ലക്ഷം ലക്ഷം പിന്നാലെ... ഐക്യൂബ് ഇവിയുടെ വിൽപ്പയിൽ പുത്തൻ നേട്ടവുമായി ടിവിഎസ്

ഇന്ത്യയിൽ ഇലക്‌ട്രിക് ടൂവീലറുകൾക്ക് സ്വീകാര്യത നേടിക്കൊടുത്തത് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ്. എന്നാൽ പിന്നീട് മുഖ്യധാര നിർമാതാക്കളും പയ്യെ കളത്തിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. അതിലാവട്ടെ ആദ്യം എത്തിയത് ബജാജും ടിവിഎസുമായിരുന്നു. ബജാജ് ഐക്കണിക് ചേതക്കുമായി എത്തിയപ്പോൾ ടിവിഎസ് എത്തിയത് ഐക്യൂബ് എന്ന ഫാമിലി സ്‌കൂട്ടറുമായാണ്.

പെട്രോൾ വില 105 രൂപയ്ക്ക് മുകളിൽ നിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ദൈനംദിന യാത്രാ ചെലവും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഇവികളുടെ ഗുണം. ചെറിയ തുകയ്ക്ക് ചാർജ് ചെയ്‌താൽ കിലോമീറ്ററുകളോളം സഞ്ചരിക്കാം. കടയിൽ പോവാനോ അല്ലെങ്കിൽ ജോലിക്കു പോവാനോ ആണല്ലോ നാം കൂടുതലായും ഇരുചക്ര വാഹനങ്ങളെ കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തരം ആവശ്യങ്ങൾക്ക് അടിക്കുന്ന പെട്രോളിന്റെ കാശ് പോക്കറ്റിലിരിക്കും ഇലക്ട്രിക്കിലേക്ക് ചേക്കേറിയാൽ. വൈദ്യുതി ഉപഭോഗം പോലും ഇന്ധനച്ചെലവിന്റെ അത്രയും വരികയുമില്ല.

TVS iQube

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ കരുത്തന്‍ സാന്നിധ്യമാകാന്‍ ടിവിഎസ് നിര്‍മിച്ച ഇലക്ട്രിക് മോഡലായ ഐക്യൂബ് ദേ ഇപ്പോൾ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 1 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയെന്ന നേട്ടമാണ് കമ്പനിയിപ്പോൾ നേടിയെടുത്തിരിക്കുന്നത്. 2023 ഫെബ്രുവരിക്കു പുറമെ മാർച്ചിലും 15,000 യൂണിറ്റ് വിൽപ്പന കൈവരിച്ചതോടെയാണ് സുപ്രധാന നാഴികക്കല്ലിൽ ടിവിഎസ് എത്തിയിരിക്കുന്നത്. 2020 ജനുവരിയിൽ സമാരംഭിച്ച മോഡൽ മൂന്ന് വർഷങ്ങൾക്കിപ്പുറമാണ് ഇത്തരമൊരു നാഴികക്കല്ലിൽ എത്തിയിരിക്കുന്നത്.

2023 സാമ്പത്തിക വർഷത്തിൽ 96,654 യൂണിറ്റ് വിൽപ്പനയുമായാണ് കമ്പനി നേടിയത്. അതായത് പോയ രണ്ട് വർഷത്തെ കണക്കുകളേക്കാൾ ഏതാണ്ട് 96 ശതമാനം വിൽപ്പനയും ഈ വർഷമാണുണ്ടായിരിക്കുന്നതെന്ന് സാരം. 2023 സാമ്പത്തിക വർഷത്തിൽ 1,00,000 യൂണിറ്റ് വിൽപ്പന കൈവരിക്കാൻ കമ്പനി നേരത്തെ ലക്ഷ്യമിട്ടിരുന്നു. ലക്ഷ്യം കൈവരിക്കാനായില്ലെങ്കിലും കേവലം 3,346 യൂണിറ്റുകളുകടെ കുറവ് മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്താൻ കുറവ് വന്നത്.

TVS iQube

ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറിന്റെ മൊത്തം 1,08,550 യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത്. സ്റ്റാൻഡേർഡ്, S, ST എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ടിവിഎസ് ഐക്യൂബ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. 98,564 രൂപ മുതൽ 1,08,690 രൂപ വരെയാണ് ഇവിയുടെ ഇന്ത്യയിലെ ഓൺ-റോഡ് വില വരുന്നത്. ഫെയിം II സബ്സിഡിയും മറ്റ് സംസ്ഥാന ആനുകൂല്യങ്ങളും ഉൾപ്പെടുന്നതാണ് ഈ വിലകൾ.

ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ചുള്ള ഐക്യൂബിന്റെ ST വേരിയന്റിന്റെ ഡെലിവറി ഈ വർഷം ഉത്സവ സീസണോടെ കമ്പനി ആരംഭിക്കും. ഇതിന്റെ വിലയും ഡെലിവറിയോട് അനുബന്ധിച്ചായിരിക്കും ടിവിഎസ് വെളിപ്പെടുത്തുക. പോയ വർഷം വമ്പൻ പരിഷ്ക്കാരങ്ങളോടെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ എത്തിയിരുന്നു. പൂർണ എൽഇഡി ലൈറ്റിംഗിനൊപ്പം സ്റ്റൈലിഷായ 12 ഇഞ്ച് അലോയ് വീലുകളും അതേപടി നിലനിർത്തിയെങ്കിലും ധാരാളം പുതുമകൾ ഇവിയിലേക്ക് ഇത്തവണ എത്തുകയുണ്ടായി.

TVS iQube

ഐക്യൂബിലെ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളിൽ നിരവധി കണക്റ്റിവിറ്റി സവിശേഷതകൾ കൂട്ടിയോജിപ്പിച്ചാണ് ഇത്തവണ ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടറിനെ ഒരുക്കിയത്. കൂടാതെ എൻട്രി ലെവൽ വേരിയന്റിൽ ടേൺ-ബൈ-ടേൺ നാവിഗേഷനെ പിന്തുണയ്ക്കുന്ന 5 ഇഞ്ച് ഇൻസ്ട്രുമെന്റ് യൂണിറ്റും കമ്പനി നൽകുകയുണ്ടായി. S വേരിയന്റിൽ മ്യൂസിക് കൺട്രോളുകളും തീം കസ്റ്റമൈസേഷന്റെയും അധിക ക്രമീകരണങ്ങളുള്ള വലിയ 7 ഇഞ്ച് TFT ക്ലസ്റ്ററാണ് വാഗ്‌ദാനം ചെയ്യുന്നത്.

ടിവിഎസ് ഐക്യൂബ് ടോപ്പ്-എൻഡ് ST വേരിയന്റിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തന്നെയാവും ലഭിക്കുക. ഇത് ഒടിഎ അപ്‌ഡേറ്റുകളും വോയ്‌സ് അസിസ്റ്റൻസും നൽകുമെന്നതാണ് പ്രത്യേകത. ഷൈനിംഗ് റെഡ്, ടൈറ്റാനിയം ഗ്രേ, മെർക്കുറി ഗ്രേ, കോപ്പർ ബ്രോൺസ്, മിന്റ് ബ്ലൂ, കോർപ്പറേറ്റ് ബ്രോൺസ്, ലൂസിഡ് യെല്ലോ, സ്റ്റാർലൈറ്റ് ബ്ലൂ, കോറൽ സാൻഡ്, കോപ്പർ ബ്രോൺസ് മാറ്റ്, ടൈറ്റാനിയം ഗ്രേ മാറ്റ് എന്നീ വ്യത്യസ്‌തമായ കളർ ഓപ്ഷനുകളിൽ ഇലക്‌ട്രിക് സ്കൂട്ടർ ഇപ്പോൾ ലഭ്യമാവും.

TVS iQube

ഇ-സ്‌കൂട്ടറിന് വലിയ തോതിൽ ഡിമാന്റ് ലഭിക്കുന്നത് അനുസരിച്ച് കമ്പനി മോഡലിനായുള്ള റീട്ടെയിൽ ശൃംഖലയും വിപുലീകരിക്കുകയുണ്ടായി. ഇത് നിലവിൽ 100 നഗരങ്ങളിലും 200 ടച്ച് പോയിന്റുകളിലും ലഭ്യമാണെന്നാണ് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. നിലവിൽ ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ആവശ്യം വർധിച്ചു വരുന്നതിനാൽ ഐക്യൂബിനെ കൂടുതൽ നഗരങ്ങളിലേക്ക് എത്തിക്കുന്നത് തീർച്ചയായും കമ്പനിയെ സംബന്ധിച്ച് വിൽപ്പന വർധിപ്പിക്കാൻ സഹായിക്കും.

More from DriveSpark

Article Published On: Monday, April 3, 2023, 17:30 [IST]
English summary
Tvs iqube electric scooter sales hit 1 lakh units in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X