പണി എൻഫീൽഡ് 650 ട്വിൻസിന്, രണ്ട് പുത്തൻ ബൈക്കുകളുമായി ട്രയംഫ് അങ്കത്തിനെത്തി

ഇന്ത്യയിൽ പ്രീമീയം മോട്ടോർസൈക്കിളുകൾക്ക് ആവശ്യക്കാരേറി വരികയാണ്. നിലവിൽ റോയൽ എൻഫീൽഡ് ഭരിക്കുന്ന മിഡ്-കപ്പാസിറ്റി സെഗ്മെന്റിൽ കൂടുതൽ ബൈക്കുകൾ വിറ്റഴിക്കപ്പെടുമ്പോൾ ടൂവീലർ രംഗത്തെ എല്ലാ പ്രമുഖരുടേയും കണ്ണിവിടെത്തന്നെയാണ്. ശരിക്കും ജനങ്ങളുടെ പൾസറിഞ്ഞ് എൻഫീൽഡ് അരങ്ങ് തകർക്കുകയാണെങ്കിലും വരാനിരിക്കുന്ന നാളുകൾ അൽപം കയിപ്പേറിയതായിരിക്കുമെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്നുണ്ട്.

എന്തെന്നല്ലേ, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ കൈപിടിച്ച് ഹാർലി ഡേവിഡ്‌സണും ബജാജിന്റെ ചിറകിലേറി ട്രയംഫും തട്ടുപൊളിപ്പൻ ബൈക്കുകൾ പുറത്തിറക്കുന്നതാണ് എൻഫീൽഡിന്റെ ഉറക്കം കെടുത്തുന്നത്. ഇതിൽ ആദ്യത്തെ പോരാളികൾ ദേ മറനീക്കി പുറത്തിവന്നിരിക്കുകയാണ്. ബ്രിട്ടീഷ് ആഡംബര മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് രണ്ട് കിടുക്കാച്ചി മോഡലുകളെയാണ് പണിത് ലോകത്തിനായി സമ്മാനിച്ചിരിക്കുന്നത്.

Triumph Speed 400 And Scrambler 400 X

400 സിസി കരുത്തിൽ രണ്ട് ഇരട്ട മോഡലുകളെയാണ് ട്രയംഫും ബജാജും കൂടി വിപണിയിലേക്ക് എത്തിക്കുന്നത്. സ്പീഡ് 400, സ്ക്രാംബ്ലർ 400 X എന്നിങ്ങനെ വ്യത്യസ്‌ത ബോഡി ശൈലിയിലാണ് പടക്കുതിരകൾ അവതരിപ്പിച്ചിരിക്കുന്നത്. ഐക്കണിക് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ബൈക്കുകളായിരിക്കും ഇതെന്നത് ഷോറൂമുകളിലേക്ക് ആളെക്കൂട്ടാൻ സഹായിക്കും. പക്ഷേ വില പ്രഖ്യാപനം ഇപ്പോൾ നടത്തിയിട്ടില്ലെങ്കിലും അടുത്ത ആഴ്ച്ച ഇന്ത്യയിൽ മോഡലുകളെ ഔദ്യോഗികമായി കമ്പനി അവതരിപ്പിക്കും.

ബജാജുമായി സഹകരിച്ച് വികസിപ്പിച്ച ഈ ബൈക്കുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നാണ് ട്രയംഫ് അറിയിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ട്രയംഫിന്റെ സ്ക്രാംബ്ലർ 900 മോഡലിനോട് സാമ്യമുള്ള രൂപമാണ് പുതിയ സ്പീഡ് 400 വഹിക്കുന്നത്. അതേസമയം സ്‌ക്രാംബ്ലർ 400X ധാരാളം മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നുവേണം പറയാൻ. എങ്കിലും ഇതിന്റെ സ്റ്റൈലിംഗ് സ്ക്രാംബ്ലർ 900 പതിപ്പിൽ നിന്നുമാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

Triumph Speed 400 And Scrambler 400 X

ഒരു സ്ക്രാംബ്ലർ ശൈലി നേടാനായി മോട്ടോർസൈക്കിളിന് ഒരു ജോടി ഹാൻഡ് ഗാർഡുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ഡ്യുവൽ പർപ്പസ് ടയറുകൾ, വ്യത്യസ്ത എക്‌സ്‌ഹോസ്റ്റ് എന്നിവ കമ്പനി സമ്മാനിച്ചിട്ടുണ്ട്. രണ്ട് ബൈക്കുകൾക്കും ഒരേ 398 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 8000 rpm-ൽ 39.5 bhp പവറും 6500 rpm-ൽ 37.5 Nm torque ഉം വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് ട്രയംഫ് പറയുന്നു.

