ഡ്യൂക്കിന്റെ വില്ലൻ, പുതിയ ടിവിഎസ് അപ്പാച്ചെ RTR 310 സ്പോർട്ടി ബൈക്കിന്റെ റിവ്യൂ വീഡിയോ കാണാം

പ്രീമിയം ബൈക്കുകളുടെ ഡിമാന്റ് ഇന്ത്യയിൽ കൂടിവരുന്ന സാഹചര്യത്തിൽ വിപണി പിടിക്കാനായി പുതിയ അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുകയാണ് ടിവിഎസ്. 2.43 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഈ ഫ്രീസ്റ്റൈൽ ബൈക്കിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

3 വേരിയന്റുകളിൽ എത്തുന്ന പുതിയ അപ്പാച്ചെ RTR 310 മോഡലിന്റെ ടോപ്പ് വേരിയന്റിന് 2.64 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. എങ്ങനെ നോക്കിയാലും 3 ലക്ഷം ബജറ്റിൽ വരുന്ന ഏറ്റവും മികച്ച ഓപ്ഷനായിരിക്കും ടിവിഎസിന്റെ പുതുപുത്തൻ സ്പോർട്സ് ബൈക്ക്. എന്നാൽ വായിച്ചറിഞ്ഞതിനേക്കാൾ കൂടുതലായി പുതിയ RTR-ന്റെ സ്വഭാവ സവിശേഷതകൾ അറിയാൻ ഏവർക്കും താത്പര്യം ഉണ്ടാവുമല്ലേ. അതറിയാൻ ബൈക്കിന്റെ റിവ്യൂ വീഡിയോ കണ്ടാലോ?

ടിവിഎസും ബിഎംഡബ്ല്യുവും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമായി രൂപാന്തരപ്പെട്ട 310 സിസി എഞ്ചിനും കടമെടുത്തുകൊണ്ടാണ് മോട്ടോർസൈക്കിളിന്റെ വരവ്. ആദ്യ നോട്ടത്തിൽ സൂപ്പർബൈക്ക് ആണെന്ന് തോന്നിക്കുന്ന രൂപഭംഗിയാണ് അപ്പാച്ചെ RTR 310 മോഡലിന്റെ ഹൈലൈറ്റ്. കവസാക്കി Z1000 സൂപ്പർബൈക്കിനെ ഓർമിപ്പിക്കുന്ന സ്റ്റൈലിംഗും ശ്രദ്ധേയമാണ്. ഹെഡ്‌ലൈറ്റുകൾ, ആവരണങ്ങളുള്ള ഷാർപ്പ് ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, ഉയർത്തിയ ടെയിൽ സെക്ഷൻ എന്നിവയെല്ലാം ഡിസൈനിനെ ചടുലമാക്കുന്നുണ്ട്.

TVS Apache RTR 310 Video Review

ഗോപ്രോ കണക്ട് ചെയ്യാൻ കഴിവുള്ള പൂർണ ഡിജിറ്റൽ TFT സ്ക്രീനാണ് ഫീച്ചർ നിരയിലെ ഹൈലൈറ്റ്. എബിഎസ്, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ സീറ്റ്, സിക്സ്-ആക്സിസ് ഐഎംയു, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ എന്നിവയും ഈ ബൈക്കിലുണ്ട്. ടിവിഎസ് അപ്പാച്ചെ RTR 310 സ്ട്രീറ്റ്ഫൈറ്ററിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ അറിയാം.

More from DriveSpark

Article Published On: Saturday, September 9, 2023, 20:54 [IST]
English summary
Tvs apache rtr 310 video review features engine performance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X