എൻഫീൽഡിന്റെ വില്ലൻ നിരത്തിലേക്ക്, സ്‌പീഡ് 400 റോഡ്സ്റ്ററിന്റെ ആദ്യബാച്ച് പണിതിറക്കി ബജാജ്

റോയൽ എൻഫീൽഡിനിട്ട് പണികൊടുക്കാനായി ട്രയംഫ് അടുത്തിടെ രണ്ട് കിടിലൻ 400 സിസി മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി. രാജ്യത്തെ മിഡ്-കപ്പാസിറ്റി സെഗ്മെന്റ് തൂക്കാനായി നിയോഗിച്ചതാവട്ടെ സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നീ ഇരട്ടകളെയുമാണ്. ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി 650 ട്വിൻസിൽ എൻഫീൽഡ് പ്രയോഗിച്ച അതേ തന്ത്രമാണ് ബ്രിട്ടീഷ് ബ്രാൻഡും സ്വീകരിച്ചിരിക്കുന്നത്.

സ്പീഡ് 400 റോഡ്സ്റ്റർ രൂപത്തിൽ അണിയിച്ചൊരുക്കിയപ്പോൾ സ്ക്രാംബ്ലർ 400X പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഡ്യുവൽ പർപ്പസ് ആവശ്യങ്ങൾക്ക് ഒതുകുന്നവിധം പക്കാ സ്ക്രാംബ്ലറായാണ് ട്രയംഫ് രണ്ടാമത്തതിനെ ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ സ്പീഡ് മോഡലിനായുള്ള വില പ്രഖ്യാപനവും ബുക്കിംഗുമാണ് ബ്രിട്ടീഷ് പ്രീമിയം ടൂവീലർ നിർമാതാക്കൾ നടത്തിയിരിക്കുന്നത്. വില പ്രഖ്യാപനത്തോടെ എൻഫീൽഡിന്റെ കാര്യം തീരുമാനമാക്കിയ ട്രയംഫ് ഇതുവരെ ആരും പ്രതീക്ഷിക്കാത്ത വിലക്കാണ് ബൈക്കിനെ അവതരിപ്പിച്ചത്.

Triumph Speed 400 Roadster Delivery Begins Soon

പിന്നെ ബൈക്ക് ബുക്ക് ചെയ്യാൻ ഓൺലൈനിൽ ആളുകളുടെ തള്ളിക്കയറ്റമായിരുന്നു. ആദ്യ 10,000 പേർക്ക് 2.23 ലക്ഷത്തിന് സ്പീഡ് 400 നൽകുകയും ചെയ്‌തതോടെ കാര്യങ്ങൾ ഉറാഷായി. ട്രയംഫ് സ്പീഡ് 400 മോട്ടോർസൈക്കിളുകളുടെ ആദ്യ ബാച്ചിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുകയാണ് ബജാജ്. പൂനെയ്ക്ക് സമീപമുള്ള ചക്കൻ സൗകര്യത്തിലാണ് ബൈക്കുകളുടെ നിർമാണം നടക്കുന്നത്. ഡീലർഷിപ്പുകളിലേക്ക് വാഹനത്തിനെ അയയ്‌ക്കാനും തുടങ്ങിയിരിക്കുന്നതിനാൽ നിയോ-റെട്രോ റോഡ്‌സ്റ്ററിന്റെ ഡെലിവറി ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം.

ഇനി മുതൽ ബൈക്ക് ബുക്ക് ചെയ്യുന്നവർക്ക് 2.33 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാവും സ്പീഡ് 400 വാങ്ങാനാവുക. റോയൽ എൻഫീൽഡിന്റെ 350 സിസി മോട്ടോർസൈക്കിളുകൾക്ക് നേരെ മത്സരം എത്തിക്കുക എന്നതാണ് ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലർ 400X എന്നിവയുടെ പ്രധാന ലക്ഷ്യം. പൂർണമായും ട്രയംഫ് യുകെയിൽ വിഭാവനം ചെയ്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ട്വിൻ മോഡലുകളാണിവയെങ്കിലും നിർമാണം പൂർണമായും മേൽനോട്ടം വഹിക്കുന്നത് ബജാജാണ്.

Triumph Speed 400 Roadster Delivery Begins Soon

റോയൽ എൻഫീൽഡ് മോഡലുകൾക്ക് പുറമെ ഹാർലി ഡേവിഡ്‌സൺ X440, ബിഎംഡബ്ല്യു G310 ശ്രേണി, കെടിഎം മോട്ടോർസൈക്കിളുകൾ എന്നിവയുടെ വിപണി പിടിക്കുകയെന്ന ലക്ഷ്യംകൂടി ട്രയംഫിന്റെ പുതിയ പടക്കുതിരകൾക്കുണ്ട്. ഉപഭോക്താക്കൾക്ക് ബൈക്കുകൾ നേരിട്ട് അനുഭവിക്കുന്നതിനായി എല്ലാ ട്രയംഫ് ഔട്ട്‌ലെറ്റുകളിലും ഡിസ്‌പ്ലേയും ടെസ്റ്റ് റൈഡുകളും കമ്പനി ഒരുക്കിയിട്ടുണ്ടിപ്പോൾ.

