TVS Raider വലിയ കുടുംബത്തിന് വലിയ ഇരിപ്പിടം, റൈഡർ ഇനി സിംഗിൾ-പീസ് സീറ്റിലും

ഇന്ത്യക്കാർക്കായി ഇരുചക്ര വാഹനങ്ങൾ തയാറാക്കുന്നതിൽ പ്രത്യേക നൈപുണ്യമുള്ളവരാണ് തിരുക്കുറുങ്കുടി വെങ്ങാരം സുന്ദരം എന്ന ടിവിഎസ് (TVS). സാധാരണക്കാർക്കു വേണ്ടിയും പ്രീമിയം മോഡലുകൾക്ക് വേണ്ടവർക്കും ഒരേപോലെ പ്രിയങ്കരമാണ് ഈ കമ്പനിയുടെ വണ്ടികൾ. XL100, അപ്പാച്ചെ ശ്രേണി എന്നിവയെല്ലാം ഇതിന് ചെറിയ ഉദാഹരണങ്ങൾ മാത്രം.

ശരിക്കും കമ്മ്യൂട്ടർ ബൈക്കുകളിലൂടെയാണ് ടിവിഎസ് ജനഹൃദയങ്ങൾ കീഴടക്കിയത്. സ്റ്റാർ സിറ്റിയും വിക്‌ടറും സ്പോർട്ടും റേഡിയോണും എല്ലാം ഹിറ്റടിച്ചതെല്ലാം പ്രത്യേക കഴിവ് തന്നെ വേണം. എന്നാൽ രാജ്യത്തെ 125 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോയും ഹോണ്ടയുമെല്ലാം അരങ്ങുവാഴുമ്പോൾ ടിവിഎസ് ഈ സെഗ്മെന്റിൽ നിന്നും ഏറെക്കാലം വിട്ടുനിന്നിരുന്നു. എന്നാൽ പിന്നീടൊരു തുറുചീട്ടുമായാണ് കമ്പനി വന്നത്. ഇന്ന് വിൽപ്പനയിൽ അതിവേഗം കുതിക്കുന്ന റൈഡർ (Raider) ആണത്.

TVS Raider Single Piece Seat Variant

റൈഡർ വന്നതോടെ വിഭാഗത്തിലേക്ക് കൂടുതൽ ആളുകൾ എത്തുകയും ചെയ്‌തു. ഇപ്പോഴിതാ മൊത്തത്തിലുള്ള സുഖവും സൗകര്യവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ടിവിഎസ് റൈഡർ 125 സിസി കമ്മ്യൂട്ടർ ബൈക്കിന്റെ സിംഗിൾ സീറ്റ് വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ്. 93,719 രൂപയുടെ എക്സ്ഷോറൂം വിലയാണ് ഈ പതിപ്പിനായി മുടക്കേണ്ടിവരുന്നത്. അതായത് ബൈക്കിന്റെ 94,719 രൂപ വിലയുള്ള സ്‌പ്ലിറ്റ് സീറ്റ് വേരിയന്റിനേക്കാൾ 1,000 രൂപ മാത്രമാണ് ഇതിന് കുറവുള്ളത്.

അതേസമയം ബ്ലൂടൂത്ത് കണക്റ്റിവിറ്റി സജ്ജീകരിച്ച സ്‌മാർട്ട് X കണക്‌ട് വേരിയന്റിന് 1,00,820 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ടിവിഎസ് ബൈക്കിന്റെ സിംഗിൾ സീറ്റ് മോഡൽ റൈഡറിന്റെ പുതിയ ബേസ് വേരിയന്റായാണ് ഇടംപിടിക്കുന്നത്. സിംഗിൾ സീറ്റ് വേരിയന്റിന്റെ അവതരണത്തോടെ റൈഡർ ഡ്രം ബ്രേക്ക് വേരിയന്റ് നിർത്തലാക്കിയതായും ടിവിഎസ് അറിയിച്ചിട്ടുണ്ട്. 86,803 രൂപ പ്രാരംഭ വിലയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വേരിയന്റായിരുന്നു ഇത്.

TVS Raider Single Piece Seat Variant Side View

സീറ്റിംഗിൽ നവീകരണം കൊണ്ടുവന്നിട്ടുണ്ടെങ്കിലും മെക്കാനിക്കലായി ടിവിഎസ് റൈഡറിന് മാറ്റങ്ങളൊന്നുമില്ല. 125 സിസി സെഗ്‌മെന്റിലെ മറ്റ് മോഡലുകളിൽ കാണുന്ന സാധാരണ രൂപമാണ് റൈഡറിന്റെ സിംഗിൾ സീറ്റിനുള്ളത്. പില്യൺ സീറ്റ് ഭാഗം ചെറുതായി ഉയർത്തിയിട്ടുണ്ടെന്നു മാത്രം. ഇത് ഒരു സ്പോർട്ടി പ്രൊഫൈൽ നേടാൻ ബൈക്കിനെ ഇക്കാര്യം സഹായിച്ചിട്ടുണ്ട്. റൈഡറിന്റെ സിംഗിൾ സീറ്റ് പതിപ്പ് അവതരിപ്പിക്കുന്നതിനുള്ള പ്രാഥമിക ലക്ഷ്യം ഒരു കമ്മ്യൂട്ടർ ബൈക്ക് എന്ന നിലയിൽ ബൈക്കിന്റെ സ്ഥാനം മെച്ചപ്പെടുത്തുക എന്നതാണ്.

