സൂപ്പർബൈക്ക് കൂട്ട് സൂപ്പർഹിറ്റ്, പത്തിന്റെ നിറവിൽ ടിവിഎസ്-ബിഎംഡബ്ല്യു ഫ്രണ്ട്ഷിപ്പ്

ഇന്ത്യയിലെ ഇരുചക്ര വാഹന വിഭാഗത്തിൽ ഇപ്പോൾ രണ്ട് കമ്പനികൾ തമ്മിലുള്ള ടൈയ്യപ്പ് ട്രെൻഡായി മാറുകയാണ്. അടുത്തിടെ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമാതാക്കളായ ട്രയംഫും ബജാജും കൈകോർത്ത് പുതിയ 400 സിസി മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുകയുണ്ടായി. അതോടൊപ്പം അമേരിക്കൻ ടൂവീലർ ഭീമനായ ഹാർലി ഡേവിഡ്‌സൺ ഹീറോ മോട്ടോർകോർപ്പുമായുള്ള പങ്കാളിത്തത്തിലൂടെ ഒരു ബജറ്റ് ഫ്രണ്ട്ലി മിഡ്-കപ്പാസിറ്റി ബൈക്കിനും രൂപംകൊടുത്തു.

ആഡംബര ബ്രാൻഡുകളും പ്രാദേശിക കമ്പനികളും ചേർന്ന് ടൂവീലർ രംഗത്ത് ഇത്തരത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. എന്നാൽ ഇതിനെല്ലാം മുമ്പേ ഈ ട്രെൻഡിന് തുടക്കമിട്ടത് ടിവിഎസ്-ബിഎംഡബ്ല്യു ബ്രാൻഡുകളുടെ പങ്കാളിത്തമാണ്. ഇതിനു മുന്നേ ബജാജ്-കവസാക്കി കൂട്ടുകെട്ട് രാജ്യത്തുണ്ടായിരുന്നുവെങ്കിലും ഇത്രയധികം ഓളം സൃഷ്‌ടിക്കാനായിരുന്നില്ലെന്നു വേണം പറാൻ. എന്തായാലും ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളുമായുള്ള തിരുക്കുറുങ്കുടി വെങ്ങാരം സുന്ദരം മോട്ടോറിന്റെ (TVS) പങ്കാളിത്തം വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.

TVS-BMW Partnership

ടിവിഎസ് മോട്ടോർ കമ്പനിയും ബിഎംഡബ്ല്യു മോട്ടോറാഡും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം 10 വർഷം മുമ്പ്, അതായത് 2013-ലാണ് രൂപംകൊണ്ടത്. ഇന്തോ-ജർമൻ ഇരുചക്ര വാഹന ഭീമന്മാർ ആഗോള വിപണികൾക്കായി 500 സിസി വിഭാഗത്തിൽ പുതിയ മോട്ടോർസൈക്കിളുകൾ നിർമിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. ഇതോടൊപ്പം ഡിസൈൻ, സാങ്കേതികവിദ്യ, അറിവ് എന്നിവയും അതിലേറെയും പരസ്‌പരം പങ്കുവെക്കാനും ധാരണയായി.

കഴിഞ്ഞ ദശകത്തിൽ ലോകമെമ്പാടുമുള്ള വിപണികളിൽ ടിവിഎസ്-ബിഎംഡബ്ല്യു കൂട്ടുകെട്ട് 1.40 ലക്ഷത്തിലധികം മോട്ടോർസൈക്കിളുകളുടെ വിൽപ്പനയും പിന്നിട്ടു. ഈ പങ്കാളിത്തത്തിൽ നിന്ന് ഇതുവരെ നാല് മോഡലുകളാണ് പിറവിയെടുത്തിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ G 310 R ആണ് ഈ പങ്കാളിത്തത്തിലൂടെ ആദ്യം വിപണിയിലെത്തിയ മോഡൽ. ഇതിന് പിന്നാലെ 310 GS, ബിഎംഡബ്ല്യു G 310 RR എന്നിവയും പിറവിയെടുത്തു.