മികച്ച റൈഡർ ഫോക്കസ്ഡ് ടെക്നോളജികളോട് കൂടിയ നൂതന ഫീച്ചറുകളാണ് പുതിയ ട്രയംഫ് ജോഡിയുടെ ഹൈലൈറ്റ് എന്നും പറയാം. സ്പീഡ് 400 റോഡ്സ്റ്ററിന് കാർണിവൽ റെഡ്, കാസ്പിയൻ ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളിൽ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും സ്‌ക്രാംബ്ലർ 400X പതിപ്പിന് 'സ്‌ക്രാംബ്ലർ' ടാങ്ക് സ്ട്രിപ്പും ട്രയാംഗിൾ ബാഡ്ജും, മാറ്റ് കാക്കി ഗ്രീൻ, ഫ്യൂഷൻ വൈറ്റ്, കാർണിവൽ റെഡ്, ഫാന്റം ബ്ലാക്ക് എന്നിവയുടെ കളർ ഓപ്ഷനുകളും ലഭിക്കുന്നു.

Triumph Speed 400 Roadster

ഡിമാന്റ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ട്രയംഫ് സ്പീഡ് 400 ബൈക്കിനായുള്ള ബുക്കിംഗ് തുകയിൽ വലിയ വർധനവും അടുത്തിടെ ട്രയംഫ് വരുത്തിയിരുന്നു. നേരത്തെ മോട്ടോർസൈക്കിൾ പ്രീ-ബുക്ക് ചെയ്യാനായി 2,000 രൂപ മാത്രമായിരുന്നു മുടക്കേണ്ടിയിരുന്നതെങ്കിൽ ഇന്നു മുതൽ റോഡ്സ്റ്റർ മോഡൽ ബുക്ക് ചെയ്യാൻ 10,000 രൂപ ടോക്കൺ തുക നൽകേണ്ടി വരും. ഈ തുക പൂർണമായും റീഫണ്ട് ചെയ്യാനാവുന്നതുമാണെന്നതിൽ പേടിക്കേണ്ട കാര്യമൊന്നുമില്ല.

ഡിസൈനിലേക്ക് വന്നാൽ സ്പീഡ് 400 വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, സ്റ്റെപ്പ് അപ്പ് സീറ്റ്, കർവി ഫ്യുവൽ ടാങ്ക് എന്നിവയാണ് ബൈക്കിനെ വേറിട്ടു നിർത്തുന്നത്. ലോ സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, റൈഡ് ബൈ വയർ ത്രോട്ടിൽ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ടാക്കോമീറ്റർ, ഫ്യൂവൽ റേഞ്ച്, ഗിയർ ഇൻഡിക്കേറ്റർ എന്നിവ കാണിക്കുന്ന വലിയ അനലോഗ് സ്പീഡോമീറ്റർ, എൽസിഡി സ്‌ക്രീൻ എന്നിവയും ഇതിന് ലഭിക്കുന്നു.

Triumph Speed 400 Roadster Delivery Begins Soon

സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന് ബോഷ് ഡ്യുവൽ ചാനൽ എബിഎസും ആന്റി തെഫ്റ്റ് ഇമോബിലൈസറും ബ്രാൻഡ് നൽകിയിട്ടുണ്ട്. ഇഗ്നിഷൻ കീയിൽ സംയോജിപ്പിച്ചിരിക്കുന്ന ട്രാൻസ്‌പോണ്ടർ ചിപ്പുള്ളതിനാൽ ബൈക്കിന്റെ ഉടമയ്ക്ക് മാത്രമേ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ കഴിയൂ എന്നും ബൈക്ക് ഉറപ്പാക്കുന്നു. കമ്പനി 16,000 കിലോമീറ്റർ സർവീസ് ഇടവേളയും 2 വർഷത്തെ അൺലിമിറ്റഡ് മൈലേജ് വാറണ്ടിയും നൽകുന്നുണ്ട്.

മൂന്ന് വർഷത്തേക്ക് എക്സ്റ്റൻഡഡ് വാറണ്ടിയും ബൈക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും തലവേദനയില്ലാത്ത കാര്യമാണ്. ഈ പുതിയ ട്രയംഫ് മോട്ടോർസൈക്കിളുകളുടെ മെയിന്റനെൻസ് 3 വർഷത്തേക്ക് റോയൽ എൻഫീൽഡ് 350 മോഡലുകളേക്കാൾ കുറവായിരിക്കുമെന്നും ബജാജ് അവകാശപ്പെടുന്നു. എന്തായാലും വിപണി പിടിക്കാൻ ബൈക്കിനായത് ട്രയംഫിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. ഇനി സ്ക്രാംബ്ലർ പതിപ്പിന്റെ വില കൂടി പ്രഖ്യാപിച്ചാൽ എതിരാളികൾ നിന്നു വിറയ്ക്കുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Wednesday, July 26, 2023, 11:01 [IST]
English summary
Triumph speed 400 roadster delivery begins soon bajaj dispatched first batch to dealers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X