ഒറ്റ ചാർജിൽ 145 കി.മീ. വരെ ഓടാം, ഐക്യൂബ് ST വേരിയന്റിനെ അവതരിപ്പിച്ച് ടിവിഎസ്

ഗ്രേറ്റർ നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2023 മോഡൽ ST വേരിയന്റിനെ അവതരിപ്പിച്ച് ടിവിഎസ്. രണ്ട് പുതിയ ഫീച്ചറുകളോടെയാണ് ഇവിയെ ഇത്തവണ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. വോയ്‌സ് അസിസ്റ്റൻസ് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നീ സവിശേഷതകളാണ് കമ്പനി സ്കൂട്ടറിന് സമ്മാനിച്ചിരിക്കുന്നത്.

പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർത്തത് മാറ്റി നിർത്തിയാൽ വൃത്തിയായി പണികഴിപ്പിച്ചിരിക്കുന്ന ഡിസൈനും ഷാർപ്പ് ഘടകങ്ങളും കോർത്തിളക്കിയ ST വേരിയന്റിന് യാതൊരുവിധ കോസ്മെറ്റിക് മാറ്റങ്ങളും ടിവിഎസ് സമ്മാനിച്ചിട്ടില്ല. 4.56 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കുമായാണ് ഐക്യൂബിന്റെ ഈ പതിപ്പ് വിപണിയിലേക്ക് എത്തുന്നത്. ഇത് പവർ മോഡിൽ 110 കിലോമീറ്ററും സ്റ്റാൻഡേർഡ് മോഡിൽ 145 കിലോമീറ്ററും അവകാശപ്പെടുന്ന റൈഡിംഗ് റേഞ്ച് ലഭിക്കാൻ പര്യാപ്തമാണ്.

ഒറ്റ ചാർജിൽ 145 കി.മീ. വരെ ഓടാം, ഐക്യൂബ് ST വേരിയന്റിനെ അവതരിപ്പിച്ച് ടിവിഎസ്

ഇതിന് 82 കിലോമീറ്റർ വേഗതയും 4 bhp ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും ഉണ്ട്. അതേസമയം പീക്ക് ടോർക്ക് 33 Nm ആണ്. ഇനി ചാർജിംഗിലേക്ക് നോക്കിയാൽ ടിവിഎസ് ഐക്യൂബ് ST വേരിയന്റിന് 950 W ചാർജറിലൂടെ നാല് മണിക്കൂറും ആറ് മിനിറ്റും കൊണ്ട് പൂർണമായും ചാർജ് ചെയ്യാനാവും. അതേസമയം 1500 വാട്ട് ചാർജർ ഉപയോഗിച്ച് രണ്ടര മണിക്കൂറ് കൊണ്ട് ബാറ്ററി പൂർണമായി നിറയ്ക്കാൻ കഴിയും.

ഇന്ത്യൻ വിപണിയിൽ ഏതർ 450X, ഓല S1 പ്രോ, മറ്റ് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകൾ എന്നിവയ്‌ക്കെതിരെയാണ് ST മത്സരിക്കുന്നത്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, റൈഡ് മോഡുകൾ, കോൾ അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ, കീലെസ് ഇഗ്നിഷൻ, ക്രൂയിസ് കൺട്രോൾ, രണ്ട് ഹെൽമെറ്റുകൾക്കുള്ള വലിയ സ്റ്റോറേജ് കപ്പാസിറ്റി എന്നിവയും ഇതിൽ ഉൾപ്പെടുന്നു, കൂടാതെ നാല് വ്യത്യസ്‌ത കളർ ഓപ്ഷനുകളിലും ഇവി സ്വന്തമാക്കാനാവും.

