ആക്‌ടിവയ്ക്ക് പകരം 64 കി.മീ മൈലേജുള്ള ഈ സ്‌കൂട്ടർ വാങ്ങാൻ പറ്റിയ സമയം, സുസുക്കിയുടെ ഗംഭീര ഓഫറുകൾ അറിഞ്ഞോ

ഒരു കാലത്ത് ഇന്ത്യൻ ഇരുചക്ര വാഹന വിപണി കൈയടക്കി വെച്ചിരുന്ന ബ്രാൻഡായിരുന്നു സുസുക്കി. എന്നാൽ പിന്നീട് ഇടക്കാലത്ത് കാര്യമായ വിൽപ്പനയൊന്നുമില്ലാതെ ഷോറൂമുകൾ കാലിയായി കിടന്ന സമയത്താണ് ആക്‌സസ് എന്ന സ്‌കൂട്ടറുമായി കമ്പനി രംഗത്തെത്തുന്നത്. അതങ്ങ് ഹിറ്റായി മാറുകയും ചെയ്‌തത് ചരിത്രമാണ്.

ഇന്ത്യയിലെ ആദ്യത്തെ 125 സിസി സ്‌കൂട്ടറായിരുന്നു ഇത്. പിന്നീട് ജിക്‌സർ കൂടി എത്തിയതോടെ സുസുക്കി പഴയ ഫോമിലേക്ക് എത്തി. ഇന്ന് ഹിറ്റ്മോഡലുകളുടെ വലിയ നിര തന്നെയാണ് ബ്രാൻഡിനുള്ളത്. ജിക്‌സർ 150, ആക്‌സസ് 125, ബർഗ്മാൻ 125, അവെനിസ്, V-സ്ട്രോം 250, ജിക്‌സെർ 250 ഇങ്ങനെ നീളുന്നു സുസുക്കി മോഡലുകളുടെ നിര. ഇതിൽ ഏറ്റവും ജനപ്രിയൻ സ്‌കൂട്ടറുകളാണെന്ന് തന്നെ പറയാം. ദേ ഇപ്പോൾ ഉത്സവ സീസൺ കളറാക്കാനായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.

Suzuki Scooters And Motorcycles Get Huge Festive Season Offers

സുസുക്കി മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടേഴ്‌സ് ഇന്ത്യക്കായി പ്രത്യേക ഉത്സവ സീസണിൽ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 5,000 രൂപ വരെ ക്യാഷ്ബാക്കും 100 ശതമാനം വരെ ലോണും സ്കൂട്ടറുകൾക്കും മോട്ടോർസൈക്കിളുകൾക്കും ഹൈപ്പോതെക്കേഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയം. ഇതുകൂടാതെ 6,999 രൂപയുടെ സൗജന്യ റൈഡിംഗ് ജാക്കറ്റും മോട്ടോർസൈക്കിളുകൾക്കൊപ്പം 7,000 രൂപ വരെ ഇൻഷുറൻസ് ആനുകൂല്യങ്ങളും സുസുക്കി ഒരുക്കിയിട്ടുണ്ട്.

ഈ ഓഫറുകൾ 2023 ഒക്ടോബർ 31 വരെ മാത്രമേ സാധുതയുള്ളൂ എന്നും സുസുക്കി പ്രത്യേകം അരിയിച്ചിട്ടുണ്ട്. സുസുക്കിയുടെ സ്കൂട്ടർ ശ്രേണിയിൽ അവെനിസ്, ആക്സസ് 125, ബർഗ്മാൻ സ്ട്രീറ്റ്, ബർഗ്മാൻ സ്ട്രീറ്റ് EX എന്നിവയെല്ലാമാണ് ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നെ മോട്ടോർസൈക്കിളുകളിൽ V-സ്ട്രോം SX, ജിക്‌സെർ SF 250, ജിക്‌സെർ 250, ജിക്‌സെർ SF, ജിക്‌സെർ 150 എന്നിവയിലും ആനുകൂല്യങ്ങൾ ലഭിക്കും.

Suzuki Burgman Street 125

ബുക്കിംഗ് അനുസരിച്ച് കമ്പനി നിലവിൽ കറ്റാന, ഹയാബൂസ, V-സ്ട്രോം 650XT എന്നീ സൂപ്പർബൈക്കുകളും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. V-സ്ട്രോം 800DE അവതരിപ്പിച്ചുകൊണ്ട് സുസുക്കി നിലവിൽ തങ്ങളുടെ വലിയ ബൈക്ക് ലൈനപ്പ് വിപുലീകരിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 7 മില്യൺ യൂണിറ്റ് പ്രൊഡക്ഷൻ നാഴികക്കല്ലും സുസുക്കി ഈ വർഷം നേടിയെടുത്തിരുന്നു. വിൽപ്പനയുടെ കാര്യത്തിൽ സുസുക്കി ഭൂരിഭാഗം ആശ്രയം വെയ്ക്കുന്നത് തങ്ങളുടെ ആക്‌സസ് സ്‌കൂട്ടറിനെയാണ്.