TVS-BMW Partnership

ടിവിഎസ് മോട്ടോർ കമ്പനിയുടെ മുൻനിര മോട്ടോർസൈക്കിളായി നിലകൊള്ളുന്ന അപ്പാച്ചെ RR 310 സ്പോർട്‌സ് ബൈക്കും ഇതേ പ്ലാറ്റ്ഫോമിനെയും എഞ്ചിനെയും അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ ബിഎംഡബ്ല്യുവിന്റെ G310R അടിസ്ഥാനമാക്കിയുള്ള RR310 സ്ട്രീറ്റ് പതിപ്പായ അപ്പാച്ചെ 310R വേരിയന്റും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ടിവിഎസ് നിർമാണ കേന്ദ്രത്തിലാണ് ആഗോളതലത്തിൽ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ 10 ശതമാനം വോളിയം ഉത്പാദിപ്പിക്കുന്നത്. G 310 ശ്രേണി യൂറോപ്പ്, യുഎസ്എ, ലാറ്റിൻ അമേരിക്ക, ജപ്പാൻ, ചൈന, ഇന്ത്യ എന്നിവയുൾപ്പെടെ 100-ലധികം രാജ്യങ്ങളിലാണ് ഇപ്പോൾ വിൽക്കുന്നത്. ഇതിൽ മിക്ക രാജ്യങ്ങളിലേക്കും ഇന്ത്യയിൽ ടിവിഎസ് പ്രാദേശികമായി നിർമിച്ച കയറ്റുമതി ചെയ്യുന്നവയാണെന്നത് നമുക്ക് അഭിമാനകരമായ നേട്ടമാണ്.

TVS-BMW Partnership

ഭാവിയിലെ ബിഎംഡബ്ല്യു മോട്ടോറാഡ് ഉൽപ്പന്നങ്ങൾ രൂപകല്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ടിവിഎസ് മോട്ടോർ കമ്പനി ഏറ്റെടുത്തതോടെ ജർമൻ ബ്രാൻഡിന്റെ സാധ്യതകൾ കൂടുതൽ വികസിച്ചു. ഇതിലൂടെ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് പ്രീമീയം മോട്ടോർസൈക്കിളുകൾ നൽകാനും ബവേറിയൻ ബ്രാൻഡിനായി. ഈ വർഷം തുടക്കത്തിൽ RR310 സൂപ്പർസ്പോർട്ട് ബൈക്കിന്റെ റീബാഡ്‌ജ് മോഡലായ ബിഎംഡബ്ല്യു G 310 RR പുറത്തിറങ്ങിയതോടെയാണ് ഈ കൂട്ടുകെട്ടിനെ കുറിച്ച് പലരും അറിയാൻ തുടങ്ങിയതു തന്നെ.

എന്തായാലും ഇന്ത്യയിൽ ഉൾപ്പടെ ബൈക്കിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ട്വിൻ പോഡ് പ്രൊജക്ടർ സ്റ്റൈൽ ഹെഡ്‌ലൈറ്റ്, ഫുൾ ഫെയറിംഗ്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, സൈഡ് സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, ക്ലിപ്പ്-ഓൺ-സ്റ്റൈൽ ഹാൻഡിൽബാറുകൾ പോലുള്ള കിടിലൻ ഫീച്ചറുകളോടെയാണ് മോട്ടോർസൈക്കിൾ വിപണിയിലെത്തുന്നത്. USD ഫ്രണ്ട് ഫോർക്കുകളും റിയർ മോണോ ഷോക്കും ഡിസ്‌ക് ബ്രേക്കുകളുമാണ് മറ്റ് ഹൈലൈറ്റുകൾ.

കൂടാതെ, ഈ മോട്ടോർസൈക്കിൾ 17 ഇഞ്ച് ഫൈവ്-സ്പോക്ക് അലോയ് വീലുകളോടൊപ്പം രണ്ട് അറ്റത്തും ട്യൂബ്‌ലെസ് ടയറുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. 313 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് മോട്ടോർ, ഡ്യുവൽ ഓവർഹെഡ്-ക്യാംഷാഫ്റ്റ്, ഫോർ വാൽവ് എഞ്ചിനാണ് ബിഎംഡബ്ല്യു G310 RR ബൈക്കിന്റെ ഹൃദയം. ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് പരമാവധി 33.5 bhp കരുത്തിൽ 27.3 Nm torque വരെ നൽകാനാവും.

More from DriveSpark

Article Published On: Thursday, August 17, 2023, 14:09 [IST]
English summary
Tvs bmw partnership sold 1 40 lakh bikes in 10 years
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X