അടുത്തത് ഒരു അഡ്വഞ്ചർ ബൈക്ക്, ട്രയംഫിനെ ഇനി പിടിച്ചാൽ കിട്ടൂല്ല
പണ്ട് സൂപ്പർബൈക്ക് നിർമാതാക്കളെന്ന ഇമേജുണ്ടായിരുന്ന ട്രയംഫ് അടുത്തിടെ ഇന്ത്യയിൽ പുതിയ ഭാവത്തിൽ അവതരിക്കുകയുണ്ടായി. രണ്ട് അഫോർഡബിൾ മോട്ടർസൈക്കിളുകളെ പുറത്തിറക്കി റോയൽ എൻഫീൽഡ് വാഴുന്ന മിഡ്-കപ്പാസിറ്റി സെഗ്മെന്റിലേക്കാണ് ബ്രിട്ടീഷ് ബ്രാൻഡ് തങ്ങളുടെ വജ്രായുധത്തെ പരിചയപ്പെടുത്തിയത്. ഒരു കാലത്തും ട്രയംഫിന്റെ ഒരു ബൈക്ക് ഈ വിലയുമായി നമ്മുടെ രാജ്യത്ത് എത്തുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
എന്നാൽ ബജാജിന്റെ കൈപിടിച്ച് ട്രയംഫ് നാം എല്ലാവരേയും ഞെട്ടിച്ചു. സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ വരവോടെ സെഗ്‌മെന്റിലാകെ കൊടുങ്കാറ്റ് അലടിച്ചിരിക്കുകയാണ്. പുതിയ ബൈക്ക് ഹിമാലയൻ ഹിറ്റായതോടെ തങ്ങളുടെ മോഡൽ നിരയിൽ കാര്യമായ പരിഷ്ക്കാരങ്ങളും കൂട്ടിച്ചേർക്കലും നടപ്പിലാക്കാൻ പോവുകയാണ് ട്രയംഫ്. ബ്ലോക്ക്ബസ്റ്റര്‍ ലോഞ്ചിന് പിന്നാലെ ദിവസങ്ങള്‍ക്കകം മറ്റൊരു കിടിലൻ മോഡലിനെ കൂടി ഇന്ത്യൻ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ.

സ്പീഡ് 400 സൃഷ്‌ടിച്ച ട്രെൻഡ് കെട്ടടങ്ങുന്നതിനു മുമ്പേ ടൈഗർ 900 അരഗോൺ എഡിഷനെ ഉടൻ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ട്രയംഫ് ടൈഗർ 900 അരഗോൺ എഡിഷൻ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ സ്പെഷ്യൽ എഡിഷൻ അഡ്വഞ്ചർ ബൈക്ക് ടൈഗർ 900 റാലി പ്രോ, ടൈഗർ 900 ജിടി പ്രോ വേരിയന്റുകളോടൊപ്പം ലഭ്യമാകും.
38-ാമത് വാർഷിക ബജാ എസ്പാന അരഗോൺ ഇവന്റിൽ ഇവാൻ സെർവാന്റസിന്റെ ട്രയൽ വിഭാഗത്തിന്റെ വിജയത്തെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ട്രയംഫ് ടൈഗർ 900 അരഗോൺ എഡിഷന് കമ്പനി ജൻമം കൊടുത്തിരിക്കുന്നത്. സ്റ്റാൻഡേർഡ് ടൈഗർ 900 പതിപ്പിനെ അപേക്ഷിച്ച് പുതിയ അരഗോൺ എഡിഷൻ ബൈക്കുകൾക്ക് കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

