ഇലക്‌ട്രിക് സ്‌കൂട്ടറുകളേക്കാൾ ലാഭം, കുറഞ്ഞ വിലയിൽ ടാറ്റയുടെ ഇലക്‌ട്രിക് സൈക്കിൾ വാങ്ങാം

കൊവിഡ് മഹാമാരിക്ക് പിന്നാലെ ആരോഗ്യത്തിന്റെ കാര്യത്തിലെല്ലാം ആളുകൾ പ്രത്യേക ശ്രദ്ധകൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. അതിന്റെ നേർക്കാഴ്ച്ചയാണ് സൈക്കിളുകളുടെ വിൽപ്പനയിലുണ്ടായ വൻകുതിപ്പ്. അതോടൊപ്പം ഇന്ധന വിലയിലുണ്ടായ വർധനവും ഇത്തരം വാഹനങ്ങൾക്ക് സഹായകരമായിട്ടുണ്ട്. പിന്നെ പാസഞ്ചർ കാർ വിപണിയിലേക്ക് എത്തിയ ഇലക്ട്രിക് വിപ്ലവവും സൈക്കിൾ സെഗ്മെന്റിലും പ്രതിഫലിച്ചിട്ടുണ്ട്.

അധിക ദൂരം ചവിട്ടേണ്ട, ചെറിയ ദൂരങ്ങളിലേക്ക് വൈദ്യുതി ഉപയോഗിച്ച് എത്തിച്ചേരാം എന്നതെല്ലാം ഇലക്‌ട്രിക് സൈക്കിളുകളെ അതിവേഗം ജനപ്രിയരാക്കി മാറ്റി. ഒരു ഇ-സ്‌കൂട്ടർ വാങ്ങുന്നതിന്റെ പകുതിയുടെ പകുതി വിലയുണ്ടെങ്കിൽ ഇത്തരം സൈക്കിളുകൾ വാങ്ങാനാവും. പാസഞ്ചർ കാർ വിപണിയിലെ അതികായകൻമാരായ ടാറ്റയുടെ ഉപസ്ഥാപനമായ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സ്‌ട്രൈഡർ ബ്രാൻഡും താങ്ങാനാവുന്ന വിലയിൽ പുതിയൊരു ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ.

Stryder ZEETA PLUS E-Bike

സ്‌ട്രൈഡർ സീറ്റ ശ്രേണിയിലേക്കാണ് പുതിയ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. സീറ്റ പ്ലസ് എന്ന് വിളിക്കപ്പെടുന്ന ഇത് വിശ്വസനീയവും സാമ്പത്തികവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗം തേടുന്ന വ്യക്തികളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. വളരെ മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുക ചെയ്‌തതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഈ പുത്തൻ സൈക്കിൾ പ്രാപ്‌തമായിരിക്കും.

സ്‌ട്രൈഡർ സീറ്റ പ്ലസിനായി 26,995 രൂപ മാത്രമാണ് മുടക്കേണ്ടി വരുന്നത്. ഇത് ആമുഖ വില മാത്രമായിരിക്കുമെന്നും ഒരു പരിമിത കാലയളവിന് ശേഷം 6,000 രൂപ വരെ ഇലക്ട്രിക് സൈക്കിളിന് വർധിപ്പിക്കുമെന്നും ടാറ്റ ഇന്റർനാഷണൽ അറിയിച്ചിട്ടുണ്ട്. പുതിയ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്‌ട്രൈഡറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ബുക്ക് ചെയ്യാം. നിലവിൽ വിൽപ്പന ഓൺലൈൻ വഴി മാത്രമാണെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

Stryder ZEETA PLUS E-Bike

സൈക്ലിംഗ് വ്യവസായത്തിലെ ഒരു മുൻനിര ബ്രാൻഡ് എന്ന നിലയിൽ, രാജ്യത്ത് ഇതര യാത്രാ മാർഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. സീറ്റ പ്ലസ് ഉപയോഗിച്ച് സ്റ്റൈലിഷും കാര്യക്ഷമവുമായ ഗതാഗത മാർഗം സ്വന്തമാക്കുന്നതിനൊപ്പം വിശ്വസനീയവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ പരിഹാരവും സ്ട്രൈഡർ ഇലക്ട്രിക് സൈക്കിൾ ഉറപ്പുനൽകുന്നുവെന്ന് പുതിയ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച സ്ട്രൈഡറിന്റെ ബിസിനസ് ഹെഡ് രാഹുൽ ഗുപ്ത പറഞ്ഞു.

