സിമ്പിളല്ല, ഫയറാണ്; 212 കി.മീ. റേഞ്ചുമായി സിമ്പിൾ വൺ ഇലക്‌ട്രിക് വിപണിയിൽ

ഓലയും (Ola) ഏഥറും (Ather) അരങ്ങുവാഴുന്ന ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തേക്ക് അവതാരമെടുത്ത് ബെഗളൂരു ആസ്ഥാനമായുള്ള സിമ്പിൾ എനർജി (Simple Energy). ഇന്നത്തെ താരമായ ഓലയ്ക്കൊപ്പമാണ് വിപണിയിലേക്ക് എത്തിയതെങ്കിലും രണ്ടു വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് രാജ്യാന്തര നിലവാരത്തിലുള്ള പുത്തൻ ഇലക്‌ട്രിക് സ്കൂട്ടറുമായി സിമ്പിളിന്റെ വരവ്.

സിമ്പിൾ വൺ എന്നറിയപ്പെടുന്ന ഇ-സ്കൂട്ടർ 2021 ഓഗസ്റ്റിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. പിന്നീട് ഒന്നര വർഷത്തിലേറെയായുള്ള കാത്തിരിപ്പിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന റേഞ്ച് കണക്കുകളുമായാണ് സിമ്പിൾ വൺ ഇവിയുടെ വരവ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 1.45 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവിയെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം തെരഞ്ഞെടുക്കുന്ന കളർ ഓപ്ഷന് അനുസരിച്ച് 1.50 ലക്ഷം രൂപ വരെയും സ്‌കൂട്ടറിനായി മുടക്കേണ്ടി വരും.

Simple ONE Electric Scooter Launched

2023 ജൂൺ ആറിന് ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറിയും കമ്പനി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി ഇ-സ്‌കൂട്ടർ വിതരണം ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. കര്‍ണാടകയിലെ ബെംഗളൂരുവിലായിരിക്കും സിമ്പിള്‍ വണ്‍ ഇലക്ട്രിക് ആദ്യമായി വിപണനം ചെയ്യുക. എന്നാൽ പിന്നീട് അധികം കൈവാതെ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള പദ്ധതിയും ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുക്കിംഗ് ആരംഭിച്ച് 18 മാസത്തിനുള്ളിൽ 1 ലക്ഷത്തിലധികം മുൻകൂർ ബുക്കിംഗുകൾ സിമ്പിൾ വണ്ണിനായി രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് സിമ്പിൾ എനർജി പറയുന്നത്. രാജ്യത്തെ ആദ്യത്തെ അഫോർഡബിൾ പ്രീമിയം ഇവി എന്നാണ് സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടറിന്റെ വിശേഷണം തന്നെ. മുമ്പ് പ്രഖ്യാപിച്ച 4.8 kWh ബാറ്ററി പാക്കിനെ അപേക്ഷിച്ച് ശേഷികൂടിയ 5 kWh ബാറ്ററി പായ്ക്കുമായാണ് പുത്തൻ വൺ ഇവി നിരത്തിലേക്ക് ഓടിയിറങ്ങുന്നത്. ഇത് രണ്ട് പായ്ക്കുകളായി തിരിച്ചിരിച്ചിട്ടുമുണ്ട്.

Simple ONE Electric Scooter Launched

ഒന്ന് പെർമനെന്റും ഒന്ന് റിമൂവബിൾ യൂണിറ്റുമാണ്. ഇൻ-ഹൗസായി വികസിപ്പിച്ച ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും IP-67 നിലവാരവും ഉള്ള 7-ലെയർ പ്രൊട്ടക്ഷൻ സിസ്റ്റമാണ് സിമ്പിൾ വണ്ണിന്റെ ബാറ്ററി പായ്ക്കിൽ വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച AIS 156 ഭേദഗതികൾ പാലിക്കുന്നതിനായാണ് ബാറ്ററിയുടെ വലിപ്പം വർധിപ്പിക്കേണ്ടി വന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായ ബാറ്ററിയോടുകൂടി വരുന്നതിനാൽ സിമ്പിൾ വൺ ഈ സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ ബാറ്ററിയുള്ള ഒരേയൊരു സ്‌കൂട്ടറായി മാറുന്നു.

ഒറ്റ ചാർജിൽ 212 കിലോമീറ്റർ (IDC) റേഞ്ചാണ് സിമ്പിൾ വൺ അവകാശപ്പെടുന്നത്. ഇത് ഇന്ത്യയിലുള്ള ഏതൊരു ഇലക്ട്രിക് സ്കൂട്ടറിലും ലഭിക്കുന്നതിൽ വെച്ച് ഏറ്റവും കൂടുതലാണ്. നേരത്തെ ഔദ്യോഗിക അവതരണത്തിന് മുമ്പ് ഇവിക്ക് ഒറ്റ ചാർജിൽ 236 കിലോമീറ്റർ റേഞ്ച് വരെ കമ്പനി അവകാശപ്പെട്ടിരുന്നു. എല്ലാ മാറ്റങ്ങളോടും കൂടി സിമ്പിൾ വണ്ണിന് ഇപ്പോൾ 134 കിലോഗ്രാം ഭാരമുണ്ട്. ഇത് ആദ്യം കാണിച്ച പ്രോട്ടോടൈപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്നു എന്നകാര്യവും എടുത്തുപറയേണ്ട കാര്യമാണ്.