സ്‌പ്ലിറ്റ് സീറ്റുകൾ സ്‌പോർട്ടിയറാണെങ്കിലും, സിംഗിൾ പീസ് സീറ്റ് കൂടുതൽ പ്രായോഗികമാണെന്നതാണ് യാഥാർഥ്യം. റൈഡർ സിംഗിൾ സീറ്റ് ഓപ്ഷൻ ഉപയോഗിച്ച് ടിവിഎസിന് ഒരു വലിയ ഉപഭോക്തൃ അടിത്തറയെ ലക്ഷ്യമിടുന്നുവെന്നാണ് ഈ നീക്കങ്ങളെല്ലാം സഹായിക്കുന്നുണ്ട്. റൈഡർ സിംഗിൾ സീറ്റിന്റെ ഒരേയൊരു പരിമിതി സ്‌ട്രൈക്കിംഗ് റെഡ് എന്ന ഒരൊറ്റ കളർ ഓപ്ഷനിൽ മാത്രമേ ഇത് ലഭ്യമാവൂ എന്നതാണ്. ഇക്കാര്യം ഉപഭോക്താക്കളിൽ എങ്ങനെ ബാധിക്കുമെന്ന് നോക്കി കാണേണ്ടിയിരിക്കുന്നു.

TVS Raider 125

മോട്ടോർസൈക്കിളിന്റെ സ്പ്ലിറ്റ് സീറ്റ് വേരിയന്റ് ഫിയറി യെല്ലോ, ബ്ലേസിംഗ് ബ്ലൂ, സ്ട്രൈക്കിംഗ് റെഡ്, വിക്കഡ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളാണ് ടിവിഎസ് അവതരിപ്പിക്കുന്നത്. ഫിയറി യെല്ലോ, വിക്കഡ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ടോപ്പ് സ്‌മാർട്ട് X കണക്‌ട് വേരിയന്റ് ലഭ്യമാണ്. മറ്റ് മാറ്റങ്ങളൊന്നും മോട്ടോർസൈക്കിളിന് ലഭിച്ചിട്ടില്ല. 124.8 സിസി, സിംഗിൾ സിലിണ്ടർ, എയർ, ഓയിൽ കൂൾഡ് എഞ്ചിനാണ് മോഡലിന്റെ ഹൃദയം.

ഇത് പരമാവധി 11.4 bhp പവറിൽ 11.2 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 5.9 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന മികച്ച ഇൻ-ക്ലാസ് ആക്സിലറേഷനാണ് ടിവിഎസ് റൈഡർ വാഗ്ദാനം ചെയ്യുന്നത്. എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, ഇക്കോത്രസ്റ്റ് ഫൈ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചും ബൈക്കിന്റെ ഇന്ധനക്ഷമതയും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്.

റൈഡറിന്റെ സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ് വേരിയന്റുകൾക്ക് റിവേഴ്‌സ് എൽസിഡി സ്‌ക്രീൻ ഉണ്ടെങ്കിലും ടോപ്പ് സ്‌മാർട്ട് X കണക്‌ട് പതിപ്പിന് സെഗ്‌മെന്റ് ഫസ്റ്റ് 5-ഇഞ്ച് TFT സ്‌ക്രീനാണ് ടിവിഎസ് സമ്മാനിച്ചിരിക്കുന്നത്. കോൾ മാനേജ്മെന്റ്, വോയ്‌സ് അസിസ്റ്റ്, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, നാവിഗേഷൻ, അവസാനം പാർക്ക് ചെയ്‌ത സ്ഥലം, റൈഡ് റിപ്പോർട്ട്, സർവീസ് ബുക്കിംഗ് മുതലായ സവിശേഷതകളുമായാണ് ഈ വേരിയന്റ് കൊണ്ടുവരുന്നത്.

TVS Raider TFT Cluster

മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജുള്ള, 5-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്ക് യൂണിറ്റും ഉൾക്കൊള്ളുന്നതാണ് റൈഡറിന്റെ സസ്പെൻഷൻ സിസ്റ്റം. മോട്ടോർസൈക്കിളിന് രണ്ടറ്റത്തും 17 ഇഞ്ച് വീലുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്രം വേരിയന്റ് നിർത്തലാക്കിയതോടെ, റൈഡറിന് മുന്നിൽ 240 mm ഡിസ്‌ക്കും പിന്നിൽ 130 mm ഡ്രമ്മുമാണ് ടിവിഎസ് ഒരുക്കിയിരിക്കുന്നത്.

സിക്രണൈസ്‌ഡ് ബ്രേക്കിംഗ് സാങ്കേതികവിദ്യ (SBT) ടിവിഎസ് റൈഡറിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആണ്. ഇന്ത്യയിലെ 125 സിസി കമ്മ്യൂട്ടർ ബൈക്ക് സെഗ്മെന്റിൽ ഹോണ്ട SP125, ഹീറോ ഗ്ലാമർ എക്‌സ്ടെക്, ബജാജ് പൾസർ 125 തുടങ്ങിയ ബൈക്കുകളോടാണ് ടിവിഎസ് റൈഡറിന്റെ പ്രധാന മത്സരം. അതിൽ വിജയം കാണാനും മികച്ച വിൽപ്പന നേടാനും കമ്പനിക്കായിട്ടുണ്ട്. പുതിയ വേരിയന്റിലൂടെ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Friday, April 14, 2023, 15:15 [IST]
English summary
Tvs raider 125 gets single piece seat variant price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X