450 ഹിമാലയന് ട്രയംഫിന്റെ സർജിക്കൽ സ്ട്രൈക്ക്, സ്ക്രാംബ്ലർ 400X വിപണിയിലേക്ക്

ഇന്ത്യയിലെ ലക്ഷ്വറി ബൈക്ക് സെഗ്മെന്റിലെ പുലിക്കുട്ടൻമാരാണ് ട്രയംഫ്. ഡ്യുക്കാട്ടി, കവസാക്കി പോലുള്ള വമ്പൻമാരോട് മുട്ടിനിന്ന് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ന് ഇന്ത്യക്ക് ഏറെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ്. കാരണം താങ്ങാനാവുന്ന വിലയിൽ സ്പീഡ് 400 എന്നൊരു ഇടിവെട്ട് ബൈക്കിന് രാജ്യത്തിന് സമ്മാനിച്ചതു തന്നെ.

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിനെ വെല്ലാൻ കൊണ്ടുവന്ന റോഡ്സ്റ്റർ മോഡൽ ഇത്രയും വലിയ ഹിറ്റാവുമെന്ന് കമ്പനി പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതും ഞെട്ടിക്കുന്ന വിലയിൽ ഹാർലി ഡേവിഡ്‌സൺ X440 വന്നതിന് തൊട്ടുപിന്നാലെ എത്തിയിട്ടാണ് മോഡൽ ഇത്രയും വലിയ ഹിറ്റടിച്ചത്. ഇപ്പോഴിതാ അന്നേദിവസം പരിചയപ്പെടുത്തിയ സ്ക്രാംബ്ലർ 400X എന്ന ഡ്യുവൽ പർപ്പസ് മോഡലിന്റെ വിൽപ്പന കൂടി ആരംഭിക്കാൻ പോവുകയാണ് ട്രയംഫ്.

Triumph Scrambler 400X

സ്‌ക്രാംബ്ലർ 400X മോഡലിന്റെ ഇന്ത്യൻ ലോഞ്ച് ഒക്ടോബർ പകുതിയോടെ നടക്കുമെന്ന സൂചന നൽകുന്ന പുതിയ ടീസർ വീഡിയോയും ട്രയംഫ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നൽകിയിട്ടുണ്ട്. പുതുപുത്തൻ റോയൽ എൻഫീൽഡ് ഹിമാലയൻ 450 വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ട്രയംഫിന്റെ സർജിക്കൽ സ്ട്രൈക്ക് പ്ലാൻ. ഏകദേശം 2.60 ലക്ഷം രൂപയിൽ നിന്ന് വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ സ്പീഡ് 400 പതിപ്പിന് മുകളിലായാവും സ്ഥാനം പിടിക്കുക.

ഓഫ് റോഡിലും ഓൺ-റോഡിലും ഒരേപോലെ പെർഫോമൻസ് കാഴ്ച്ചവെക്കാൻ പാകത്തിനാണ് ട്രയംഫ് സ്‌ക്രാംബ്ലർ 400X ഡിസൈൻ ചെയ്‌തിരിക്കുന്നത്. ആഭ്യന്തര വിൽപ്പനയ്ക്കും കയറ്റുമതി ആവശ്യങ്ങൾക്കുമായി ബജാജിന്റെ ചാക്കൻ പ്ലാന്റിലാണ് മോട്ടോർസൈക്കിൾ നിർമിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിൽ സ്പീഡ് 400-നോട് വളരെ സാമ്യമുള്ളതാണെങ്കിലും ഇതിന് അൽപ്പം പരുക്കൻ രൂപം ലഭിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

Triumph Scrambler 400X

ഇതിനായി വലിയ 13 ലിറ്റർ കപ്പാസിറ്റിയുള്ള കപ്പാസിറ്റിയുള്ള ഒരു സ്‌കൽപ്‌റ്റഡ് ഫ്യുവൽ ടാങ്കാണ് ബൈക്കിലേക്ക് കമ്പനി കൊണ്ടുവന്നിരിക്കുന്നത് കൂടാതെ ഗോൾഡൻ ആനോഡൈസ്ഡ് ഫ്രണ്ട് ഫോർക്കുകളുള്ള പരമ്പരാഗത ട്രയംഫ് ബ്ലാക്ക് പൗഡർ പൂശിയ എഞ്ചിൻ കേസിംഗുകളും സ്ക്രാംബ്ലർ പതിപ്പിന് വേറിട്ട രൂപം സമ്മാനിക്കുന്നുണ്ട്. ഹെഡ്‌ലൈറ്റ് ഗ്രിൽ, റേഡിയേറ്റർ ഗാർഡ്, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, സംപ് ഗാർഡ്, ഹാൻഡ്‌ഗാർഡുകൾ, ഹാൻഡിൽബാർ ബ്രേസ്, നീളമേറിയ ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവയുമായാണ് 400X വരുന്നത്.

