വീട്ടിലേക്ക് പുത്തൻ അതിഥി, ധോണിയുടെ ഗരാജിൽ ഇടംപിടിച്ച് ടിവിഎസ് റോണിൻ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എംഎസ് ധോണിയുടെ വാഹന കമ്പം അങ്ങാടിയിൽ എന്നും പാട്ടാണ്. തന്റെ വണ്ടികള്‍ക്ക് മാത്രമായി തന്നെ ഒരു വീടും താരത്തിനുണ്ടെന്നതാണ് മറ്റൊരു കാര്യം. ക്ലാസിക് മോട്ടോർസൈക്കിളുകൾ മുതൽ വമ്പൻ സൂപ്പർ ബൈക്കുകൾ വരെ ഇതുപോലെ ഗരാജിൽ കുത്തിനിറച്ച മറ്റൊരു കായിക താരവും ഇന്ത്യയിൽ ഇല്ലെന്നു വേണം പറയാൻ.

കവാസാക്കി നിഞ്ച H2, X132 ഹെൽക്യാറ്റ്, യമഹ RD350, രാജ്‌ദൂത്, സുസുക്കി ഷോഗൺ, യമഹ RX100, ടിവിഎസ് അപ്പാച്ചെ RR 310, കുറച്ച് ഹാർലി ഡേവിഡ്‌സൺ മോഡലുകൾ, ഡ്യുക്കാട്ടി തുടങ്ങിയ കിടിലൻ ബൈക്കുകളുടെ കളക്ഷനാണ് താരത്തിന്റെ ഗരാജിലുള്ളത്. ഇതിനെല്ലാം പുറമെ ദേ ഇപ്പോൾ ടിവിഎസിന്റെ ഏറ്റവും പുതിയ ക്രൂയിസർ സ്റ്റൈൽ മോട്ടോർസൈക്കിളായ റോണിനും സ്വന്തമാക്കിയിരിക്കുകയാണ് എംഎസ് ധോണി. ടിവിഎസ് മോട്ടോർസൈക്കിളിന്റെ ബ്രാൻഡ് അംബാസഡറായ ധോണിക്ക് മോഡൽ കൈമാറുന്ന ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

വീട്ടിലേക്ക് പുത്തൻ അതിഥി, ധോണിയുടെ ഗരാജിൽ ഇടംപിടിച്ച് ടിവിഎസ് റോണിൻ

കഴിഞ്ഞ വർഷമാണ് മോഡൽ വിപണിയിൽ അവതരിപ്പിക്കുന്നത്. റോണിൻ SS, റോണിൻ DS, റോണിൻ TD എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളിൽ പരിചയപ്പെടുത്തിയിരിക്കുന്ന മോഡലിന് 1,49,000 രൂപ മുതൽ 1,70,650 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഈ സ്‌ക്രാംബ്ലർ-സ്റ്റൈൽ മോട്ടോർസൈക്കിൾ പൂർണമായും ഒരു പുതിയ ഷാസിയിലാണ് ടിവിഎസ് ഒരുക്കിയെടുത്തിരിക്കുന്നത്. കൂടാതെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഉള്ള സെഗ്‌മെന്റിലെ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഏക ബൈക്കും റോണിൻ തന്നെയാണ്.

പ്രത്യേകതകളൊന്നും ഇവിടെ അവസാനിക്കുന്നില്ലെന്നു വേണം പറയാൻ. ആദ്യത്തെ സൈലന്റ് സ്റ്റാർട്ട് സിസ്റ്റവും ബൈക്കിന്റെ പകിട്ട് കൂട്ടുന്നുണ്ട്. ബേസ് റോണിൻ SS വേരിയന്റിന് മാഗ്ന റെഡ്, ലൈറ്റ്നിംഗ് ബ്ലാക്ക് എന്നീ രണ്ട് മോണോടോൺ നിറങ്ങളാണ് ലഭിക്കുന്നത്. അതേസമയം ഡെൽറ്റ ബ്ലൂ, സ്റ്റാർഗേസ് ബ്ലാക്ക് എന്നീ രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് റോണിൻ DS വാഗ്ദാനം ചെയ്യുന്നത്. അതേസമയം ടോപ്പ് എൻഡ് റോണിൻ TD ഗാലക്‌റ്റിക് ഗ്രേയിൽ 1.69 ലക്ഷം രൂപയ്ക്കും ഡോൺ ഓറഞ്ച് 1.71 ലക്ഷം രൂപയ്ക്കുമാണ് വിപണിയിൽ എത്തുന്നത്.

