ഓട്ടോ എക്സ്പോയിൽ സാന്നിധ്യമായി സ്വീഡിഷ് ഇവി ബ്രാൻഡ് കേക്ക്; നിരത്തിയത് പ്രീമിയം മോഡലുകൾ
തങ്ങളുടെ ഇലക്ട്രിക് വാഹന നിരയെ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച് സ്വീഡിഷ് ഇലക്‌ട്രിക് വാഹന സ്റ്റാർട്ടപ്പ് കമ്പനിയായ കേക്ക് B2B, B2C ആപ്ലിക്കേഷനുകൾക്കായി മക്ക, കാൽക്, ഒസ എന്നീ ഇലക്ട്രിക് ബൈക്കുകളെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഓഹ്ലിൻസ് ഉപയോഗിച്ച് വികസിപ്പിച്ച സസ്പെൻഷൻ സംവിധാനങ്ങളും റേസിംഗ് ബൈക്കുകളിൽ നിന്നുള്ള ബ്രേക്കുകളുമുള്ള ചില ഹൈടെക് ഇവികൾ നിർമിക്കുന്നതിൽ പേരെടുത്തവരാണ് സ്വീഡിഷ് സ്ഥാപനമായ കേക്ക്. നിലവിൽ കമ്പനി ഉത്തർപ്രദേശിൽ ഒരു നിർമാണ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. അങ്ങനെയെങ്കിൽ അധികം വൈകാതെ തന്നെ കേക്ക് ഇലക്ട്രിക് വാഹനങ്ങളെ ഇന്ത്യൻ നിരത്തിലും കാണാനാവും.

ഇതോടെ കേക്ക് ഇവിയുടെ ഉൽപ്പന്നങ്ങൾക്ക് കുറച്ചുകൂടി താങ്ങാവുന്ന വില ആയി മാറും. വാസ്തവത്തിൽ ബ്രാൻഡിന്റെ B2B ഇലക്ട്രിക് മോഡലുകൾക്ക് ഏകദേശം 2.50 ലക്ഷം രൂപ വില വരുമെന്നാണ് കേക്ക് സൂചിപ്പിക്കുന്നത്. അതേസമയം കാൽക്കിന് 3.50 ലക്ഷം രൂപ വരെയും ചിലപ്പോൾ മുടക്കേണ്ടി വന്നേക്കും. കേക്കിന്റെ അർബൻ കമ്മ്യൂട്ടർ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ നിരയാണ് മക്ക. ഓട്ടോ എക്‌സ്‌പോയുടെ 2023 എഡിഷനിൽ പ്രദർശിപ്പിച്ച മോഡലുകൾ മക്ക ഫ്ലെക്സും മക്ക ഫ്ലെക്സ് വർക്കുമാണ്.
ഒറ്റ ചാർജിൽ 54 കിലോമീറ്റർ റേഞ്ച് നൽകുന്ന 15kWh ബാറ്ററി പായ്ക്കാണ് മക്ക ഫ്ലെക്സിലുള്ളത്. ബാറ്ററി പാക്ക് പൂർണമായി ചാർജ് ചെയ്യാൻ 3 മണിക്കൂർ സമയം എടുക്കും. മക്ക ഫ്ലെക്‌സിന്റെ ബാറ്ററികൾ മിഡ് മൗണ്ടഡ് മോട്ടോറിന് കരുത്ത് പകരുന്ന യൂണിറ്റുകളാണ്. അത് 3.75 bhp പവറിൽ ഏകധേശം 60 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. ആയതിനാൽ ഇലക്ട്രിക് കമ്മ്യൂട്ടർ ബൈക്കിന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.