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് രണ്ട് മോഡലുകളും നിരത്തിലേക്ക് എത്തുന്നത്. സ്പീഡ് 400, സ്‌ക്രാംബ്ലർ 400X എന്നിവയുടെ സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത് മുന്നിൽ 150 mm ട്രാവലുള്ള 43 mm വലിയ പിസ്റ്റണും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ മോണോ ഷോക്കും ആണ്. സ്പീഡ് 400 മോഡൽ 17 ഇഞ്ച് അലോയ് വീലുകളിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ സ്‌ക്രാംബ്ലർ 400X 19 ഫ്രണ്ട് അലോയ് വീലുകളുമായാവും വരിക.

Triumph Speed 400

ഇനി ബ്രേക്കിംഗിലേക്ക് വന്നാൽ പുതിയ ട്രയംഫ് 400 പതിപ്പിന് മുൻവശത്ത് 300 mm ഫോർ പിസ്റ്റൺ കാലിപ്പറും പിന്നിൽ 230 mm കാലിപ്പറുമാണ് ലഭിക്കുന്നത്. മറുവശത്ത് സ്‌ക്രാംബ്ലർ 400X-ന് മുൻവശത്ത് വലിയ 320 mm ഡിസ്‌ക്കാണ് ട്രയംഫ് ഒരുക്കിയിട്ടുള്ളത്. ഡ്യുവൽ-ചാനൽ എബിഎസ് രണ്ട് ബൈക്കുകളിലും സ്റ്റാൻഡേർഡായി വരുന്നുവെന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

ഇനി രണ്ട് മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം വരുന്നത് മൊത്തത്തിലുള്ള വലിപ്പത്തിന്റെ കാര്യത്തിലാണ്. സ്പീഡ് 400 മോഡലിന് 1377 mm വീൽബേസാണുള്ളത്. അതേസമയം സ്‌ക്രാംബ്ലർ 400X പതിപ്പ് 1418 mm വീൽബേസിലാണ് നിർമിച്ചിരിക്കുന്നത്. സീറ്റ് ഹൈറ്റിന്റെ കാര്യത്തിലും ഇരുവരും രണ്ട് തരക്കാരാണ്. 790 മില്ലീമീറ്റർ ഉയരത്തിലാണ് സ്പീഡ് 400 ഒരുക്കിയിരിക്കുന്നതെങ്കിൽ സ്ക്രാംബ്ലർ ബൈക്കിന് 835 മില്ലീമീറ്റർ സീറ്റ് ഹൈറ്റാണുള്ളത്.

 Scrambler 400 X

സ്‌ക്രാംബ്ലറിന് 179 കിലോഗ്രാമാണുള്ളത്. അതായത് സ്പീഡിനേക്കാൾ ഏകദേശം 9 കിലോഗ്രാം ഭാരം ഇതിന് അധികമായുണ്ടെന്ന് സാരം. കാർണിവൽ റെഡ്, കാസ്പിയൻ ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളിൽ ട്രയംഫ് സ്പീഡ് 400 ലഭ്യമാണ്. കാക്കി ഗ്രീൻ, കരിൻവൽ റെഡ്, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളിലാണ് സ്‌ക്രാംബ്ലർ 400X വിൽക്കുക. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാലും ബ്രാൻഡിന്റെ മറ്റ് മോഡലുകളെ പോലെ തന്നെ സമ്പന്നമാണ് ഈ ഇരട്ടകളും.

സ്റ്റാൻഡേർഡായി തന്നെ എൽഇഡി ലൈറ്റിംഗ്, റൈഡ്-ബൈ-വയർ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഒരു ഇമോബിലൈസർ, ഒരു അസിസ്റ്റ് ക്ലച്ച്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ എന്നിവയെല്ലാം ട്രയംഫ് അവതരിപ്പിക്കുന്നുണ്ട്. ഡാഷിൽ ഒരു വലിയ അനലോഗ് ടാക്കോമീറ്ററുമുണ്ട്. അതിനോട് ചേർന്നാണ് ചെറിയ എൽസിഡി സ്‌ക്രീൻ സ്ഥാപിച്ചിരിക്കുന്നത്.

Triumph Speed 400 And Scrambler 400 X

സ്‌ക്രാംബ്ലറിന്റെ കാര്യത്തിൽ ഓഫ്-റോഡ് ഉപയോഗത്തിനായി സ്വിച്ചബിൾ എബിഎസാണ് നൽകിയിരിക്കുന്നതെന്നും ട്രയംഫ് പറയുന്നു. രണ്ട് ബൈക്കുകളും ജൂലൈ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിക്കും. ഓഗസ്റ്റിൽ ഡെലിവറികൾ ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചനകൾ. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ സ്പീഡ് 400-ന് ഏകദേശം 3.50 ലക്ഷം രൂപയും സ്ക്രാംബ്ലർ 400 X വേരിയന്റിന് ഏകദേശം 3.80 ലക്ഷം രൂപയും പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, June 28, 2023, 0:17 [IST]
English summary
Triumph speed 400 and scrambler 400 x motorcycles unveiled features engine and launch details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X