ട്രയംഫിനെ ഒതുക്കാൻ ഒരു അഡാറ് ഐറ്റം വരുന്നുണ്ട്; അങ്കത്തിന് തീയതിയും കുറിച്ച് ടിവിഎസ്

ഇന്ത്യയിലെ സ്പോർട്‌സ് മോട്ടോർസൈക്കിൾ വിപണിയിൽ അപ്പാച്ചെ സീരീസിലുടെ തങ്ങളുടെ ഇടംകണ്ടെത്തിയവരാണ് ടിവിഎസ്. പിന്നീട് ബിഎംഡബ്ല്യുവിന്റെ സഹായത്തോടെ RR310 എന്ന സൂപ്പർസ്പോർട്ട് ബൈക്കും രംഗത്തിറക്കി കമ്പനി വിജയം ആഘോഷിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് മോട്ടോർസൈക്കിളുകളുടെ സ്വഭാവം തന്നെ മാറിയ നൂറ്റാണ്ടിനും നാം സാക്ഷ്യംവഹിച്ചു.

ഇന്ന് പ്രീമിയം ബൈക്കുകൾ വാങ്ങാൻ ആളുകളുടെ വലിയ ക്യൂവാണുള്ളത്. ഇത് മനസിലാക്കി ബിഎംഡബ്ല്യുവും ട്രയംഫും ഹാർലിയുമെല്ലാം താങ്ങാനാവുന്ന വിലയ്ക്ക് ഇന്ത്യയിൽ പുതിയ മോഡലുകളെ കൊണ്ടുവന്നതിനും നാം സാക്ഷ്യംവഹിച്ചു. ഇറങ്ങുന്ന മോഡലുകളെല്ലാം ഒന്നിനൊന്നിന് ഹിറ്റാവുന്നതോടെ പുതിയ ബ്രാൻഡുകളും രാജ്യത്തേക്ക് എത്തുന്നുണ്ട്. കളംപിടിക്കാനായി ഒരു പടക്കുതിരയെ തങ്ങളുടെ ആവനാഴിയിലേക്ക് കൊണ്ടുവരാൻ ടിവിഎസും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്.

tvs apache 310 street teaser

ആഴ്ചകൾ നീണ്ട സൂചനകൾക്ക് ശേഷം ടിവിഎസ് മോട്ടോർ കമ്പനി വരാനിരിക്കുന്ന അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് ബൈക്കിന്റെ ടീസർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ആദ്യ ടീസറിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ ബൈക്കിന്റെ ഡിസൈൻ വ്യക്തമാക്കുന്ന രീതിയിലാണ് ബ്രാൻഡ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 2023 സെപ്റ്റംബർ ആറിന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച പുതിയ അപ്പാച്ചെ 310 പതിപ്പിനായുള്ള പ്രീ-ബുക്കിംഗും കമ്പനി ആരംഭിച്ചിരിക്കുകയാണിപ്പോൾ.

ടിവിഎസിന്റെ പുതിയ സ്ട്രീറ്റ്‌ഫൈറ്റർ വാങ്ങാൻ ത്ത്പര്യമുള്ള ഉപഭോക്താക്കൾക്ക് 3,100 ടോക്കൺ തുക നൽകി വാഹനം പ്രീ-ബുക്ക് ചെയ്യാനാവും. അപ്പാച്ചെ RR310 സൂപ്പർസ്പോർട്ട് ബൈക്കുമായി സാദൃശ്യമുള്ള ഒരു ആക്രമണാത്മക ശൈലിയിലുള്ള സ്ട്രീറ്റ് ഫൈറ്ററാണിതെന്ന് ടീസർ വ്യക്തമാക്കിയിട്ടുണ്ട്. ഈ മോഡലിന്റെ അതേ ഷാസിയും മെക്കാനിക്കലുകളും എഞ്ചിനുമെല്ലാം തന്നെയാവും അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സിലും കാണാനാവുക.

tvs apache 310 street teaser

പക്ഷേ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, ഗോൾഡ് ഫിനിഷഡ്, ഫ്ലാറ്റ് ഹാൻഡിൽബാർ, ഫ്യുവൽ ടാങ്കിൽ ഷാർപ്പ്, മസ്ക്കുലർ ഡിസൈൻ എന്നിവ ഉപയോഗിച്ച് ഡിസൈൻ ഭാഷ്യം തികച്ചും പുതിയതായി അവതരിപ്പിക്കാൻ കമ്പനിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്‌പോസ്‌ഡ് റിയർ സബ്‌ഫ്രെയിമോടുകൂടിയ സ്‌പ്ലിറ്റ്-സീറ്റ് സെറ്റപ്പ് ബൈക്കിന്റെ സ്പോർട്ടി ഭാവം എടുത്തു കാണിക്കുന്നുണ്ട്.

