എസ്‌യുവിയുടെ വിലയുള്ള സൂപ്പർബൈക്ക്, പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണിയുമായി ട്രയംഫ്

ട്രയംഫ് (Triumph) എന്ന പേര് കേൾക്കുമ്പോഴേ മനസിലേക്ക് ഇപ്പോൾ ഓടിയെത്തുന്നത് ബജാജുമായി സഹകരിച്ച് പുതിയ മോഡൽ പുറത്തിറക്കുന്നതിനെ കുറിച്ചായിരിക്കും. സൂപ്പർബൈക്കുകൾക്ക് ഏറ്റവും ഡിമാന്റുള്ള ലോക വിപണികളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. അവിടെ തങ്ങളുടേതായ സ്ഥാനം കണ്ടെത്തി അതിവേഗം കുതിക്കുന്ന ട്രയംഫ് ഉടൻ തന്നെ സാധാരണക്കാരിലേക്കും എത്തും.

ആഡംബര ബൈക്കുകളെ സ്നേഹിക്കുന്ന ഇന്ത്യക്കാർക്ക് മുന്നിലേക്ക് തങ്ങളുടെ ഏറ്റവും പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണി പുറത്തിറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. R, RS എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മിഡിൽ വെയ്റ്റ് നേക്കഡ് സൂപ്പർബൈക്കുകളെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ സ്ട്രീറ്റ് ട്രിപ്പിളിന്റെ മോട്ടോ2 വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Triumph Street Triple 765

മുൻ ആവർത്തനങ്ങളെ അപേക്ഷിച്ച് മിഡിൽവെയ്റ്റ് സ്ട്രീറ്റ് ഫൈറ്റർ ഒന്നിലധികം മാറ്റങ്ങളുമായാണ് 2023 സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണി ട്രയംഫ് പുറത്തിറക്കിയിരിക്കുന്നത്. മിനുക്കിയെടുത്ത രൂപത്തിനൊപ്പം കൂടുതൽ പെർഫോമൻസും ബ്രാൻഡ് പുത്തൻ സീരീസിൽ വാഗ്‌ദാനം ചെയ്യുന്നു. സ്ട്രീറ്റ് ട്രിപ്പിൾ 765 R വേരിയന്റിന് 10.17 ലക്ഷം രൂപയും സ്ട്രീറ്റ് ട്രിപ്പിൾ 765 RS വേരിയന്റിന് 11.81 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

വാഹനം വാങ്ങാൻ താത്പര്യം ഉള്ള ഉപഭോക്താക്കൾക്ക് രാജ്യത്തെ എല്ലാ ട്രയംഫ് ഡീലർഷിപ്പുകളിലും ഈ പ്രീമിയം ബൈക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഒരു പുതിയ കമ്പഷൻ ചേമ്പർ, വർധിച്ച കംപ്രഷൻ അനുപാതം, ഉയർന്ന സിലിണ്ടർ പ്രഷർ പരിധികൾ, പുതിയ പിസ്റ്റണുകൾ എന്നിവ ചേർത്ത് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണിയുടെ എഞ്ചിനിൽ കാര്യമായ നവീകരണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. മെച്ചപ്പെട്ട ആക്സിലറേഷനും പ്രതികരണശേഷിക്കും വേണ്ടി മോട്ടോർസൈക്കിളിന്റെ ഗിയറിംഗും പരിഷ്കരിച്ചിട്ടുണ്ടെന്നും ട്രയംഫ് അവകാശപ്പെടുന്നുണ്ട്.

Triumph Street Triple 765 R

സ്ട്രീറ്റ് ട്രിപ്പിൾ ബൈക്കുകൾക്ക് കരുത്തേകുന്ന ലിക്വിഡ് കൂൾഡ്, 765 സിസി, ത്രീ സിലിണ്ടർ എഞ്ചിൻ കൈകൊടുത്താൽ പാറിപ്പറക്കും. സ്ട്രീറ്റ് ട്രിപ്പിൾ R വേരിയന്റിൽ പുതിയ എഞ്ചിൻ പരമാവധി 118 bhp പവറിൽ പരമാവധി 80 Nm torque നൽകുമ്പോൾ RS പതിപ്പിൽ ഈ എഞ്ചിൻ 128 bhp കരുത്തും സമാനമായ 80 Nm torque കണക്കുമാണ് നൽകുക. മെച്ചപ്പെട്ട ആക്സിലറേഷനും പ്രതികരണശേഷിക്കും വേണ്ടി മോട്ടോർസൈക്കിളിന്റെ ഗിയറിംഗും ട്രയംഫ് പരിഷ്ക്കരിച്ചിട്ടുണ്ട്.

പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണി ഒട്ടനവധി ഇലക്‌ട്രോണിക് എയ്‌ഡുകളുമായാണ് വരുന്നതും. ഇതിൽ കോർണറിംഗ് എബിഎസ്, ലീൻ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ, ലിങ്ക്ഡ് ബ്രേക്കിംഗ് സിസ്റ്റം, വീലി കൺട്രോൾ, റോഡ്, റെയിൻ, സ്‌പോർട്ട്, ട്രാക്ക്, റൈഡർ എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകൾ പോലുള്ള ഫീച്ചറുകൾ റൈഡിംഗ് അനുഭവം വേറെ തലത്തിലെത്തിക്കുമെന്നാണ് ബ്രിട്ടീഷ് ബ്രാൻഡ് അവകാശപ്പെടുന്നത്. സ്ട്രീറ്റ് ട്രിപ്പിൾ R മോഡലിൽ ഒരു എൽസിഡി ഡിസ്പ്ലേയാണ് കമ്പനി ഒരുക്കിയിട്ടുള്ളത്.

Triumph Street Triple 765 RS

അതേസമയം RS വേരിയന്റിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫാൻസി TFT സ്ക്രീനാണ് ട്രയംഫ് ഉപയോഗിച്ചിരിക്കുന്നത്. ലാപ് ടൈമർ, ക്രൂയിസ് കൺട്രോൾ എന്നിവയ്‌ക്കൊപ്പം ഇത് കൂടുതൽ ട്രാക്ക് അധിഷ്ഠിതമാണെന്നും പറയാം. സിൽവർ ഐസ്, ക്രിസ്റ്റൽ വൈറ്റ് എന്നീ നിറങ്ങളിലാണ് സ്ട്രീറ്റ് ട്രിപ്പിൾ R തെരഞ്ഞെടുക്കാനാവുക. അതേസമയം സിൽവർ ഐസ്, കാർണിവൽ റെഡ്, കോസ്മിക് യെല്ലോ എന്നീ മൂന്ന് ഓപ്ഷനുകളിൽ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS സ്വന്തമാക്കാനാവും.

ഡിസൈൻ വിശദാംശങ്ങളിലേക്ക് കടന്നാൽ 2023 സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണി ഇപ്പോൾ കൂടുതൽ ഷാർപ്പായ രൂപത്തിലാണ് പണിതിരിക്കുന്നത്. എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതിയ ട്വിൻ-പോഡ് എൽഇഡി ഹെഡ്‌ലാമ്പ് ആരേയും ആകർഷിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 15 ലിറ്റർ ഫ്യുവൽ ടാങ്ക്, ഗൾവിംഗ് സ്വിംഗാർം, പുതിയ റേഡിയേറ്റർ കൗളുകൾ, പരിഷ്‌ക്കരിച്ച ബോഡി വർക്കുകൾ എന്നിവ ഈ സൂപ്പർബൈക്കുകൾക്ക് പുതിയ ഭാവം സമ്മാനിക്കുന്നു.

Triumph Street Triple 765 RS

സ്ട്രീറ്റ് ട്രിപ്പിൾ RS-നെ ബോഡി-നിറമുള്ള ബെല്ലി പാൻ, പിൻസീറ്റിന് മുകളിലുള്ള സീറ്റ് കൗൾ, ലോവർ ചെയിൻ ഗാർഡ് എന്നിവ ഉപയോഗിച്ച് കൂടുതൽ വ്യത്യസ്തമാക്കാനും ട്രയംഫിനായിട്ടുണ്ട്. സസ്പെഷൻ സജ്ജീകരത്തിൽ സ്ട്രീറ്റ് ട്രിപ്പിൾ 765 RS മോഡലിന് മുന്നിൽ 41 mm ഷോവ അപ്‌സൈഡ്-ഡൗൺ ഫോർക്ക് സസ്‌പെൻഷനും പിന്നിൽ ഓഹ്‌ലിൻസ് മോണോ-ഷോക്കും ഒരുക്കിയിട്ടുണ്ട്. ബ്രേക്കിംഗിനായി മുന്നിൽ ട്വിൻ 310 mm ഡിസ്കുകളും പിന്നിൽ 220 mm ഡിസ്ക്കുമാണ് കമ്പനി നൽകുന്നത്.

ഇന്ത്യയിൽ ഡ്യുക്കാട്ടിയോടൊപ്പം പിടിച്ചുനിൽക്കാൻ കെൽപ്പുള്ളവരാണ് ട്രയംഫ്. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ മോഡൽ സ്ട്രീറ്റ് ട്രിപ്പിൾ സീരീസാണെങ്കിലും ടൈഗർ ശ്രേണിയും മറ്റ് ക്ലാസിക് മോഡലുകൾ വാങ്ങാനും ഇന്ത്യയിൽ ആളുകളുണ്ടെന്നത് ബ്രിട്ടീഷ് ബ്രാൻഡിന്റെ പ്ലസ് പോയിന്റാണ്. ഇതോടൊപ്പം ബജാജുമായി സഹകരിച്ച് പുതുപുത്തൻ പ്രീമിയം ബൈക്കുൾ ഇറക്കാനും ബ്രാൻഡ് തയാറെടുത്തു കഴിഞ്ഞു. ഇതോടെ ഇന്ത്യയിലെ ട്രയംഫിന്റെ വിൽപ്പന ഇരട്ടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, June 16, 2023, 13:13 [IST]
English summary
Triumph street triple 765 series launched in india price variants features and more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X