ലുക്കിന് ലുക്കും റേഞ്ചിന് റേഞ്ചും! സിമ്പിൾ വൺ ഇലക്‌ട്രിക് നാളെയെത്തും

ഏഥറും ഓലയുമെല്ലാം വാഴുന്ന ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണി ഏറെ നാളായി കാത്തിരിക്കുന്ന എതിരാളിയാണ് സിമ്പിൾ വൺ. ഓലയ്ക്കൊപ്പം അവതരണം നടത്തി ശ്രദ്ധനേടിയ ഇവി യാഥാർഥ്യമാവാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വന്നെങ്കിലും കാത്തിരിപ്പിന് ഒരു മധുരമുണ്ടായിരുന്നു. പല പല മെച്ചപ്പെടുത്തലുകൾ നടത്തിതയാണ് ഈ ബെംഗളൂരൂ ആസ്ഥാനമായുള്ള ബ്രാൻഡിന്റെ വിൽപ്പന വൈകാൻ കാരണമായത്.

ഇപ്പോൾ കാത്തിരിപ്പുകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് വിപണിയിലേക്ക് നാളെ എത്തുകയാണ് സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ. 2023 മെയ് 23-ന് ഇവിയുടെ ഔദ്യോഗിക അവതരണവും വില പ്രഖ്യാപനവും ഡെലിവറിയും പൂർത്തിയാക്കാനാണ് ബെംഗളൂരൂ കമ്പനിയുടെ ലക്ഷ്യം. സിമ്പിൾ വൺ എന്നറിയപ്പെടുന്ന ഇ-സ്കൂട്ടർ 2021 ഓഗസ്റ്റിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. അതിനുശേഷം ഒന്നര വർഷത്തിലേറെയായി നാം ഈ മിടുക്കനെ കാത്തിരിക്കുകയായിരുന്നു.

Simple One Electric Scooter

കൃത്യമായ ഇടവേളികളിൽ മോഡലിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറി സിമ്പിൾ വിപണിയിൽ ജ്വലിച്ച് നിൽപ്പുണ്ടായിരുന്നു. എന്തായാലും നാളെ മുതൽ വിധിയറിയാം. ഫെയിം II സബ്‌സിഡി നിർത്തലാക്കുന്നതോടെ വൺ ഇലക്ട്രിക് സ്‌കൂട്ടറിന് എത്ര ലക്ഷം രൂപ എക്സ്ഷോറൂം വില വരുമെന്നതാണ് അറിയേണ്ടത്. ഏഥർ 450, ഓല S1, ടിവിഎസ് ഐക്യൂബ് തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകൾക്കെതിരെയാണ് സിമ്പിൾ എനർജിയുടെ മത്സരം. ആയതിനാൽ ഇന്ത്യൻ വിപണിയിൽ സമാനമായ വിലയുള്ള ഇത്തരം മോഡലുകളുടെ ശ്രേണിയിലായിരിക്കും വിലയെന്നാണ് അനുമാനം.

1.10 ലക്ഷം രൂപയ്ക്ക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇവികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുതിയ ഫീച്ചറുകള്‍, സ്പെയര്‍ പാര്‍ട്സ് ചാര്‍ജ് വര്‍ധന തുടങ്ങി വിവിധ കാരണങ്ങളാൽ 1.45 ലക്ഷം രൂപയെങ്കിലും എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ഇത്തരത്തിൽ ഇന്ത്യയിലെ വളർന്നുവരുന്ന ഇലക്ട്രിക് ടു-വീലർ വിപണിയിൽ ഒരു കോളിളക്കം സൃഷ്ടിക്കാനാണ് കമ്പനിയുടെ ശ്രമം.

Simple One Electric Scooter Side View

സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായ ബാറ്ററി പായ്ക്കോടുകൂടി വരുന്നതിനാൽ സിമ്പിൾ വൺ ഈ സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ ബാറ്ററിയുള്ള ഒരേയൊരു സ്‌കൂട്ടറായി മാറും. 72 Nm പീക്ക് ടോർക്ക് പുറപ്പെടുവിക്കുന്ന 8.5 kW ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചാണ് സിമ്പിൾ വൺ വരുന്നത്. ഒറ്റ ചാർജിൽ 236 കിലോമീറ്റർ (IDC) ക്ലെയിം ചെയ്യാവുന്ന റേഞ്ച് വാഗ്ദാനം ചെയ്യാനും വാഹനത്തിനാവും.

4.8 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. ഇ-സ്‌കൂട്ടറിന് 2.77 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും ഉയർന്ന വേഗത 105 കിലോമീറ്ററാണെന്നും സിമ്പിൾ എനർജി അവകാശപ്പെടുന്നുമുണ്ട്. മെച്ചപ്പെട്ട ഡിസൈൻ, ബാറ്ററി സിസ്റ്റങ്ങൾ, പവർട്രെയിനുകൾ എന്നിവയും കൂടുതൽ സുരക്ഷയ്‌ക്കുമൊപ്പം വൺ ഇവി വേറിട്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Simple One Electric Scooter

സിമ്പിൾ വൺ അതിന്റെ എതിരാളികളെപ്പോലെ കണക്റ്റഡ്-ടെക് സഹിതം കസ്റ്റമൈസ് ചെയ്യാവുന്ന പൂർണ TFT ഡിജിറ്റൽ ഡാഷ്‌ബോർഡാണ് അവതരിപ്പിക്കുന്നത്. 7.0 ഇഞ്ച് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, റൈഡ് മോഡുകൾ എന്നിവയുമുണ്ടാവും. എൽഇഡി ഹെഡ്‌ലൈറ്റ്, 30 ലിറ്റർ ബൂട്ട് സ്പേസ്, 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകൾ തുടങ്ങിയവയും ഇതിന് ലഭിക്കും. വാഹനത്തിനും ബാറ്ററികൾക്കും ചാർജറിനും മൂന്ന് വർഷത്തെ വാറണ്ടി നൽകുമെന്ന് സിമ്പിൾ എനർജി പറയുന്നു.

അസൂർ ബ്ലൂ, ബ്രേസൻ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, നമ്മ റെഡ് എന്നിങ്ങനെ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. ഇതിനകം മോഡലിനായി 30,000 ബുക്കിംഗുകള്‍ ലഭിച്ചുവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിർമാണം ഇതിനോടകം ആരംഭിച്ചതിനാൽ ഡെലിവറി അധികം വൈകിയേക്കില്ല. കര്‍ണാടകയിലെ ബെംഗളൂരുവിലായിരിക്കും സിമ്പിള്‍ വണ്‍ ഇലക്ട്രിക് ആദ്യമായി ഡെലിവറി ചെയ്യുക.

പിന്നീട് ഘട്ടംഘട്ടമായി മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി. എന്തായാലും വളർന്നുവരുന്ന ഇലക്‌ട്രിക് ടൂവീലർ വാഹന വിഭാഗത്തിന് സിമ്പിൾ വൺ ഇവിയുടെ വരവ് മൈലേജാവും. രാജ്യത്തെ ആദ്യത്തെ അഫോർഡബിൾ പ്രീമിയം ഇവി എന്നാണ് സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടറിനെ വിശേഷിപ്പിക്കുന്നത്. ആയതിനാൽ പുതുതലമുറയിൽ ഉൾപ്പെടുന്ന ഉപഭോക്താക്കളെയെല്ലാമാണ് കമ്പനി ബ്രാൻഡിലേക്ക് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, May 22, 2023, 17:46 [IST]
English summary
Simple one electric scooter launch tomorrow expected price range battery specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X