വീട്ടിലേക്ക് പുത്തൻ അതിഥി, ധോണിയുടെ ഗരാജിൽ ഇടംപിടിച്ച് ടിവിഎസ് റോണിൻ

മുൻ ഇന്ത്യൻ നായകൻ സ്വന്തമാക്കിയിരിക്കുന്നത് റോണിന്റെ ടോപ്പ് എൻഡ് വേരിയന്റാണെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. പ്രീമിയം ലൈഫ്‌സ്‌റ്റൈൽ ഉൽപ്പന്നമായി സ്ഥാനംപിടിച്ച ടിവിഎസ് റോണിൻ ഡിസൈനിന്റെ കാര്യത്തിലും ഏറെ പുതുകൾ നിലനിർത്തുന്നുണ്ടെന്നു വേണം പറയാൻ. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ടി ആകൃതിയിലുള്ള സിഗ്നേച്ചർ പൊസിഷൻ ലാമ്പ്, ആരോ ആകൃതിയിലുള്ള എൽഇഡി ടേൺ സിഗ്നലുകൾ എന്നിവയെല്ലാം വല്ലാത്തൊരു ആകർഷമാണ് ഒരുക്കുന്നത്.

മോട്ടോർസൈക്കിളിന്റെ പിൻഭാഗത്ത് ഒരു ക്രിസ്റ്റലിൻ ലൈറ്റ് ബാർ ഇടംപിടിച്ചിരിക്കുന്നതും കാണാം. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, ഗോൾഡൻ നിറത്തിൽ ഒരുക്കിയിരിക്കുന്ന അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകൾ, ബ്ലാക്ക്ഡ് ഔട്ട് എഞ്ചിൻ, മെലിഞ്ഞ സീറ്റ് ഡിസൈൻ എന്നിവയും ടിവിഎസ് റോണിൻ സ്ക്രാംബ്ലർ മോട്ടോർസൈക്കിളിന്റെ മറ്റ് ഡിസൈൻ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഡ്യുവൽ ടോൺ ഫിനിഷിൽ എത്തുന്ന മൾട്ടി സ്‌പോക്ക് 17 ഇഞ്ച് അലോയ് വീലുകളാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

വീട്ടിലേക്ക് പുത്തൻ അതിഥി, ധോണിയുടെ ഗരാജിൽ ഇടംപിടിച്ച് ടിവിഎസ് റോണിൻ

കൂടാതെ റൈഡിംഗ് സ്റ്റാൻസ് വീതിയുള്ള സെറ്റ് ഹാൻഡിൽബാറുകളും സെൻട്രലി മൗണ്ട് ഫൂട്ട് പെഗുകളും ഉള്ളതിനാൽ കൂടുതൽ സുഖകരമാണ്. 160 കിലോഗ്രാമാണ് ബൈക്കിന്റെ മൊത്തത്തിലുള്ള ഭാരം. ടയറുകൾ ഒരു ബ്ലോക്ക് പാറ്റേണിലാണ് നിർമിച്ചിരിക്കുന്നത്. ഇത് റോണിന് വേണ്ടി പ്രത്യേകം വികസിപ്പിച്ചതാണെന്നും ടിവിഎസ് അവകാശപ്പെടുന്നുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോളുകൾ, എസ്എംഎസ് അലേർട്ടുകൾ, വോയ്‌സ് അസിസ്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന ടിവിഎസിന്റെ SmartXonnect കണക്റ്റഡ് വെഹിക്കിൾ സിസ്റ്റത്തിനുള്ള ഓപ്‌ഷനുകൾ എന്നിവയാണ് ബൈക്കിലെ മറ്റ് ഫീച്ചറുകൾ.

ഇവയ്ക്ക് പുറമെ ട്രിപ്പ് മീറ്റർ, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, റൈഡ് മോഡ് ഇൻഡിക്കേറ്റർ തുടങ്ങിയ സവിശേഷതകളുള്ള ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ മോണോപോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടിവിഎസ് റോണിൻ മോട്ടോർസൈക്കിളിന്റെ അഴക് വർധിപ്പിക്കുന്നുണ്ട്. 225.9 സിസി, ഫ്യുവൽ ഇഞ്ചക്‌റ്റഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസിന്റെ പുതിയ പ്രീമിയം ബൈക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. അപ്പാച്ചെ TR 200 4V പതിപ്പിൽ കാണുന്ന അതേ യൂണിറ്റാണെങ്കിലും റോണിന് ആവശ്യമായ രീതിയിൽ ഇത് നവീകരിച്ചിട്ടുണ്ട്.

വീട്ടിലേക്ക് പുത്തൻ അതിഥി, ധോണിയുടെ ഗരാജിൽ ഇടംപിടിച്ച് ടിവിഎസ് റോണിൻ

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള അഞ്ചു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 7,750 rpm-ൽ 20 bhp പവറും 3,750 rpm-ൽ 20 Nm torque ഉം ഉത്പാദിപ്പിക്കാനാവും. റോണിന് പരമാവധി പുറത്തെടുക്കാനാവുന്ന വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്. ബ്രേക്കിംഗിനായി മുന്നിൽ 300 mm ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ 240 mm ഡിസ്‌ക് ബ്രേക്കുമാണ് ടിവിഎസ് ഉപയോഗിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 18, 2023, 11:45 [IST]
English summary
Tvs brand ambassador ms dhoni added new ronin motorcycle to his garage picture viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X