ഒന്ന് ചാർജ് ചെയ്‌താൽ ഒരാഴ്ച്ചയോളം ഓടിക്കാല്ലോ, ഈ ബൈക്കിൽ കിട്ടുന്ന റേഞ്ച് അറിഞ്ഞാൽ കണ്ണ് മഞ്ഞളിക്കും

ഇലക്‌ട്രിക് സ്‌കൂട്ടറുകൾ നിരത്തിലെ സ്ഥിരം കാഴ്ച്ചയായെങ്കിലും വൈദ്യുത നിരയിൽ മോട്ടോർസൈക്കിളുകൾ അത്ര സജീവമായിട്ടില്ലെന്നു വേണം പറയാൻ. സങ്കൽപങ്ങൾ ഇന്നും പഴഞ്ചൻ രീതികളിൽ തന്നെയാണ് നിൽക്കുന്നതെങ്കിലും സെഗ്മെന്റിൽ ചില ചുണക്കുട്ടൻമാർ ഇറങ്ങിയിട്ടുണ്ട്.

റിവോൾട്ട് RV400 തുടക്കമിട്ട രംഗത്തേക്ക് ഇന്ന് ധാരാളം മോഡലുകൾ കടന്നുവന്ന് വിപണി പിടിച്ചിട്ടുണ്ട്. അതിൽ പ്രധാനിയാണ് ടോർക്ക് ക്രാറ്റോസ് എന്ന കേമൻ. രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോര്‍ക്ക് മോട്ടോര്‍സ്. കുറച്ചു നാളായി വിപണിയിലുള്ളതിനാൽ വാഹന പ്രേമികൾക്കെല്ലാം മോഡലിനെ പരിചയമുണ്ടായിരിക്കും. ഈ വര്‍ഷം പുത്തന്‍ പരിഷ്‌കാരങ്ങളോടെ ക്രാറ്റോസ് കൂടുതൽ ശ്രദ്ധനേടുകയും ചെയ്‌തിരുന്നു.

Tork Kratos R Electric Bike Gets New Eco Plus Mode

ദേ ഇപ്പോൾ ഞെട്ടിക്കുന്ന പുതിയൊരു പരിഷ്ക്കാരം കൂടി ഇലക്‌ട്രിക് മോട്ടോർസൈക്കിളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. ക്രാറ്റോസ് R ഇവിയിലേക്ക് ടോർക്ക് മോട്ടോർസ് ഒരു പുതിയ ഇക്കോ പ്ലസ് റൈഡ് മോഡ് അവതരിപ്പിച്ചതാണ് സംഭവം. റേഞ്ച് വർധിപ്പിക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ വരും ദിവസങ്ങളിൽ ചർച്ചയാവുമെന്ന് ഉറപ്പാണ്. പുതിയ റൈഡിംഗ് മോഡ് ഒറ്റ ചാർജിൽ 150 കിലോമീറ്ററിലധികം റേഞ്ചാണ് ഇനി മുതൽ നൽകുക.

അതായത് ഇക്കോ പ്ലസ് മോഡിലൂടെ ടോർക്ക് ക്രാറ്റോസ് R ഇലക്ട്രിക് ബൈക്കിന്റെ റേഞ്ച് 180 കിലോമീറ്ററിന് അടുത്ത് ലഭിക്കുമെന്ന് സാരം. ഇതിനു പുറമെ മുമ്പ് ലഭ്യമായ ഇക്കോ, സിറ്റി, സ്പോർട്ട് എന്നീ റൈഡ് മോഡുകൾ മോട്ടോർസൈക്കിളിൽ തുടർന്നും ലഭ്യമാവും. തിരക്കും കനത്ത ട്രാഫിക്കും പോലുള്ള റേഞ്ചിനെ ബാധിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾക്കായാണ് ഇക്കോ പ്ലസ് മോഡ് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ടോർക്ക് പറയുന്നു.

Tork Kratos R Electric Bike Gets New Eco Plus Mode

സിറ്റി റൈഡിംഗ് സാഹചര്യങ്ങളിൽ പരമാവധി റേഞ്ച് എക്‌സ്‌ട്രാക്‌റ്റുചെയ്യുന്നതിന് റൈഡിംഗ് മോഡ് പരമാവധി വേഗത മണിക്കൂറിൽ 35 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നു എന്നതും ശ്രദ്ധിക്കുക. ഉപഭോക്താക്കളുടെ ആവശ്യത്തെ തുടർന്നാണ് പുതിയ ഇക്കോ പ്ലസ് മോഡ് അവതരിപ്പിച്ചതെന്നും കമ്പനി പറയുന്നു. ആവശ്യമുള്ളപ്പോൾ ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഹൈ പെർഫോമൻസ് മോഡിലേക്ക് ഒറ്റ ക്ലിക്കിൽ മാറാനാകും.

റൈഡറിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് പുതിയ ഇക്കോ പ്ലസ് മോഡ് ഉപയോഗിച്ച് പരമാവധി റേഞ്ച് കൈവരിക്കാനോ അല്ലെങ്കിൽ ഇലക്ട്രിക് ബൈക്കിലെ സ്‌പോർട്ട് മോഡിൽ മോട്ടോർസൈക്കിളിന്റെ മുഴുവൻ സാധ്യതകളും ഒരു സ്വിച്ചിലൂടെ പുറത്തെടുക്കാനോ കഴിയുമെന്ന് ടോർക്ക് മോട്ടോർസിന്റെ സ്ഥാപകനും സിഇഒയുമായ കപിൽ ഷെൽകെ പറഞ്ഞു. എന്തായാലും കൂടുതൽ റേഞ്ച് കൈവരിക്കാനുള്ള ഈ നീക്കം എന്തായാലും കൈയടി അർഹിക്കുന്നുണ്ട്.

Tork Kratos R Electric Bike Gets New Eco Plus Mode

എല്ലാ പുതിയ ക്രാറ്റോസ് R ഇലക്ട്രിക് ബൈക്കുകളും ഇക്കോ പ്ലസ് മോഡുമായാവും പുറത്തിറങ്ങുക. അതേസമയം നിലവിലുള്ള ഉപഭോക്താക്കൾക്കും ഈ ഓപ്ഷൻ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നാല് ഡ്രൈവ് മോഡുകൾക്കൊപ്പം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് റൈഡർമാരെ സഹായിക്കുന്നതിന് റിവേഴ്സ് മോഡും ക്രാറ്റോസ് R ഇവിയിൽ ലഭ്യമാക്കും. IP67 റേറ്റുചെയ്ത 4.0 kWh Li-ion ബാറ്ററി പായ്ക്കുമായാണ് ക്രാറ്റോസ് വിപണിയിലെത്തുന്നത്.

പേറ്റന്റ് നേടിയ 9kW ആക്സിയൽ ഫ്ലക്സ് മോട്ടോറുമായാണ് ടോർക്ക് ക്രാറ്റോസിന്റെ ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. R, X എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോഡൽ വാങ്ങാനാവുന്നത്. R വേരിയന്റിന് 12 bhp പവറിൽ 38 Nm torque വരെ പുറത്തെടുക്കാനാവും. ടോർക്ക് ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് 0-40 കിലോമീറ്റർ വേഗത വെറും 3.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

Tork Kratos R Electric Bike Gets New Eco Plus Mode

അതേസമയം ബൈക്കിന്റെ പരമാവധി വേഗത 105 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ജിയോഫെൻസിംഗ്, ഫൈൻഡ് മൈ വെഹിക്കിൾ, മോട്ടോർവാക്ക് അസിസ്റ്റ്, ക്രാഷ് അലേർട്ട്, വെക്കേഷൻ മോഡ്, ട്രാക്ക് മോഡ് അനാലിസിസ്, സ്‌മാർട്ട് ചാർജ് അനാലിസിസ് എന്നിവ ക്രാറ്റോസ് ആർ-ലെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇ-ബൈക്ക് വരുന്നത്.

റേഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ പുതിയ ഇക്കോ പ്ലസ് മോഡിൽ 150-ൽ അധികം റേഞ്ച് ലഭിക്കുമ്പോൾ ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 120 കിലോമീറ്റർ യഥാർഥ റേഞ്ച് കണക്കുകളും ടോർക്ക് ക്രാറ്റോസ് R വേരിയന്റ് വാഗ്‌ദാനം ചെയ്യും. ഇത് സിറ്റി മോഡിൽ 100 കിലോമീറ്ററും സ്‌പോർട്ടിൽ 70 കിലോമീറ്ററും ആയി കുറയുന്നുവെന്നതും പ്രത്യേകം ഓർമിക്കേണം. അടുത്തിടെ R ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ പുതിയ അര്‍ബന്‍ വേരിയന്റും ടോര്‍ക്ക് മോട്ടോര്‍സ് അവതരിപ്പിച്ചിരുന്നു.

More from DriveSpark

Article Published On: Friday, October 20, 2023, 12:23 [IST]
English summary
Tork kratos r electric bike gets new eco plus mode now you can ride up to 180 km on single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X