ഇതിന്റെ കുറവ് ഇനി വേണ്ട; 650 ട്വിൻസിലേക്ക് അലോയ് വീലും ട്യൂബ്‌ലെസ് ടയറുകളും വരുന്നു

മിഡിൽ-വെയ്‌റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിലെ തങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കുകയാണ് റെട്രോ ക്ലാസിക് ടൂവീലർ നിർമാതാക്കളായ റോയൽ എൻഫീൽഡ്. ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയിലൂടെ 650 സിസി ശ്രേണി കൈപ്പിടിയിലാക്കിയ കമ്പനി അടുത്തിടെ സൂപ്പർ മീറ്റിയോർ ക്രൂയിസറും പുറത്തിറക്കി അരക്കെട്ടുറപ്പിച്ചു.

ഇതിന്റെ കുറവ് ഇനി വേണ്ട; 650 ട്വിൻസിലേക്ക് അലോയ് വീലും ട്യൂബ്‌ലെസ് ടയറുകളും വരുന്നു

ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിലേക്ക് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം പാരലൽ ട്വിൻ മോട്ടോർസൈക്കിളുകൾക്ക് ട്യൂബ്ലെസ് ടയറുകളും പുതിയ അലോയ് വീലുകളും കമ്പനി സമ്മാനിക്കും. നിലവിലുള്ള വയർ-സ്‌പോക്ക് വീൽ മോഡലിനൊപ്പം വിൽക്കുന്ന പുതിയ വേരിയന്റുകളായിരിക്കും ഇവയെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.

ഇതിന്റെ കുറവ് ഇനി വേണ്ട; 650 ട്വിൻസിലേക്ക് അലോയ് വീലും ട്യൂബ്‌ലെസ് ടയറുകളും വരുന്നു

ട്യൂബ്‌ലെസ് ടയറുകളും അലോയ് വീലുകളും മോട്ടോർസൈക്കിളുകളുടെ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും. പുതുക്കിയ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി എന്നിവയും OBD2 നിലവാരത്തിലുള്ള എഞ്ചിനോടൊപ്പം ഉടൻ വിപണിയിലെത്തും. ഈ അവസരത്തിലായിരിക്കും പുതിയ മാറ്റങ്ങളും റോയൽ എൻഫീൽഡ് അവതരിപ്പിക്കുക.

ഇതിന്റെ കുറവ് ഇനി വേണ്ട; 650 ട്വിൻസിലേക്ക് അലോയ് വീലും ട്യൂബ്‌ലെസ് ടയറുകളും വരുന്നു

പുതിയ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 ഇരട്ടകൾ 2023 മാർച്ച് അവസാനത്തോടെ നിരത്തിലെത്തുമെന്നാണ് റിപ്പോർട്ട്. 3.05 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള നിലവിലെ മോഡലിനേക്കാൾ ഏകദേശം 12,000 രൂപ അധികം വിലയും ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാം. ഇന്റർസെപ്റ്റർ 650 നിലവിൽ 2.90 ലക്ഷം രൂപ മുതൽ 3.14 ലക്ഷം രൂപ വരെയുള്ള വില പരിധിയിൽ ലഭ്യമാണ്.

ഇതിന്റെ കുറവ് ഇനി വേണ്ട; 650 ട്വിൻസിലേക്ക് അലോയ് വീലും ട്യൂബ്‌ലെസ് ടയറുകളും വരുന്നു

അലോയ് വീലും ട്യൂബ്‌ലെസ് ടയറും വരുന്നത് മാറ്റി നിർത്തിയാൽ ഇരു ബൈക്കിലും മറ്റ് മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല.നിലവിൽ 648 സിസി, 4-സ്ട്രോക്ക്, SOHC സജ്ജീകരണമുള്ള എയർ-കൂൾഡ് പാരലൽ ട്വിൻ എഞ്ചിനാണ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയ്ക്ക് തുടിപ്പേകാൻ എത്തുന്നത്.

ഇതിന്റെ കുറവ് ഇനി വേണ്ട; 650 ട്വിൻസിലേക്ക് അലോയ് വീലും ട്യൂബ്‌ലെസ് ടയറുകളും വരുന്നു

ഇത് 7,150 rpm-ൽ 47.45 bhp പവറും 5,250 rpm-ൽ 52 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌‌സുമായാണ് ഈ എഞ്ചിൻ റോയൽ എൻഫീൽഡ് ജോടിയാക്കിയിരിക്കുന്നത്.

