പേരിൽ മാത്രം സിമ്പിൾ, സംഭവം പവർഫുള്ളാണ്! സിമ്പിൾ വൺ ഇവിയുടെ നിർമാണം തുടങ്ങി
ഇലക്‌ട്രിക് ടൂവീലർ വിഭാഗം ഏറെ നാളായി കാത്തിരിക്കുന്നൊരു ബ്രാൻഡാണ് സിമ്പിൾ എനർജിയെ. 2021 ഓഗസ്റ്റ് 15-ന് ഓലയ്ക്കൊപ്പം ഇന്ത്യയിൽ തങ്ങളുടെ ആദ്യ ഇവി പുറത്തിറക്കിയ സിമ്പിൾ ഇതുവരെ യാഥാർഥ്യമാവാത്തതിൽ ആശ്ചര്യപ്പെട്ടാലും അതിശയിക്കാനൊന്നുമില്ല. ഏറെ നാളായി ഇപ്പോഴെത്തും ഇപ്പോഴെത്തുമെന്ന പ്രഖ്യാപനം കടലാസുകളിൽ മാത്രം ഒതുങ്ങുകയായിരുന്നു.
കൂടെയെത്തിയ ഓല ഇലക്‌ട്രിക് വിപണി കീഴടക്കി ഒന്നാമതെത്തിയിട്ടും സിമ്പിളിന് മാത്രം ഒരു യൂണിറ്റു പോലും പുറത്തിറക്കാനിയില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എങ്കിലും ആളുകൾ ഇന്നും സിമ്പിളിനെ പ്രതീക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നതും. ഇന്ത്യയിൽ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ ഡെലിവറി 2022 ജൂൺ മുതൽ ആരംഭിക്കുമെന്ന അറിയിപ്പുമായി കമ്പനി ഇക്കഴിഞ്ഞ ദിവസവും ഓളമുണ്ടാക്കിയിരുന്നു. ബ്രാൻഡിന്റെ ആദ്യ മോഡലായ സിമ്പിൾ വണ്ണിന് ഇതുവരെ 30,000 ബുക്കിംഗുകളാണ് സ്വന്തമാക്കാനായിരിക്കുന്നത്.

2023 ജൂണിൽ ഔദ്യോഗിക ലോഞ്ചും ഡെലിവറിയും തുടങ്ങുന്നതിനു മുന്നോടിയായി സിമ്പിൾ വണ്ണിന്റെ നിർമാണവും ആരംഭിച്ചിരിക്കുകയാണ് സിമ്പിൾ. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കിയ കമ്പനി ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ മെയ് 23-ന് സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില പ്രഖ്യാപനം ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ബെംഗളൂരുവിലായിരിക്കും സിമ്പിള്‍ വണ്‍ ഇലക്ട്രിക് ആദ്യമായി ഡെലിവറി ചെയ്യുക.
പിന്നീട് ഘട്ടംഘട്ടമായി മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഞ്ച് നൽകുന്ന ചുരുക്കം ചില ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നായിരിക്കും സിമ്പിൾ വൺ. രാജ്യത്തെ ആദ്യത്തെ അഫോർഡബിൾ പ്രീമിയം ഇവി എന്നാണ് സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടറിനെ വിശേഷിപ്പിക്കുന്നതും. ഒറ്റ ചാർജിൽ 236 കിലോമീറ്റർ വരെ റേഞ്ച് സ്കൂട്ടർ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (AIS) 156 ഭേദഗതിക്ക് അനുസൃതമായുള്ള മൂന്ന് ബാറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സിമ്പിൾ പ്രവർത്തിക്കുകയായിരുന്നു. അതിനാലാണ് സ്‌കൂട്ടർ യാഥാർഥ്യമാവാൻ ഇത്രയും കാലതാമസമെടുത്തത്. 236 കിലോമീറ്റർ എന്ന കിടിലൻ റേഞ്ച് അവകാശപ്പെടുന്ന മോഡൽ പെർഫോമൻസിന്റെ കാര്യത്തിലും മിടുമിടുക്കനാണ്. സിമ്പിൾ വണ്ണിന് 0-40 കിലോമീറ്റർ വേഗത വെറും 2.77 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുമെന്നും പറയപ്പെടുന്നു.
അതേസമയം 105 കിലോമീറ്ററാണ് സിമ്പിൾ വണ്ണിന്റെ ഉയർന്ന വേഗത. 4.8 kWh ബാറ്ററി ശേഷിയോടെയാണ് ഇത് വരുന്നത്. കൂടാതെ സ്വാപ്പ് ചെയ്യാവുന്ന കുഞ്ഞൻ ബാറ്ററി പാക്കിനൊപ്പം റേഞ്ച് 300 കിലോമീറ്ററായി വർധിപ്പിക്കാനുമാവും ഇലക്‌ട്രിക് സ്‌കൂട്ടറിലുള്ള 8.5 kW ഇലക്ട്രിക് മോട്ടോർ 4.5 kWh പവറും 72 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരിക്കും. മാത്രമല്ല ചെയിന്‍-ഡ്രൈവ് സിസ്റ്റം ഫീച്ചര്‍ ചെയ്യുന്ന രാജ്യത്തെ ഏക സ്‌കൂട്ടറാണിത്.

സിബിഎസും ഡിസ്‌ക് ബ്രേക്കുകളുമായാണ് സ്കൂട്ടർ വരുന്നത്. ശരിയായ ഫ്ലോർബോർഡും 30 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും ഉള്ള സ്കൂട്ടർ തികച്ചും പ്രായോഗികമാണ്. സിമ്പിൾ വൺ കൂടുതൽ റൈഡർ ഫ്രണ്ട്ലി ആവാനായി ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പമായിരിക്കും വരിക. ഇതുവഴി വിവിധ ഫംഗ്‌ഷനുകൾ നിയന്ത്രിക്കുകയും ആപ്പ് കണക്റ്റിവിറ്റി ഫീച്ചറുകൾ കമ്പനി വാഗ്‌ദാനം ചെയ്യുകയും ചെയ്യും.
സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വരവ് ബ്രാൻഡ് ആദ്യം പ്രഖ്യാപിച്ചപ്പോൾ സ്റ്റാൻഡേർഡ് വേരിയന്റിന് 1.10 ലക്ഷം രൂപയും എക്‌സ്‌ട്രാ റേഞ്ച് പതിപ്പിന് 1.45 ലക്ഷം രൂപയുമായിരുന്നു വില. എന്നാൽ ഈ മാസാവസാനം വീണ്ടും സിമ്പിൾ വൺ വിപണിയിലെത്തുമ്പോൾ വില ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസെൻ ബ്ലാക്ക്, നമ്മ റെഡ്, അസൂർ ബ്ലൂ, ഗ്രേസ് വൈറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സിമ്പിൾ എനർജി സിമ്പിൾ വൺ നാല് കളർ സ്കീമുകളിൽ വിൽക്കും. ഏഥർ, ഓല എന്നിവയാണ് സിമ്പിളിന്റെ പ്രധാന എതിരാളികൾ. അതോടൊപ്പം ബജാജ്, ഹീറോ മോട്ടോകോർപ്, ടിവിഎസ് തുടങ്ങിയ വമ്പൻ കമ്പനികളുമായി ഏറ്റുമുട്ടാനും ഈ പുതുമുറക്കാരൻ പ്രാപ്‌തമായിരിക്കും. വിലയുടെ കാര്യത്തിൽ മത്സരാധിഷ്ഠിതമായാൽ വൺ ഇവി വാങ്ങാൻ ആളെത്തുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.


Click it and Unblock the Notifications








