7 പൈസയ്ക്ക് ഒരു കിലോമീറ്റർ യാത്ര, ഇ-സൈക്കിൾ ശ്രേണി പിടിക്കാൻ ടാറ്റയുടെ അടുത്ത ആയുധം

വ്യായാമത്തിന്റെ കാര്യത്തിലും ആരോഗ്യത്തിനും ആളുകൾ പ്രത്യേക ശ്രദ്ധകൊടുക്കാൻ തുടങ്ങിയ കാലമായിരുന്നു കൊവിഡിന് ശേഷമുള്ളത്. ജിമ്മിൽ പോയി സമയം കളയാൻ താത്പര്യമില്ലാത്ത ആളുകളെല്ലാം ഒരു സൈക്കിൾ വാങ്ങി റോഡിലേക്കിറങ്ങി. എന്നാൽ ഇതിൽ പലർക്കും ആദ്യത്തെ ഒരിത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വലിയ മെട്രോ നഗരങ്ങളില്ലാം ഇന്നും സൈക്കിളുകൾ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

ഇന്ധന വിലയിലുണ്ടായ വർധനവും നിരത്തുകളിലെ തിരക്കും ഇലക്‌ട്രിക് സൈക്കിളുകളുടെ വികസനത്തിനും കാരണമായി. ഇലക്ട്രിക് വിപ്ലവത്തിന് ഈ വിഭാഗവും സാക്ഷ്യംവഹിക്കുന്ന ഈകാലത്ത് നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് ധാരാളം പുതിയ ഇ-സൈക്കിളുകളാണ് കടന്നുവരുന്നത്. അധിക ദൂരം ചവിട്ടേണ്ട, ചെറിയ ദൂരങ്ങളിലേക്ക് വൈദ്യുതി കരുത്തിൽ എത്തിച്ചേരാം എന്നതെല്ലാം ഇലക്‌ട്രിക് സൈക്കിളുകളുടെ വലിയ ഗുണങ്ങളാണ്.

Stryder Zeeta Max Electric Cycle

അതുമാത്രമല്ല, വൈദ്യുത സ്‌കൂട്ടറുകൾക്ക് മുടക്കുന്നതിന്റെ നാലിൽ ഒന്ന് തുക മാത്രം മതിയാവും ഇവ സ്വന്തമാക്കാനും. സ്‌ട്രൈഡർ സൈക്കിൾസ് എന്ന പ്രമുഖ ബ്രാൻഡ് 29,995 രൂപയുടെ ഓഫർ വിലയ്ക്ക് പുതിയൊരു സീറ്റ മാക്‌സ് എന്നൊരു ഇലക്‌ട്രിക് സൈക്കിൾ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. 36,995 രൂപയാണ് ബൈക്കിന്റെ യഥാർഥ വിലയെങ്കിലും ചുരുങ്ങിയ കാലയളവിലേക്കാണ് ഇത്രയും വിലിയൊരു തുക ഓഫറായി കമ്പനി അവതരിപ്പിക്കുന്നത്.

36 V 7.5 Ah ബാറ്ററി പായ്ക്കുള്ള സീറ്റ മാക്‌സിന് ഒറ്റ ചാർജിൽ പെഡൽ അസിസ്റ്റിനൊപ്പം 35 കിലോമീറ്റർ വരെ റേഞ്ചും നൽകാനാവും. മാത്രമല്ല, ഈ ഉയർന്ന പെട്രോൾ വില കണക്കാക്കുമ്പോൾ ഈ ഇലക്ട്രിക് സൈക്കിൾ ഉപയോഗിക്കുന്നവർക്ക് കിലോമീറ്ററിന് വെറും 7 പൈസ മാത്രമാണ് ചെലവ് വരുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ സീറ്റ മാക്‌സിന് കരുത്തുറ്റതും മോടിയുള്ളതുമായ സ്റ്റീൽ ഹാർഡ്‌ടെയിൽ ഫ്രെയിമാണുള്ളത്.