ഹോണ്ട ആക്‌ടിവയുടെ നമ്പർ വൺ ശത്രുവായ സുസുക്കി ആക്‌സസ് 125 ഇന്ത്യയിൽ മാത്രം 50 ലക്ഷം നിർമാണവും കടന്ന് മുന്നേറുകയാണ്. സെഗ്മെന്റിലെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണിത്. സ്‌ത്രീകൾക്കു വേണ്ടി കുറഞ്ഞ ഭാരം, അൽപം വയസായവർക്ക് അനുയോജ്യമായ ശൈലി, യങ്സ്റ്റേഴ്‌സിന് ആവശ്യമായ സ്റ്റൈലും പെർഫോമൻസും എല്ലാം ഒത്തിണങ്ങിയതാണ് ആക്‌സസിന്റെ വിജയം.

Suzuki V-Strom 250

2007-ലാണ് ആദ്യമായി ആക്‌സസ് സ്‌കൂട്ടർ വിപണിയിലെത്തുന്നത്. ആദ്യതലമുറയിലുള്ള മോഡൽ വലിയ ഹിറ്റായില്ലെങ്കിലും 2016-ലെത്തിയ രണ്ടാംതലമുറ മോഡലിലൂടെയാണ് ബ്രാൻഡ് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചത്. OBD2 കംപ്ലയിന്റും E20 ഫ്യുവൽ റെഡി ആയും സ്കൂട്ടറിനെ അടുത്തിടെ വീണ്ടും പുതുക്കി സുസുക്കി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പുറത്തിറങ്ങുന്ന മോഡലുകളെല്ലാം 20 ശതമാനം എഥനോൾ കലർന്ന പെട്രോളിൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് സുസുക്കി പറയുന്നത്.

125 സിസി 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എയർ കൂൾഡ് പെട്രോൾ എഞ്ചിനാണ് സുസുക്കി ആക്‌സസിന്റെ ഹൃദയം. ഇത് 8.6 bhp കരുത്തിൽ പരമാവധി 10 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 60 കിലോമീറ്ററിലധികം മൈലേജും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മുടക്കുന്ന വിലയ്ക്കുള്ള എല്ലാ ഫീച്ചറുകളും സ്‌കൂട്ടറിൽ ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Suzuki Access 125

രാത്രിയിലും മോശം കാലാവസ്ഥയിലും കാഴ്ച്ച വർധിപ്പിക്കുന്ന എൽഇഡി പൊസിഷനിംഗ് ലൈറ്റുകൾ, എക്സ്റ്റേണൽ ഫ്യൂവൽ ലിഡ്, ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ ക്ലസ്റ്റർ, ഫ്രണ്ട് സ്റ്റോറേജ് റാക്ക്, യുഎസ്ബി സോക്കറ്റ്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ഡ്യുവൽ ലഗേജ് ഹുക്കുകൾ, 21.8 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് പോലുള്ള ഫീച്ചറുകളാൽ പുതിയ സുസുക്കി ആക്‌സസ് 125 സമ്പന്നമാണ്.

ആറ് വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യുന്ന സുസുക്കി ആക്‌സസ് സ്കൂട്ടറിന് ഇന്ത്യയിൽ 79,400 രൂപ മുതൽ 89,500 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വിപണിയിലെ 125 സിസി സ്‌കൂട്ടർ സെഗ്മെന്റിൽ ടിവിഎസ് ജുപ്പിറ്റർ 125, ഹോണ്ട ആക്‌ടിവ 125, യമഹ റേ ZR, ഫാസിനോ പോലുള്ള മോഡലുകളുമായാണ് സുസുക്കി ആക്‌സസ് പ്രധാനമായും മത്സരിക്കുന്നത്. ഇവയേക്കാളെല്ലാം കൂടുതൽ വിൽപ്പന പിടിക്കാൻ പുതിയ ഉത്സവ ഓഫറുകൾ കമ്പനിയെ സഹായിക്കുമെന്നാണ് കരുതുന്നത്.

More from DriveSpark

Article Published On: Friday, October 27, 2023, 13:48 [IST]
English summary
Suzuki scooters and motorcycles get huge festive season offers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X