മാറ്റ് ഫാന്റം ബ്ലാക്ക്, മാറ്റ് ഗ്രാഫൈറ്റ്, ക്രിസ്റ്റൽ വൈറ്റ് നിറങ്ങളിൽ പൂർത്തിയാക്കിയ ത്രീ-ടോൺ കളർ ഓപ്ഷനുകളാണ് ടൈഗർ 900 റാലി അരഗോൺ എഡിഷന് ലഭിക്കുന്നത്. ഫ്രണ്ട് ബീക്ക്, റേഡിയേറ്റർ ആവരണം, ഫ്യുവൽ ടാങ്ക് എന്നിവയിൽ നൽകിയിരിക്കുന്ന റേസിംഗ് യെല്ലോ ഹൈലൈറ്റുകൾ മോട്ടോർസൈക്കിളിനെ കൂടുതൽ ആകർഷകമാക്കുന്ന കാര്യമാണ്. ബോഡി വർക്കിലും ഫ്യുവൽ ടാങ്ക് ക്രാഷ് ബാറുകളിലും ബൈക്കുകൾക്ക് കൂടുതൽ പ്രമുഖമായ ടൈഗർ, അരഗോൺ എഡിഷൻ ബ്രാൻഡിംഗും ലഭിക്കുന്നുണ്ട്.
ട്രയംഫ് ടൈഗർ 900 GT അരഗോൺ എഡിഷനിൽ ഡയാബ്ലോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക്, ക്രിസ്റ്റൽ വൈറ്റ് നിറങ്ങളിൽ പൂർത്തിയായ ത്രീ-ടോൺ ലിവറിയാണ് ബൈക്കിൽ ഒരുക്കിയിരിക്കുന്നത്. ടൈഗർ ആൻഡ് അരഗോൺ പതിപ്പിന് ബോഡി വർക്കിൽ ബ്രാൻഡിംഗ് ലഭിക്കുന്നു. ജിടി വേരിയന്റിൽ നിന്നും ട്രയംഫ് ക്രാഷ് ബാറുകൾ ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ബൈക്കുകളും കസ്റ്റമൈസ് ചെയ്യാനായി 65-ലധികം ഓപ്ഷണൽ ആക്‌സസറികളും ലഭിക്കും.

ട്രയംഫ് ടൈഗർ 900 അരഗോൺ എഡിഷന്റെ രണ്ട് വകഭേദങ്ങളും 888 സിസി ഇൻ-ലൈൻ ത്രീ-സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 8,750 rpm-ൽ പരമാവധി 94 bhp കരുത്തും 7,250 rpm-ൽ 87 Nm torque ഉം നൽകാൻ പ്രാപ്‌തമാണ്. ബോൾട്ട്-ഓൺ സബ്‌ഫ്രെയിമുള്ള ട്യൂബുലാർ സ്റ്റീൽ ഫ്രെയിം ഉപയോഗിക്കുന്ന അഡ്വഞ്ചർ ബൈക്ക്, ജിടി വേരിയന്റിൽ 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ അലോയ് വീലുകളാണ് ലഭിക്കുന്നത്.
പ്രീമിയം മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുന്നിൽ മാർസോച്ചി അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്കുമാണ് ട്രയംഫ് ഒരുക്കിയിരിക്കുന്നത്. അതേസമയം ടൈഗർ 900 റാലിയിൽ ഷോവ സസ്പെൻഷൻ സജ്ജീകരണത്തോടുകൂടിയ ബൈക്കിന് 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ സ്പോക്ക് വീലുകൾ ലഭിക്കുന്നു. ബ്രെംബോ സ്റ്റൈൽമ കാലിപ്പറുകളാണ് ബ്രേക്കിംഗിനായി എത്തുന്നത്.

പുതിയ ട്രയംഫ് ടൈഗർ 900 അരഗോൺ എഡിഷന്റെ വില ഏതാനും ദിവസങ്ങൾക്കുള്ളിൽ ട്രയംഫ് മോട്ടോർസൈക്കിൾസ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഏവരും കാത്തിരിക്കുന്ന പുതിയ സ്പീഡ് 400 റോഡ്സ്റ്ററിന്റെ ഡെലിവറിയും അധികം വൈകാതെ കമ്പനി ആരംഭിക്കുന്നതായിരിക്കും. പ്രതീക്ഷിച്ചതിലുമപ്പുറമുള്ള പ്രതികരണമാണ് മോട്ടോര്‍സൈക്കിളിന് ലഭിച്ചത്. ബൈക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്ന കസ്റ്റമേഴ്‌സിന് ഇപ്പോള്‍ കമ്പനി ഡീലര്‍ഷിപ്പ് വഴിയും ഓണ്‍ലൈനായും വാഹനം ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.


Click it and Unblock the Notifications








