എൻഫീൽഡേ പണി പാലുംവെള്ളത്തിൽ... വെറും 2.23 ലക്ഷത്തിന് ട്രയംഫിന്റെ പുത്തൻ 400 ട്വിൻസ്

റോയൽ എൻഫീൽഡ് (Royal Enfield) അരങ്ങുവാഴുന്ന മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് പിടിക്കാനായി ബ്രാൻഡുകളുടെ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പുത്തൻ മോഡൽ പുറത്തിറക്കിക്കൊണ്ട് ഹാർലി ഡേവിഡ്‌സൺ (Harley Davidson) ആദ്യ പ്രഹരം നൽകിയതിനു പിന്നാലെ ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫിന്റെ (Triumph) വക എൻഫീൽഡിന് അടുത്ത പണിയെത്തിയിരിക്കുകയാണ്.

അടുത്തിടെ യുകെയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നീ രണ്ട് ഇരട്ട മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ പുറത്തിറക്കിയാണ് ട്രയംഫ് പുതിയ നേട്ടങ്ങൾ കൊയ്യാൻ ഒരുങ്ങുന്നത്. വിലയുടെ കാര്യത്തിൽ ബ്രാൻഡിൽ നിന്നെത്തുന്ന ഏറ്റവും താങ്ങാനാവുന്ന മോഡലുകളാണ് പുതിയ 400 സിസി ട്വിൻസ്. രാജ്യത്ത് പൾസർ മോഡലുകളിലൂടെ വിപ്ലവം തീർത്ത ബജാജ് ഓട്ടോയുമായി സഹകരിച്ചാണ് ട്രയംഫ് പുത്തൻ ബൈക്കുകളെ അണിയിച്ചൊരുക്കുന്നത്.

Triumph Speed 400 And Scrambler 400 X

രാജ്യത്ത് നിർമാണ ചെലവുകൾ കുത്തനെ കുറച്ച് മോഡലുകൾ നിർമിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം. അത് വിജയകരമായി പൂർത്തീകരിക്കാനും ബ്രിട്ടീഷ് ബ്രാൻഡിനായിട്ടുണ്ട്. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നിങ്ങനെ വ്യത്യസ്ത ബോഡി ശൈലിയിലാണ് ട്രയംഫിന്റെ പുത്തൻ 400 സിസി ട്വിൻസ് പുറത്തിറക്കിയിരിക്കുന്നത്.

അതായത് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിൽ കാണുന്ന അതേ തന്ത്രമാണിതെന്ന് സാരം. പക്ഷേ വിലയുടെ കാര്യം വരുമ്പോൾ എൻഫീൽഡ് ഉൾപ്പടെ എല്ലാവരും ഞെട്ടും. വെറും 2.23 ലക്ഷത്തിനാണ് ട്രയംഫ് സ്പീഡ് 400 വാങ്ങാനാവുക. സ്ക്രാംബ്ലർ 400 X മോഡലിന്റെ വില കമ്പനി പിന്നീടായിരിക്കും പ്രഖ്യാപിക്കുക.

Triumph Speed 400 And Scrambler 400 X

ട്രയംഫ് സ്പീഡ് 400 ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് മാത്രമായിരിക്കും ഈ വിലയിൽ മോട്ടോർസൈക്കിൾ ലഭിക്കുക. അതിനുശേഷം 2.33 ലക്ഷം രൂപയായിരിക്കും മോഡലിനായി മുടക്കേണ്ടി വരിക. ജൂലൈ രണ്ടാം പകുതിയോടെ ട്രയംഫ് സ്പീഡ് 400 ഉപഭോക്താക്കൾക്ക് ലഭ്യമാകും. സ്ക്രാംബ്ലർ 400 X ഒക്ടോബറിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വെറും 2,000 രൂപ ടോക്കൺ തുക നൽകി പ്രീ-ബുക്ക് ചെയ്യാം. നിലവിൽ ട്രയംഫ് മോട്ടോർസൈക്കിൾസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഡീലർഷിപ്പ് സന്ദർശിച്ചോ പുതിയ 400 ട്വിൻസ് മോഡലുകൾ പ്രീ-ബുക്ക് ചെയ്യാം. രണ്ട് ബൈക്കുകളുടെയും പൂർണ നിർമാണ ചുമതലയും ബജാജിനാണ്. ബ്രിട്ടീഷ് ബ്രാൻഡിന്റെ ആഗോള ആസ്ഥാനമായ യുകെയിലാണ് ബൈക്കുകൾ പൂർണമായും ഡിസൈൻ ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നത്.