ഉയർന്ന ശേഷിയുള്ള 36-വോൾട്ട്/6 Ah ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സൈക്കിളിൽ സ്ട്രൈഡൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് മൊത്തം 216 Wh ഊർജ്ജ ശേഷി നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. എല്ലാത്തരത്തിലുമുള്ള ഭൂപ്രദേശങ്ങളിലും ആസ്വാദ്യകരമായ റൈഡിംഗ് ഉറപ്പാക്കുന്നതിന് മതിയായ പവർ പുതിയ സീറ്റ പ്ലസ് ഉറപ്പുനൽകുന്നുവെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. സ്ട്രൈഡർ സീറ്റ പ്ലസിന് അതിന്റെ മുൻഗാമിയായ സീറ്റ ഇ-ബൈക്കിനെ അപേക്ഷിച്ച് വിപുലമായ ബാറ്ററി ശേഷിയുണ്ട്.

അതിനാൽ, കൂടുതൽ ദൂരത്തേക്ക് അനായാസമായി എത്താൻ ഇത് പ്രാപ്തമാക്കുന്നു, കൂടാതെ മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയിലും ഇലക്ട്രിക് സൈക്കിളിന് സഞ്ചരിക്കാനാവും. പെഡൽ അസിസ്റ്റിന്റെ സഹായത്തോടെ സീറോ-എമിഷൻ സൈക്കിളിന്റെ വേഗത 30 കിലോമീറ്റർ വരെ ഉയർത്താനും കഴിയും. ബാറ്ററി പായ്ക്ക് ഫുൾ ചാർജാകാൻ മൂന്നോ നാലോ മണിക്കൂർ മാത്രമേ എടുക്കൂവെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.

സ്‌ട്രൈഡർ സീറ്റ പ്ലസ് ഒരു സ്റ്റീൽ ഹാർഡ്‌ടെയിൽ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നതെന്ന് ടാറ്റ ഇന്റർനാഷണൽ അവകാശപ്പെടുന്നു. ഒപ്പം ആകർഷകവും ആധുനികവുമായ രൂപകൽപ്പനയോടെയാണ് ഇത് വരുന്നത് എന്ന കാര്യവും ഉപഭോക്താക്കളെ ഏളുപ്പം ആകർഷിക്കാൻ കഴിയുന്ന ഘടകമാണ്. ഇതിൽ ശക്തമായ ഓട്ടോ-കട്ട് ബ്രേക്കുകൾ സജ്ജീകരിച്ചിരിക്കുന്നത് സേഫ്റ്റിയെ സഹായിക്കും.

ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഒരു കിലോമീറ്ററിന് വെറും 10 പൈസ മാത്രമാണ് സ്‌ട്രൈഡർ സീറ്റ പ്ലസ് ഇലക്ട്രിക് സൈക്കിൾ ഉപയോഗിക്കുമ്പോൾ ചെലവാകുന്നത്. അലോയ് ബൈക്കുകൾ, മൗണ്ടൻ ബൈക്കുകൾ, SLR, കിഡ്‌സ്, ബൈക്കിംഗ് ആക്‌സസറികൾ എന്നിങ്ങനെയുള്ള സെഗ്‌മെന്റുകളിൽ വൈവിധ്യമാർന്ന ഇലക്ട്രിക്, റെഗുലർ സൈക്കിളുകൾ നിർമിക്കുന്നതിൽ സ്‌ട്രൈഡർ പ്രത്യേകം ശ്രദ്ധിക്കുന്നു. ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളമുള്ള 4,000 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Friday, July 7, 2023, 10:46 [IST]
English summary
Stryder zeeta plus e bike launched in india price features battery details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X