അതൊന്നും സത്യമല്ല... സ്‌പീഡ് 400 ബൈക്കിന്റെ ഓൺ-റോഡ് വില പുറത്തുവിട്ട് ട്രയംഫ്

ബജാജുമായി സഹകരിച്ച് ട്രയംഫ് ഒരു മോട്ടോർസൈക്കിൾ പുറത്തിറക്കുന്നുവെന്ന കേട്ടപ്പോൾ കാര്യമായി എടുക്കാതിരുന്ന ബ്രാൻഡുകളെല്ലാം സ്‌തംഭിച്ചിരിക്കുകയാണിപ്പോൾ. വരാനിരിക്കുന്നത് ഇത്രയ്ക്ക് കേമനായിരിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ലെന്നതാണ് സത്യം. റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന സെഗ്മെന്റിലേക്ക് മുമ്പ് പല ബൈക്കുകളും കൊട്ടിഘോഷിക്കപ്പെട്ട് എത്തി പരാജയപ്പെട്ട് മടങ്ങിയത് തന്നെയാണ് ട്രയംഫിന്റെ വരവിനെയും കാര്യമായെടുക്കാതെ പോയതിന്റെ പിന്നിലെ പ്രധാന കാരണം.

പ്രത്യേകിച്ച് ഒരു സൂപ്പർ ബൈക്ക് ബ്രാൻഡ് കൂടിയായിരിക്കുമ്പോൾ ട്രയംഫ് മോഡലിന് മിനിമം എല്ലാവരും ഒരു 3.50 ലക്ഷം രൂപയെങ്കിലും എക്സ്ഷോറൂം വില പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ ട്രയംഫ് 400 ട്വിൻസ് മോഡലിന് 2.33 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണ് നിശ്ചയിച്ചത്. മാത്രമല്ല ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് ആമുഖ വിലയായ 2.23 ലക്ഷത്തിന് സ്‌പീഡ് 400 സ്വന്തമാക്കാനും അവസരം ട്രയംഫ് നൽകി.

Triumph Speed 400 On-road Price

പക്ഷേ പാപ്പരാസികൾ ട്രയംഫിനെ വീഴിക്കാൻ മറ്റൊരു വാർത്ത അടിച്ചിറക്കുകയുണ്ടായി. ദക്ഷിണേന്ത്യയിലെ ട്രയംഫ് ഇന്ത്യ ഡീലര്‍ഷിപ്പുകളിലൊന്നില്‍ നിന്നുള്ള സ്പീഡ് 400 മോട്ടോർസൈക്കിളിന്റെ ഓണ്‍ റോഡ് വില സൂചിപ്പിക്കുന്ന സ്ക്രീന്‍ഷോട്ട് ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയുണ്ടായി. ഓൺ-റോഡ് വിലയിലുണ്ടായ വലിയ മാറ്റമാണ് അതിനുപിന്നിലുണ്ടായ ചൂടുപിടിച്ച ചർച്ച. എന്നാൽ അതൊന്നും സത്യമല്ലെന്ന വാദവുമായി ബജാജ് രംഗത്തെത്തിയെങ്കിലും ഒരു വിഭാഗം ഇതൊന്നും ചെവിക്കൊണ്ടില്ല.

ട്രയംഫ് ഡീലർഷിപ്പുകൾ അമിത ഡെലിവറി ചാർജറുകളും വിശദീകരിക്കാത്ത കിറ്റ് പാക്കേജ് ചാർജുകളും ഈടാക്കുന്നുവെന്നും ഇതിൻമൂലം സ്പീഡ് 400-ന്റെ വില 3.39 ലക്ഷം രൂപയായി മാറുമെന്ന വാർത്ത മോഡലിന്റെ ബുക്കിംഗിനെയും ബാധിക്കാൻ തുടങ്ങി. ഷോറൂം ഉദ്ധരിച്ച ഓൺ-റോഡ് വില അന്തിമ വിലയല്ലെന്നും ഇതിൽ വ്യക്തത വരുത്തുമെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ബജാജ് ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി.

