ഈ ബൈക്കിനായുള്ള 'പണിതുടങ്ങി' കമ്പനി, യൂത്തിന്റെ ഒഴുക്കിനി ടിവിഎസ് ഷോറൂമുകളിലേക്ക്

ഇന്ത്യയിൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മുതൽ സ്പോർട്‌സ് ബൈക്കുകൾ വരെ പുറത്തിറക്കി ചരിത്രം രചിച്ചവരാണ് തിരുക്കുറുങ്കുടി വെങ്ങാരം സുന്ദരം മോട്ടോർസ് എന്ന ടിവിഎസ്. എന്തിന് വാഹന വിപണിയിലെ ട്രെൻഡ് സെറ്ററായ ഇലക്‌ട്രിക് നിരയിലും തങ്ങളുടെ കഴിവ് കമ്പനി തെളിയിച്ച് കഴിഞ്ഞു. എന്നാൽ ഈ ബ്രാൻഡിന്റെ പേര് കേൾക്കുമ്പോഴേ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് അപ്പാച്ചെ ബൈക്കുകളുടേതാവും അല്ലേ.

പണ്ട് ബജാജ് പൾസർ നിരയുടെ പ്രധാന എതിരാളിയായി നിന്ന് ഒരുപരിധി വരെ വിജയം കൈവരിച്ച അപ്പാച്ചെ മോഡലുകൾ ഇന്ന് വേറെ ലെവലാണ്. 160 സിസി മുതൽ 310 സിസി വരെ വ്യാപിച്ച് കിടക്കുന്ന സെഗ്മെന്റിൽ തരംഗമായും യുവാക്കളുടെ ഫേവറിറ്റ് മോട്ടോർസൈക്കിളിലൊന്നായി വിൽപ്പന കൊഴുക്കുകയുമാണ്. ഈ നിരയിലേക്ക് അടുത്തിടെ 310 സിസി നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലിനെ ടിവിഎസ് അവതരിപ്പിക്കുകയുണ്ടായി. അപ്പാച്ചെ RTR 310 എന്ന ലോകോത്തര ബൈക്കിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്.

TVS Apache RTR 310 Naked Streetfighter

സ്പോർട്‌സ് ബൈക്കുകളുടെ നിരയിലെ അധിപനായി വാഴാനെത്തുന്ന അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് ബൈക്കിന്റെ നിർമാണം ആരംഭിച്ചിരിക്കുകയാണ് ടിവിഎസ് ഇപ്പോൾ. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ബ്രാൻഡിന്റെ ഉൽപ്പാദന കേന്ദ്രത്തിലാണ് മോട്ടോർസൈക്കിൾ പൂർണമായും നിർമിക്കുന്നത്. അപ്പാച്ചെ ലൈനപ്പിൽ RTR 200 4V പതിപ്പിന് മുകളിൽ സ്ഥാനംപിടിച്ചിരിക്കുന്ന നേക്കഡ് സ്ട്രീറ്റ്‌ഫൈറ്ററിന് 2.43 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

അപ്പാച്ചെ RTR 310 ഉടൻ ഷോറൂമുകളിൽ എത്തുമെന്നും അതോടൊപ്പം തന്നെ ഉപഭോക്തൃ ഡെലിവറിയും ടെസ്റ്റ് റൈഡുകളും ആരംഭിക്കുമെന്നും ടിവിഎസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചിട്ടുണ്ട്. RR310 എന്ന സൂപ്പർസ്പോർട്ട് ഫെയർഡ് ബൈക്കിന്റെ നേക്കഡ് വേർഷനാണ് ഇതെന്ന് ഏവർക്കും അറിയാമല്ലോ. കൂടാതെ ബിഎംഡബ്ല്യുവുമായുള്ള സഹകരണത്തിൽ ഒരുക്കിയ പ്ലാറ്റ്ഫോമും എഞ്ചിനുമാണ് ഇതിലേക്കും ഉപയോഗിച്ചിരിക്കുന്നത്.

TVS Apache RTR 310 Naked Streetfighter

അതായത് മോട്ടോർസൈക്കിളിന് 312 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഫ്യൂവൽ ഇഞ്ചക്റ്റഡ് എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നതെന്ന് സാരം. 35.6 bhp പവറിൽ പരമാവധി 28.7 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിൻ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഈ കോമ്പോ അപ്പാച്ചെ RR 310, ബിഎംഡബ്ല്യു G310 R, G310 GS, G310 RR എന്നിവയിലും കാണാൻ കഴിയും.