ഒറ്റ ചാർജിൽ 145 കി.മീ. വരെ ഓടാം, ഐക്യൂബ് ST വേരിയന്റിനെ അവതരിപ്പിച്ച് ടിവിഎസ്

ചുറ്റിനും എൽഇഡി ലൈറ്റിംഗ് സംവിധാനവും ഇതിനുണ്ട്. ടിവിഎസ് ഐക്യൂബ് ST പതിപ്പിന് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളിലും പിൻവശത്ത് ഇരട്ട ഷോക്ക് അബ്‌സോർബറുകളിലും സസ്പെൻഷൻ കൈകാര്യം ചെയ്‌തിരിക്കുന്നു എന്നു വേണം പറയാൻ. അതേസമയം ബ്രേക്കിംഗ് ചുമതലകൾ ഫ്രണ്ട് ഡിസ്കും റിയർ ഡ്രം സജ്ജീകരണവുമാണ് ഹൊസൂർ ആസ്ഥാനമായുള്ള ബ്രാൻഡ് ഇവിയിൽ നൽകിയിരിക്കുന്നത്. 90/90 ഫ്രണ്ട്, റിയർ ടയറുകളിൽ 12 ഇഞ്ച് അലോയ് വീലുകളിലാണ് ഇലക്ട്രിക് സ്കൂട്ടർ നിരത്തിലേക്ക് ഓടിയിറങ്ങുന്നത്.

ടിവിഎസ് ഐക്യൂബ് ശ്രേണി സ്റ്റാൻഡേർഡ്, S, ST വേരിയന്റുകളിൽ ലഭ്യമാണ്. ST ഈ നിരയിലെ ടോപ്പ്-ഓഫ്-ലൈൻ വേരിയന്റായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ ഉയർന്ന റൈഡിംഗ് റേഞ്ച് പ്രാപ്തമാക്കുന്ന വലിയ ബാറ്ററി പായ്ക്ക് ഇതിൽ പ്രശംസനീയമാണ്. 2023 ടിവിഎസ് ഐക്യൂബ് ST വേരിയന്റിന്റെ വില കമ്പനി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റ ചാർജിൽ 145 കി.മീ. വരെ ഓടാം, ഐക്യൂബ് ST വേരിയന്റിനെ അവതരിപ്പിച്ച് ടിവിഎസ്

ഹൊസൂർ ആസ്ഥാനമായുള്ള ടിവിഎസ് കഴിഞ്ഞ കുറേ മാസങ്ങളായി ഐക്യൂബിന്റെ വ്യാപ്തി വിപുലീകരിക്കുകയും അതിൽ ലാഭവിഹിതം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.അടുത്ത കാലത്തായി ഐക്യൂബ് ഇവിയുടെ വിൽപ്പന കണക്കുകൾ തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുന്നത് കമ്പനിയെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ പരിഷ്ക്കാരങ്ങളോടെ വിപണിയിൽ എത്തിയത് ബ്രാൻഡിന് വലിയ നേട്ടമായെന്നു വേണം പറയാൻ.

നവീകരണത്തിൽ വലിയ ബാറ്ററി പായ്ക്ക്, പുതിയ സവിശേഷതകൾ, വേരിയന്റുകൾ, കോസ്മെറ്റിക് മെച്ചപ്പെടുത്തലുകൾ എന്നിവയാണ് കമ്പനി ഇവിക്ക് സമ്മാനിച്ചത്. ഇതോടെ വിൽപ്പനയിലും കാര്യമായ കുതിച്ചുചാട്ടമുണ്ടാക്കാൻ ടിവിഎസിനായിട്ടുണ്ട്. 2022 ഡിസംബർ മാസത്തിൽ എക്കാലത്തെയും ഉയർന്ന വിൽപ്പന രേഖപ്പെടുത്താനും ഇവിക്കായി. ടിവിഎസ് ഐക്യൂബിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 99,130 രൂപയും 'S' വേരിയന്റിന് 1.04 ലക്ഷം രൂപയുമാണ് നിലവിലെ ഓൺ റോഡ് വില.

More from DriveSpark

Article Published On: Friday, January 13, 2023, 14:05 [IST]
English summary
Tvs unveiled new iqube st electric scooter in auto expo 2023 ev gets new features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X