ഇതിന്റെ കുറവ് ഇനി വേണ്ട; 650 ട്വിൻസിലേക്ക് അലോയ് വീലും ട്യൂബ്‌ലെസ് ടയറുകളും വരുന്നു

വെഞ്ചുറ ബ്ലൂ, ഓറഞ്ച് ക്രഷ്, ഡൗൺടൗൺ ഡ്രാഗ്, കാന്യോൺ റെഡ്, സൺസെറ്റ് സ്ട്രിപ്പ്, ബേക്കർ എക്സ്പ്രസ് എന്നിങ്ങനെ 6 കളർ ഓപ്ഷനുകളിലാണ് ഇന്റർസെപ്റ്റർ 650 വരുന്നത്. അതേസമയം റോക്കർ റെഡ്, ഡക്സ് ഡീലക്സ്, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, ബ്ലാക്ക് മാജിക്, മിസ്റ്റർ ക്ലീൻ, വെഞ്ചുറ സ്റ്റോം എന്നിങ്ങനെ ആറ് നിറങ്ങളിൽ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 ബൈക്കും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം സ്വന്തമാക്കാനാവും.

ഇതിന്റെ കുറവ് ഇനി വേണ്ട; 650 ട്വിൻസിലേക്ക് അലോയ് വീലും ട്യൂബ്‌ലെസ് ടയറുകളും വരുന്നു

ഇന്റര്‍സെപ്റ്റര്‍ ഒരു കഫേ റേസർ ബൈക്കായാണ് എൻഫീൽഡ് നിർമിച്ചിരിക്കുന്നതെങ്കിൽ കോണ്ടിനെന്റല്‍ ജിടി 650 ടൂറിംഗ് അടിസ്ഥാനമാക്കിയുള്ള മോട്ടോര്‍സൈക്കിളായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ തുടങ്ങിയ കിടിലൻ ഫീച്ചറുകളുമായാണ് റോയൽ എൻഫീൽഡിന്റെ പാരലൽ ട്വിൻ മോട്ടോർസൈക്കിളുകൾ വിപണിയിൽ എത്തുന്നത്.

ഇതിന്റെ കുറവ് ഇനി വേണ്ട; 650 ട്വിൻസിലേക്ക് അലോയ് വീലും ട്യൂബ്‌ലെസ് ടയറുകളും വരുന്നു

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെഷൻ സജ്ജീകരണത്തിൽ ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയ്ക്ക് മുന്നിൽ ടെലിസ്കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നിൽ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിന്റെ കാര്യത്തിലായാൽ സുരക്ഷയ്ക്കായി മുന്‍വശത്ത് 320 mm ഫ്‌ലോട്ടിംഗ് ഡിസ്‌ക്കും പിന്നില്‍ 240 mm യൂണിറ്റും ബോഷ് ഡ്യുവല്‍ ചാനല്‍ എബിഎസും സമ്മാനിച്ചിട്ടുണ്ട്.

ഇതിന്റെ കുറവ് ഇനി വേണ്ട; 650 ട്വിൻസിലേക്ക് അലോയ് വീലും ട്യൂബ്‌ലെസ് ടയറുകളും വരുന്നു

പുതിയ തലമുറ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350, ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പുതിയ 350 സിസി ബോബർ, 5 പുതിയ 450 സിസി ബൈക്കുകൾ, 6 പുതിയ 650 സിസി മോട്ടോർസൈക്കിളുകൾ എന്നിവയാണ് ഇനി റെട്രോ ക്ലാസിക് ബ്രാൻഡിൽ നിന്നും വരാനിരിക്കുന്നത്. 650 സിസി സെഗ്മെന്റ് വിപുലീകരിക്കുമ്പോൾ ഷോട്ട്ഗൺ 650, സ്‌ക്രാംബ്ലർ 650, ഹിമാലയൻ 650, ബുള്ളറ്റ് 650 എന്നീ ബൈക്കുകളാവും കമ്പനിയുടെ നിരയിലേക്ക് ഇടംപിടിക്കുക.

More from DriveSpark

Article Published On: Saturday, February 11, 2023, 14:15 [IST]
English summary
Royal enfield to introduce alloy wheels and tubeless tyres in interceptor and continental gt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X