Triumph Speed 400

രണ്ട് ബൈക്കുകൾക്കും 2 വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് മൈലേജ് വാറണ്ടിയും 16,000 കിലോമീറ്റർ സർവീസ് ഇന്റർവെല്ലുമാണ് ലഭിക്കുന്നത്. ട്രയംഫിന്റെ സ്പീഡ് ലൈനപ്പിലെ ഏറ്റവും ചെറിയ വാഹനമായാണ് സ്പീഡ് 400 മോഡേൺ റെട്രോ റോഡ്‌സ്റ്ററിനെ ഒരുക്കിയിരിക്കുന്നത്. അതേസമയം സ്ക്രാംബ്ലർ നിരയിലെ താങ്ങാനാവുന്ന മോഡലായി 400 X മാറും. ഒരു പുതിയ 'TR' സീരീസ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് രണ്ട് മോഡലുകളിലും പ്രവർത്തിക്കുന്നത്.

പുതിയ ഫോർ-വാൽവ്, DOHC, 398.15 സിസി സിംഗിൾ ഓയിൽ കൂളിംഗ്, ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിന് 8,000 rpm-ൽ 39.5 bhp കരുത്തും 6,500 rpm-ൽ 37.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ട്രയംഫ് സ്പീഡ് 400 ഒരു നിയോ റെട്രോ ശൈലി പിന്തുടരുന്ന റോഡ്സ്റ്റർ മോഡലായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.

Triumph Speed 400

മറുവശത്ത് പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സ്‌ക്രാംബ്ലര്‍ 400X ഡ്യുവൽ പർപ്പസ് ഉപയോഗങ്ങൾക്കായുള്ള സ്ക്രാംബ്ലർ ബൈക്കാണ്. എൽഇഡി ലൈറ്റിംഗ്, വൃത്താകൃതിയിലുള്ള എൽസിഡി ഡിസ്പ്ലേ, ഡ്യുവൽ-ചാനൽ എബിഎസ്, റൈഡ്-ബൈ-വയർ, ഇമോബിലൈസർ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ പോലുള്ള സവിശേഷതകളും പുതിയ 400 സിസി ട്വിൻസിന്റെ ഭാഗമാണ്.

എന്തായാലും റോയൽ എൻഫീൽഡ് ബൈക്കുകൾക്കുള്ള എട്ടിന്റെ പണിയാണ് ബജാജ് കൊണ്ടുവന്നിരിക്കുന്നത്. പ്രത്യേകിച്ച് എൻഫീൽഡിന്റെ 650 സിസി മോഡലുകൾ വാങ്ങിനിരുന്നവർ ഇനി തീർച്ചയായും പ്രീമിയം ബൈക്ക് ഫീൽ നൽകുന്ന ട്രയംഫ് ബൈക്കുകളെ പരിഗണിക്കാതിരിക്കില്ല. അതോടൊപ്പം ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്റർ വിപണിയിലെത്തിയതും ബുള്ളറ്റ് ബ്രാൻഡിന് വലിയ തലവേദന സൃഷ്ടിക്കുമെന്ന കാര്യം തീർച്ച.

More from DriveSpark

Article Published On: Wednesday, July 5, 2023, 15:04 [IST]
English summary
Triumph speed 400 and scrambler 400 x launched in india at rs 2 23 lakh details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X