വില 1 ലക്ഷത്തിന് താഴെ, 100 കി.മീ. റേഞ്ചും; ഈ ഇലക്‌‌ട്രിക് സ്‌കൂട്ടറുകൾ ഉള്ളപ്പോൾ പെട്രോൾ വണ്ടി വാങ്ങണോ?

ഇന്ന് പച്ച നമ്പർപ്ലേറ്റുമായി കുതിക്കുന്ന ഇരുചക്ര വാഹനങ്ങൾ നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയായി മാറി കഴിഞ്ഞിട്ടുണ്ട്. പണ്ട് മുഖം തിരിച്ചു നിന്നിരുന്നേലും ഇപ്പോഴത്തെ ട്രെൻഡ് മനസിലാക്കി ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഏവർക്കും പരിചിതമായി കഴിഞ്ഞിട്ടുണ്ടാവും.

ഓലയുടെ വരവാണ് ആളുകളെ ഇവിയിലേക്ക് കൂടുതൽ അടുപ്പിച്ചതെന്ന് വേണം പറയാൻ അല്ലേ. എന്നിരുന്നാലും പലർക്കും ലക്ഷങ്ങൾ മുടക്കി ഇപ്പോഴും വൈദ്യുത സ്‌കൂട്ടറുകൾ വാങ്ങാൻ അത്ര താത്പര്യമില്ല എന്നതാണ് സത്യം. അതിനു പിന്നിൽ കാരണങ്ങൾ ഒരുപാട് ഉണ്ടെങ്കിലും പതിയെ ആളുകൾ അടുത്തിട്ടുണ്ടെന്ന യാഥാർഥ്യവും തള്ളിക്കളയാനാവില്ല. നിരത്തുകളിൽ ഇറങ്ങിയാൽ ഇതിനുള്ള ഉത്തരവും കിട്ടും. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാണല്ലോ നമുക്ക് ഏവർക്കുമിഷ്‌ടം.

Ampere Zeal

പ്രത്യേകിച്ച് ഇന്നത്തെ പെട്രോൾ വിലയിൽ സാധാരണ ഒരു സ്‌കൂട്ടർ വാങ്ങിയാലും 40 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെയായിരിക്കും ഏറിപ്പോയാൽ കിട്ടുന്ന മൈലേജ്. അതേസമയം ഇവിയാണെങ്കിൽ ഒന്ന് ചാർജ് ചെയ്‌താൽ 100 കിലോമീറ്ററിലധികം ഓടാനും സാധിക്കും. അതും വളരെ കുറഞ്ഞ പൈസക്കാണെന്നത് കണക്കാക്കുമ്പോൾ ഇന്നത്തെ കാലത്ത് ഇലക്‌ട്രിക് തന്നെയാണ് ലാഭം.

നിങ്ങൾ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പ്ലാനിട്ടിട്ടുണ്ടെങ്കിൽ ഈ ഉത്സവ സീസൺ തന്നെയാണ് ഇതിന് പറ്റിയ സമയം. ശുഭകരമായ സമയമെന്നതിലുപരി, വാഹന നിർമാതാക്കൾ അടിപൊളി ഓഫറുകളും ആനുകൂല്യങ്ങളുമായി വരുന്ന സമയം കൂടിയാണിത്. പക്ഷേ മുകളിൽ പറഞ്ഞതു പോലെ ഇതിനായി ലക്ഷങ്ങൾ മുടക്കാൻ താത്പര്യമില്ലാത്തവരാണ് നിങ്ങളെങ്കിലും നിരാശപ്പെടേണ്ടതില്ല. ഇന്ത്യയിൽ 1 ലക്ഷം രൂപയിൽ താഴെ വിലയിലും കിടിലൻ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ലഭ്യമാണ്.

Lectrix

ജനപ്രിയരായ പല ഇവി ബ്രാൻഡുകളും ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഇലക്ട്രിക് ടൂവീലർ പുറത്തിറക്കിയിട്ടുണ്ട്. ഇവയിൽ ചിലത് ഏറ്റവും പുതിയ സാങ്കേതികവിദ്യയും സിറ്റി ഡ്രൈവിങ്ങിന് മാന്യമായ റേഞ്ചും നൽകുന്നവയാണ്. അത്തരത്തിൽ വാങ്ങാൻ സാധിക്കുന്ന 1 ലക്ഷം രൂപയിൽ താഴെ വിലയുള്ള കിടിലൻ ചില ഇലക്ട്രിക് സ്‌കൂട്ടറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ? പെട്രോളടിക്കുന്ന കാശ് പോക്കറ്റിലിട്ട് യാത്രകൾ അടിപൊളിയാക്കുകയുമാവാം.

