്പുകളും സ്വിച്ച് ഗിയറുമാണ് ഇതിലെ പ്രധാന മാറ്റം. സൂപ്പർ മീറ്റിയർ 650, ക്ലാസിക് റീബോൺ, മീറ്റിയോർ 350 എന്നിവയിൽ ഉപയോഗിക്കുന്ന സ്വിച്ച് ഗിയർ തന്നെയാണ് ഈ പ്രീമിയം മോട്ടോർസൈക്കിളുകളിലും ഇടംപിടിച്ചിരിക്കുന്നത്.

ഇതിനുപുറമെ സ്‌മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്‌ബി ചാർജറും കമ്പനി മോഡലുകളിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്. 650 ട്വിൻസിലെ ഓരോ മോഡലുകളിലും കൊണ്ടുവന്നിരിക്കുന്നത് പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടിയാണ്. ഇൻ്റർസെപ്റ്ററിന് ബ്ലാക്ക് റേ, ബാഴ്‌സലോണ ബ്ലൂ എന്നീ നിറങ്ങൾ ലഭിക്കുമ്പോൾ കഫേ റേസറായ കോണ്ടിനെന്റൽ ജിടിക്ക് സ്ലിപ്പ്സ്ട്രീം ബ്ലൂ, അപെക്സ് ഗ്രേ എന്നീ നിറങ്ങളും ഒരുക്കിയിരിക്കുന്നു. ഡിസൈനിനെ സംബന്ധിച്ചിടത്തോളം എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ബോഡി പാനലുകൾ, എഞ്ചിൻ ഏരിയ എന്നിവയിൽ ബ്ലാക്ക് ഫിനിഷാണ് സമ്മാനിച്ചിരിക്കുന്നത്.

ആ കുറവങ്ങ് നികത്തി! താരജോടികളെ മിനുക്കിയെടുത്ത് റോയൽ എൻഫീൽഡ്

ഇത് സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി നിൽക്കാൻ പുതിയ പതിപ്പുകളെ സഹായിക്കും. ഈ പുതിയ പരിഷ്ക്കാരങ്ങളെല്ലാം രണ്ട് മോട്ടോർസൈക്കിളുകളുടെയും വിലയിൽ നേരിയ വർധനവുണ്ടാകാനും കാരണമാവും. മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാത്തതിനാൽ മുമ്പുണ്ടിയിരുന്ന അതേ 648 സിസി പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഇന്റർസെപ്റ്ററിനും കോണ്ടിനെന്റൽ ജിടിക്കും തുടിപ്പേകുന്നത്. ഇവ ഇന്ത്യയിലെത്തുമ്പോൾ പുതിയ OBD2 മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യും.

പരമാവധി 47 bhp കരുത്തിൽ 52 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ള പാരലൽ ട്വിൻ എഞ്ചിൻ സ്ലിപ്പറും അസിസ്റ്റ് ക്ലച്ചുള്ള ആറു സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി ഇരട്ടകൾ നിലവിൽ 2.90 ലക്ഷം രൂപ മുതൽ 3.14 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇനിയും 650 പ്ലാറ്റ്ഫോമിലേക്ക് നിരവധി മോഡലുകളെ അവതരിപ്പിക്കാനുള്ള പദ്ധതിയുമായാണ് റെട്രോ ക്ലാസിക് ബ്രാൻഡ് മുന്നോട്ടു പോവുന്നത്.

ആ കുറവങ്ങ് നികത്തി! താരജോടികളെ മിനുക്കിയെടുത്ത് റോയൽ എൻഫീൽഡ്

എന്തായാലും ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയ്ക്ക് അലോയ് വീലുകൾ സമ്മാനിച്ചത് ശരിക്കും ധീരമായ നടപടിയാണ്. ശരിക്കും പ്രായോഗികത വർധിപ്പിക്കാൻ സഹായിക്കുന്ന ഈ നീക്കം ഉപഭോക്താക്കളിലും ആവേശം നിറയ്ക്കും. ഇന്നത്തെ ആധുനിക ബൈക്കുകളിലെല്ലാം ട്യൂബ്‌ലെസ് ടയറുകളെല്ലാം ഒരു സ്റ്റാൻഡേർഡ് സവിശേഷതയാണ്. ഈ വഴിയെ എൻഫീൽഡും ചിന്തിച്ചു തുടങ്ങേണ്ട കാലം അതിക്രമിക്കുകയും ചെയ്‌തിരുന്നു. ശ്രേണിയിലെ മറ്റ് മോഡലുകളിലേക്കും ഈ പരിഷ്ക്കാരങ്ങൾ കൊണ്ടുവരേണ്ടതും അത്യാവിശ്യമാണ്.

More from DriveSpark

Article Published On: Friday, February 24, 2023, 10:13 [IST]
English summary
Royal enfield introduced an updated interceptor continental gt 650 with alloy wheels and new feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X