Triumph Speed 400 On-road Price

ഒടുവിൽ സാക്ഷാൽ ട്രയംഫ് തന്നെ സ്‌പീഡ് 400 റോഡ്സ്റ്റർ മോട്ടോർസൈക്കിളിന്റെ ഓൺ-റോഡ് വില പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ബജാജുമായി സഹകരിച്ച് പുറത്തിറക്കുന്ന രണ്ട് മോട്ടോർസൈക്കിളുകളിൽ ആദ്യത്തെ സ്പീഡ് 400 ഓൺറോഡ് വില 2,67,997 രൂപയാണെന്നാണ് ട്രയംഫ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. 2.33 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയും റോഡ് ടാക്‌സ് 18,640 രൂപയും രജിസ്‌ട്രേഷൻ ഫീസ് 530 രൂപയും ഹാൻഡ്‌ലിംഗ് ചാർജുകൾ 1500 രൂപയും അടിസ്ഥാനമാക്കിയാണിത്.

ഡീലർഷിപ്പിൽ നിന്നുള്ള സ്പീഡ് 400-ന്റെ ഇൻഷുറൻസ് ചെലവ് 14,260 രൂപയായിരിക്കും. സ്പീഡ് 400, സ്‌ക്രാംബ്ലർ 400X എന്നീ രണ്ട് ഇരട്ട മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നതെങ്കിലും ആദ്യത്തെ റോഡ്സ്റ്റർ മോട്ടോർസൈക്കളിനായുള്ള വില മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാമത്തെ സ്ക്രാംബ്ലർ പതിപ്പിന്റെ വില പിന്നീടായിരിക്കും ബ്രിട്ടീഷ് ബ്രാൻഡ് പ്രഖ്യാപിക്കുക.

Triumph Speed 400 On-road Price

ഇനി ഡിസൈനിലേക്ക് നോക്കിയാൽ കാഴ്ച്ചയിൽ ബ്രിട്ടീഷ് പൈതൃകം നിറഞ്ഞുനിൽക്കുന്ന ഇൻ-ഔട്ട് ട്രയംഫ് മോട്ടോർസൈക്കിളുകൾ തന്നെയാണ് 400 ട്വിൻസ്. ഫിൻ ചെയ്‌ത സിലിണ്ടർ ഹെഡ്‌സ്, പരമ്പരാഗത എക്‌സ്‌ഹോസ്റ്റ് ഹെഡർ, ലോഗോ തുടങ്ങി എല്ലാ ഡിസൈൻ ഘടകങ്ങളും ഒരുമിച്ചു ചേർന്ന് ഇതൊരു പക്കാ ട്രയംഫ് മോട്ടോർസൈക്കിളാക്കി മാറ്റുന്നു. പുതുതായി നിർമിച്ച 400 സിസി, ലിക്വിഡ് കൂള്‍ഡ്, DOHC, 4-വാൽവ് എഞ്ചിനാണ് ഈ മോഡലുകളുടെ ഹൃദയം.

39.45 bhp കരുത്തിൽ പരമാവധി 37.5 Nm torque നിർമിക്കുന്ന ഈ എഞ്ചിൻ സ്ലിപ്പര്‍ ക്ലച്ച് അസിസ്‌റ്റോഡ് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. റൈഡറിന്റെ കൂടുതൽ സുരക്ഷക്കായി ട്രാക്ഷന്‍ കണ്‍ട്രോളും ഡ്യുവല്‍ ചാനല്‍ എബിഎസും സ്റ്റാൻഡേർഡായി തന്നെ ട്രയംഫ് ബൈക്കുകളിൽ കോർത്തിണക്കിയിട്ടുണ്ട്. എന്നാല്‍ ഇരുബൈക്കുകളുടെയും ട്യൂണിംഗും പവര്‍ ഡെലിവറിയും വ്യത്യസ്തമായിരിക്കുമെന്നാണ് കരുതുന്നത്.

Triumph 400 Twins Launched

സ്പീഡ് 400 റോഡ്സ്റ്ററിനെ അപേക്ഷിച്ച് ട്രയംഫ് സ്‌ക്രാംബ്ലർ 400X അൽപ്പം പരുക്കനായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളായതിനാൽ തന്നെ വീൽബേസ് ദൈർഘ്യമേറിയതാണ്. കൂടാതെ സസ്പെൻഷൻ ട്രാവലിലും മാറ്റമുണ്ട്. ഒരു സാധാരണ ഡ്യുവൽ ബാരൽ എക്‌സ്‌ഹോസ്റ്റ് പൈപ്പും വ്യത്യസ്ത റിബഡ് സീറ്റുകളും നൽകി കാഴ്ച്ചയിലും സ്ക്രാംബ്ലർ ബൈക്കിനെ ട്രയംഫ് വേറിട്ടുനിർത്തി.

More from DriveSpark

Article Published On: Thursday, July 13, 2023, 16:14 [IST]
English summary
Triumph speed 400 on road price officially revealed by the british two wheeler brand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X