മക്ക ഫ്ലെക്‌സ് വർക്ക് ഇവിയുടെ ബാറ്ററി ശേഷി 3kWh വലിപ്പമുള്ളതായിരുന്നു. ഇത് റേഞ്ച് 100 കിലോമീറ്റർ വരെ നൽകാൻ ശേഷിയുള്ളതാണ്. ചാർജിംഗ് സമയവും 6 മണിക്കൂറായി ഇരട്ടിയാക്കുന്നു. ഇലക്ട്രിക് മോട്ടോറിന്റെ പീക്ക് പവർ ഔട്ട്പുട്ട് 4.42 bhp ആയി ഉയരുമ്പോൾ ടോർക്ക് അതേപടി തുടരുന്നു. രണ്ട് മക്ക വേരിയന്റുകളും 14 ഇഞ്ച് സ്‌പോക്ക്ഡ് റിമ്മുകളിലാണ് വിപണിയിൽ എത്തുന്നത്.
കേക്ക് ഇവി പരിചയപ്പെടുത്തിയ മോഡലുകളിലെ ഒസ ലൈനപ്പിൽ ഒസ പ്ലസ്, ഒസ പ്ലസ് വർക്ക് എന്നിവയാണ് ഉൾപ്പെടുന്നത്. ഒസ ലൈനപ്പ് കൂടുതൽ ശക്തവും ഹൈ-പെർഫോമൻസ് നൽകുന്നതുമായ യൂട്ടിലിറ്റി വാഹനമായി ആണ് വിപണനം ചെയ്യപ്പെടുന്നത്. ഒറ്റ ചാർജിൽ 111 കിലോമീറ്റർ റേഞ്ച് നൽകുന്ന 3.5kWh ബാറ്ററി പാക്കാണ് ഒസ പ്ലസിന് കരുത്ത് പകരുന്നത്. ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാൻ 4.5 മണിക്കൂർ എടുക്കും.

കൂടാതെ 12 bhp കരുത്തിൽ 151 Nm torque (വീലിൽ) പീക്ക് ഔട്ട്പുട്ടുള്ള മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. ഒസ പ്ലസിന്റെ ഭാരം 97.5 കിലോമീറ്റർ ആണ്. കൂടാതെ ടോപ്പ് സ്പീഡായി 90 കിലോമീറ്ററും ആയും നിശ്ചയിച്ചിട്ടുണ്ട്. യൂറോപ്പിൽ ഈ ഇവി ഓടിക്കാൻ A1 ലൈസൻസ് ആവശ്യമാണ്. ഒസ പ്ലസ് വർക്ക് മോഡലിലേക്ക് നോക്കിയാൽ 13.41 bhp വരെ പവർ വികസിപ്പിക്കാൻ ശേഷിയുള്ള ഇവിയാണിത്. ടോർക്ക് ഒസ പ്ലസിന് സമാനമാണ്.
രണ്ട് ബൈക്കുകളും 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും കേക്ക് വികസിപ്പിച്ച 14 ഇഞ്ച് ഫോർജഡ്, സിഎൻസി അലൂമിനിയം ഹബുകളിൽ റൈഡും വാഗ്ദാനം ചെയ്യുന്നു.ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കേക്ക് ഇവിയുടെ അവസാന മോഡൽ നിരയാണ് കാൽക്ക്. കമ്പനിയുടെ ശ്രേണിയിലെ ഏറ്റവും പവർഫുൾ ഇലക്ട്രിക് വാഹനങ്ങളാണിവ. സ്റ്റാൻഡേർഡ് കാൽക്കും കാൽക്ക് വർക്കുമാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.
കാൽക്ക് ലൈനപ്പിന് 300 mm ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് ബൈക്കുകൾക്കും യൂറോപ്പിൽ A1 ലൈസൻസ് ആവശ്യമാണ്. കൂടാതെ 86 കി.മീ. റേഞ്ച് വാഗ്ദാനം ചെയ്യുന്ന 2.5kWh ബാറ്ററി പായ്ക്കിലാണ് ഇവ പ്രവർത്തിക്കുന്നത്. കാൽക്കില മിഡ് മൗണ്ടഡ് മോട്ടോർ 13.41 bhp പവറിൽ 252 Nm torque വികസിപ്പിക്കുമ്പോൾ കാൽക്ക് വർക്ക് വേരിയന്റിൽ പവർ 14.75 bhp ആയി ഉയർത്തുന്നു. ഇത് ബൈക്കുകൾക്ക് മണിക്കൂറിൽ 90 കിലോമീറ്ററിലധികം വേഗത കൈവരിക്കാൻ അനുവദിക്കുന്നു.


Click it and Unblock the Notifications








