ആക്‌ടിവയുടെ നമ്പർ വൺ ശത്രു, 50 ലക്ഷം നിർമാണവും കടന്ന് സുസുക്കി ആക്‌സസ് 125

സ്‌കൂട്ടർ എന്നാൽ ഇന്ത്യക്കാർക്ക് ആക്‌ടിവയാണെങ്കിലും അതേ അംഗീകാരം അർഹിക്കുന്നൊരു മോഡലാണ് സുസുക്കി ആക്‌സസ്. ഒരു വീട്ടിലേക്കുള്ള ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ സ്‌കൂട്ടറാണിത്. സ്‌ത്രീകൾക്കു വേണ്ടി കുറഞ്ഞ ഭാരം, അൽപം വയസായവർക്ക് അനുയോജ്യമായ ശൈലി, യങ്സ്റ്റേഴ്‌സിന് ആവശ്യമായ സ്റ്റൈലും പെർഫോമൻസും എല്ലാം ഒത്തിണങ്ങിയ മോഡലാണ് ആക്‌സസ് 125.

ഇപ്പോഴിതാ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് സുസുക്കിയുടെ സ്വന്തം സ്‌കൂട്ടർ. എന്താണന്നല്ലേ... 50 ലക്ഷം ആക്‌സസുകൾ നിർമിച്ച നേട്ടം ആഘോഷിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ. 2007-ലാണ് ആദ്യമായി ആക്‌സസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ആദ്യതലമുറയിലുള്ള മോഡൽ വലിയ ഹിറ്റായില്ലെങ്കിലും 2016-ലെത്തിയ രണ്ടാംതലമുറ മോഡലിലൂടെയാണ് ബ്രാൻഡിന്റെ ശുക്രൻ തെളിഞ്ഞത്. അടിമുടി മാറിയെത്തിയ ശൈയിലും മറ്റും ആളുകളെ വേഗത്തിലടുപ്പിക്കാൻ കാരണമായി.

Suzuki Access 125 Scooter

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കമ്പനിയുടെ ഖേർക്കി ധൗല പ്ലാന്റിൽ നിന്ന് അമ്പത് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കിയ മോഡൽ കമ്പനി പുറത്തിറക്കി. രാജ്യത്ത് ആദ്യമായി സ്‌കൂട്ടർ അവതരിപ്പിച്ച് 16 വർഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ലോഞ്ച് ചെയ്യുമ്പോൾ 125 സിസി സെഗ്‌മെന്റിൽ വിപണിയിലെ ആദ്യത്തെ സ്‌കൂട്ടറായിരുന്നു ആക്‌സസ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. OBD2 കംപ്ലയിന്റും E20 ഫ്യുവൽ റെഡി ആയും സ്കൂട്ടർ അടുത്തിടെ നവീകരിച്ച് സുസുക്കി വിപണിയിൽ അവതരിപ്പിച്ചിരുന്നു.

ഇനിയിറങ്ങുന്ന യൂണിറ്റുകളെല്ലാം 20 ശതമാനം എഥനോൾ കലർന്ന ഇന്ധനത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് ഇതിനർഥം. 2023 ഏപ്രിൽ 1 മുതൽ OBD 2 പാലിക്കുന്നതിനുള്ള പുതിയ സർക്കാർ നിയന്ത്രണങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കം. ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ക്രോം ചുറ്റുപാടുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് ആക്‌സസ് 125 മോഡലിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. ഇത് സ്‌കൂട്ടറിന് ഒരു പ്രീമിയം ടച്ച് നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Suzuki Access 125 Scooter

രാത്രിയിലും മോശം കാലാവസ്ഥയിലും കാഴ്ച്ച വർധിപ്പിക്കുന്ന എൽഇഡി പൊസിഷനിംഗ് ലൈറ്റുകളും ഇതിന് ലഭിക്കുന്നു. പിൻഭാഗത്ത് ക്രോം എക്സ്റ്റൻഡഡ് എക്സ്റ്റേണൽ ഫ്യൂവൽ ലിഡ് ഫീച്ചർ ചെയ്യുന്നുണ്ട്. വശത്ത് ഒരു സൈഡ് സ്റ്റാൻഡ് ഇന്റർലോക്ക് ഉണ്ട്. കാഴ്ച്ചയിൽ വളരെ ലളിതമാണെങ്കിലും വളരെ പ്രായോഗികമായ ഫീച്ചറുകൾ ആക്‌സസിൽ ഒരുക്കാൻ സുസുക്കിക്ക് സാധിച്ചിട്ടുണ്ട്.

ടേൺ-ബൈ-ടേൺ നാവിഗേഷൻ, മിസ്ഡ് കോൾ അലേർട്ട്, കോളർ ഐഡി, കോൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് അലേർട്ടുകൾ, ഓവർ-സ്പീഡ് മുന്നറിയിപ്പ്, ETA അപ്‌ഡേറ്റുകൾ, ഫോൺ ബാറ്ററി ലെവൽ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളുള്ള ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ കൺസോളാണ് സുസുക്കി ആക്‌സസ് 125 മോഡലിനെ ആകർഷകമാക്കുന്ന മറ്റൊരു കാര്യം.

Suzuki Access 125 Scooter

ഇതോടൊപ്പം ഫ്രണ്ട് സ്റ്റോറേജ് റാക്ക്, യുഎസ്ബി സോക്കറ്റ്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ഡ്യുവൽ ലഗേജ് ഹുക്കുകൾ, 21.8 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവയും ആക്‌സസിന്റെ യൂട്ടിലിറ്റി ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം വൈവിധ്യമാർന്ന കളർ ഓപ്ഷനുകളും കമ്പനി ജനപ്രിയ 125 സിസി സ്‌കൂട്ടറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സ്റ്റാൻഡേർഡ് എഡിഷൻ ഡ്രം ബ്രേക്ക്, സ്റ്റാൻഡേർഡ് എഡിഷൻ ഡ്രം ബ്രേക്ക് ആൻഡ് അലോയ് വീൽ, സ്റ്റാൻഡേർഡ് എഡിഷൻ ഡിസ്‌ക് ബ്രേക്ക്, സ്‌പെഷ്യൽ എഡിഷൻ ഡിസ്‌ക് ബ്രേക്ക്, റൈഡ് കണക്റ്റ് എഡിഷൻ വിത്ത് ഡ്രം ബ്രേക്ക് ആൻഡ് അലോയ് വീൽ, റൈഡ് കണക്ട് എഡിഷൻ എന്നിങ്ങനെ മൊത്തം ആറ് വേരിയന്റുകളിൽ സുസുക്കി ആക്‌സസ് 125 ലഭ്യമാണ്. സ്കൂട്ടറിന് 79,400 മുതൽ 89,500 രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

ഏകദേശം 103 കിലോഗ്രാം ഭാരമുള്ള സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറിന് 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എയർ കൂൾഡ് പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇതിന് 8.6 bhp പവറിൽ പരമാവധി 10 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഒരു സിവിടി ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്. ടിവിഎസ് ജുപ്പിറ്റർ 125, ഹോണ്ട ആക്‌ടിവ 125, യമഹ റേ ZR, ഫാസിനോ പോലുള്ള മോഡലുകളാണ് സെഗ്മെന്റിൽ സുസുക്കി ആക്‌സസിന്റെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Wednesday, July 12, 2023, 13:58 [IST]
English summary
Suzuki access 125 scooter crossed 50 lakh production milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X