ലെക്ട്രിക്‌സ് LXS G2.0, LXS G3.0: 1 ലക്ഷം ബജറ്റിൽ എത്തുന്ന മികച്ച ഇലക്‌ട്രിക് സ്‌കൂട്ടറുകളാണിവ. വിവിധ സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനു പുറമെ 36 സുരക്ഷാ ഫീച്ചറുകൾ, 24 സ്‌മാർട്ട് ഫീച്ചറുകൾ, 14 കംഫർട്ട് ഫീച്ചറുകൾ എന്നിവയോടുകൂടിയാണ് ലെക്ട്രിക്‌സ് ഇവികൾ നിരത്തിലെത്തുന്നത്. 2.3kWh, 3kWh ബാറ്ററി ഓപ്ഷനുകളിൽ ഇവ ലഭ്യമാകും. ഒറ്റ ചാർജിൽ 100 കിലോമീറ്ററിലധികം വരെ റേഞ്ചും LXS G2.0, LXS G3.0 സ്‌കൂട്ടറുകളെ വേറിട്ടുനിർത്തുന്ന കാര്യമാണ്.

Okinawa Praise Pro

ഒകിനാവ പ്രെയ്‌സ് പ്രോ: ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 99,645 രൂപയാണ് എക്‌സ്ഷോറൂം വില വരുന്നത്. 2.08 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിൽ വരുന്ന ഇവിക്ക് പരമാവധി 56 കിലോമീറ്റർ വേഗത പുറത്തെടുക്കാനാവുമ്പോൾ ഒറ്റ ചാർജിൽ 81 കിലോമീറ്റർ റേഞ്ച് നൽകാനും സാധിക്കും. മൂന്ന് വർഷത്തെ വാറണ്ടിയുള്ളതിനാൽ ആശങ്കയുടെ കാര്യവും വേണ്ട. കൂടാതെ 2-3 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനും കഴിയും. സ്റ്റൈലിഷ് ലുക്കിനൊപ്പം 8 നിറങ്ങളിലും ഇവി സ്വന്തമാക്കാനാവും.

ആമ്പിയർ സീൽ EX: ഏകദേശം 90,000 രൂപ മുടക്കിയാൽ ഈ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാം. ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ നൽകാൻ കഴിവുള്ള 60V, 2.3 kWh അഡ്വാൻസ്ഡ് ലിഥിയം ബാറ്ററി പായ്ക്കുമായാണ് ഇതിന്റെ വരവ്. പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം അഞ്ച് മണിക്കൂർ മാത്രമാണ് വേണ്ടിവരിക. കൂടാതെ മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും ഉപഭോക്താക്കൾക്ക് ലഭിക്കും. മണിക്കൂറിൽ പരമാവധി 50-55 കിലോമീറ്റർ വേഗത കൈവരിക്കാനും ഇവിക്ക് കഴിയും.

Ola S1X

ഓല S1X: 90,000 രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള ഓലയുടെ ഈ ഇലക്ട്രിക് സ്കൂട്ടറും നാം പറഞ്ഞ ബജറ്റിന് സ്വന്തമാക്കാനാവും. പക്ഷേ 2 kWh ബാറ്ററി പായ്ക്കുമായി വരുന്ന വേരിയന്റാണ് വാങ്ങാനാവുന്നതെന്ന് മാത്രം. പക്ഷേ 90 കിലോമീറ്റർ വേഗതയിൽ ഒറ്റ ചാർജിൽ 91 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ S1X ഇവിക്കാവും. 3.5 ഇഞ്ച് സെഗ്‌മെന്റഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന സവിശേഷത.

ബൗൺസ് ഇൻഫിനിറ്റി: റിമൂവബിൾ ബാറ്ററിയുമായി വരുന്നതിനാൽ ഇക്കൂട്ടത്തിലെ ഏറ്റവും പ്രായോഗികമായ ഓപ്ഷനാണ് ഇൻഫിനിറ്റി സ്‌കൂട്ടർ. 83,886 രൂപ മാത്രം എക്‌സ്ഷോറൂം വിലയുള്ള ഈ ഇവി 65 കിലോമീറ്റർ വേഗതയിൽ ഒറ്റ ചാർജിൽ 85 കിലോമീറ്റർ റേഞ്ച് നൽകുന്ന 2 kWh ലിഥിയം അയൺ ബാറ്ററിയുമാണ് ലഭ്യമാവുന്നത്. സ്കൂട്ടർ പഞ്ചറായാൽ പോലും ഓടിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഡ്രാഗ് മോഡും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Friday, October 20, 2023, 10:17 [IST]
English summary
Top 5 electric scooters under rs 1 lakh budget ola s1x okinawa praise pro and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X