ഏറ്റവും കൂടുതൽ കേരളത്തിലോ? ട്രയംഫ് സ്ക്രാംബ്ലർ 400X ബൈക്കിന്റെ ഓൺ-റോഡ് വില കണ്ട് ഞെട്ടല്ലേ

ഇന്ത്യയിൽ റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് ഇറങ്ങി വന്ന് മാസ് കാണിച്ചവരാണ് സൂപ്പർബൈക്ക് നിർമാതാക്കളായ ട്രയംഫ്. ഇന്നേവരെ ആരും സ്വപ്‌നം പോലും കാണാതിരുന്ന വിലയ്ക്ക് രണ്ട് 400 സിസി ബൈക്കുകളെയാണ് ബ്രിട്ടീഷ് ടൂവീലർ ബ്രാൻഡ് ആഭ്യന്തര വിപണിയിൽ കൊണ്ടുവന്ന് തരംഗം സൃഷ്‌ടിച്ചത്.

ആദ്യം സ്പീഡ് 400 റോഡ്സ്റ്റർ പതിപ്പിനെ കൊണ്ടുവന്ന് ഹണ്ടർ, ക്ലാസിക്, മീറ്റിയോർ പോലുള്ള എൻഫീൽഡ് മോഡലുകളുടെ വിൽപ്പന പിടിച്ച ട്രയംഫ് രണ്ടാമതായി പുറത്തിറക്കിയിരിക്കുന്നത് ഹിമാലയൻ, സ്ക്രാം 411 പോലുള്ള ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളുകളെ വെല്ലുവിളിക്കാൻ പാകമായ സ്ക്രാംബ്ലർ 400X എന്ന പടക്കുതിരയെയാണ്. ഉത്സവ സീസൺ ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് പുത്തൻ മോഡലിന്റെ വില പ്രഖ്യാപനം നടത്തി കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.

Triumph Scrambler 400X On-Road Price

എവിടെയും പോവാം എന്തുചെയ്യാനാവുന്ന ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ തന്നെയാണ് സ്ക്രാംബ്ലർ 400X. പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 452 എത്തുന്നതിനു മുന്നോടിയായി വന്ന് സാധ്യതയുള്ള ഉപഭോക്താക്കളെ കൈയിലെടുക്കാൻ പാകമായ വില നിർണയം തന്നെയാണ് ട്രയംഫ് ബൈക്കിന്റെ ഹൈലൈറ്റ്. ബുക്കിംഗ് ജൂണിൽ ആരംഭിച്ച മോഡലിന്റെ ഡെലിവറികളും ഉടൻ ആരംഭിക്കും.

2.63 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ട്രയംഫ് സ്ക്രാംബ്ലർ 400X മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. പക്ഷേ ഈ വിലയിൽ വീഴാൻ ആരും നിൽക്കേണ്ട കേട്ടോ. ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളുടെ ഈ ബൈക്കിന്റെ ഓൺ-റോഡ് വില എങ്ങനെയാണെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ. അതൊന്ന് നമുക്കിനി നോക്കാം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ 400X മോഡലിന്റെ ഓൺ-റോഡ് വിലകൾ ഇതാ...

Triumph Scrambler 400X On-Road Price

ഇതിൽ ആർടിഒയും ഇൻഷുറൻസ് ചാർജുകളും ഉൾപ്പെടെയുള്ള വിലകളാണ് വിശദീകരിക്കുന്നത്. എന്നിരുന്നാലും, നിങ്ങളുടെ പ്രാദേശിക ഡീലർ അനുസരിച്ച് വിലകൾ ചിലപ്പോൾ വ്യത്യാസപ്പെട്ടേക്കാം എന്നതും ഓർമിക്കണേ. ട്രയംഫ് സ്‌ക്രാംബ്ലർ 400X-ന്റെ ഓൺ-റോഡ് വില അഹമ്മദാബാദിലാണ് ഏറ്റവും താഴ്ന്നത്. അതേസമയം കൊച്ചിയിലാണ് മോട്ടോർസൈക്കിളിനായി ഏറ്റവും ഉയർന്ന ഓൺ-റോഡ് വില മുടക്കേണ്ടി വരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ പുതിയ ട്രയംഫ് സ്‌ക്രാംബ്ലർ 400X ബൈക്കിനായി മുടക്കേണ്ടി വരുന്നത് 3,12,951 രൂപയാണ്. അതേസമയം അഹമ്മദാബാദിലാണ് ഏറ്റവും കുറഞ്ഞ വിലയിൽ ഈ പ്രീമിയം മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവുന്നത്. ഇവിടെ സ്‌ക്രാംബ്ലറിന് 3,08,750 രൂപയാണ് ഓൺ-റോഡിൽ ഇറക്കാൻ വേണ്ടിവരുന്നത്. മുംബൈയിൽ പുത്തൻ മോഡൽ റോഡിലിറക്കാൻ 3,23,471 രൂപയോളം വേണ്ടി വരുമെന്നാണ് കണക്കുകൾ.

