സൂപ്പർബൈക്കുകളുടെ 'പ്രിൻസ്'; പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ഉടൻ നിരത്തിലേക്ക്

സൂപ്പർബൈക്കുകൾക്ക് ഏറ്റവും സാധ്യതയുള്ള ലോക വിപണികളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. ആഡംബര ബൈക്കുകളേയെല്ലാം ഇത്രയേറെ സ്വീകരിക്കുന്ന മറ്റൊരു വിപണിയുണ്ടോയെന്ന് വരെ സംശയമാണ്. നമ്മുടെ നിരത്തുകൾക്ക് അത്ര അനുയോജ്യമല്ലാതിരുന്നിട്ടും സൂപ്പർബൈക്കുകളെ നാം എക്കാലവും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ...

സൂപ്പർബൈക്ക് ബ്രാൻഡുകളെന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന ബ്രാൻഡുകളാണ് ഡ്യുക്കാട്ടി, ട്രയംഫ്, കവസാക്കി, സുസുക്കി എന്നിവരെല്ലാം. ഈ വിഭാഗത്തിൽ കൂടുതലും ഇറ്റാലിയൻ ആധിപത്യമാണ് കാണാനാവുന്നതെങ്കിലും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി തിളങ്ങി നിൽക്കുന്നവരാണ് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്. സ്ട്രീറ്റ് ട്രിപ്പിൾ മോഡലുകളാണ് ഏറ്റവും ജനപ്രിയരെങ്കിലും ടൈഗർ ശ്രേണിയും മറ്റ് ക്ലാസിക് മോഡലുകൾ വാങ്ങാനും ഇന്ത്യയിൽ ആളുകളുണ്ട്.

സൂപ്പർബൈക്കുകളുടെ പ്രിൻസ്; പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ഉടൻ നിരത്തിലേക്ക്

ദേ ഇപ്പോൾ 2023 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS, സ്ട്രീറ്റ് ട്രിപ്പിൾ R എന്നീ സൂപ്പർ നേക്കഡ് സ്ട്രീറ്റ് മോഡലുകളെയും ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുത്തു കഴിഞ്ഞിരിക്കുകയാണ് ട്രയംഫ്. കഴിഞ്ഞ വർഷം വിദേശ വിപണികളിൽ പുറത്തിറക്കിയ സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിക്കായി ഇന്ത്യൻ ആരാധകരും കാത്തിരിക്കുകയായിരുന്നു. മോഡുകൾക്കായുള്ള പ്രീ-ബുക്കിംഗ് കമ്പനി നേരത്തെ തന്നെ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുക നൽകി സൂപ്പർബൈക്കുകളുടെ ഏതെങ്കിലും വേരിയന്റ് ബുക്ക് ചെയ്‌തിടാം.

സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിയിൽ ബ്രാൻഡിന് ഇപ്പോൾ മൂന്ന് മോട്ടോർസൈക്കിളുകൾ ഉണ്ട്. സ്ട്രീറ്റ് ട്രിപ്പിൾ R, RS, മോട്ടോ2 എന്നിവയാണവ. മൂന്നാമത്തെ മോഡലിന്റെ വെറും 765 യൂണിറ്റുകൾ മാത്രമാണ് കമ്പനി ലോകമെമ്പാടുമായി നിർമിക്കുക. ആയതിനാൽ ഇത് ഇന്ത്യയിലേക്ക് എത്തില്ലെന്ന കാര്യം ട്രയംഫ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അവതരണത്തിന് മുന്നോടിയായി ബൈക്കിനെ ട്രയംഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ഇവയുടെ വിലകളെ സംബന്ധിച്ച കാര്യങ്ങളൊന്നും ബ്രിട്ടീഷ് ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല.

സൂപ്പർബൈക്കുകളുടെ പ്രിൻസ്; പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ഉടൻ നിരത്തിലേക്ക്

മോട്ടോർസൈക്കിളുകൾ മാർച്ചിൽ ലോഞ്ച് ചെയ്യുമെന്നും ഏപ്രിലിൽ ഡെലിവറികൾ ആരംഭിക്കുമെന്നുമാണ് നിലവിൽ കമ്പനിയിൽ നിന്നും ലഭിക്കുന്ന സൂചന. അവതരണത്തോട് അനുബന്ധിച്ച് വില വിവരങ്ങളും പ്രഖ്യാപിക്കും. ബൈക്കുകളുടെ മറ്റ് വിശേഷങ്ങളിലേക്ക് കടന്നാൽ സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിയിലെ ഏറ്റവും വലിയ പരിഷ്ക്കാരം അതിന്റെ എഞ്ചിനിലാണ്. ഒരു പുതിയ കമ്പഷൻ ചേമ്പർ, വർധിച്ച കംപ്രഷൻ അനുപാതം, വർധിച്ച സിലിണ്ടർ പ്രഷർ പരിധികൾ, പുതിയ പിസ്റ്റണുകൾ എന്നിവ ചേർത്താണ് ഹൃദയം പുതുക്കിയെടുത്തിരിക്കുന്നത്.

