ഈ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ഇലക്‌ട്രിക് സ്‌കൂട്ടറുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. പെട്രോളടിക്കണ്ടേ, സർവീസിംഗ് വേണ്ട പോലുള്ള കാര്യങ്ങളാണ് ഇതിലേക്ക് ആളുകളെ പ്രധാനമായും ആകർഷിക്കുന്നത്. എത്ര വിലയും കൊടുത്ത് തങ്ങൾക്കിഷ്‌ടമുള്ള വാഹനങ്ങൾ വാങ്ങുന്ന നാടായി ഇന്ത്യ മാറിയിട്ടുണ്ട്. ഇവികൾ അതിന് ഒരു ഉദാഹരണമാണ്. തുടക്കത്തിൽ അൽപം വില മുടക്കിയാലും പിന്നീട് ഇന്ധന ചെലവിനെ ഓർത്ത് പേടിക്കേണ്ട കാര്യമില്ലല്ലോ.

ഇന്ന് വിപണിയിൽ പ്രീമിയം മോഡലുകൾ തേടുന്നവരെ ലക്ഷ്യമാക്കി ടിവിഎസ് ഒരു കിടിലൻ പെർഫോമൻസ് ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കുകയുണ്ടായി. X എന്നു പേരിട്ടിരിക്കുന്ന ഈ ഇവി രാജ്യത്തെ തന്നെ ആദ്യത്തെ പെർഫോമൻസ് ഇലക്ട്രിക് സ്‌കൂട്ടറാണെന്നു വേണം പറയാൻ. ഐക്യൂബിന് ശേഷം ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ ഇവി കൂടിയാണിത് എന്നതും ശ്രദ്ധേയം.

TVS X Electric Scooter, Everything You Need To Know About New EV

ലോകപ്രശസ്തമായ ബുർജ് ഖലീഫയ്ക്ക് മുന്നിൽ ദുബായിൽ നടന്ന ചടങ്ങിൽ ക്രിയോൺ ഇലക്ട്രിക് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായാണ് X ഇലക്ട്രിക് സ്‌കൂട്ടർ പിറവിയെടുത്തിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഭാഷ്യവും പെർഫോമൻസിന്റെ കണക്കുകളും ചേരുമ്പോൾ യുവതലമുറയെ ആകർഷിക്കാൻ പോന്ന ഫീച്ചറുകളും കമ്പനി തങ്ങളുടെ വണ്ടിയിൽ കോർത്തിണക്കിയിട്ടുണ്ട്. ടിവിഎസ് X വാങ്ങാൻ നിങ്ങൾക്ക് പ്ലാനുണ്ടെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായുണ്ട്. അവ എന്തെല്ലാമെന്ന് പറഞ്ഞു തരാം.

ഡിസൈൻ: കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രദർശിപ്പിച്ച ടിവിഎസ് ക്രിയോൺ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ X ഇലക്ട്രിക് സ്കൂട്ടറിന്റെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നിലവിൽ വിപണിയിൽ ലഭ്യമായ മറ്റേതൊരു സ്‌കൂട്ടറിനേക്കാളും വ്യത്യസ്‌തമായി നിൽക്കാൻ ഇത് സഹായിക്കുന്നുണ്ട്. മുൻവശത്ത് വെർട്ടിക്കൽ എൽഇഡി ഹെഡ്‌ലാമ്പ്, സ്ക്വയർ ഷേപ്പിലുള്ള ട്വിൻ എൽഇഡി ലൈറ്റുകൾ, ഷാർപ്പ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, റേസർ ഷാർപ്പ് ബോഡി പാനലുകൾ, ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകൾ എന്നിവയാണ് ഡിസൈൻ ഹൈലൈറ്റുകൾ.

TVS X Electric Scooter, Everything You Need To Know About New EV

വില: ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയിരിക്കുന്ന X ഇലക്ട്രിക് സ്കൂട്ടറിന്റെ എക്സ്ഷോറൂം വില 2,49,990 രൂപയാണ്. നിലവിൽ ഒരൊറ്റ വേരിയന്റിലാണ് ഈ മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലാഗ്ഷിപ്പ് ക്രോസ്ഓവർ ഇവിയുടെ വില അൽപം കൂടുതലാണെന്ന് തോന്നുമെങ്കിലും ഇന്ത്യയിൽ ഇതുപോലെ മറ്റൊരു വാഹനം ഇല്ലെന്നതാണ് രസകരമായ വിഷയം. ഇലക്ട്രിക് മൊബിലിറ്റി ലാൻഡ്‌സ്‌കേപ്പിലെ അതിമനോഹരമായ ഡിസൈൻ, അസാധാരണമായ പ്രകടനം, അത്യാധുനിക സാങ്കേതിക സവിശേഷതകൾ എന്നിവ കോർത്തിണക്കിയിരിക്കുന്ന ഇത് ശരിക്കും മുടക്കുന്ന വിലക്കുള്ളതുണ്ട്.