Triumph Scrambler 400X On-Road Price

ബെംഗളൂരുവിൽ ട്രയംഫ് സ്‌ക്രാംബ്ലർ 400X മോട്ടോർസൈക്കിളിനായി 3,45,121 രൂപയും ഓൺ-റോഡ് വില വരുമ്പോൾ നമ്മുടെ കൊച്ചിയിൽ ഏകദേശം 3,48,475 രൂപയോളമാണ് മുടക്കേണ്ടി വരുന്നതെന്നാണ് വിവരം. അതേസമയം പൂനെയിൽ ഈ ഡ്യുവൽ പർപ്പസ് ടൂവീലർ സ്വന്തമാക്കണമെങ്കിൽ 3,23,472 രൂപയോളം പോക്കറ്റിൽ നിന്നും ഇറങ്ങും. നവി മുംബൈയിൽ ബൈക്ക് വാങ്ങാൻ തീരുമാനിച്ചാൽ 3,22,217 രൂപയാണ് ഓൺ-റോഡ് വിലയായി നൽകേണ്ടത്.

ഹൈദരാബാദിൽ സ്‌ക്രാംബ്ലറിനായി 3,23,471 രൂപയും ഓൺ-റോഡ് വിലയായി നൽകണമെന്നാണ് ട്രയംഫ് പറയുന്നത്. നമ്മുടെ അയൽ സംസ്ഥാനമായ ചെന്നൈയിൽ പുതിയ സ്‌ക്രാംബ്ലർ 400X വാങ്ങണമെങ്കിൽ 3,12,951 രൂപ മാത്രമാണ് വില വരിക. കൊൽക്കത്തയിൽ 3,18,425 രൂപയും ട്രയംഫ് സ്‌ക്രാംബ്ലർ 400X ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളിന്റെ ഓൺ-റോഡ് വിലയായി ചെലവഴിക്കണം.

Triumph Scrambler 400X On-Road Price

ചണ്ഡീഗഡിൽ 3,19,539 രൂപയാണ് പുതിയ ട്രയംഫ് സ്‌ക്രാംബ്ലർ 400X മോഡലിനായി ചെലവഴിക്കേണ്ടി വരിക. ആയതിനാൽ കമ്പനി പറയുന്ന ഓൺ-റോഡ് വിലയിൽ വീഴാൻ നിൽക്കാതെ നിങ്ങളുടെ അടുത്തുള്ള ഡീലഷിപ്പുമായി ബന്ധപ്പെട്ട് ബൈക്കിന്റെ യഥാർഥ ഓൺ-റോഡ് വില അറിയാൻ ശ്രമിക്കുന്നതാവും ഉചിതം. റെഡ്, ബ്ലാക്ക്, ഗ്രീൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത കളർ ഓപ്ഷനുകളാണ് വാഹനം ഇന്ത്യയിലെത്തുന്നത്.

സ്‌ക്രാംബ്ലർ 400X അതിന്റെ ഡിസൈനും ഘടകങ്ങളും സ്പീഡ് 400 റോഡ്സ്റ്ററുമായാണ് പങ്കിടുന്നത്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, ഗോൾഡൻ ഫ്രണ്ട് ഫോർക്കുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ രണ്ട് മോഡലുകൾക്കും സാധാരണമായി ലഭിക്കുന്നു. ഹെഡ്‌ലൈറ്റ് ഗ്രിൽ, ഹാൻഡ്‌ഗാർഡുകൾ, ഡബിൾ ബാരൽ എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ് സീറ്റ്, ഹാൻഡിൽബാർ ബ്രേസ് തുടങ്ങിയ അധിക ബിറ്റുകളാണ് സ്‌ക്രാംബ്ലറിനെ വേറിട്ടു നിർത്തുന്നത്.

Triumph Scrambler 400X On-Road Price

പിന്നെ, മുന്നിലും പിന്നിലും സസ്‌പെൻഷനിൽ 150 mm ട്രാവലും ട്രയംഫ് ഒരുക്കിയിട്ടുണ്ട്. ഇത് സ്പീഡ് 400 റോഡ്സ്റ്ററിന്റെ ക്രമീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ അൽപ്പം കൂടുതലാണ്. കൂടാതെ ഡ്യുവൽ പർപ്പസ് ബൈക്കായതിനാൽ തന്നെ സ്‌ക്രാംബ്ലറിന് വലിയ 19 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീലുമാണ് ഒരുക്കിയിട്ടുള്ളത്. 39.5 bhp കരുത്തിൽ 37.5 Nm torque നൽകുന്ന 399 സിസി സിംഗിൾ സിലിണ്ടർ മോട്ടോറാണ് സ്‌ക്രാംബ്ലർ 400X പതിപ്പിലും പ്രവർത്തിക്കുന്നത്.

More from DriveSpark

Article Published On: Saturday, October 14, 2023, 15:01 [IST]
English summary
Triumph scrambler 400x on road price details lowest in ahmedabad highest in kochi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X