അതേസമയം എൽഇഡി ടെയിൽലൈറ്റുകൾക്ക് ബ്രാൻഡിന്റെ പുതിയ മോട്ടോർസൈക്കിളുകൾക്ക് സമാനമായ സ്പ്ലിറ്റ് ശൈലി ലഭിക്കും. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ടിവിഎസ് അപ്പാച്ചെ RTR 310 മോഡലിന് ഗോൾഡൻ കളറിൽ പണികഴിപ്പിച്ച അപ്-സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകളും ലഭിക്കും. ഇത് അഡ്ജസ്റ്റബിലിറ്റി വാഗ്ദാനം ചെയ്യുമെന്നതും പ്രായോഗികമായ വശമായിരിക്കും. അതേസമയം പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റായിരിക്കും ഇടംപിടിക്കുക.

tvs apache 310 street teaser

കൂടാതെ, ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി രണ്ടറ്റത്തും പെറ്റൽ-ടൈപ്പ് ഡിസ്ക് ബ്രേക്കുകളാവും ടിവിഎസ് അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുക. ട്രാക്ഷൻ കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള മറ്റ് ഇലക്‌ട്രോണിക് സജ്ജീകരണങ്ങളും ഈ പ്രീമിയം മോഡലിലേക്ക് കൊണ്ടുവരാൻ കമ്പനിക്കാവും.

33 bhp കരുത്തിൽ പരമാവധി 27.3 Nm torque വികസിപ്പിക്കുന്ന പരിചിതമായ 312 സിസി റിവേഴ്‌സ് ഇൻക്ലൈൻഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് അപ്പാച്ചെ RTR 310 മോഡലിനും തുടിപ്പേകുക. ഫുൾ ഫെയർഡിൽ നിന്നും കൂടുതൽ സ്ട്രീറ്റ് ഫ്രണ്ട്ലിയാക്കാൻ എഞ്ചിന് പരിഷ്ക്കരിച്ച സ്പ്രോക്കറ്റുകളും ഗിയർ അനുപാതവും ലഭിക്കും. അർബൻ, റെയിൻ, സ്‌പോർട്, ട്രാക്ക് എന്നീ നാല് റൈഡിംഗ് മോഡുകളും ബൈക്കിനുണ്ടാവും. ഇത് തെരഞ്ഞെടുക്കുന്നത് അനുസരിച്ച് പെർഫോമൻസിലും മാറ്റമുണ്ടാവും.

പരമാവധി 160 കിലോമീറ്റർ വേഗതയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ അപ്പാച്ചെ പ്രീമിയം ബൈക്കന് 2.93 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ഫുള്ള ഫെയർഡ് മോഡലായ RR310-ന് കഴിയും. ഭാരം കുറവായതിനാൽ നേക്കഡ് പതിപ്പിന് ഈ സംഖ്യകളെ ഒരു ചെറിയ മാർജിനിൽ കീഴടക്കാനായേക്കും. കൂടുതൽ വിശദാംശങ്ങൾ അടുത്ത മാസം അവതരണത്തോടു കൂടി ലഭ്യമാകും.

വിലയും അവതരണവേളയിലാവും പ്രഖ്യാപിക്കുക. 2.65 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള അപ്പാച്ചെ RR 310 ബൈക്കിനേക്കാൾ വില കുറവായിരിക്കും അതിന്റെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ പതിപ്പിന് എന്നാണ് സൂചന. ഇന്ത്യൻ വിപണിയിൽ കെടിഎം 390 ഡ്യൂക്ക്, ട്രയംഫ് സ്പീഡ് 400 എന്നിവയ്‌ക്കൊപ്പമാവും അപ്പാച്ചെ RTR 310 മത്സരിക്കുക. രാജ്യത്തെ പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിൽ തങ്ങളുടെ സ്ഥാനം ഊട്ടിയിറപ്പിക്കാൻ ടിവിഎസിന്റെ പുതിയ മോഡലിലൂടെ സാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

More from DriveSpark

Article Published On: Saturday, August 26, 2023, 14:43 [IST]
English summary
Tvs apache rtr 310 teased again launch on 2023 september 6 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X