Stryder Zeeta Max Electric Cycle

കൂടാതെ മാറ്റ് ഗ്രേ, മാറ്റ് ബ്ലൂ എന്നീ രണ്ട് വ്യത്യസ്‌ത കളർ ഓപ്ഷനുകളും സ്‌ട്രൈഡർ സൈക്കിൾസിന്റെ സീറ്റ മാക്‌സ് ഇലക്ട്രിക്കിൽ അവതരിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് സൈക്കിളിൽ ഉയർന്ന ശേഷിയുള്ള 36 V, 7.5 Ah ബാറ്ററി, 270 Wh മൊത്തം പവർ ശേഷിയാണ് നൽകുന്നത്. വിവിധ ഭൂപ്രദേശങ്ങളിൽ സുഗമമായ സവാരി ഉറപ്പാക്കുന്ന വിധമുള്ള പവർ വിതരണമാണിതെന്നും ബ്രാൻഡ് പറയുന്നു.

ഇലക്ട്രിക് സൈക്കിളിന്റെ വിപുലീകൃത ബാറ്ററി കപ്പാസിറ്റി അതിനെ കൂടുതൽ ദൂരം പിന്നിടാൻ സഹായിക്കുന്നുവെന്നതും സ്‌ട്രൈഡർ സൈക്കിൾസിന്റെ മേൻമയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ സുഗമമായ യാത്ര നൽകുന്നതിന് മുൻവശത്ത് സസ്പെൻഷനോടെയാണ് ഇ-ബൈക്ക് വരുന്നത്. ത്രോട്ടിൽ സീറ്റ മാക്‌സ് ഇലക്ട്രിക് സൈക്കിളിനെ മണിക്കൂറിൽ പരമാവധി 25 കി.മീ. വേഗതയിൽ സഞ്ചരിക്കാനും അനുവദിക്കുന്നു.

ഫീച്ചറുകളുടെ കാര്യത്തിലും ആളിച്ചിരി സമ്പന്നനാണ്. സൈക്കിളിന് ഒരു യൂസർ ഫ്രണ്ട്‌ലി എൽസിഡി ഡിസ്പ്ലേയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ബാറ്ററി ലെവൽ, ഓഡോമീറ്റർ, അഞ്ച് ലെവൽ പെഡൽ അസിസ്റ്റ് എന്നിവ പോലുള്ള അവശ്യ വിവരങ്ങൾ പ്രദർശിപ്പിക്കായാണ് ഉപയോഗിക്കുന്നത്. റൈഡർമാർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അവരുടെ സ്പീഡ് പ്രിഫറൻസും കസ്റ്റമൈസ് ചെയ്യാൻ കഴിയും.

സീറ്റ മാക്‌സ് ഇലക്‌ട്രിക് സൈക്കിളിന്റെ ബാറ്ററി ഫുൾ കപ്പാസിറ്റിയായി ചാർജ് ചെയ്യാൻ ഏകദേശം മൂന്നോ നാലോ മണിക്കൂർ വേണ്ടിവരുമെന്നാണ് സ്‌ട്രൈഡർ സൈക്കിൾസ് പറയുന്നത്. ഇലക്ട്രിക് സൈക്കിളിൽ ഓട്ടോ കട്ട് ബ്രേക്കുകളും സുരക്ഷാ സവിശേഷതകളും വരെ സജ്ജീകരിച്ചിരിക്കുന്നുവെന്നതും വളരെ ശ്രദ്ധേയമാവുന്ന കാര്യമാണ്. ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി കമ്പനിയായ സ്‌ട്രൈഡർ സൈക്കിൾസിൽ നിന്നുള്ള സീറ്റ പ്ലസിന്റെ പിൻഗാമിയാണ് സീറ്റ മാക്‌സ്.

മികച്ച ശ്രേണിയും കുറഞ്ഞ വിലയിൽ റൈഡിംഗ് അനുഭവവും പ്രദാനം ചെയ്യുന്നതിനായി സീറ്റ പ്ലസിന്റെ കരുത്തിലാണ് സീറ്റ മാക്‌സും നിർമിക്കുന്നത്. സീറ്റ പ്ലസുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന് അഞ്ച് റൈഡിംഗ് മോഡുകൾ ലഭിക്കുന്നു. മുൻഗാമിക്ക് മൂന്ന് മോഡുകൾ മാത്രമാണ് ലഭിക്കുന്നത്. സീറ്റ പ്ലസിന്റെ ഫ്രണ്ട് സസ്‌പെൻഷൻ റൈഡിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ അനായാസം റൈഡ് ചെയ്യാനും സഹായിക്കും.

More from DriveSpark

Article Published On: Thursday, August 10, 2023, 11:08 [IST]
English summary
Stryder zeeta max electric cycle launched in india with 35 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X