അപ്പാച്ചെ RTR 310 അതിന്റെ RR 310 ഫെയെർഡ് സൂപ്പർസ്‌പോർട്ടിനേക്കാൾ ഏകദേശം 30,000 രൂപ വിലക്കുറവും ആകർഷകമായ ഫ്രണ്ട് എൻഡുള്ള ഒരു അഗ്രസീവ് ഡിസൈൻ ഫിലോസഫിയുമാണ് മുന്നോട്ടുകൊണ്ടുപോവുന്നത്. മാത്രമല്ല ധാരാളം സെഗ്മെന്റ് ഫീച്ചറുകളാൾ അപ്പാച്ചെ RTR 310 സമ്പന്നവുമാണ്. മിനിമലിസ്റ്റിക് ബോഡി വർക്ക്, എക്‌സ്‌പോസ്‌ഡ് അലുമിനിയം ട്രെല്ലിസ് ഫ്രെയിമുകൾ എന്നിവയാൽ ഇത് പ്രശംസനീയമാണെന്നതും യുവാക്കളെ ആകർഷിക്കാൻ സഹായിക്കും. .

TVS Apache RTR 310 Naked Streetfighter

ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഗോപ്രോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അഞ്ച് ഇഞ്ച് ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 41 mm KYB സോഴ്‌സ് അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് റിയർ സസ്‌പെൻഷൻ എന്നീ സവിശേഷതകളെല്ലാം ടിവിഎസിന്റെ പുതിയ സ്ട്രീറ്റ്ഫൈറ്റർ ബൈക്കിനെ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണ്.

കഴിഞ്ഞില്ല, ഡ്യുവൽ കോമ്പൗണ്ട് റേഡിയൽ ടയറുകളുള്ള 17 ഇഞ്ച് ഫ്രണ്ട്, റിയർ അലോയ് വീലുകൾ, ക്രമീകരിക്കാവുന്ന ലിവറുകൾ, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ എന്നിവയും മോട്ടോർസൈക്കിളിൽ സ്റ്റാൻഡേർഡായി എത്തുന്ന പ്രധാന ഫീച്ചറുകളാണ്. അപ്പാച്ചെ RTR 310 മോഡലിലെ ലാൻഡ്‌സ്‌കേപ്പ് ഓറിയന്റഡ് 5.0 ഇഞ്ച് TFT ഡിസ്പ്ലേയും എടുത്തു പറയേണ്ട കാര്യമാണ്.

TVS Apache RTR 310 Naked Streetfighter

ഇതുകൂടാതെ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ, ഹീറ്റഡ് ആൻഡ് കൂൾഡ് സീറ്റ്, ബൈ-ഡയറക്ഷണൽ ക്വിക്ക്‌ഷിഫ്റ്റർ, സിക്‌സ് ആക്‌സിസ് IMU, കോർണറിങ് എബിഎസ്, കോർണറിങ് ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ തുടങ്ങിയ പുതിയ ഫീച്ചറുകൾ പ്രാപ്‌തമാക്കുന്ന വിവിധ കിറ്റുകളിലും ടിവിഎസ് അപ്പാച്ചെ RTR 310 ലഭ്യമാണ്. മറ്റ് ഫീച്ചറുകൾക്കൊപ്പം ക്രൂയിസ് കൺട്രോളും ട്രാക്ക്, സൂപ്പർമോട്ടോ, റെയിൻ, സ്‌പോർട്ട്, അർബൻ എന്നിങ്ങനെ മൊത്തം അഞ്ച് റൈഡ് മോഡുകളും ബൈക്കിൽ ലഭ്യമാണ്.

മൂന്നു വേരിയന്റുകളിൽ എത്തുന്ന ടിവിഎസ് അപ്പാച്ചെ RTR 310 ഇന്ത്യയിൽ കെടിഎം 390 ഡ്യൂക്ക്, ട്രയംഫ് സ്പീഡ് 400, ബിഎംഡബ്ല്യു G 310R എന്നിവയോടാണ് പ്രധാനമായും മത്സരിക്കുന്നത്. സെഗ്മെന്റിൽ ഇത്രയും ഫീച്ചറുള്ള മോഡൽ വേറെയില്ലെന്നത് കമ്പനിക്ക് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും നിർമാണം തുടങ്ങിയതിനാൽ ഉത്സവ സീസണോടെ ഡെലിവറി ആരംഭിക്കാനും കമ്പനിക്കാവും.

More from DriveSpark

Article Published On: Friday, October 6, 2023, 11:26 [IST]
English summary
Tvs apache rtr 310 naked streetfighter production started details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X