മെച്ചപ്പെട്ട ആക്സിലറേഷനും പ്രതികരണശേഷിക്കും വേണ്ടി മോട്ടോർസൈക്കിളിന്റെ ഗിയറിംഗും പരിഷ്കരിച്ചിട്ടുണ്ടെന്നും ട്രയംഫ് അവകാശപ്പെടുന്നുണ്ട്. 765 സിസി ട്രിപ്പിൾ സിലിണ്ടർ സ്ട്രീറ്റ് ട്രിപ്പിൾ R വേരിയന്റിൽ പുതിയ എഞ്ചിൻ പരമാവധി 118 bhp കരുത്തിൽ 80 Nm torque നൽകുമ്പോൾ സ്ട്രീറ്റ് ട്രിപ്പിൾ RS 128 bhp പവറിൽ അതേ ടോർക്ക് കണക്കുകൾ തന്നെ നൽകുന്നു. ട്രയംഫ് കോർണറിംഗ് എബിഎസും സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോളും ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നതും നേട്ടമാവും.

സൂപ്പർബൈക്കുകളുടെ പ്രിൻസ്; പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ഉടൻ നിരത്തിലേക്ക്

കൂടാതെ സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ ഓഫറിലും ഉണ്ട്. റോഡ്, റെയിൻ, സ്‌പോർട് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് സ്ട്രീറ്റ് ട്രിപ്പിൾ R വേരിയന്റിനുണ്ട്. മറുവശത്ത് കൂടുതൽ പ്രീമിയമായ RS പതിപ്പിന് റോഡ്, റെയിൻ, സ്‌പോർട്ട്, റൈഡർ, ട്രാക്ക് എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകളും ട്രയംഫ് ഒരുക്കിയിട്ടുണ്ട്. ബ്ലൂടൂത്ത് പ്രവർത്തനക്ഷമത, ഷിഫ്റ്റ് അസിസ്റ്റ് അപ്പ് ആൻഡ് ഡൌൺ ക്വിക്ക് ഷിഫ്റ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഇമോബിലൈസർ തുടങ്ങിയവയാണ് ബൈക്കിലെ പ്രധാന സവിശേഷതകൾ.

മറ്റ് മെക്കാനിക്കൽ സവിശേഷതകളിലേക്ക് നോക്കുമ്പോൾ സസ്പെഷൻ സജ്ജീകരത്തിൽ സ്ട്രീറ്റ് ട്രിപ്പിൾ 765 RS മോഡലിന് മുന്നിൽ 41 mm ഷോവ അപ്‌സൈഡ്-ഡൗൺ ഫോർക്ക് സസ്‌പെൻഷനും പിന്നിൽ ഓഹ്‌ലിൻസ് മോണോ-ഷോക്കും ലഭിക്കും. ബ്രേക്കിംഗിനായി മുൻവശത്ത് ട്വിൻ 310 mm ഡിസ്കുകളും പിന്നിൽ 220 mm ഡിസ്കും ആണ് ഒരുക്കിയിരിക്കുന്നത്. പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണിക്ക് മികച്ച എർഗണോമിക്‌സ് ഉണ്ടെന്നും ട്രയംഫ് അവകാശപ്പെടുന്നു.

സൂപ്പർബൈക്കുകളുടെ പ്രിൻസ്; പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ഉടൻ നിരത്തിലേക്ക്

ഡിസൈനിന്റെ കാര്യത്തിൽ പഴയ മുൻഗാമിയുടെ അടിസ്ഥാന രൂപം അതേപടി നിലനിർത്താൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ അതോടൊപ്പം പുതുമ ചേർക്കാനായി സ്റ്റൈലിംഗിൽ കാലത്തിനൊത്ത മാറ്റങ്ങൾ കോർത്തിണക്കിയിട്ടുണ്ട്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ 15 ലിറ്റർ മസ്‌കുലാർ ഫ്യുവൽ ടാങ്ക്, പുതുക്കിയ റേഡിയേറ്റർ കൗളുകൾ, പുതിയ ചങ്കി സൈലൻസർ എന്നിവ ഇതിന് ലഭിക്കുന്നു.

ഇന്ത്യയിൽ ഡ്യുക്കാട്ടിയോടൊപ്പം പിടിച്ചുനിൽക്കാൻ കെൽപ്പുള്ളവരാണ് ട്രയംഫ്. പുതിയ ബൈക്കുകൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരു മടിയും കാണിക്കാത്ത ബ്രാൻഡ് കൂടുതൽ ലാഭം വിപണിയിൽ നിന്നും കൊയ്യുന്നുമുണ്ട്. നിലവിൽ ഇന്ത്യയിൽ 15 ഓളം പ്രീമിയം ബൈക്കുകളാണ് ട്രയംഫ് ഇന്ത്യയുടെ നിരയിലുള്ളത്. അതിൽ ട്രൈഡന്റ് 660 എൻട്രി ലെവൽ മോഡലായി എത്തുമ്പോൾ റോക്കറ്റ് 3 ശ്രേണിയാണ് ടോപ്പ് എൻഡ് ബൈക്കായി അണിനിരത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, February 26, 2023, 9:00 [IST]
English summary
Triumph added new 2023 street triple super bikes to official indian website launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X