Simple ONE Electric Scooter

പക്ഷേ 2.77 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിവുള്ള സിമ്പിൾ വൺ പെർഫോമൻസ് കണക്കുകളിൽ വിട്ടുവീഴ്ച്ചകളൊന്നും വരുത്തിയിട്ടില്ല. അതേസമയം 105 കിലോമീറ്ററാണ് സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയർന്ന വേഗത. ഒരു ഓപ്പൺ സോഴ്‌സ് ആൻഡ്രോയിഡ് OS ഉള്ള ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ടെലിമാറ്റിക്‌സ്, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, OTA അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളോടെയാണ് ഇവിയുടെ വരവ്.

എൽഇഡി ഹെഡ്‌ലൈറ്റ്, 30 ലിറ്റർ ബൂട്ട് സ്പേസ്, 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകൾ തുടങ്ങിയവയും ഇതിന് ലഭിക്കും. വാഹനത്തിനും ബാറ്ററികൾക്കും ചാർജറിനും മൂന്ന് വർഷത്തെ വാറണ്ടി നൽകുമെന്ന് സിമ്പിൾ എനർജി പറയുന്നു. ബ്രേസൻ ബ്ലാക്ക്, നമ്മ റെഡ്, ഗ്രേസ് വൈറ്റ്, അസൂർ ബ്ലൂ, ബ്രസെൻ X, ലൈറ്റ് X എന്നിങ്ങനെ ആറ് വ്യത്യസ്‌ത കളർ ഓപ്ഷനുകളിൽ പുതിയ സിമ്പിൾ വൺ ഇലക്‌ട്രിക് സ്വന്തമാക്കാനാവും.

Simple ONE Electric

റൈഡിംഗിന് അനുസൃതമായി തെരഞ്ഞെടുക്കാനാവുന്ന ഇക്കോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇവിയിലുണ്ട്. ഒരു ട്യൂബുലാർ സ്റ്റീൽ ഷാസിയിലാണ് വൺ ഇവിയുടെ നിർമാണം. സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്ക് യൂണിറ്റുമാണ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം മുൻവശത്ത് 200 mm ഡിസ്‌ക്കും പിന്നിൽ 190 mm യൂണിറ്റുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. 12 ഇഞ്ച് അലോയ് വീലുകളാണ് ഇലക്‌ട്രിക് സ്‌കൂട്ടറിനുള്ളത്.

ഇനി ചാർജിംഗിന്റെ കാര്യത്തിലേക്ക് കടന്നാൽ സെപ്റ്റംബർ മുതൽ ലഭ്യമായ 750-വാട്ട് ഹോം ചാർജർ ഉപയോഗിച്ച് 5 മണിക്കൂർ 54 മിനിറ്റിനുള്ളിൽ ഇ-സ്കൂട്ടർ 0-80 ശതമാനം ചാർജ് ചെയ്യാം. പക്ഷേ 750-വാട്ട് പോർട്ടബിൾ ചാർജറിന് 13,000 രൂപ അധികമായി ചിലവാകും. മിനിറ്റിൽ 1.5 കിലോമീറ്റർ വേഗതയിൽ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജിംഗും ഇവിയിലുണ്ട്. സ്‌കൂട്ടർ വാങ്ങാൻ ഇപ്പോഴും താത്പര്യമുള്ളവർക്ക് വൺ ഇലക്ട്രിക് ഇനിയും പ്രീ-ബുക്ക് ചെയ്യാം.

Simple One EV

സിമ്പിൾ എനർജി തുടക്കം മുതൽ തന്നെ ഫിസിക്കൽ സർവീസ് സ്റ്റേഷനുകൾ സജ്ജീകരിക്കാൻ പ്രവർത്തിച്ചുവരികയായിരുന്നു. തടസമില്ലാത്ത ഡിജിറ്റലൈസ്ഡ് പ്രക്രിയയ്ക്കായി ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പിൽ ഒരു സർവീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഇക്കാര്യം വിപണിയിൽ കൂടുതൽ വിശ്വാസീയത നേടാൻ കമ്പനിയെ സഹായിക്കും. ഇന്ത്യയിലെ പ്രീമിയം ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഏഥർ 450X, ഓല S1 പ്രോ, വിഡ V1 പ്രോ, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവയുമായാവും സിമ്പിൾ വണ്ണിന്റെ മത്സരം.

More from DriveSpark

Article Published On: Tuesday, May 23, 2023, 15:06 [IST]
English summary
Simple one electric scooter launched with record breaking 212 km range features battery details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X