ഇതിന് ഡിആർഎല്ലുകളോട് കൂടിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. ഗ്രീൻ/വൈറ്റ്, റെഡ്/ബ്ലാക്ക്, ബ്ലാക്ക്/സിൽവർ എന്നീ മൂന്ന് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് ട്രയംഫ് സ്ക്രാംബ്ലർ 400X വാഗ്‌ദാനം ചെയ്യുക. കൂടാതെ 25 അധിക ഓപ്‌ഷണൽ ആക്‌സസറികളും കമ്പനി ഈ ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളിനൊപ്പം അണിനിരത്തുന്നുണ്ട്.

Triumph Scrambler 400X

സെമി-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ-ചാനൽ എബിഎസ്, ടോർക്ക്-അസിസ്റ്റ് ക്ലച്ച്, യുഎസ്ബി-സി ചാർജിംഗ് പോർട്ട് പോലുള്ള ഫീച്ചറുകളാണ് സ്ക്രാംബ്ലർ 400X ബൈക്കിലെ പ്രധാന ഫീച്ചറുകൾ. ഇനി മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ഒരു പുതിയ ഫ്രെയിമിലും കാസ്റ്റ്-അലൂമിനിയം സ്വിംഗ്ആർമും ഉള്ള ബോൾട്ട്-ഓൺ റിയർ സബ്‌ഫ്രെയിമിലാണ് ട്രയംഫ് മോട്ടർസൈക്കിളിനെ പണിതെടുത്തിരിക്കുന്നത്.

പുതുതായി വികസിപ്പിച്ച 398 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ട്രയംഫ് സ്ക്രാംബ്ലർ 400X മോഡലിന് തുടിപ്പേകുന്നത്. ഇത് 8,000 rpm-ൽ 40 bhp പവറും 6,500 rpm-ൽ 37.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഈ പുതിയ എഞ്ചിൻ TR-സീരീസ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

Triumph Scrambler 400X

സസ്‌പെൻഷനായി മുൻവശത്ത് 43 mm വലിപ്പമുള്ള വലിയ അപ്ഡൈസ് ഡൌൺ ഫോർക്കുകളും പിന്നിൽ പ്രീ-ലോഡ് അഡ്‌ജസ്റ്റ്‌മെന്റുള്ള ഗ്യാസ് ചാർജ്ഡ് മോണോഷോക്കുമാണ് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കൾ തങ്ങളുടെ വരാനിരിക്കുന്ന സ്ക്രാംബ്ലർ 400X-ൽ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി 320 mm ഫ്രണ്ട് ഡിസ്കും 230 mm റിയർ ഡിസ്കും ഉള്ള ഫോർ പിസ്റ്റൺ റേഡിയൽ ഫ്രണ്ട് ബ്രേക്കാണുണ്ടാവുക.

മുന്നിൽ 19 ഇഞ്ച് അലോയ് വീലും പിന്നിൽ 17 ഇഞ്ചും വലിപ്പമുള്ള അലോയ് വീലുകളാണ് ട്രയംഫ് സ്ക്രാംബ്ലറിൽ സമ്മാനിച്ചിരിക്കുന്നത്. അതേസമയം 179 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്. എന്തായാലും ഇന്ത്യയിലെ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾക്ക് സ്ക്രാംബ്ലർ 400X-ന്റെ വരവ് വലിയ തലവേദനയാവും. പ്രത്യേകിച്ച് പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോഡലിന്.

More from DriveSpark

Article Published On: Sunday, October 8, 2023, 11:00 [IST]
English summary
Triumph scrambler 400x launching soon to rival royal enfield himalayan 450
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X