പവർട്രെയിൻ: പുതിയ ടിവിഎസ് X ഇലക്ട്രിക് സ്‌കൂട്ടറിൽ 11 കിലോവാട്ട് (14.75 bhp) പീക്ക് പവർ ഔട്ട്‌പുട്ടുള്ള ഒരു ഇലക്ട്രിക് മോട്ടോർ ഉണ്ട്. എന്നിരുന്നാലും ഇലക്ട്രിക് മോട്ടോറിന്റെ റേറ്റുചെയ്ത ഔട്ട്പുട്ട് 7kW (9.38bhp) ആണ്. അതേസമയം ബാറ്ററി പായ്ക്ക് കപ്പാസിറ്റി 4.44kWh ആണ്. ചാർജിംഗ് ഓപ്ഷനുകളിൽ സ്മാർട്ട് X ഹോം റാപ്പിഡ് ചാർജറും പോർട്ടബിൾ ചാർജറുമാണ് ഉൾപ്പെടുന്നത്. ഇത് ഇവി ഉടമസ്ഥത സൗകര്യപ്രദമാക്കുന്ന കാര്യമാണ്.

TVS X Electric Scooter, Everything You Need To Know About New EV

പെർഫോമൻസും റേഞ്ചും: പുതിയ ടിവിഎസ് X ഇലക്ട്രിക് സ്കൂട്ടറിന് വെറും 2.6 സെക്കൻഡിനുള്ളിൽ 40 കി.മീ. വേഗത കൈവരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 105 കിലോമീറ്ററാണ് പരമാവധി വേഗതയായി റേറ്റു ചെയ്‌തിരിക്കുന്നത്. ഫുൾ ചാർജിൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ടിവിഎസ് X ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്. മൾട്ടി-ലെവൽ തിരഞ്ഞെടുക്കാവുന്ന റീ-ജെൻ മോഡുകളും ഇവിയുടെ പ്രധാന ഹൈലൈറ്റാണ്.

ചാർജിംഗ്: 950W ഓഫ്‌ബോർഡ് ചാർജർ ഉപയോഗിച്ച് പുതിയ ടിവിഎസ് X പെർഫോമൻസ് ഇലക്‌ട്രിക് സ്‌കൂട്ടറിന് 4 മണിക്കൂറും 30 മിനിറ്റും കൊണ്ട് ബാറ്ററി ശേഷിയുടെ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. അതേസമയം കൂടുതൽ ശക്തമായ 3,500W വാൾ ചാർജർ ഉപയോഗിച്ചാൽ മോഡലിന് അതിന്റെ ശേഷിയുടെ 50 ശതമാനം വരെ ചാർജ് വെറും 50 മിനിറ്റിനുള്ളിൽ നിറയ്ക്കാൻ കഴിയും.

TVS X Electric Scooter, Everything You Need To Know About New EV

ഫീച്ചറുകൾ: ടിവിഎസ് X ഇലക്ട്രിക് സ്കൂട്ടറിൽ നൂതന സാങ്കേതികവിദ്യകളും തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് കൺസോളുമാണ് ശ്രദ്ധയാകർഷിക്കുന്നത്. പൂർണമായും കസ്റ്റമൈസ് ചെയ്യാനാവുന്ന ഇതിൽ ശേഷിക്കുന്ന ചാർജ്, റൈഡ് മോഡുകൾ, കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം വിവരങ്ങളാണ് പ്രദർശിപ്പിക്കുന്നത്. OTA അപ്‌ഡേറ്റുകൾ, ക്രൂയിസ് കൺട്രോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ സ്മാർട്ട് ഹിൽ ഹോൾഡ് ഫംഗ്ഷൻ എന്നിവയാണ് പ്രധാന ചില സവിശേഷതകൾ.

More from DriveSpark

Article Published On: Thursday, August 24, 2023, 13:31 [IST]
English summary
Tvs x electric scooter everything you need to know about new ev
കൂടുതല്‍... #ടിവിഎസ് മോട്ടോർ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X